x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേരില്‍ മനുഷ്യരെ നാടുകടത്താനുള്ള നീക്കം ഭരണഘടനാലംഘനം: കെസിബിസി ജാഗ്രതാ കമ്മിഷന്‍

വെബ്ഡെസ്ക്
Published: September 26, 2026 03:33 AM IST | Updated: September 26, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചാ​​​ര​​​പാ​​​ത ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ വ​​​ര്‍ധി​​​ക്കാ​​​ന്‍ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്ന വി​​​ചി​​​ത്ര​​​മാ​​​യ ക​​​ണ്ടെ​​​ത്ത​​​ലോ​​​ടെ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന നി​​​ര്‍മി​​​തി​​​ക​​​ള്‍ നീ​​​ക്കംചെ​​​യ്യാ​​​ന്‍ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഉ​​​ത്ത​​​ര​​​വി​​​ട്ട ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്്ട​​​റു​​​ടെ ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന​​​ത്തെ മ​​​ല​​​യോ​​​ര​​​നി​​​വാ​​​സി​​​ക​​​ളെ മു​​​ഴു​​​വ​​​ന്‍ അ​​​മ്പ​​​ര​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മി​​​ഷ​​​ന്‍.

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കാ​​​ന്‍ നി​​​ര്‍മി​​​ച്ചി​​​ട്ടു​​​ള്ള വേ​​​ലി​​​ക​​​ളും നീ​​​ക്കംചെ​​​യ്യ​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്. ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി പാ​​​വ​​​പ്പെ​​​ട്ട ഗ്രാ​​​മീ​​​ണ​​​രെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​നും അ​​​വ​​​രു​​​ടെ സ്വ​​​സ്ഥ​​​ത കെ​​​ടു​​​ത്താ​​​നും വ​​​നം​​​വ​​​കു​​​പ്പി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്‍കു​​​ന്ന ഈ ​​​ഉ​​​ത്ത​​​ര​​​വ് പി​​​ന്‍വ​​​ലി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്.

വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ വ​​​ര്‍ധി​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​ല​​​തു​​​ണ്ട്. എ​​​ന്നാ​​​ല്‍ വ​​​ന​​​ത്തി​​​നു സ​​​മീ​​​പം ജീ​​​വി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് അ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ക്കാ​​​ര്‍ എ​​​ന്ന അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വി​​​ടെ വ​​​നം വ​​​കു​​​പ്പും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും. വ​​​ര്‍ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​നാ​​​ണു വ​​​നം വ​​​കു​​​പ്പും ജി​​​ല്ലാ- സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളും ത​​​യാ​​​റാ​​​കേ​​​ണ്ട​​​ത്.

വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി അ​​​ന​​​ധി​​​കൃ​​​ത നി​​​ര്‍മി​​​തി​​​ക​​​ള്‍ ആ​​​രെ​​​ങ്കി​​​ലും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് ഒ​​​ഴി​​​പ്പി​​​ക്കു​​​ക​​​ത​​​ന്നെ വേ​​​ണം. എ​​​ന്നാ​​​ല്‍ അ​​​തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി ജീ​​​വി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ സ്വൈ​​​രജീ​​​വി​​​തം ത​​​ട​​​സ​​​പ്പെ​​​ടാ​​​ന്‍ പാ​​​ടി​​​ല്ല.

ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മം മ​​​നു​​​ഷ്യ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു​​​വേ​​​ണ്ടി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട നി​​​യ​​​മ​​​മാ​​​ണ്. മ​​​റി​​​ച്ച് കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട വ​​​ന​​​നി​​​യ​​​മ​​​ങ്ങ​​​ളോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ബോ​​​ധം ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്താ​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ ക​​​വ​​​ര്‍ന്നെ​​​ടു​​​ക്കാ​​​നും അ​​​തി​​​നെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ല. അ​​​തി​​​നാ​​​ല്‍ത​​​ന്നെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ ഈ ​​​ഉ​​​ത്ത​​​ര​​​വ് പി​​​ന്‍വ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ക​​​ത​​​ന്നെ വേ​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം സ​​​മാ​​​ന​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ള്‍ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും ആ​​​വ​​​ര്‍ത്തി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം.

ഇ​​​എ​​​സ്എ വി​​​ജ്ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ചു കേ​​​ര​​​ള​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യ്ക്കി​​​ട​​​യി​​​ല്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്ന ആ​​​ശ​​​ങ്ക വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വ്. ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​മി​​​താ​​​ധി​​​കാ​​​ര പ്ര​​​യോ​​​ഗ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സ​​​ര്‍ക്കാ​​​ര്‍ പി​​​ന്മാ​​​റ​​​ണം.

മാ​​​ത്ര​​​വു​​​മ​​​ല്ല, ഇ​​​ത്ത​​​രം ജ​​​ന​​​ദ്രോ​​​ഹ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ വ​​​നം​​​വ​​​കു​​​പ്പ് വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി പ​​​തി​​​വാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് യു​​​ക്ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ത​​​യാ​​​റാ​​​ക​​​ണം.

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​യ​​​ന്ത്രി​​​ച്ചു നി​​​ല​​​നി​​​ര്‍ത്താ​​​നു​​​ള്ള ശാ​​​സ്ത്രീ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ള്‍ കൈ​​​ക്കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് പി​​​ന്‍വ​​​ലി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മി​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : WildAnimal Attacks Violation Constitution KCBC VigilenceCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up