പ്രതീകാത്മക ചിത്രം
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബറിലെ പണനയത്തിൽ അടിസ്ഥാന പലിശ നിരക്കുകളിലൊന്നായ റീപ്പോ നിരക്ക് 5.50 ശതമാനമായി ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകൾ റിപ്പോ ലിങ്ക്ഡ് പലിശ നിരക്കുകളിൽ കാര്യമായ വർധന വരുത്തി. ബാങ്കുകൾ തങ്ങളുടെ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്കുകളിൽ മാറ്റം വരുത്തി.
പ്രധാന പൊതുമേഖലാ ബാങ്കുകൾ വരുത്തിയ മാറ്റങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2026 ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റം അനുസരിച്ച് ബാങ്കിന്റെ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഇബിഎൽആർ) 7.90 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായും, റീപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർഎൽഎൽആർ) 7.50 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായും ഉയർത്തി. 25 ബേസിസ് പോയിന്റിന്റെ (0.25 %) പ്രകടമായ വർധനയാണ് വരുത്തിയത്.
തെരഞ്ഞെടുത്ത് കാലാവധികളിലേക്കുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ടസ്-ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) ബാങ്ക് 15 ബേസിസ് പോയിന്റ് നിരക്കിൽ പരിഷ്കരിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക്: ബാങ്കിന്റെ ആർഎൽഎൽആർ 8.10 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി വർധിപ്പിച്ചു.
മറ്റ് പ്രമുഖ ബാങ്കുകളും ഒക്ടോബർ മാസത്തിൽ സമാനമായ രീതിയിൽ റീപ്പോ ലിങ്ക്ഡ് നിരക്കുകളും വർധിപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ ആർഎൽഎൽആർ 7.90-ൽ നിന്ന് 8.15 ശതമാനമായും, ബാങ്ക് ഓഫ് ഇന്ത്യ 8.10ൽ നിന്ന് 8.35 ശതമാനമായും ഒക്ടോബർ ആദ്യവാരം തന്നെ ഉയർത്തിയിട്ടുണ്ട്. കനറാ ബാങ്കും ഇന്ത്യൻ ബാങ്കും നിരക്ക് ഉയർത്തി.
Tags : InterestRates Banks RBI Business