പൊന്നാനി: പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.പി. നൗഷാദ് അലി നാമനിർദേശ പത്രിക സമർപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ കെ.ബി. രമേശ്് മുന്‍പാകെ ഇന്നലെ രാവിലെ 11ഓടെയായിരുന്നു പത്രികാസമർപ്പണം. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രവർത്തകരും നേതാക്കളും അണിനിരന്ന പ്രകടനത്തോടെയാണ് സ്ഥാനാർഥി എത്തിയത്.
സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് അനുകൂല തരംഗം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയ നേതാക്കൾ പൊന്നാനിയിലും ഇത്തവണ മുന്നണി വൻ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പിന് മാറ്റം വരുത്താൻ യുഡിഎഫ് നേതൃത്വത്തിന് സാധിക്കുമെന്ന് അവർ അവകാശപ്പെട്ടു.
യുഡിഎഫ് ജില്ലാ കണ്‍വീനർ അഷ്റഫ് കോക്കൂർ, യുഡിഎഫ് മണ്ഡലം ചെയർമാൻ പി.പി. യൂസഫലി, മണ്ഡലം കണ്‍വീനർ ഷംസു കല്ലാട്ടേൽ, മുൻ എംപി സി. ഹരിദാസ്, പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Tags : nattu vishesham K.P. Naushad submitted