x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിഎസ്ഇ പുനർ മൂല്യനിർണയം; ഇന്ന് അർധരാത്രി വരെ അപേക്ഷിക്കാം


Published: June 7, 2026 01:07 AM IST | Updated: June 7, 2026 01:07 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ഉ​​​ത്ത​​​ര​​​പ്പേപ്പ​​​റു​​​ക​​​ളു​​​ടെ പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി. ഇ​​​ന്ന​​​ലെ​​​യാ​​​ണു സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

ബോ​​​ർ​​​ഡി​​​ന്‍റെ ഓ​​​ണ്‍ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​രാ​​​തി​​​ക​​​ളു​​​യ​​​രു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം നീ​​​ട്ടി​​​യ​​​ത്. പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നി​​​ട്ടും അ​​​പേ​​​ക്ഷ​​​ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണ് സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യു​​​ള്ള പോ​​​ർ​​​ട്ട​​​ൽ ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് തു​​​റ​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മ​​​തി​​​യാ​​​യ സ​​​മ​​​യം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ, സു​​​ര​​​ക്ഷാ ആ​​​ശ​​​ങ്ക​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് കോ​​​എം​​​പ്റ്റ് ക​​​ന്പ​​​നി​​​യു​​​ടെ പ്ലാ​​​റ്റ്ഫോ​​​മി​​​നെ നീ​​​ക്കം ചെ​​​യ്തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും പു​​​ന​​​ർമൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് സി​​​ബി​​​എ​​​സ്ഇ കോ​​​എം​​​പ്റ്റി​​​ന്‍റെ സേ​​​വ​​​നം​​​ത​​​ന്നെ തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​എ​​​ൻ​​​ഐ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

Tags : CBSE revaluation Applications submitted

Recent News

Corehub Up