Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnnaHazare

വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം വേ​ദ​നാ​ജ​ന​കം; മൗ​ന സ​മ​ര​വു​മാ​യി അ​ണ്ണാ ഹ​സാ​രെ

അ​ഹി​ല്യാ​ന​ഗ​ർ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ണ്ണാ ഹ​സാ​രെ മൗ​ന സ​മ​രം ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹി​ല്യാ​ന​ഗ​റി​ലാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ഹി​ല്യാ​ന​ഗ​റി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു മൗ​ന സ​മ​രം. പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ​യും പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ​യും വാ​ർ​ത്ത​ക​ൾ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ അ​മ​ർ​ഷ​ത്തെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി കാ​ണാ​തെ, അ​ത് സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​യും പ്ര​തീ​ക്ഷ​യു​മാ​യി കാ​ണ​ണ​മെ​ന്ന് ഹ​സാ​രെ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​രി​ന് വീ​ഴ്ച​യൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ഹ​സാ​രെ ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

പ​രാ​തി​ക​ൾ ക്ഷ​മ​യോ​ടെ കേ​ൾ​ക്കാ​നും പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​നു​കൂ​ല​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഗ്രാ​മ​മാ​യ റാ​ലേ​ഗ​ൻ സി​ദ്ധി​യി​ലേ​ക്ക് മ​ട​ങ്ങി.

Latest News

Corehub Up