Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kovalam

കോ​വ​ള​ത്ത് 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ‌ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ശ്രീ​കാ​ര്യം, തു​മ്പ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​വ​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. ശ്രീ​കാ​ര്യം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട അ​ന​ന്തു കൃ​ഷ്ണ​ൻ (31), തു​മ്പ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സൗ​ത്ത് തു​മ്പ സ്വ​ദേ​ശി തോ​മ​സ് ടെ​റി (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ലി​സ് വാ​ഹ​ന​ത്തെ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ സം​ഘ​ത്തെ സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പെ​ട്രോ​ൾ ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നും കാ​ർ​മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘം ഇ​വ​രു​ടെ കാ​ർ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. കോ​വ​ള​ത്ത് എ​ത്തി​യ​പ്പോ​ൾ പൊ​ലി​സ് ഇ​വ​രെ ത​ട​ഞ്ഞു.

ഇ​വി​ടെ​വെ​ച്ച് കാ​ർ നി​ർ​ത്തി​യ​ശേ​ഷം വീ​ണ്ടും പി​ന്നോ​ട്ടേ​ക്ക് എ​ടു​ത്ത്, പൊ​ലി​സ് വാ​ഹ​ന​വും ഡാ​ൻ​സാ​ഫി​ന്‍റെ പേ​ഴ്‌​സ​ണ​ൽ വാ​ഹ​ന​വും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പോ​യ പൊ​ലി​സ് സം​ഘം സ​ഹ​സി​ക​മാ​യാ​ണ് ല​ഹ​രി​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Kerala

കോ​വ​ളം സി​പി​എം ഏ​റ്റെ​ടു​ത്തു; ഭ​ഗ​ത് റൂ​ഫ​സ് മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സീ​റ്റ് ഐ​എ​സ്ജെ​ഡി​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത് സി​പി​എം. മ​ണ്ഡ​ല​ത്തി​ൽ ഭ​ഗ​ത് റൂ​ഫ​സ് മ​ത്സ​രി​ക്കും. ഭ​ഗ​ത് റൂ​ഫ​സ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യാ​കും മ​ത്സ​രി​ക്കു​ക.

ഭ​ഗ​ത് റൂ​ഫ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫ് അം​ഗീ​ക​രി​ച്ചു. ഏ​പ്രി​ൽ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ഭ​ഗ​ത് റൂ​ഫ​സി​നെ തീ​രു​മാ​നി​ച്ചു​വെ​ന്ന് എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

ആ​ർ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചാ​യി​രു​ന്നു ഭ​ഗ​ത് റൂ​ഫ​സ് ഐ​എ​സ്ജെ​ഡി​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​ർ​ജെ​ഡി​യെ​പ്പോ​ലെ ഐ​എ​സ്ജെ​ഡി​യു​ടെ​യും മ​ത്സ​രം മൂ​ന്ന് സീ​റ്റു​ക​ളി​ലേ​ക്കു ചു​രു​ങ്ങും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം കൂ​ടി​യാ​ണു ഭ​ഗ​ത് റൂ​ഫ​സ്. ആ​ർ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​എ​ൻ.​സു​രേ​ഷും സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് ഐ​എ​സ്ജെ​ഡി​യി​ലെ​ത്തി​യി​രു​ന്നു.

കോ​വ​ളം സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തേ ജി​ല്ലാ ക​മ്മി​റ്റി ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു സീ​റ്റും ഘ​ട​ക​ക​ക്ഷി​ക​ളി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്ക​ണ്ട എ​ന്നു സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു പാ​ർ​ട്ടി​ക​ളും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും ക​ഴി​ഞ്ഞ​ത​വ​ണ മു​ന്ന​ണി​ക്കു ന​ഷ്ട​മാ​യ ഏ​ക സീ​റ്റി​ൽ മി​ക​ച്ച ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്നു സി​പി​എം നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണു പൊ​തു സ്വ​ത​ന്ത്ര​ൻ എ​ന്ന നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​ത്.

Kerala

ഐ​എ​സ്ജെ​ഡി കോ​വ​ളം ഉ​ൾ​പ്പെ​ടെ നാ​ലു സീ​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​താ​​​ദ​​​ൾ- എ​​​സ് വി​​​ഭ​​​ജി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​ട​​​തു മു​​​ന്ന​​​ണി ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ് ജ​​​ന​​​താ​​​ദ​​​ൾ (ഐ​​​എ​​​സ്ജെ​​​ഡി) സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും.

