Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youths

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ച്ചു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​മാ​യ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ വി​ഴി​ഞ്ഞം മു​ക്കോ​ല കാ​ഞ്ഞി​രം​വി​ള ല​ക്ഷം വീ​ട് സ്വ​ദേ​ശി റ്റി​നു(20), വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തു​ല​വി​ള സൂ​സ​ന്ന ഹൗ​സി​ൽ ലി​ൻ​സ​ൺ(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം പൊ​ലി​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. സ്‌​കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ൾ പീ​ഡ​ന​വി​വ​രം അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ആ​റു​മാ​സം മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ബൈ​ക്കു​ക​ളി​ൽ പി​ന്തു​ട​ർ​ന്ന് സൗ​ഹൃ​ദ​ത്തി​ലാ​ക്കി​യാ​യി​രു​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​വ​രു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ളും പ​ക​ർ​ത്തി​യി​രു​ന്നു​വെ​ന്ന് വി​ഴി​ഞ്ഞം പൊ​ലി​സ് പ​റ​ഞ്ഞു.

ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ന്നും പീ​ഡി​പ്പി​ച്ചു. സ്‌​കൂ​ള​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ര​ണ്ട് പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്‌​തു.

Kerala

53 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ‌എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലില്‍ മാളിയേക്കല്‍ കെ.കെ. ഷാരുഖ് അസിം(33), ബേപ്പൂര്‍ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാര്‍ട്ട്‌മെന്‍റില്‍ ഷേഖ് ഇര്‍ഷാദ് ഹുസൈന്‍ (35) എന്നിവരെയാണ് പിടികൂടിയത്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ വലയിലായത്.

22ന് രാത്രിയോടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാറിന്‍റെ പിന്‍സീറ്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയിൽ 52.977 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുക്കുന്നത്.

ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, സനല്‍, എഎസ്‌ഐ ശ്യാം ലാല്‍, എസ്‌സിപിഒ പ്രസാദ്, സിപിഒ മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

District News

ജി​ല്ലാ ജ​ഡ്ജി​യെ ത​ട​ഞ്ഞു​വ​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു

മ​ഞ്ചേ​രി: ജി​ല്ലാ ജ​ഡ്ജി​യെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മൂ​ന്ന് യു​വാ​ക്ക​ൾ​ക്കെ​തി​രേ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര പാ​റ​ക്കു​ളം കൂ​ള​മ​ഠ​ത്തി​ൽ സ​ഞ്ജ​യ് ജി​ത്ത് (24), പാ​ല​ക്കാ​ട് പ​ട്ടാ​ന്പി ക​ള​ത്തി​ൻ​പ​ടി ജി​തി​ൻ (23), പാ​ല​ക്കാ​ട് പാ​ലാ​ളം ഹൗ​സി​ൽ രാ​ഹു​ൽ (27) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ഞ്ചേ​രി തു​റ​ക്ക​ൽ ബാ​പ്പു​ട്ടി ബൈ​പാ​സ് റോ​ഡി​ലെ ഊ​ട്ടു​പു​ര ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​ർ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജി​ല്ലാ ജ​ഡ്ജി.

ജ​ഡ്ജി​യു​ടെ ഡ്രൈ​വ​ർ കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ കാ​ർ വി​ല​ങ്ങി​ടു​ക​യും ജ​ഡ്ജി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും കാ​ർ പാ​ർ​ക്ക് ചെ​യ്ത ഡ്രൈ​വ​റെ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കാ​റി​ലെ ഡെ​സി​ഗ്നേ​ഷ​ൻ ബോ​ർ​ഡ് കാ​ണി​ച്ച് ഇ​ത് ജി​ല്ലാ ജ്ഡ്ജി ​ആ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​ക്ക​ൾ പി​ൻ​മാ​റാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) സീ​നി​യ​ർ ക്ലാ​ർ​ക്ക് പി. ​ഗ​ണേ​ശ​ന്‍റെ പ​രാ​തി​യി​ൽ മ​ഞ്ചേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​ഖി​ൽ​രാ​ജ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു

Kerala

യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: അ​മി​ത വേ​ഗം ചോ​ദ്യം ചെ​യ്ത യു​വാ​ക്ക​ളെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ, എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, നെ​സ്റ്റ​ൺ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും യു​വാ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വൈ​പ്പി​ൻ ബീ​ച്ചി​ൽ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി എ​ന്നാ​ണ് പ​രാ​തി. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ ​കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ർ​ദി​ച്ചു എ​ന്നാ​ണ് പ​രാ​തി.

യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള​വു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മു​ന​മ്പം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ച്ച‍​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ​നം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ, നെ​സ്റ്റ​ൺ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗം ഇ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ള​വു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ റൂ​റ​ൽ എ​സ്‌​പി മു​ന​മ്പം ഡി​വൈ​എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.

District News

പു​ന​ലൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട്‌ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ‌

പു​ന​ലൂ​ർ : പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 1.6 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ കൊ​ല്ലം റൂ​റ​ൽ പു​ന​ലൂ​ർ സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സ​ഫ് ടീ​മും പു​ന​ലൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പു​ന​ലൂ​ർ ഭ​ര​ണി​ക്കാ​വ് എ​ന്ന സ്ഥ​ല​ത്തു വ​ച്ചാ​ണ് 1. 6 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ശാ​സ്താം​കോ​ണം അ​മ്പോ​റ്റി ഭ​വ​നി​ൽ ജി​തി​ൻ ലാ​ൽ (35) കോ​ക്കാ​ട് മു​ബാ​റ​ക് മ​ൻ​സി​ലി​ൽ അ​ജ്മ​ൽ (24)എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ പു​ന​ലൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് വി​പ​ണ​നം ചെ​യ്യു​ന്ന​താ​യി മു​ൻ​പും വി​വ​രം ല​ഭി​ച്ചി​രു​ന്നു.ആ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീം ​ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്

 

District News

എം​ഡി​എം​എയു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച മാ​ര​ക മ​യ​ക്കു മ​രു​ന്നാ​യ എം​ഡി​എം​എ യു​മാ​യി യു​വാ​ക്ക​ളെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗ​ർ, പ​ന​ച്ചി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ അ​രു​ൺ(29), കൊ​ല്ലം ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗ​ർ പ​ന​വി​ള വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ ക​രു​മാ​ടി എ​ന്ന രാ​ഹു​ൽ(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം എ​സി​പി ഷെ​രീ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള കൊ​ല്ലം സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ ഇ​വ​രെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്തു നി​ന്നും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​രു​ൺ അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്കു മ​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. 3.62 ഗ്രാം ​എം​ഡി​എം​എ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

Kerala

വ​യ​നാ​ട്ടി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ബ​ത്തേ​രി കു​പ്പാ​ടി പു​ത്ത​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ബൈ​ജു (23), ചെ​ത​ല​യം കൈ​യാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ കെ.​എം. ഹം​സ ജ​സീ​ല്‍ (28), മൂ​ല​ങ്കാ​വ് കാ​ട​ന്‍​തൊ​ടി വീ​ട്ടി​ല്‍ കെ.​ടി. നി​സാ​ര്‍(34), കൈ​പ്പ​ഞ്ചേ​രി പു​ന്ന​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പി.​ആ​ര്‍. ബ​വ​നീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

നാ​ലു​പേ​രും ഒ​രു​മി​ച്ച് ബ​ത്തേ​രി മ​ന്ത​ട്ടി​ക്കു​ന്നി​ലെ ബൈ​ജു​വി​ന്‍റെ വീ​ട്ടി​ല്‍ ഒ​ത്തു​കൂ​ടി​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് 21.48 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ബ​ത്തേ​രി സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജെ​സ്വി​ന്‍ ജോ​യ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നി​ല്‍, അ​നി​ത്ത് കു​മാ​ര്‍, ര​ഞ്ജി​ത്ത്, വി​നീ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Kerala

വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി: കാ​ട്ടി​ൽ കു​ടു​ങ്ങി; യു​വാ​ക്ക​ള്‍​ക്ക് ഇ​മ്പോ​സി​ഷ​ന്‍ ശി​ക്ഷ

കൊ​ല്ലം: തെ​ന്മ​ല രാ​ജാ​ക്കൂ​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി കാ​ട്ടി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത മൂ​ട​ല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് വ​ഴി​തെ​റ്റി​യ ഇ​വ​ർ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സ് ആ​ര്യ​ങ്കാ​വ് റേ​ഞ്ച് ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​വാ​ക്ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് ലൊ​ക്കേ​ഷ​ന്‍ അ​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് പി​ന്തു​ട​ര്‍​ന്നെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി വ​ന​മേ​ഖ​ല​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ ഇ​മ്പോ​സി​ഷ​ന്‍ ശി​ക്ഷ​യാ​യി ന​ല്‍​കി. നി​ര​വ​ധി വ​ന്യ​മൃ​ഗ​ങ്ങ​ളു​ള്ള വ​ന​മേ​ഖ​ല​യാ​യ രാ​ജാ​ക്കൂ​പ്പി​ലേ​ക്ക് ക​യ​റ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് ഇ​വി​ടേ​ക്ക് ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. യൂ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ടാ​ണ് ത​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up