Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dissatisfaction

ശ​ബ​രി​മ​ല മു​ന്നൊ​രു​ക്കം: ദേ​വ​സ്വം മ​രാ​മ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ന​​​ട​​​ത്തേ​​​ണ്ടു​​​ന്ന മു​​​ന്നൊ​​​രു​​​ക്ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഭ​​​ക്ത​​​ർ​​​ക്കാ​​​യി പ​​​ന്പ​​​യി​​​ലും നി​​​ല​​​യ്ക്ക​​​ലി​​​ലും മ​​​റ്റും ഒ​​​രു​​​ക്കേ​​​ണ്ടു​​​ന്ന ഇ​​​ട​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ അ​​​ട​​​ക്കം ഭ​​​ക്ത​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഒ​​​രു​​​ക്കേ​​​ണ്ടു​​​ന്ന നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത ദേ​​​വ​​​സ്വം മ​​​രാ​​​മ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച​​​ത്.

ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു മു​​​ൻ​​​പുത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഇ​​​തു പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ഇ​​​ത്ത​​​രം ചു​​​മ​​​ത​​​ല കൈ​​​മാ​​​റു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ട​​​ത്താ​​​വ​​​ള നി​​​ർ​​​മാ​​​ണം വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ടോ​​​യ്‌​​​ലെ​​​റ്റ് ശു​​​ചി​​​ത്വം, പ​​​രി​​​സ​​​ര​​​ശു​​​ചി​​​ത്വം, വെ​​​ള്ളം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പാ​​​ർ​​​ക്കിം​​​ഗ് ഗ്രൗ​​​ണ്ട് കാ​​​ടു​​​മൂ​​​ടി കി​​​ട​​​ക്കു​​​ന്ന അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക​​​രു​​​ത്. പൊ​​​ലി​​​സ്, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ത​​​ങ്ങാ​​​നാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഭ​​​ക്ത​​​ർ​​​ക്ക് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ പൊ​​​ലി​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നം തു​​​ട​​​ങ്ങി​​​യ ശേ​​​ഷ​​​വും മു​​​ന്നൊ​​​രു​​​ക്ക പ്ര​​​വൃ​​​ത്തി​​​ക​​​ൾ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഭ​​​ക്ത​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​വും സു​​​ര​​​ക്ഷ​​​യും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ ഒ​​​രു വീ​​​ഴ്ച​​​യും വ​​​രു​​​ത്ത​​​രു​​​ത്. സ​​​ന്നി​​​ധാ​​​ന​​​ത്ത് എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത ക​​​ണ്‍​ട്രോ​​​ൾ റൂം ​​​സ്ഥാ​​​പി​​​ക്ക​​​ണം. പ​​​ന്പ, ശ​​​ബ​​​രി​​​മ​​​ല, ഇ​​​ട​​​ത്താ​​​വ​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ​​​യ​​​ജ്ഞം ന​​​ട​​​ത്ത​​​ണം. പ​​​ന്പ​​​യി​​​ൽ അ​​​ടി​​​ഞ്ഞുകൂ​​​ടു​​​ന്ന വ​​​സ്ത്ര​​​ങ്ങ​​​ൾ അ​​​പ്പ​​​പ്പോ​​​ൾ നീ​​​ക്ക​​​ണം. പ്ര​​​സാ​​​ദ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ധ​​​നസാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കെ.​​​എം. ഷാ​​​ജി, പി.​​​കെ. ബ​​​ഷീ​​​ർ, സി.​​​പി. ജോ​​​ണ്‍, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ, ഡി​​​ജി​​​പി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

"ദ്രോഹിച്ച' ഉദ്യോഗസ്ഥർക്ക് ക​സേ​ര​മാ​റ്റം മാത്രം; കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളിൽ അതൃപ്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ന​​​ട​​​ത്തി​​​യ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​മ​​​ഗ്ര മാ​​​റ്റ​​​ത്തി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​കൂ​​​ല സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ 10 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ ദ്രോ​​​ഹി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെത്ത​​​ന്നെ​​​യാ​​​ണ് നേ​​​രി​​​യ ക​​​സേ​​​ര​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ൾ നി​​​യ​​​മി​​​ച്ച​​​തെ​​​ന്നാ​​​ണു വി​​​മ​​​ർ​​​ശ​​​നം.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ല്ലാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും കൂ​​​ട്ടു​​​നി​​​ന്ന മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​ത്ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും സു​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മി​​​ച്ച​​​തെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന വി​​​മ​​​ർ​​​ശ​​​നം. പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ എ​​​ത്തി​​​യി​​​ട്ടും എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളി​​​ലും മ​​​ന്ത്രി​​​മാ​​​രു​​​ടെ ഭ​​​ര​​​ണ​​​മ​​​ല്ല, ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭ​​​ര​​​ണ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന വി​​​മ​​​ർ​​​ശ​​​നം.

കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ തെ​​​ര​​ഞ്ഞുപി​​​ടി​​​ച്ചു സ്ഥ​​​ലം​​​മാ​​​റ്റു​​​ക​​​യും അ​​​ച്ച​​​ട​​​ക്ക​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ഇ​​​പ്പോ​​​ൾ വ​​​ഹി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​യ്ക്കു പു​​​റ​​​മേ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ട്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യ കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​കൂ​​​ല ജീ​​​വ​​​ന​​​ക്കാ​​​രെ ഇ​​​തു​​​വ​​​രെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ തി​​​രി​​​കെ​​യെ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വു​​​മു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തു മ​​​ന്ത്രി​​​മാ​​​രു​​​ടെ ഭ​​​ര​​​ണ​​​പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വു മു​​​ത​​​ലെ​​​ടു​​​ത്ത് വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പൂ​​​ർ​​​ണഭ​​​ര​​​ണം ഐ​​​എ​​​എ​​​സ് ലോ​​​ബി​​​യു​​​ടെ കൈ​​​വ​​​ശ​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും ​ഉ​​​യ​​​രു​​​ന്നു. സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ​​​ട​​​പൊ​​​രു​​​തി​​​യ ഡോ. ​​​ബി. അ​​​ശോ​​​കി​​​നെ​​​യും എ​​​ൻ. പ്ര​​​ശാ​​​ന്തി​​​നെ​​​യും പോ​​​ലു​​​ള്ള ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കാ​​​ൻ അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​മെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​തു മാ​​​ത്ര​​​മാ​​​ണു നേ​​​ട്ട​​​മാ​​​യി ക​​​രു​​​തു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​താ​​​നും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ മാ​​​റ്റ​​​ത്തി​​​നു ശേ​​​ഷം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഴി​​​ച്ചു​​പ​​​ണി പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മാ​​​റ്റ​​​ത്തി​​​നു ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഐ​​​എ​​​എ​​​സു​​​കാ​​​രു​​​ടെ അ​​​ഴി​​​ച്ചു​​​പ​​​ണി​​​യെ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​ണു ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ണ്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 49 ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഴി​​​ച്ചു​​പ​​​ണി പ​​​ട്ടി​​​ക വ​​​ന്ന​​​തോ​​​ടെ കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​കൂ​​​ല സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ക​​ടു​​ത്ത നി​​​രാ​​​ശ​​​യി​​​ലാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

അസംതൃപ്തികൾക്കിടയിൽ ഇന്ത്യാസഖ്യം യോഗം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​സ്വാ​​​ര​​​സ്യം നി​​​ല​​​നി​​​ൽ​​​ക്കേ പ്ര​​​തി​​​പ​​​ക്ഷ ഇ​​​ന്ത്യാ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. ഡ​​​ൽ​​​ഹി കോ​​​ണ്‍സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ക്ല​​​ബ്ബിൽ ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ 23 പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. എ​​​ന്നാ​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ത​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സ​​​ഖ്യം ഉ​​​പേ​​​ക്ഷി​​​ച്ചു ടി​​​വി​​​കെ​​​യ്ക്കൊ​​​പ്പം ചേ​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ഡി​​​എം​​​കെ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടെ സ​​​ഖ്യ​​​ത്തി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ​​​ങ്കെ​​​ടു​​​ക്കും.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​ണ്‍ഗ്ര​​​സ് പി​​​ന്തു​​​ണ​​​യോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ടി​​​വി​​​കെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മോ​​​യെ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. യോ​​​ഗ​​​ത്തി​​​ലേ​​​ക്കു ടി​​​വി​​​കെ​​​യെ ക്ഷ​​​ണി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന. 2023 ഡി​​​സം​​​ബ​​​റി​​​നു​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റെ യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സ​​​ഖ്യം ഉ​​​പേ​​​ക്ഷി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ഡി​​​എം​​​കെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ഖ്യ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​ക​​​ളാ​​​യ സി​​​പി​​​എ​​​മ്മും ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ക്തി മോ​​​ർ​​​ച്ച​​​യും (ജെ​​​എം​​​എം) കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രേ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​ത് ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ര​​​ഹ​​​സ്യ ധാ​​​ര​​​ണ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണ​​​മാ​​​ണു സി​​​പി​​​എ​​​മ്മി​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്.

ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യ്ക്ക് ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബേ​​​ബി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ല. പ​​​ക​​​രം രാ​​​ജ്യ​​​സ​​​ഭാ​​​നേ​​​താ​​​വ് ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സാ​​​യി​​​രി​​​ക്കും പാ​​​ർ​​​ട്ടി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ജെ​​​എം​​​എ​​​മ്മി​​​ന്‍റെ ത​​​ർ​​​ക്കം. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ഴി​​​വു വ​​​രു​​​ന്ന ര​​​ണ്ട് രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലും ത​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്താ​​​നാ​​​ണ് ജെ​​​എം​​​എം തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ത​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ണ​​​വ് ഝാ​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ഇ​​​രു​​​ക​​​ക്ഷി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട ക​​​ന​​​ത്ത തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ണ്ടാ​​​യ പി​​​ള​​​ർ​​​പ്പ് പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ട​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ബി​​​ജെ​​​പി അ​​​തു മു​​​ത​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യാ​​​സ​​​ഖ്യ​​​ത്തെ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ നേ​​​താ​​​ക്ക​​​ളെ ത​​​നി​​​ക്കൊ​​​പ്പം നി​​​ർ​​​ത്താ​​​ൻ മ​​​മ​​​ത ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് യോ​​​ഗം. പാ​​​ർ​​​ട്ടി​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാം​​​ഗം ഡെ​​​റി​​​ക് ഒ​​​ബ്രി​​​യാ​​​ൻ ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ന് പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ, പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ലെ വി​​​ള്ള​​​ൽ മു​​​ത​​​ലെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യെ എ​​​ങ്ങ​​​നെ നേ​​​രി​​​ടാം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​കും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കു​​​ക.

സ്വ​​​ന്തം കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മു​​​ന്ന​​​ണി​​​യി​​​ലെ ചി​​​ല പാ​​​ർ​​​ട്ടി​​​ക​​​ൾ ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പ് പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

'വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവന്‍റെ നിർദേശം ലംഘിച്ചു': അതൃപ്തി അറിയിച്ച് ​ഗവർണർ

തിരുവനന്തപുരം: വി.ഡി. സതീശന്‍ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‍വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.

വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

 

 

 

 

 

 

 

 

National

ക​ർ​ണാ​ട​ക മന്ത്രിസഭാ പു​ന​ഃസം​ഘ​ട​ന​: കോൺഗ്രസിൽ അതൃപ്തി പുകയുന്നു

ബം​​​​​ഗ​​​​​ളൂ​​​​​രു: പു​​​​​നഃ​​​​​സം​​​​​ഘ​​​​​ട​​​​​ന ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ ഡ​​​​​ൽ​​​​​ഹി​​​​​ക്ക്.

മു​​​​​പ്പ​​​​​ത്തി​​​​​യ​​​​​ഞ്ചോ​​​​​ളം കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച ഡ​​​​​ൽ​​​​​ഹി​​​​​ക്ക് വി​​​​​മാ​​​​​നം​​​​​ ക​​​​​യ​​​​​റു​​​​​മെ​​​​​ന്ന് ബേ​​​​​ലൂ​​​​​ർ ഗോ​​​​​പാ​​​​​ൽ കൃ​​​​​ഷ്ണ എം​​​​​എ​​​​​ൽ​​​​​എ പ​​​​​റ​​​​​ഞ്ഞു.