കോ​​​വ​​​ളം കൂ​​​ടാ​​​തെ തി​​​രു​​​വ​​​ല്ല, ചി​​​റ്റൂ​​​ർ, അ​​​ങ്ക​​​മാ​​​ലി സീ​​​റ്റു​​​ക​​​ളാ​​​ണ് പാ​​​ർ​​​ട്ടി മ​​​ത്സ​​​രി​​​ക്കു​​​ക. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ആ​​​ർ​​​ജെ​​​ഡി​​​യി​​​ലെ ഡോ.​​​എ. നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സ​​​ൻ നാ​​​ടാ​​​ർ, ജ​​​മീ​​​ലാ പ്ര​​​കാ​​​ശം തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു നി​​​ല​​​വി​​​ൽ കോ​​​വ​​​ളം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

കോ​​​വ​​​ളം സീ​​​റ്റ് ഐ​​​എ​​​സ്ജെ​​​ഡി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ റൂ​​​ഫ​​​സ് ഡാ​​​നി​​​യേ​​​ൽ, ഭ​​​ഗ​​​ത് റൂ​​​ഫ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ർ​​​ജെ​​​ഡി വി​​​ട്ട് ഐ​​​എ​​​സ്ജെ​​​ഡി​​​യി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​കും സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്നാ​​​ണ് വി​​​വ​​​രം.

തി​​​രു​​​വ​​​ല്ല​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ടി. ​​​തോ​​​മ​​​സും അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ ജോ​​​സ് തെ​​​റ്റ​​​യി​​​ലു​​​മാ​​​കും മ​​​ത്സ​​​രി​​​ക്കു​​​ക. ചി​​​റ്റൂ​​​രി​​​ൽ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്ന് ശ്രു​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ലും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ​​​നി​​​ർ​​​ത്തി പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ൽ കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി വീ​​​ണ്ടും ചി​​​റ്റൂ​​​രി​​​ൽ മ​​​ത്സ​​​ര രം​​​ഗ​​​ത്ത് എ​​​ത്തും. കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മ​​​ത്സ​​​ര രം​​​ഗ​​​ത്ത് നി​​​ന്നും ഒ​​​ഴി​​​വാ​​​യാ​​​ൽ കെ​​​എ​​​സ്ഇ​​​ബി ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗം വി. ​​​മു​​​രു​​​ക​​​ദാ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും.

Kerala

ദേ​ശീ​യ ജി​എ​സ്ടി സി​ന്പോ​സി​യം ഇ​ന്നും നാ​ളെ​യും കോ​വ​ള​ത്ത്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ചാ​​​​ർ​​​​ട്ടേ​​​​ർ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ജി​​​​എ​​​​സ്ടി ഇ​​​​ൻ​​​​ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ് ക​​​​മ്മി​​​​റ്റി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ലാ​​​​മ​​​​ത് ദേ​​​​ശീ​​​​യ ജിഎ​​​​സ്ടി ​ ​​​സി​​​​ന്പോ​​​​സി​​​​യം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഉ​​​​ദ​​​​യ് സ​​​​മു​​​​ദ്ര റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യും ന​​​​ട​​​​ക്കും.

ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സി​​​​ന്പോ​​​​സി​​​​യം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ധ​​​​ന​​​​മ​​​​ന്ത്രി കെ.എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​വും.

ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ചാ​​​​ർ​​​​ട്ടേ​​​​ർ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​എ. ച​​​​ര​​​​ണ്‍​ജോ​​​​ത്‌സിം​​​​ഗ് ന​​​​ന്ദ, കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വും ജി​​​​എ​​​​സ്ടി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ സി. ​​​​എ. രാ​​​​ജേ​​​​ന്ദ കു​​​​മാ​​​​ർ പി, ​​​​വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി ​​​​എ ഉ​​​​മേ​​​​ഷ് നാ​​​​രാ​​​​യ​​​​ണ്‍ ശ​​​​ർമ, കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗം സിഎ ബാ​​​​ബു ഏ​​​​ബ്ര​​​​ഹാം ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

District News

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​വ​ള​ത്ത് ഇന്ന് ആ​യി​ര​ങ്ങ​ൾ എത്തും

വി​ഴി​ഞ്ഞം: 2025-നെ ​യാ​ത്ര​യാ​ക്കി പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദ്ദീ​സ​യാ​യ കോ​വ​ള​ത്ത് ഇ​ന്ന് ആ​യി​ര​ങ്ങ​ൾ ഒ​ത്തു ചേ​രും. അ​വ​സാ​ന ദി​ന​ത്തി​ലെ സൂ​ര്യ​ന്‍റെ ചെ​ങ്കി​ര​ണ​ങ്ങ​ൾ അ​റ​ബി​ക്ക​ട​ലി​ൽ താ​ഴു​ന്ന​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ രാ​ത്രി 12 മ​ണി വ​രെ തു​ട​രും. യാ​ത്ര അ​യ​ക്കാ​നും പു​തു​വ​ർ​ഷ​ത്തെ സ്വീ​ക​രി​ക്ക​ലി​നും ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ​യും തെ​യ്യ​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യു​ണ്ടാ​കും.


ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഹൗ​വ്വാ​ബീ​ച്ചി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന താ​ള- മേ​ള ഘോ​ഷ​യാ​ത്ര ലൈ​റ്റ്ഹൗ​സ് ബീ​ച്ചും പ​രി​സ​ര​വും ചു​റ്റി​യ​ടി​ച്ച് സ​ഞ്ചാ​രി​ക​ളെ പു​തു​വ​ർ​ഷ​വ​ര​വ് അ​റി​യി​ക്കും. ഉ​ച്ച​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് രാ​ത്രി പ​ന്ത്ര​ണ്ടു വ​രെ തു​ട​രും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ജ​ന​നി​ബി​ഡ​മാ​കു​ന്ന ബീ​ച്ചും പ​രി​സ​ര​വും ആ​ഘോ​ഷ​ത്തി​മി​ര​പ്പി​ലാ​കും.

12 മ​ണി​ക്ക് പു​തു​വ​ർ​ഷ​വ​ര​വ് അ​റി​യി​ച്ച് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ടൂ​റി​സം​വ​കു​പ്പ് ഒ​രു​ക്കു​ന്ന​തു​മാ​യ പൂ​ത്തി​രി​ക​ൾ ആ​കാ​ശ​ത്ത് പൊ​ട്ടി​ച്ചി​ത​റു​ന്ന​തോ​ടെ ആ​ഘോ​ഷ​ത്തി​ന് വി​രാ​മ​മാ​കും. പു​തു​വ​ർ​ഷ​ത്തെ​വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ ആ​യി​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ത്ര​ക്കു​ള്ള മു​ന്ന​റി​യി​പ്പ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങും. അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബീ​ച്ച് ഏ​റെ​ക്കു​റെ ശൂ​ന്യ​മാ​കും. നാ​ടി​ന്‍റെ നാ​നാ ദി​ക്കി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​യ​മ​പാ​ല​ക​രു​ടെ ഒ​രു​വ​ൻ പ​ട ത​ന്നെ​യു​ണ്ടാ​കും. നി​യ​ന്ത്ര​ണം​വി​ട്ട് ക​ളി​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും പി​ടി​കൂ​ടാ​ൻ ചാ​ര​ക്ക​ണ്ണു​ക​ളു​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ണ്ടാ​കും.

മ​ഫ്ടി​യി​ലും യൂ​ണി​ഫോ​മി​ലു​മാ​യു​ള്ള പോ​ലീ​സി​നു​പ​രി കു​തി​ര​പ്പോ​ലീ​സും ബീ​ച്ചി​ലു​ട നീ​ളം റോ​ന്തു​ചു​റ്റും. പ്ര​കാ​ശം പ​ര​ത്താ​ൻ ലൈ​റ്റു​ക​ളും വാ​ച്ച് ട​വ​റു​ക​ളും ക​ൺ​ട്രോ​ൾ റൂ​മും എ​ല്ലാം പു​തു​വ​ർ​ഷ​പ്പി​റ​വി​കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​ക്കാ​യു​ണ്ടാ​കും. ഇ​ന്നു രാ​വി​ലെ മു​ത​ൽ കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ൽ മ​ദ്യ​പാ​നി​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ​യും ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രും.

അ​ധി​കൃ​ത​രു​ടെ ക​ണ്ണു വെ​ട്ടി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും സം​വി​ധാ​ന​മു​ണ്ട്. ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷ​ക്കാ​യി ലൈ​ഫ് ഗാ​ർ​ഡു​മാ​രും ജാ​ഗ​രൂ​ക​രാ​യി 24 മ​ണി​ക്കൂ​റും രം​ഗ​ത്തു​ണ്ടാ​കും. കോ​വ​ള​ത്തി​നൊ​പ്പം അ​ടി​മ​ല​ത്തു​റ​യി​ലും പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ലും പു​തു​വ​ർ​ഷ ആ​ഘോ​ഷ​മു​ണ്ടാ​കും. പൊ​ഴി​ക്ക​ര​യി​ൽ രാ​ത്രി ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Business

ഹ​ഡി​ൽ ഗ്ലോ​ബ​ൽ സ്റ്റാ​ർ​ട്ട​പ്പ് സം​ഗ​മ​ത്തി​നു തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ (കെഎ​​​സ്‌യു​​​എം) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബീ​​​ച്ച് സൈ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​ഗ​​​മ​​​മാ​​​യ ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ലി​​​ന്‍റെ ഏ​​​ഴാം പ​​​തി​​​പ്പി​​​നു കോ​​​വ​​​ള​​​ത്ത് തു​​​ട​​​ക്ക​​​മാ​​​യി.

സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് മൂ​​​ല​​​ധ​​​ന​​​വും നൂ​​​ത​​​ന ബി​​​സി​​​ന​​​സ് മാ​​​തൃ​​​ക​​​ക​​​ളും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ൽ സ​​​ഹാ​​​യ​​​ക​​​മാ​​​കും. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സെ​​​ഷ​​​നു​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടും. സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫ​​​ണ്ടിം​​​ഗ്, ബി​​​സി​​​ന​​​സ്, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് ത്രി​​​ദി​​​ന പ​​​രി​​​പാ​​​ടി ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​ന സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യു​​​ടെ പു​​​രോ​​​ഗ​​​തി മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​ള്ള വി​​​ഷ​​​ൻ 2031 പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഉ​​​ദ്ഘാ​​​ട​​​ന സെ​​​ഷ​​​നി​​​ൽ സം​​​സാ​​​രി​​​ച്ചു. എ​​​ഐ, ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ, ഷി​​​പ്പിം​​​ഗ് വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​നൊ​​​പ്പ​​​മു​​​ള്ള പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​വും നി​​​ര​​​വ​​​ധി സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തു​​​റ​​​മു​​​ഖ വ​​​ള​​​ർ​​​ച്ച, വ്യാ​​​വ​​​സാ​​​യി​​​ക ശേ​​​ഷി, ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ല​​​ഗ​​​താ​​​ഗ​​​തം എ​​​ന്നി​​​വ സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന ത​​​ന്ത്ര​​​പ്ര​​​ധാ​​​ന വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​യി വി​​​ഴി​​​ഞ്ഞം-​​​കൊ​​​ല്ലം​​​-പു​​​ന​​​ലൂ​​​ർ ട്ര​​​യാ​​​ങ്കി​​​ൾ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം അ​​​തി​​​ന്‍റെ ക​​​വാ​​​ട​​​മാ​​​യും ദ​​​ക്ഷി​​​ണ കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും നി​​​ർ​​​മാ​​​ണ, സ​​​മു​​​ദ്ര സേ​​​വ​​​ന കേ​​​ന്ദ്ര​​​മാ​​​യും, പു​​​ന​​​ലൂ​​​ർ തെ​​​ങ്കാ​​​ശി ബെ​​​ൽ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കാ​​​ർ​​​ഷി​​​ക വ്യാ​​​വ​​​സാ​​​യി​​​ക കേ​​​ന്ദ്ര​​​മാ​​​യും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്നു. ലോ​​​ജി​​​സ്റ്റി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഭ​​​ക്ഷ്യ സം​​​സ്ക​​​ര​​​ണം, ക്ലീ​​​ൻ ടെ​​​ക് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത സാ​​​ധ്യ​​​ത​​​ക​​​ൾ ഇ​​​തു വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ്റ്റാ​​​ർ​​​ട്ട​​​പ്പ് സ്ഥാ​​​പ​​​ക​​​ൻ കെ.​​​സി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ എ​​​ഴു​​​തി​​​യ ‘ഇ​​​ൻ​​​കു​​​ബേ​​​റ്റേ​​​ഴ്സ്, ആ​​​ക്സി​​​ല​​​റേ​​​റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്സ് ’ എ​​​ന്ന പു​​​സ്ത​​​കം മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

മു​​​തി​​​ർ​​​ന്ന അ​​​നി​​​മേ​​​ഷ​​​ൻ വി​​​ദ​​​ഗ്ധ​​​നും ആ​​​നെ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​നി​​​മേ​​​ഷ​​​ൻ ഫെ​​​സ്റ്റി​​​വ​​​ലി​​​ലെ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യ സു​​​രേ​​​ഷ് എ​​​റി​​​യാ​​​ട്ടി​​​നെ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ടൂ​​​ണ്‍​സ് അ​​​നി​​​മേ​​​ഷ​​​ൻ സി​​​ഇ​​​ഒ പി.​​​ ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു.

