കൊച്ചി: കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമാണ് മന്ത്രി കൂടിയായ പി. രാജീവ് എറണാകുളം കളക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജനങ്ങള്‍ക്കു നല്കിയ വാക്ക് പൂര്‍ണമായും പാലിച്ചു കൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പും ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നു. ജനങ്ങള്‍ക്ക് നല്കിയ വാക്ക് പൂര്‍ണമായും പാലിച്ചു കൊണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുള്ളത്.
ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പരമാവധി പരിമിതിക്ക് അകത്തു നിന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മിക്ക കാര്യങ്ങളും പ്രയോഗികമായി, പലതിനും തുടക്കം കുറിക്കാന്‍ കഴിഞ്ഞു. വലിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. തുടര്‍ നടപടികളിലേക്ക് പോവുകയാണ്.
ജനങ്ങളോട് പറഞ്ഞ വാക്കുണ്ട്, നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷമല്ല, എത്ര കാലം കഴിഞ്ഞാലും ഇങ്ങനെയൊരാളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞല്ലോ എന്ന് ആലോചിച്ച് ശിരസ് കുനിക്കേണ്ട ഒരു സന്ദര്‍ഭവും എന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്ന് ഉറപ്പു നല്‍കിയിരുന്നു.
അത് പൂര്‍ണമായും പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷം പ്രതിനിധിയായി പ്രവര്‍ത്തിച്ചു എന്ന് പി. രാജീവ് പറഞ്ഞു. കളമശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.ഇ അബ്ദുല്‍ ഗഫൂര്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സര്‍പ്പിച്ചിരുന്നു.
Tags : P. Rajiv nomination papers submitted election