പു​​​​​നഃ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ 20 പേ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന ആവ​​​​​ശ്യ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​ർ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്. 15 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പു​​​​​നഃ​​​​​സം​​​​​ഘ​​​​​ട​​​​​ന ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളെ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

അ​​​​​ത​​​​​ല്ലെ​​​​​ങ്കി​​​​​ൽ ക​​​​​ടു​​​​​ത്ത തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും ഗോ​​​​​പാ​​​​​ൽ കൃ​​​​​ഷ്ണ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി. സ​​​​​ർ​​​​​ക്കാ​​​​​ർ മൂ​​​​​ന്നു വ​​​​​ർ​​​​​ഷം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​നഃ​​​​​സം​​​​​ഘ​​​​​ട​​​​​നാ ആ​​​​​വ​​​​​ശ്യം ശ​​​​​ക്ത​​​​​മാ​​​​​യ​​​​​ത്.

Kerala

ച​ര്‍​ച്ച​ക​ള്‍ അ​ന​വ​സ​ര​ത്തി​ൽ, നേ​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണം: മു​സ്‌​ലീം ലീ​ഗ്

മലപ്പുറം: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം തെ​രു​വി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്ക​ലാ​ണെ​ന്ന് മു​സ്‌​ലീം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന നേ​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ലാം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​ണ​മെ​ങ്കി​ല്‍ വോ​ട്ടെ​ണ്ണി ക​ഴി​യ​ണം. അ​തി​ല്‍ ഭൂ​രി​പ​ക്ഷം വേ​ണം. അ​തി​നു​ശേ​ഷ​മേ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന ച​ര്‍​ച്ച ആ​വ​ശ്യ​മു​ള്ളു.

കോ​ണ്‍​ഗ്ര​സി​ല്‍ ഇ​പ്പോ​ള്‍ ഇ​ത്ത​ര​മൊ​രു ച​ര്‍​ച്ച ഉ​ചി​ത​മാ​യ ന​ട​പ​ടി​യ​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മ​ഹാ​ത്യാ​ഗ​ത്തെ വി​സ്മ​രി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. വോ​ട്ട​ര്‍​മാ​രു​ടെ​യും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ​യും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് നേ​താ​ക്ക​ന്‍​മാ​ര്‍ പോ​ക​രു​തെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ മു​ന്‍​പും മ​ത്സ​രി​ക്കാ​ത്ത​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ച​ക​ള്‍ അ​ന​വ​സ​ര​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ലീ​ഗി​നോ​ട് ആ​രും ചോ​ദി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ണ്‍​ഗ്ര​സ് ആ​ര് ചു​ണ്ടി​ക്കാ​ട്ടി​യാ​ലും അം​ഗീ​ക​രി​ക്കും.

ലീ​ഗ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ല്‍​കും. നേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള ക​ഴി​വ് കോ​ണ്‍​ഗ്ര​സി​നു​ണ്ട്. അ​ത് അ​വ​ര്‍ ത​ന്നെ ചെ​യ്യും. അ​ഞ്ചി​ലേ​റെ മ​ന്ത്രി സ്ഥാ​ന​ത്തി​ന് ലീ​ഗി​ന് അ​ര്‍​ഹ​ത​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

International

ജറൂസലെം പാത്രിയാർക്കീസിനെ തടഞ്ഞ സംഭവം; ഇസ്രേലി സ്ഥാനപതിയെ അതൃപ്തി അറിയിച്ചു വത്തിക്കാൻ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഓ​​​ശാ​​​ന​​​ത്തി​​​രു​​​നാ​​​ൾ ദി​​​വ​​​സം ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി​​​യി​​​ൽ തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ലാ​​​റ്റി​​​ൻ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ക​​​​​​​​ർ​​​​​​​​ദി​​​​​​​​നാ​​​​​​​​ൾ പി​​​​​​​​യ​​​​​​​​ർ​​​​​​​​ബ​​​​​​​​തി​​​​​​​​സ്ത പി​​​സ​​​ബ​​​ല്ല​​​യെ​​​യും വി​​​ശു​​​ദ്ധ നാ​​​ടി​​​ന്‍റെ സൂ​​​ക്ഷി​​​പ്പു​​​കാ​​​ര​​​ൻ ഫാ. ​​​ഫ്രാ​​​ഞ്ചെ​​​സ്‌​​​കോ ഇ​​​ൽ​​​പോ​​​യെ​​​യും ഇ​​​സ്ര​​​യേ​​​ൽ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞ സം​​​ഭ​​​വം നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ക​​​ർ​​​ദി​​​നാ​​​ൾ പി​​​യെ​​​ത്രോ പ​​​രോ​​​ളി​​​ൻ.

