പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓടയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലിസ്. ഓട വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്.
ഇതേതുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭ്രൂണം എങ്ങനെ ഓടയിലെത്തി എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജിലെ രണ്ടാം വാർഡിന് സമീപത്തെ മാൻ ഹോളിലാണ് ഭ്രൂണം കണ്ടെത്തിയത്.
ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചു. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് ഭ്രൂണം മാൻ ഹോളിൽ എത്തിയത്, ആരാണ് ഉപേക്ഷിച്ചത് എന്നതെല്ലാം സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുണ്ട്.
Tags : Thiruvananthapuram MedicalCollege Foetus Police Investigation NewsUpdate Headlines