Kerala

കോ​വ​ള​ത്ത് ക​ട​ലാ​മ ച​ത്ത​ടി​ഞ്ഞു; ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ക​ട​ൽ​തീ​ര​ത്ത് ക​ട​ലാ​മ ച​ത്ത​ടി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ലൈ​റ്റ്ഹൗ​സ് ബീ​ച്ചി​ന് സ​മീ​പ​മാ​യി​രു​ന്നു ക​ട​ലാ​മ ച​ത്ത​ടി​ഞ്ഞ​ത്. ക​ട​ലാ​മ​യ്ക്കൊ​പ്പം ചെ​റു മ​ത്സ്യ​വും ഞ​ണ്ടു​ക​ളും ക​ര​യ്ക്ക​ടി​ഞ്ഞി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​യാ​ണ് ക​ട​ലാ​മ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം സ​മീ​പ​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ച​ത്ത​ടി​ഞ്ഞ ക​ട​ലാ​മ​യു​ടെ ദേ​ഹ​ത്ത് മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​പ്പ​ലി​ന്‍റെ​യോ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ​യോ പ്രൊ​പ്പ​ല്ല​റു​ക​ൾ ത​ട്ടി​യാ​കും മു​റി​വു​ക​ളു​ണ്ടാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​ട​ലാ​മ ച​ത്ത​ടി​യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.

 

Kerala

കോ​വ​ള​ത്ത് ക​ട​ലി​ന​ടി​യി​ൽ ക​ണ്ടെ​യ്ന​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ക​ട​ലി​ന​ടി​യി​ൽ ക​ണ്ടെ​യ്ന​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി. മേ​യ് 25ന് ​ക​ട​ലി​ൽ മു​ങ്ങി​യ എം​എ​സ്‌‌​സി എ​ൽ​സ-3 ക​പ്പ​ലി​ന്‍റേ​താ​ണ് ക​ണ്ടെ​യ്ന​ർ എ​ന്നാ​ണ് സൂ​ച​ന. ക​പ്പ​ൽ മു​ങ്ങി​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ക​ണ്ടെ​യ്ന​റി​ന്‍റെ സാ​ന്നി​ധ്യം ക​ട​ലി​ന​ടി​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

കോ​വ​ള​ത്തെ ‘മു​ക്കം’​മ​ല​യു​ടെ തു​ട​ർ​ച്ച​യാ​യി ക​ട​ലി​ന് അ​ടി​യി​ലു​ള്ള പാ​റ​ക​ൾ​ക്കി​ട​യി​ലാ​യി മ​ണ്ണി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​യ്ന​ർ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ര​ണ്ട്സ് ഓ​ഫ് മ​റൈ​ൻ ലൈ​ഫ്, കൊ​ച്ചി​യി​ലെ സ്കൂ​ബ ഡൈ​വേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

കോ​വ​ളം അ​ശോ​ക ബീ​ച്ചി​ന് സ​മീ​പം ക​ട​ലി​ൽ പ​ണി​യെ​ടു​ക്കു​ന്ന ചി​പ്പി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​യ്ന​ർ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

Kerala

കോ​വ​ളം ബീ​ച്ചി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ഹോ​ട്ട​ലു​ട​മ​യ്ക്ക് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ​തെ​രു​വു​നാ​യ ആ​ക്ര​മ​ണം. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഹോ​ട്ട​ലു​ട​മ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ടി​യേ​റ്റു.

രാ​വി​ലെ ഹ​വ്വാ ബീ​ച്ചി​ലൂ​ടെ ന​ട​ന്നു​വ​ന്ന സ്വ​കാ​ര്യ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി റോ​ബി​ന്‍റെ വ​ല​തു കാ​ലി​ൽ കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി റോ​ബി​ൻ ക​ട​ലി​ലേ​ക്ക് ചാ​ടി​യെ​ങ്കി​ലും നാ​യ​ക​ൾ വി​ടാ​തെ പി​ൻ​തു​ട​ർ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ബി​ൻ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ശ​നി​യാ​ഴ്‌​ച ലൈ​റ്റ് ഹൗ​സ് ബീ​ച്ചി​ൽ ന​ട​പ്പാ​ത​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന വി​ദേ​ശ വ​നി​ത​യെ​യും തെ​രു​വു നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള പൗ​ളി​ന(32) വ​ല​തു ക​ണ​ങ്കാ​ലി​ൽ മാ​ര​ക​മാ​യി ക​ടി​യേ​റ്റ​ത്.

Latest News

Corehub Up