വ​​​ത്തി​​​ക്കാ​​​നി​​​ലെ ഇ​​​സ്രേ​​​ലി സ്ഥാ​​​ന​​​പ​​​തി യാ​​​രോ​​​ൺ സൈ​​​ഡ്മാ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണു ക​​​ർ​​​ദി​​​നാ​​​ൾ പ​​​രോ​​​ളി​​​ൻ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ വ​​​ത്തി​​​ക്കാ​​​ൻ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പോ​​​ൾ റി​​​ച്ചാ​​​ർ​​​ഡ് ഗ​​​ല്ല​​​ഗ​​​റും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സം​​​ഭ​​​വം അ​​​സ്വ​​​സ്ഥ​​​ത ഉ​​​ള​​​വാ​​​ക്കി​​​യെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​രോ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സ്ഥാ​​​ന​​​പ​​​തി​​​യോ​​​ടു പ​​​റ​​​ഞ്ഞു. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സ്ഥാ​​​ന​​​പ​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കു​​​ക​​​യും ജ​​​റൂ​​​സ​​​ലെം പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സും പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​രും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി​​​യി​​​ൽ തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ കാ​​​ര്യം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യും വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

യുഡിഎഫിലെ അസംതൃപ്തി: അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുമെന്ന്‌ വിജയരാഘവൻ

മ​​ല​​പ്പു​​റം: യു​​ഡി​​എ​​ഫി​​ൽ രൂ​​പം കൊ​​ണ്ട അ​​സം​​തൃ​​പ്തി ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​ക്കാ​​ൻ ശ്ര​​മം ന​​ട​​ക്കു​​മെ​​ന്ന് സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ.

രൂ​​പ​​പ്പെ​​ട്ടു​​വ​​രു​​ന്ന രാ​​ഷ്‌​​ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ട് എ​​ൽ​​ഡി​​എ​​ഫ് പോ​​സീ​​റ്റീ​​വാ​​യി പ്ര​​തി​​ക​​രി​​ക്കും. സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് ഉ​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ളി​​ൽ തീ​​രു​​മാ​​നം മു​​ന്ന​​ണി​​യി​​ൽ ആ​​ലോ​​ചി​​ക്കും. മ​​ല​​പ്പു​​റ​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ്ഥാ​​നാ​​ർ​​ഥി പ്ര​​ഖ്യാ​​പ​​നം വ​​ന്നാ​​ൽ കോ​​ണ്‍ഗ്ര​​സി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ളു​​ണ്ടാ​​കു​​ന്ന​​തു സാ​​ധാ​​ര​​ണ​​മാ​​ണ്. അ​​തി​​പ്പോ​​ൾ മു​​സ്‌​​ലിം ലീ​​ഗി​​ലേ​​ക്കും വ്യാ​​പി​​ച്ചു ക​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണ് മ​​സ​​സി​​ലാ​​ക്കു​​ന്ന​​ത്. പാ​​ണ​​ക്കാ​​ട്ടു​​നി​​ന്നു സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചാ​​ൽ പി​​ന്നെ ലീ​​ഗി​​ൽ അ​​തി​​ന് എ​​തി​​ർ അ​​ഭി​​പ്രാ​​യ​​മു​​ണ്ടാ​​കാ​​റി​​ല്ലെ​​ന്നാ​​ണു കേ​​ട്ടി​​ട്ടു​​ള്ള​​ത്. വ​​സ്തു​​ത അ​​ത​​ല്ലെ​​ങ്കി​​ലും അ​​ത്ത​​ര​​മൊ​​രു ഇ​​മേ​​ജ് ഉ​​ണ്ടാ​​ക്കി​​യി​​രു​​ന്നു. ആ ​​ഇ​​മേ​​ജാ​​ണ്

ത​​ക​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. യു​​ഡി​​എ​​ഫി​​ന് ഒ​​രു​​മി​​ച്ച് നി​​ൽ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. മു​​സ്‌​​ലിം ലീ​​ഗ് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കു​​ന്ന ഘ​​ട്ട​​ത്തി​​ൽ പ്ര​​തി​​രോ​​ധി​​ച്ചു നി​​ന്ന ആ​​ളാ​​ണ് അ​​ബ്ദു​​റ​​ഹ്മാ​​ൻ ര​​ണ്ട​​ത്താ​​ണി.

