x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​​​​​ണ്‍ ജോ​​​​​ർ​​​​​ജി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി വി. ​മു​ര​ളീ​ധ​ര​ൻ

വെബ്ഡെസ്ക്
Published: September 26, 2026 03:03 AM IST | Updated: September 26, 2026 03:03 AM IST

വി. ​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ. (ഫയൽ ചിത്രം)

തൃ​​​​​ശൂ​​​​​ർ: ശ​​​​​ശി​​​​​ധ​​​​​ര​​​​​ൻ ക​​​​​ർ​​​​​ത്തായി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​ണം​​​​​വാ​​​​​ങ്ങി​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പേ​​​​​രു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട ഷോ​​​​​ണ്‍ ജോ​​​​​ർ​​​​​ജി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ അ​​​​​തൃ​​​​​പ്തി പ​​​​​ര​​​​​സ്യ​​​​​മാ​​​​​ക്കി ബി​​​​​ജെ​​​​​പി മു​​​​​ൻ സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നും എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​മാ​​​​​യ വി. ​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ.

ഡ​​​​​യ​​​​​റി പേ​​​​​ജി​​​​​ന്‍റെ ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ത ഷോ​​​​​ണ്‍ ജോ​​​​​ർ​​​​​ജി​​​​​നോ​​​​​ടു​​​​​ത​​​​​ന്നെ ചോ​​​​​ദി​​​​​ക്ക​​​​​ണം. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നോ​​​​​ടു ചോ​​​​​ദ്യം​​​​​ചോ​​​​​ദി​​​​​ക്കേ​​​​​ണ്ട​​​​​തു സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​ണ്. ദേ​​​​​ശീ​​​​​യ നി​​​​​ർ​​​​​വാ​​​​​ഹ​​​​​ക​​​​​സ​​​​​മി​​​​​തി അം​​​​​ഗ​​​​​ത്തി​​​​​നോ മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​ക്കോ ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് എ​​​​​ങ്ങ​​​​​നെ അ​​​​​റി​​​​​യാ​​​​​നാ​​​​​കു​​​​​മെ​​​​​ന്നും മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ ചോ​​​​​ദി​​​​​ച്ചു.

"ആ​​​​​റു​​​​​വ​​​​​ർ​​​​​ഷം ഞാ​​​​​ൻ ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ക്കാ​​​​​ല​​​​​ത്തു വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ല്ല പാ​​​​​ർ​​​​​ട്ടി​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

എ​​​​​ല്ലാ​​​​​വ​​​​​രി​​​​​ൽ​​​​​നി​​​​​ന്നും സം​​​​​ഭാ​​​​​വ​​​​​ന വാ​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും കൃ​​​​​ത്യ​​​​​മാ​​​​​യി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഏ​​​​​തെ​​​​​ങ്കി​​​​​ലും സ്ഥ​​​​​ല​​​​​ത്ത് ആ​​​​​രെ​​​​​ങ്കി​​​​​ലും സ്ഥ​​​​​ലം​​​​​ വാ​​​​​ങ്ങി​​​​​യാ​​​​​ൽ അ​​​​​തി​​​​​ൽ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മി​​​​​ല്ല. ഒ​​​​​രു മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ മാ​​​​​ത്ര​​​​​മ​​​​​ല്ല ബി​​​​​ജെ​​​​​പി​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.​​ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു പ​​​​​ണം വാ​​​​​ങ്ങി​​​​​യെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാം’ -മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു

‘2009ൽ ​​​​​ആ​​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​ത്. അ​​​​​ന്നു​ മു​​​​​ത​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​നി​​​​​ൽ സ്വ​​​​​ത്തു​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. 2012നു​​​​​ശേ​​​​​ഷം ഒരു തു​​​​​ണ്ടു​​​​​ ഭൂ​​​​​മി​​​​​യോ സ്വ​​​​​ർ​​​​​ണ​​​​​മോ വാ​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ല. സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍റെ പേ​​​​​രി​​​​​ൽ ആ​​​​​രെ​​​​​ങ്കി​​​​​ലും പ​​​​​ണം വാ​​​​​ങ്ങി​​​​​യെ​​​​​ങ്കി​​​​​ൽ അ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷി​​​​​ക്ക​​​​​ണം. അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു മു​​​​​ന്പ് ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല​​​​​യും വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​നും രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണം. അ​​​​​വ​​​​​ർ മ​​​​​ന്ത്രി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​രു​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തു ശ​​​​​രി​​​​​യ​​​​​ല്ലെ​​ന്നും മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : VMuraleedharan Dissatisfaction ShonGeorge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up