x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു


Published: June 3, 2026 05:06 AM IST | Updated: June 3, 2026 05:12 AM IST

പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തെ ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എ​​​സ്‌​​​സി-​​​എ​​​സ്ടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ലാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം 2704 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കേ​​​സി​​​ലാ​​​കെ ഒ​​​ന്പ​​​തു പ്ര​​​തി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ആ​​​റാം​​​പ്ര​​​തി ജാ​​​മ്യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി തൂ​​​ങ്ങി​​​മ​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​തോ​​​ടെ നി​​​ല​​​വി​​​ലു​​​ള്ള എ​​​ട്ടു പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. 2025 ഡി​​​സം​​​ബ​​​ർ 17നാ​​​ണ് വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തു ഛത്തീ​​​സ്ഗ​​​ഡ് സ്വ​​​ദേ​​​ശി രാം ​​​നാ​​​രാ​​​യ​​​ൺ ഭാ​​​ഗേ​​​ലി​​​നെ (31) ആ​​​ൾ​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.ക​​​ള്ള​​​നാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് പ്ര​​​തി​​​ക​​​ൾ രാം ​​​നാ​​​രാ​​​യ​​​ണി​​​നെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​യാ​​​ണോ എ​​​ന്നു​​​ചോ​​​ദി​​​ച്ച് ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​രീ​​​ര​​​മാ​​​കെ ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ടി​​​ക​​​ൾ​​​പോ​​​ലു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യും ത​​​ല ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ർ​​​ദ​​​നം ഉ​​​ണ്ടാ​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

കേ​​​സി​​​ൽ ആ​​​റാം പ്ര​​​തി ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ട്ടു​​​പേ​​​ർ​​​ക്കു മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എ​​​സ്‌​​​സി-​​​എ​​​സ്ടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ പാ​​​ല​​​ക്കാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു​​​മു​​​ന്നി​​​ൽ രാം ​​​നാ​​​രാ​​​യ​​​ണി​​​ന്‍റെ കു​​​ടും​​​ബം പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

Tags : Chargesheet submitted court

Recent News

Corehub Up