ജിമിലിൻ
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് ഉദയമാർത്താണ്ഡം സ്വദേശിയായ ജിമിലിൻ (24) ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കന്യാകുമാരി കരിങ്കൽ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളുടെയും സന്ദർശക രജിസ്റ്ററിന്റെയും അടിസ്ഥാനത്തിലാണ് പൊലിസ് ജിമിലിനെ പ്രതിചേർത്തത്. പെൺകുട്ടിയെ സ്പായിൽ എത്തിച്ച് ഇയാൾ നിരവധിതവണ പീഡിപ്പിച്ചെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത പ്രതിയെ കോവളത്ത് എത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വരുംദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Tags : Kovalam TamilNadu Crime Police Investigation CaseFile FIR