Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submitted

മറാഠി നിയമം: ഡ്രൈവർമാർ ഹൈക്കോടതിയിൽ

മും​​​ബൈ: മും​​​ബൈ​​​യി​​​ൽ ആ​​​പ്പു​​​ക​​​ൾ മു​​​ഖേ​​​ന പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ട്ടോ, ടാ​​​ക്സി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടി​​​ക്കാ​​​ൻ മ​​​റാ​​​ഠി ഭാ​​​ഷാ പ​​​രി​​​ജ്ഞാ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ മ​​​ഹാ​​​രാ​​​ഷ്‌​​ട്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ കാ​​​ബ് ഡ്രൈ​​​വ​​​ർ​​​മാ​​​ർ ബോം​​​ബൈ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു.

തീ​​​രു​​​മാ​​​നം പൗ​​​ര​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പൊ​​​തുതാ​​​ത്പ​​​ര്യ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​ർ​​​ജി ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വ്യാ​​​ഴാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

Kerala

സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി വി​മാ​ന സ​ര്‍​വീ​സ്; രൂ​പ​രേ​ഖ സ​മ​ര്‍​പ്പി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വി​​​മാ​​​ന സ​​​ര്‍​വീ​​​സ് എ​​​ന്ന സ്വ​​​പ്‌​​​ന പ​​​ദ്ധ​​​തി​​​ക്കാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി എം​​​വി​​​ആ​​​ര്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന​​​ങ്ങ​​​ള്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കു​​​ക. നെ​​​ടു​​​മ്പാ​​​ശേ​​​രി ആ​​​സ്ഥാ​​​ന​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി, ക​​​രി​​​പ്പൂ​​​ര്‍, ക​​​ണ്ണൂ​​​ര്‍, മം​​​ഗ​​​ളൂ​​​രു, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, മ​​​ധു​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണു വി​​​മാ​​​ന സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ക. പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ക​​​മ്പ​​​നി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി ചെ​​​യ​​​ര്‍​മാ​​​നും സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് മ​​​ന്ത്രി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യി രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​യി​​​ല്‍ 200 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ ര​​​ണ്ടു കോ​​​ടി വീ​​​തം ഷെ​​​യ​​​ര്‍ എ​​​ടു​​​ത്താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക.​ സ​​​ര്‍​ക്കാ​​​രി​​​ന് ഇ​​​തി​​​ല്‍ ചെ​​​ല​​​വി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഒ​​​രു പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള രൂ​​​പ​​​രേ​​​ഖ സ​​​ര്‍​ക്കാ​​​രി​​​ന് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി​​​യും വ​​​ള​​​രെ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ള്‍ ലീ​​​സി​​​നെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന സ​​​ര്‍​വീ​​​സ് പി​​​ന്നീ​​​ട് നാ​​​ലും ആ​​​റു​​​മാ​​​ക്കി ഉ​​​യ​​​ര്‍​ത്തും.

വി​​​മാ​​​ന സ​​​ര്‍​വീ​​​സി​​​നൊ​​​പ്പം ഏ​​​വി​​​യേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. ക​​​മ്പ​​​നി​​​യി​​​ല്‍ പ​​​ണം​ മു​​​ട​​​ക്കാ​​​ന്‍ 200 സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ണെ​​​ന്നും സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​യി​​​ച്ചു.

District News

തൊ​മ്മ​ന്‍​കു​ത്ത്-നാ​ര​ങ്ങാ​നംവ​ഴി ബ​സ് സ​ര്‍​വീ​സ്: ക​ത്ത് ന​ല്‍​കി

ക​രി​മ​ണ്ണൂ​ര്‍: തോ​ക്കു​മ്പ​ന്‍ സാ​ഡി​ല്‍ റോ​ഡിന്‍റെ ഭാ​ഗ​മാ​യ തൊ​മ്മ​ന്‍​കു​ത്ത്-നാ​ര​ങ്ങാ​നം വ​ഴി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങാ​നു​ള്ള ത​ട​സം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍ കെ​എ​സ്ടി​പി, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത​യ​ച്ചു. റോ​ഡ് പ്ര​ധാ​ന​മാ​യും ക​ട​ന്നു​പോ​കു​ന്ന വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ന്‍​മു​ടി വാ​ര്‍​ഡം​ഗം ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​മ​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ അം​ഗം മ​നോ​ജ് കോ​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലാ​ലു ജോ​സ​ഫ് എന്നിവരാണ് റോ​ഡി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി​യ​ത്.