അ​​ബ്ദു​​റ​​ഹ്മാ​​ൻ ര​​ണ്ട​​ത്താ​​ണി മു​​സ്‌​​ലിം ലീ​​ഗി​​ന്‍റെ പ്ര​​ധാ​​ന​​മു​​ഖ​​മാ​​ണ്. അ​​ദ്ദേ​​ഹ​​ത്തെ പോ​​ലു​​ള്ള ഒ​​രാ​​ളു​​ടെ അ​​സം​​തൃ​​പ്തി ചെ​​റി​​യ കാ​​ര്യ​​മ​​ല്ലെ​​ന്ന് ഓ​​ർ​​ക്ക​​ണം. കേ​​ര​​ള​​ത്തി​​ൽ ഇ​​ട​​തു​​പ​​ക്ഷ അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​മാ​​ണ്. മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽ ഇ​​ട​​തു​​പ​​ക്ഷ എം​​എ​​ൽ​​എ​​മാ​​രു​​ടെ എ​​ണ്ണം കൂ​​ടു​​മെ​​ന്നും വി​​ജ​​യ​​രാ​​ഘ​​വ​​ൻ പ​​റ​​ഞ്ഞു.

District News

പു​ന​ലൂ​രി​ൽ യു​ഡി​എ​ഫി​ല്‍ അ​തൃ​പ്തി പു​ക​യു​ന്നു

അ​ഞ്ച​ല്‍ : മ​ണ്ഡ​ലം മു​സ്‌ലിം ​ലീ​ഗി​നോ അ​തോ കോ​ണ്‍​ഗ്ര​സി​നോ. പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ യു​ഡി​എ​ഫി​ല്‍ പ്ര​ത്യേ​കി​ച്ച് കോ​ണ്‍​ഗ്ര​സി​ല്‍ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

ഇ​ന്ന​ലെ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പു​ന​ലൂ​രി​ല്‍ ലീ​ഗ് മ​ത്സ​രി​ക്കു​മെ​ന്നും സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം പി​ന്നീ​ടെ​ന്നും ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ലീ​ഗി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഏ​റ്റെ​ടു​ത്തു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ട്. ചി​ല നേ​താ​ക്ക​ളു​ടെ പേ​രും സാ​ധ്യ​താ ലി​സ്റ്റ് എ​ന്ന പേ​രി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു ര​ണ്ടു​നാ​ള്‍ പി​ന്നി​ടു​മ്പോ​ഴും മ​ണ്ഡ​ലം ആ​ര്‍​ക്കെ​ന്നോ സ്ഥാ​നാ​ര്‍​ഥി ആ​രെ​ന്നോ വ്യ​ക്ത​ത​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും. പു​ന​ലൂ​ര്‍ സീ​റ്റ് കോ​ണ്‍​ഗ്ര​സ് തി​രി​ച്ചെ​ടു​ത്ത് പ​ക​രം തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​മാ​യ ച​ട​യ​മം​ഗ​ലം ലീ​ഗി​ന് ന​ല്‍​കാ​നു​ള്ള ച​ര്‍​ച്ച​യും സ​ജീ​വ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ച​ട​യ​മം​ഗ​ല​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ആ​കു​മ്പോ​ള്‍ അ​റി​യി​ക്കാം എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.മ​റു​പ​ടി​യി​ല്‍ തീ​രു​മാ​നം വൈ​കു​ന്ന​തി​ലെ അ​തൃ​പ്തി​യും ഇ​വ​രു​ടെ വാ​ക്കു​ക​ളി​ല്‍ വ്യ​ക്തം. എ​ന്നാ​ല്‍ ഇ​ട​തു​മു​ന്ന​ണി​യാ​ക​ട്ടെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം പൂ​ര്‍​ത്തി​യാ​ക്കി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ട​നീ​ളം ആ​ദ്യ ഘ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു. സ്വീ​ക​ര​ണ പ​ര്യ​ട​നം ആ​രം​ഭി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് ഇ​ട​തു​നേ​തൃ​ത്വം.


