x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: കേ​ര​ളം കേ​ന്ദ്ര​ത്തി​നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: September 26, 2026 04:01 AM IST | Updated: September 26, 2026 04:01 AM IST

മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്

തി​​​ര​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ള്‍, കൃ​​​ഷി​​സ്ഥ​​​ല​​​ങ്ങ​​​ള്‍, തോ​​​ട്ട​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി​​ലോ​​​ല പ്ര​​​ദേ​​​ശം (ഇ​​​എ​​​സ്എ) 8,590.69 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി ചു​​​രു​​​ക്കി അ​​​ന്തി​​​മവി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം കേ​​​ര​​​ളം കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ര്‍​പ്പി​​​ച്ചു.

ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കേ​​​ന്ദ്ര വ​​​നം-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ര​​​ട് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ല്‍ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ടെയും പൊ​​​തു അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ കൈ​​​മാ​​​റി​​​യ​​​തെ​​​ന്ന് പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

2013ലെ ​​​ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ 123 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 13,108 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ്ര​​​ദേ​​​ശ​​​മാ​​​ണ് ഇ​​​എ​​​സ്എ പ​​​രി​​​ധി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്ന് ഉ​​​മ്മ​​​ന്‍ വി. ​​​ഉ​​​മ്മ​​​ന്‍ കമ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​ര​​​മാ​​​ണ് വ​​​ന​​​മേ​​​ഖ​​​ല​​​യും വ​​​നേ​​​ത​​​ര പ്ര​​​ദേ​​​ശ​​​വും തി​​​രി​​​ച്ച് വി​​​സ്തൃ​​​തി 9,993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തി​​​ല്‍ 9107 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ്ര​​​ദേ​​​ശം വ​​​ന​​​ഭൂ​​​മി​​​യും 886.7 സ്‌​​​ക്വ​​​യ​​​ര്‍ കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​നേ​​​ത​​​ര പ്ര​​​ദേ​​​ശമാണ്.

2014 മാ​​​ര്‍​ച്ച് 10ലെ ​​​നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ മു​​​ത​​​ല്‍ 2026 ജൂ​​​ലൈ 27ലെ ​​​വി​​​ജ്ഞാ​​​പ​​​നം വ​​​രെ ഈ ​​​നി​​​ല​​​പാ​​​ടാ​​ണു തു​​​ട​​​ര്‍​ന്നു​​​പോ​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, നി​​​ല​​​വി​​​ല്‍ കൃ​​​ത്യ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു വ​​​നേ​​​ത​​​ര ഭാ​​​ഗ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി പ​​​രി​​​ധി 8,590.69 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

കു​​​റ​​​ഞ്ഞ ഭൂ​​​വി​​​സ്തൃ​​​തി​​​യും ഉ​​​യ​​​ര്‍​ന്ന ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യു​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ല്‍ മൊ​​​ത്തം ഭൂ​​​വി​​​സ്തൃ​​​തി​​​യു​​​ടെ 29.15 ശ​​​ത​​​മാ​​​ന​​​വും വ​​​ന​​​പ്ര​​​ദേ​​​ശ​​​മാ​​​ണ്. ഇ​​​തി​​​ല്‍ 23 വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. നെ​​​ല്‍​വ​​​യ​​​ല്‍ ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം, മ​​​രം​​​മു​​​റിക്കൽ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി ശ​​​ക്ത​​​മാ​​​യ പ​​​രി​​​സ്ഥി​​​തി നി​​​യ​​​മ​​​ങ്ങ​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വീ​​​ണ്ടും ഇ​​​എ​​​സ്എ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ വ​​​രു​​​ന്ന​​​തു കാ​​​ര്‍​ഷി​​​ക​​മേ​​​ഖ​​​ല​​​യെ​​​യും ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും.

ഡോ. ​​​സ​​​ഞ്ജ​​​യ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

 

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ 33 വി​​​ല്ലേ​​​ജു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്ക​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വ​​​നം​​​-പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഇ​​​ക്കോ​​​ള​​​ജി​​​ക്ക​​​ലി സെ​​​ന്‍​സി​​​റ്റീ​​​വ് ഏ​​​രി​​​യ-​​​പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശം (ഇ​​​എ​​​സ്എ) സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​ന പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ 33 വി​​​ല്ലേ​​​ജു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യം.

ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്ത് സ​​​മ​​​ര്‍​പ്പി​​​ച്ചു. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ കൊ​​​ക്ക​​​യാ​​​ര്‍, ച​​​ക്കു​​​പ​​​ള്ളം, ആ​​​ന​​​വി​​​ലാ​​​സം, അ​​​യ്യ​​​പ്പ​​​ന്‍​കോ​​​വി​​​ല്‍, അ​​​ണ​​​ക്ക​​​ര, ക​​​ട്ട​​​പ്പ​​​ന, പാ​​​മ്പാ​​​ടും​​​പാ​​​റ, അ​​​റ​​​ക്കു​​​ളം, ഇ​​​ര​​​ട്ട​​​യാ​​​ര്‍, ത​​​ങ്ക​​​മ​​​ണി, കാ​​​ല്‍​ക്കു​​​ന്ത​​​ല്‍, പാ​​​റ​​​ത്തോ​​​ട്, ഉ​​​പ്പു​​​തോ​​​ട്, ഉ​​​ടു​​​മ്പ​​​ന്‍​ചോ​​​ല, വാ​​​ത്തി​​​ക്കു​​​ടി, ച​​​തു​​​രം​​​ഗ​​​പ്പാ​​​റ, കാ​​​ന്തി​​​പ്പാ​​​റ, കൊ​​​ന്ന​​​ത്ത​​​ടി, രാ​​​ജാ​​​ക്കാ​​​ട്, രാ​​​ജ​​​കു​​​മാ​​​രി, കു​​​ഞ്ചി​​​ത്ത​​​ണ്ണി, ക​​​രു​​​ണാ​​​പു​​​രം, വ​​​ണ്ട​​​ന്‍​മേ​​​ട്, കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കൂ​​​ട്ടി​​​ക്ക​​​ല്‍, മേ​​​ലു​​​കാ​​​വ്, പൂ​​​ഞ്ഞാ​​​ര്‍ തെ​​​ക്കേ​​​ക്ക​​​ര, തീ​​​ക്കോ​​​യി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കി​​​ട​​​വൂ​​​ര്‍, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ചു​​​ങ്ക​​​ത്ത​​​റ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ മു​​​ത​​​ല​​​മ​​​ട 2, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ മ​​​ണ്ണൂ​​​ര്‍​ക്ക​​​ര, ക​​​ള്ളി​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ അ​​​ചൂ​​​ര​​​ണം എ​​​ന്നീ വി‌​​​ല്ലേ​​​ജു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : ESA Keralam Submitted Proposals Centre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up