മു​സ്‌ലിംലീ​ഗ് ക​രി​മ​ണ്ണൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ.​ സ​ക്കീ​ര്‍ തൊ​മ്മ​ന്‍​കു​ത്ത് മു​ത​ല്‍ മു​ണ്ട​ന്‍​മു​ടി അ​ച്ച​ന്‍​ക​വ​ലവ​രെ​യു​ള്ള നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി. അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ നാ​ര​ങ്ങാ​നം റോ​ഡി​ന് ഫി​റ്റ​ന്‌​സ് അ​നു​വ​ദി​ക്കു​ന്ന​തി​നും ഇ​തു​വ​ഴി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​തി​നും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നും ഇ​ത് കെ​എ​സ്ടി​പി, പെ​തു​മ​രാ​മ​ത്ത്-ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും തൊ​ടു​പു​ഴ, ഇ​ടു​ക്കി എ​എ​ല്‍​എ​മാ​ര്‍​ക്കും ന​ല്‍​കു​മെ​ന്നും വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് അധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് ക​രി​മ​ണ്ണൂ​ര്‍-തൊ​മ്മ​ന്‍​കു​ത്ത്-നാ​ര​ങ്ങാ​നം വ​ഴി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങി​യാ​ല്‍ ഹൈ​റേ​ഞ്ചി​ല്‍​നി​ന്ന് ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ലെ​ത്താം.

നി​ല​വി​ല്‍ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ ദൂ​ര​മാ​യ​തി​നാ​ല്‍ ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​ന​യാ​ടി​കു​ത്ത് കാ​ണാ​ന്‍ സ​ഞ്ചാ​രി​ക​ളു​മാ​യെ​ത്തു​ന്ന വ​ലി​യ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളും മ​റ്റു ഭാ​രവാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി യ​ഥേ​ഷ്ടം ഓ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ത​ട​സം. ഫി​റ്റ്‌​ന​സ് ന​ല്‍​കു​ക എ​ന്ന സാ​ങ്കേ​തി​ക​ത്വം മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ത​ട​സ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

തൊ​മ്മ​ന്‍​കു​ത്ത് മു​ത​ല്‍ നാ​ര​ങ്ങാ​നം വ​രെ​യു​ള്ള നാ​ല​ര​ കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​തു​വ​ഴി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ പെ​ര്‍​മി​റ്റ് കി​ട്ടി​ല്ലെ​ന്ന് സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ളും കെ​എ​സ്ആ​ര്‍​ടി​സി​യും പ​റ​യു​ന്നു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ത്തി​ന് ഫി​റ്റ്‌​ന​സ് ന​ല്‍​കാ​ന്‍ കെ​എ​സ്ടി​പി പൊ​ന്‍​കു​ന്നം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജിനി​യ​ര്‍​ക്കാ​ണ് പ​ഞ്ചാ​യ​ത്തു​ക​ള്‍ ക​ത്ത് ന​ല്‍​കേ​ണ്ട​ത്.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ക​ത്ത് ന​ല്‍​കി​യ​തോ​ടെ കെ​എ​സ്ടി​പി ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ. ഇ​തുവ​ഴി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ തൊ​ടു​പു​ഴ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​​യാ​യ ക​രി​മ​ണ്ണൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ വ​ലി​യ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നു വ​ഴിതു​റ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Education

കീം 2026: ​പ്ല​സ് ടു ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം 2026 ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പു​​​തു​​​താ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം.

സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും, ഇ​​​തു​​​വ​​​രെ​​​യും മാ​​​ർ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​യി യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യ്ക്ക് നേ​​​ടി​​​യ മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പു​​​തു​​​താ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം 23നു ​​​രാ​​​ത്രി 11.59 വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Kerala

ആ​ശ്വാ​സ​കി​ര​ണം: ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​നെ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം പ​​​ദ്ധ​​​തി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ചു വ​​​രു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തു​​​ട​​​ർ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി www.socialsecurity mission.gov.in ൽ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.

ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി 2018 ഏ​​​പ്രി​​​ൽ ഒന്നു മു​​​ത​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ ഇ​​​തു​​​വ​​​രെ​​​യും ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പു​​​തു​​​ക്കി​​​യ വ്യ​​​ക്തി വി​​​വ​​​ര​​​ങ്ങ​​​ളും ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക്കു​​​വാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ൺ 30 വ​​​രെ നീ​​​ട്ടി.

രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന മാ​​​സം മു​​​ത​​​ലു​​​ള്ള തു​​​ക മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2341200,

National

സിബിഎസ്ഇ പുനർ മൂല്യനിർണയം; ഇന്ന് അർധരാത്രി വരെ അപേക്ഷിക്കാം

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ഉ​​​ത്ത​​​ര​​​പ്പേപ്പ​​​റു​​​ക​​​ളു​​​ടെ പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി. ഇ​​​ന്ന​​​ലെ​​​യാ​​​ണു സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

ബോ​​​ർ​​​ഡി​​​ന്‍റെ ഓ​​​ണ്‍ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​രാ​​​തി​​​ക​​​ളു​​​യ​​​രു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം നീ​​​ട്ടി​​​യ​​​ത്. പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നി​​​ട്ടും അ​​​പേ​​​ക്ഷ​​​ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണ് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യു​​​ള്ള പോ​​​ർ​​​ട്ട​​​ൽ ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് തു​​​റ​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മ​​​തി​​​യാ​​​യ സ​​​മ​​​യം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ, സു​​​ര​​​ക്ഷാ ആ​​​ശ​​​ങ്ക​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് കോ​​​എം​​​പ്റ്റ് ക​​​ന്പ​​​നി​​​യു​​​ടെ പ്ലാ​​​റ്റ്ഫോ​​​മി​​​നെ നീ​​​ക്കം ചെ​​​യ്തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും പു​​​ന​​​ർമൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് സി​​​ബി​​​എ​​​സ്ഇ കോ​​​എം​​​പ്റ്റി​​​ന്‍റെ സേ​​​വ​​​നം​​​ത​​​ന്നെ തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​എ​​​ൻ​​​ഐ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

Kerala

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തെ ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എ​​​സ്‌​​​സി-​​​എ​​​സ്ടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ലാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം 2704 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കേ​​​സി​​​ലാ​​​കെ ഒ​​​ന്പ​​​തു പ്ര​​​തി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ആ​​​റാം​​​പ്ര​​​തി ജാ​​​മ്യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി തൂ​​​ങ്ങി​​​മ​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​തോ​​​ടെ നി​​​ല​​​വി​​​ലു​​​ള്ള എ​​​ട്ടു പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. 2025 ഡി​​​സം​​​ബ​​​ർ 17നാ​​​ണ് വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തു ഛത്തീ​​​സ്ഗ​​​ഡ് സ്വ​​​ദേ​​​ശി രാം ​​​നാ​​​രാ​​​യ​​​ൺ ഭാ​​​ഗേ​​​ലി​​​നെ (31) ആ​​​ൾ​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.ക​​​ള്ള​​​നാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് പ്ര​​​തി​​​ക​​​ൾ രാം ​​​നാ​​​രാ​​​യ​​​ണി​​​നെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​യാ​​​ണോ എ​​​ന്നു​​​ചോ​​​ദി​​​ച്ച് ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​രീ​​​ര​​​മാ​​​കെ ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ടി​​​ക​​​ൾ​​​പോ​​​ലു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യും ത​​​ല ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ർ​​​ദ​​​നം ഉ​​​ണ്ടാ​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

കേ​​​സി​​​ൽ ആ​​​റാം പ്ര​​​തി ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ട്ടു​​​പേ​​​ർ​​​ക്കു മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എ​​​സ്‌​​​സി-​​​എ​​​സ്ടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ പാ​​​ല​​​ക്കാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു​​​മു​​​ന്നി​​​ൽ രാം ​​​നാ​​​രാ​​​യ​​​ണി​​​ന്‍റെ കു​​​ടും​​​ബം പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

Kerala

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണം; ജ​ന​കീ​യസ​മി​തി നി​വേ​ദ​നം ന​ൽ​കി

പ​​​​ത്ത​​​​നം​​​​തി​​​​ട്ട/ ച​​​ങ്ങ​​​നാ​​​ശേ​​​രി: സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ പ​​​​ദ്ധ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ട് സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ വി​​​​രു​​​​ദ്ധ ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടും പ​​​​ദ്ധ​​​​തി പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​യെ​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്ന് സ​​​​മി​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ന്നു​ ന​​​ട​​​ക്കു​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം സി​​​​ല്‍​വ​​​​ര്‍​ലൈ​​​​ന്‍ പ​​​​ദ്ധ​​​​തി ച​​​​ര്‍​ച്ച​ ചെ​​​​യ്യു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ന്‍ സി​​​​ല്‍​വ​​​​ര്‍​ലൈ​​​​ന്‍ സ​​​​മ​​​​ര​​​​സ​​​​മി​​​​തി നേ​​​​താ​​​​ക്ക​​​​ള്‍​ക്ക് ഉ​​​​റ​​​​പ്പു​​​ന​​​​ല്‍​കി.