സി​പി​എം, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ മ​ണ്ഡ​ലം എ​ന്ന പ്ര​ത്യേ​ക​ത​യു​ള്ള പു​ന​ലൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​തും ജി​ല്ലാ നേ​താ​ക്ക​ള്‍ നേ​രി​ട്ട് ത​ന്നെ​യാ​ണ്.

 

Kerala

സീ​റ്റ് വി​ഭ​ജ​ന​ത്തി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ആ​ർ​ജെ​ഡി

കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ല്‍ അ​​​തൃ​​​പ്തി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ നി​​​ല​​​പാ​​​ടു ക​​​ടു​​​പ്പി​​​ച്ച് ആ​​​ര്‍​ജെ​​​ഡി. ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​കസീ​​​റ്റ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽനി​​​ന്ന് പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ആ​​​ർ​​​ജെ​​​ഡി. കോ​​​ഴി​​​ക്കോ​​​ട് ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ല്‍ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ലെ നീ​​​ര​​​സം ആ‌​​​ർ​​​ജെ​​​ഡി നേ​​​തൃ​​​ത്വം പ​​​ര​​​സ്യ​​​മാ​​​ക്കി.

പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​ത്ത​​​വ​​​ണ ആ​​​റ് സീ​​​റ്റ് വേ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ല​​​പാ​​​ടെ​​​ന്നും ഇ​​​തി​​​ൽ​​​നി​​​ന്ന് പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ര്‍​ജെ​​​ഡി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​ര്‍ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​ക സീ​​​റ്റ് ന​​​ൽ​​​കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സി​​​പി​​​എം നീ​​​തി പു​​​ല​​​ർ​​​ത്തു​​​ന്നി​​​ല്ല. എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നീ​​​തി പു​​​ല​​​ർ​​​ത്ത​​​ണം. ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ല​​​ട​​​ക്കം ആ​​​റ് സീ​​​റ്റ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് ഇ​​​ക്കു​​​റി​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് സി​​​പി​​​എം പ​​​റ​​​ഞ്ഞ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ഒ​​​രു സീ​​​റ്റ് കൂ​​​ടു​​​ത​​​ൽ വേ​​​ണം. അ​​​ധി​​​ക സീ​​​റ്റി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്ക് ആ​​​ർ​​​ജെ​​​ഡി ഇ​​​ല്ല. സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളെ എ​​​ൽ​​​ഡി​​​എ​​​ഫ് ക്ഷീ​​​ണി​​​പ്പി​​​ക്ക​​​രു​​​ത്.

കോ​​​വ​​​ളം സീ​​​റ്റി​​​ൽ ജ​​​ന​​​താ​​​ദ​​​ളി​​​ന് മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി ഇ​​​ല്ല. സ്ഥാ​​​നാ​​​ർ​​​ഥി പോ​​​ലും ഇ​​​ല്ലാ​​​ഞ്ഞി​​​ട്ടും ജ​​​ന​​​താ​​​ദ​​​ളി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫ് സീ​​​റ്റ് ന​​​ൽ​​​കി. ഇ​​​പ്പോ​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ചാ​​​ക്കി​​​ട്ട് പി​​​ടി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​ന്ത​​​സി​​​നു ചേ​​​രാ​​​ത്ത പ്ര​​​വൃ​​​ത്തി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​ര്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Kerala

ന​ടി​ ​ആക്രമണക്കേസ്: വി​ധി​യി​ല്‍ അ​തൃ​പ്തിയെന്ന് വനിതാകമ്മീഷൻ

കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​ക​​​ള്‍​ക്കു സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​വേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ പി.​ ​​സ​​​തീ​​​ദേ​​​വി.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​ല തൊ​​​ഴി​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും 2013ല്‍ ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്ന തൊ​​​ഴി​​​ല്‍ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

കോ​​​ഴി​​​ക്കോ​​​ട് കെ​​​ടി​​​ഡി സൊ​​​സൈ​​​റ്റി ഹാ​​​ളി​​​ല്‍ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ സി​​​റ്റിം​​​ഗി​​​നു ശേ​​​ഷം​ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​തീ​​​ദേ​​​വി. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ വി​​​ധി​​​യി​​​ല്‍ അ​​​തൃ​​​പ്തി​​​യു​​​ണ്ടെന്നും അവർ പറഞ്ഞു.

Latest News

Corehub Up