x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​പ്പു​വ​ട​യ്ക്ക് ഉ​പ്പു​കു​റ​ഞ്ഞു; ത​ട്ടു​ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത് യു​വാ​ക്ക​ൾ

വെബ് ഡെസ്ക്
Published: November 11, 2026 03:10 PM IST | Updated: November 11, 2026 03:22 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കു​ണ്ട​റ​യി​ൽ പ​രി​പ്പു​വ​ട​യ്ക്ക് ഉ​പ്പു​കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ത​ട്ടു​ക​ട അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്‌​ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു​വെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ സി​സി​ടി​വി​ക​ളു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഇ​ത് പ​രി​ശോ​ധി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കു​ണ്ട​റ​യ്ക്ക​ടു​ത്ത് പെ​രു​മ്പു​ഴ​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം . 'ടീ ​മേ​റ്റ്' എ​ന്ന ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് അ​ക്ര​മ​മു​ണ്ടാ​ക്കി​യ​ത്. ക​ട​യു​ട​മ നാ​സി​മി​ന് കു​ത്തേ​റ്റു. ജീ​വ​ന​ക്കാ​ര​ൻ മോ​ഹ​ന​ന് വാ​രി​യെ​ല്ലി​ന് പ​രു​ക്കു പ​റ്റി.

തിങ്കളാഴ്ച വൈ​കുന്നേരമാണ് ത​ട്ടു​ക​ട​യി​ലെ​ത്തി​യ കൊ​ള്ളി നി​യാ​സ്, സു​ഹൃ​ത്ത് ജാ​ക്സ​ൺ എ​ന്നി​വ​ർ ചാ​യ​യും പ​രി​പ്പു​വ​ട​യും ക​ഴി​ച്ചു. തു​ട​ർ​ന്ന് പ​രി​പ്പു​വ​ട​യ്ക്ക് ഉ​പ്പ് കു​റ​വാ​ണെ​ന്നു പ​റ​ഞ്ഞ് ത​ട്ടി​ക്ക​യ​റി. പി​ന്നാ​ലെ ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മോ​ഹ​ന​നെ മ​ർ​ദി​ച്ചു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന തി​ള​ച്ച എ​ണ്ണ മോ​ഹ​ന​ന്റെ മേ​ൽ ഒ​ഴി​ച്ചു. ത​ട​യാ​ൻ ചെ​ന്ന നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​ക്ര​മി​ക​ൾ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

മോ​ഹ​ന​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ ക​ട​യു​ട​മ നാ​സി​മി​നെ നി​യാ​സ് ക​ത്തി കൊ​ണ്ട് കു​ത്തി. തു​ട​ർ​ന്ന് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. മോ​ഹ​ന​നെ​യും നാ​സി​മി​നെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മോ​ഹ​ന​ന് വാ​രി​യെ​ല്ലി​ന് സാ​ര​മാ​യ പ​രു​ക്കു​ണ്ട്. തി​ള​ച്ച എ​ണ്ണ വീ​ണ് ശ​രീ​ര​ത്താ​കെ പൊ​ള്ള​ലേ​റ്റി​ട്ടു​മു​ണ്ട്.

നാ​സി​മി​ന്റെ പ​രാ​തി​യി​ൽ കൊ​ട്ടി​യം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് നി​യാ​സും ജാ​ക്സ​ണും എ​ന്നാ​ണ് വി​വ​രം.

Tags : parippuvada salt youths vandalize street food stall police

Recent News

Corehub Up