മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം തെരുവില്‍ ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സലാം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം. അതില്‍ ഭൂരിപക്ഷം വേണം. അതിനുശേഷമേ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ആവശ്യമുള്ളു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച ഉചിതമായ നടപടിയല്ല. ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. വോട്ടര്‍മാരുടെയും യുഡിഎഫ് പ്രവര്‍ത്തകരെയും നിരാശപ്പെടുത്തുന്ന നടപടിയിലേക്ക് നേതാക്കന്മാര് പോകരുതെന്നും പി.എം.എ. സലാം പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആര് ചുണ്ടിക്കാട്ടിയാലും അംഗീകരിക്കും.
ലീഗ് യുഡിഎഫിന് പിന്തുണ നല്‍കും. നേതാക്കളെ തീരുമാനിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. അത് അവര്‍ തന്നെ ചെയ്യും. അഞ്ചിലേറെ മന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
Tags : P.m.a. salam dissatisfaction controversy chief minister post udf