x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്എ​സു​മാ​യോ ബി​ജെ​പി​യു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ല; സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം ത​ള്ളി അ​ണ്ണാ ഹ​സാ​രെ

വെബ് ഡെസ്‌ക്
Published: November 11, 2026 08:33 PM IST | Updated: November 11, 2026 08:33 PM IST

അ​ണ്ണാ ഹ​സാ​രെ

ന്യൂ​ഡ​ൽ​ഹി: 2011-12 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന അ​ഴി​മ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നെ​ന്ന സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം ത​ള്ളി അ​ണ്ണാ ഹ​സാ​രെ. സോ​ണി​യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്ക് ആ​ർ​എ​സ്എ​സു​മാ​യോ ബി​ജെ​പി​യു​മാ​യോ യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ണ്ണാ ഹ​സാ​രെ വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും വേ​ണ്ടി​യാ​ണ് താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ഹ​സാ​രെ പ​റ​ഞ്ഞു.

ത​ന്‍റെ പ്ര​ക്ഷോ​ഭം കാ​ര​ണ​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​മു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്ന​തി​ന് എ​ന്താ​ണ് അ​ടി​സ്ഥാ​ന​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ബു​ധ​നാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ണ്ണാ ഹ​സാ​രെ.

ബി​ജെ​പി​യു​ടേ​യോ ആ​ർ​എ​സ്എ​സി​ന്‍റെ​യോ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​റി​ല്ല. സോ​ണി​യാ ഗാ​ന്ധി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു പ​രി​ച​യ​വു​മി​ല്ല. അ​വ​ർ ഇ​തു​വ​രെ ത​ന്നെ ക​ണ്ടി​ട്ടി​ല്ല. താ​നും അ​വ​രെ ക​ണ്ടി​ട്ടി​ല്ല. പ​ര​സ്പ​രം കാ​ണു​ക പോ​ലും ചെ​യ്യാ​തെ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് എ​ത്ര​ത്തോ​ളം ഉ​ചി​ത​മാ​ണെ​ന്നും ഹ​സാ​രെ ചോ​ദി​ച്ചു.

സോ​ണി​യാ ഗാ​ന്ധി​യു​ടെ ബി​ലോ​ങ്ങിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ് എ​ന്ന പു​സ്‌​ത​ക​ത്തി​ലാ​ണ് യു​പി​എ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ര​ഹ​സ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു ഹ​സാ​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ക്ഷോ​ഭ​മെ​ന്ന പ​രാ​മ​ർ​ശം. ഇ​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ണ്ണാ ഹ​സാ​രെ.

 

Tags : AnnaHazare Sonia Gandhi Congress RSS BJP

Recent News

Corehub Up