ക​​​​ഴി​​​​ഞ്ഞ സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​ഠ​​​​നം ന​​​​ട​​​​ത്തി അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​റ​​​​പ്പ് ന​​​​ല്‍​കി​​​​യ​​​​താ​​​​യി സി​​​​ല്‍​വ​​​​ര്‍​ലൈ​​​​ന്‍ വി​​​​രു​​​​ദ്ധ ജ​​​​ന​​​​കീ​​​​യ​​​​സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​പി. ബാ​​​​ബു​​​​രാ​​​​ജ്, കോ​​​​ട്ട​​​​യം ജി​​​​ല്ലാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബാ​​​​ബു കു​​​​ട്ട​​​​ന്‍​ചി​​​​റ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

സി​​​​ല്‍​വ​​​​ര്‍​ലൈ​​​​ന്‍ സ​​​​മ​​​​ര​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പോ​​​​ലീ​​​​സ് എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള കേ​​​​സു​​​​ക​​​​ളും പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​മ​​​​ര​​​​സ​​​​മി​​​​തി നേ​​​​താ​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ച്ചു.

National

പദ്മ പുരസ്കാരം; ജൂലൈ 31 വരെ നാമനിർദേശം സമർപ്പിക്കാം

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ജൂ​ലൈ 31 ആ​ണ് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

രാ​ഷ്‌​ട്രീ​യ പു​ര​സ്കാ​ർ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി മാ​ത്ര​മേ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ക​ല, സാ​ഹി​ത്യം, വി​ദ്യാ​ഭ്യാ​സം, കാ​യി​കം, വൈ​ദ്യ​ശാ​സ്ത്രം, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​നം, ശാ​സ്ത്രം, എ​ൻ​ജി​നി​യ​റിം​ഗ്, പൊ​തു​കാ​ര്യം, സി​വി​ൽ സ​ർ​വീ​സ്, വ്യാ​പാ​രം, വ്യ​വ​സാ​യം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ശി​ഷ്‌​ട നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ല​ക്ഷ്യം.

പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ളെ ജ​ന​കീ​യ​മാ​ക്കി മാ​റ്റാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​യം നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നും പൗ​ര​ന്മാ​ർ​ക്ക് ഇ​പ്പോ​ൾ അ​വ​സ​ര​മു​ണ്ട്.

നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യു​ടെ സേ​വ​ന​ങ്ങ​ളെ​യും നേ​ട്ട​ങ്ങ​ളെ​യും കു​റി​ച്ച് പ​ര​മാ​വ​ധി 800 വാ​ക്കു​ക​ളി​ൽ ക​വി​യാ​ത്ത ല​ഘു​വി​വ​ര​ണം പോ​ർ​ട്ട​ലി​ൽ ന​ൽ​കേ​ണ്ട​തു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും പ​ദ്മ അ​വാ​ർ​ഡ് പോ​ർ​ട്ട​ലി​ലും ല​ഭ്യ​മാ​ണ്.

 

District News

കെ.​പി. നൗ​ഷാ​ദ് അ​ലി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

പൊ​ന്നാ​നി: പൊ​ന്നാ​നി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി. നൗ​ഷാ​ദ് അ​ലി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​റും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യ കെ.​ബി. ര​മേ​ശ്് മു​ന്പാ​കെ ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു പ​ത്രി​കാസ​മ​ർ​പ്പ​ണം. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും അ​ണി​നി​ര​ന്ന പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി എ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗം നി​ല​നി​ൽ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ നേ​താ​ക്ക​ൾ പൊ​ന്നാ​നി​യി​ലും ഇ​ത്ത​വ​ണ മു​ന്ന​ണി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​ന് മാ​റ്റം വ​രു​ത്താ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.


യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ഷ്റ​ഫ് കോ​ക്കൂ​ർ, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​പി.​ യൂ​സ​ഫ​ലി, മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഷം​സു ക​ല്ലാ​ട്ടേ​ൽ, മു​ൻ എം​പി സി. ​ഹ​രി​ദാ​സ്, പൊ​ന്നാ​നി അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എം.​വി. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

ശി​ര​സ് കു​നി​ക്കേ​ണ്ട സ​ന്ദ​ര്‍​ഭ​മി​ല്ല, ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു; നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച് പി. ​രാ​ജീ​വ്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് മ​ന്ത്രി കൂ​ടി​യാ​യ പി. ​രാ​ജീ​വ് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​ണ് താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് പി. ​രാ​ജീ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ഞ്ചു വ​ര്‍​ഷം മു​മ്പും ഇ​വി​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​ന്നു. ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​ത്.

ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ​രി​മി​തി​ക്ക് അ​ക​ത്തു നി​ന്ന് ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. മി​ക്ക കാ​ര്യ​ങ്ങ​ളും പ്ര​യോ​ഗി​ക​മാ​യി, പ​ല​തി​നും തു​ട​ക്കം കു​റി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വ​ലി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണ്.

ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ വാ​ക്കു​ണ്ട്, നി​ങ്ങ​ള്‍ എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മ​ല്ല, എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ലും ഇ​ങ്ങ​നെ​യൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ല്ലോ എ​ന്ന് ആ​ലോ​ചി​ച്ച് ശി​ര​സ് കു​നി​ക്കേ​ണ്ട ഒ​രു സ​ന്ദ​ര്‍​ഭ​വും എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​വി​ല്ല എ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.

അ​ത് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ട് അ​ഞ്ച് വ​ര്‍​ഷം പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന് പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ക​ള​മ​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ വി.​ഇ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ വ്യാ​ഴാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​ര്‍​പ്പി​ച്ചി​രു​ന്നു.

 

Education

കെ-​ടെ​റ്റ്: മാ​ർ​ച്ച് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ (കെ-​​​ടെ​​​റ്റ്) ന് ​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. https:// ktet.kerala.gov.in വെ​​​ബ്‌​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Kerala

തീ​ര​ദേ​ശ പ​രി​പാ​ല​ന പദ്ധതി:സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം


വൈ​​​​പ്പി​​​​ൻ: സം​​​​സ്ഥാ​​​​ന​​​​ത്തെ തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ദ്വീ​​​​പ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​ൻ (ഐ​​​​ഐ​​​​എം​​​​പി) ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ല്ലാ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ൻ സെ​​​​ൻ, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

2019ലെ ​​​​സി​​​​ആ​​​​ർ​​​​സെ​​​​ഡ് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന പ്ലാ​​​​ൻ കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഐ​​​​ഐ​​​​എം​​​​പി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

District News

വൈ​ദ്യു​തതൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ നി​വേ​ദ​നം നല്കി

തേ​ർ​ത്ത​ല്ലി: ച​പ്പാ​ര​പ്പ​ട​വ്-തേ​ർ​ത്ത​ല്ലി റോ​ഡി​ൽ തേ​ർ​ത്ത​ല്ലി മു​ത​ൽ മേ​രി​ഗി​രി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് പ്ര​വ​ർ​ത്തി​ക​ൾ റോ​ഡി​ലു​ള്ള വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ തേ​ർ​ത്ത​ല്ലി വി​ക​സ​ന സ​മി​തി എ​ൻ​ജി​നി​യ​ർ​ക്ക് നി​വേ​ദ​നം ന​ല്കി.

മേ​രി​ഗി​രി സ്കൂ​ളി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കു​മു​ള്ള ധാ​രാ​ളം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​റോ​ഡി​ൽ അ​ധി​ക​ഭാ​ഗ​ത്തും ന​ട​പ്പാ​ത​ക​ൾ ഇ​ല്ല എ​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം ഈ ​വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​രി​ക്കാ​ട്ടി​ൽ, തേ​ർ​ത്ത​ല്ലി വാ​ർ​ഡ് മെ​മ്പ​ർ വ​ത്സ​മ്മ വാ​ണി​ശേ​രി, രാ​ജു പു​തി​യാ​ത്ത്, കെ.​രാ​മ​ച​ന്ദ്ര​ൻ, രാ​ജീ​വ് മേ​രി​ഗി​രി, മാ​ത്യു മ​ല​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ണ​ക്ക് സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി മു​​​ത​​​ൽ 30 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​മാ​​​ണ് അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ചെ​​​ല​​​വ് ക​​​ണ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട​​​ത്.

ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ് സൈ​​​റ്റി​​​ൽ (www.sec.kerala.gov.in) ലെ ​​​ഇ​​​ല​​​ക്‌ഷ​​​ൻ എ​​​ക്‌​​​സ്‌​​​പെ​​​ൻ​​​ഡി​​​ച്ച​​​ർ മൊഡ്യൂ​​​ളി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്തു വേ​​​ണം ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ബി​​​ല്ല്, ര​​​സീ​​​ത്, വൗ​​​ച്ച​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചെ​​​ല​​​വ് ക​​​ണ​​​ക്ക് വി​​​വ​​​രം നേ​​​രി​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്കാം.

Latest News

Corehub Up