പ്രതീകാത്മക ചിത്രം
മുംബൈ: ഇന്നലെ ഓഹരിവിപണിയിൽ ഇടിവ്. സ്വകാര്യ ബാങ്കുകളിലെ കനത്ത ഓഹരി വില്പനയും മറ്റ് കാരണങ്ങളും നിക്ഷേപകരെ ആശങ്കാകുലരാക്കിയതിനെത്തുടർന്ന് സെൻസെസ്കും നിഫ്റ്റി 50യും ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 876 പോയിന്റ് താഴ്ന്ന് 73,853ലും നിഫ്റ്റി 257 പോയിന്റ് നഷ്ടത്തിൽ 22,889ലും ക്ലോസ് ചെയ്തു. ഇന്നലത്തെ കനത്ത വില്പനയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യത്തിൽനിന്ന് അഞ്ചു ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. ഇതോടെ ആകെ മൂല്യം 468 ലക്ഷം കോടി രൂപയ്ക്കു താഴെയായി.
വിശാല വിപണിയിലും ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിനു മുകളിലായി താഴ്ന്നു. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് നാലു ശതമാനത്തിനു മുകളിലുയർന്ന് 14.69ലെത്തി.
പൊതുമേഖല ബാങ്കുകൾ മാത്രം
മേഖലാ സൂചികകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഓഹരികൾ രണ്ടു ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഫിനാൻഷ്യൽ സർവീസസ് എന്നിവയ്ക്കും ഒരു ശതമാനത്തിനു മുകളിലാണ് നഷ്ടമുണ്ടായത്. വിപണിയിലെ പൊതുവായ തളർച്ചയ്ക്കു വിപരീതമായി നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക രണ്ടു ശതമാനത്തിനു മുകളിലാണ് കയറിയത്. എൻഎസ്ഇയിൽ 2717 ഓഹരികൾ ഇടിയുകയും 846 എണ്ണം നേട്ടമുണ്ടാക്കുകയും ചെയ്തു.
താഴ്ചയ്ക്കു കാരണങ്ങൾ
Tags : StockMarket Decline NSE BSE Nifty Sensex