x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ർ​ദി​ക് ഇ​നി മും​ബൈ​യ്ക്ക് വേ​ണ്ടി ഇ​റ​ങ്ങി​ല്ല; പ​ഞ്ചാ​ബ് നി​ര​യി​ലു​ണ്ടാ​വും

സ്പോർട്സ് ഡെസ്ക്
Published: November 11, 2026 10:59 AM IST | Updated: November 11, 2026 10:59 AM IST

ഹാർദിക് പാണ്ഡ്യ

മും​ബൈ: മും​ബൈ ഇ​ന്ത്യ​ൻ​സ് നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ പ​ഞ്ചാ​ബ് കിം​ഗ്സി​ലേ​യ്ക്കും , പ​ഞ്ചാ​ബ് പേ​സ​ർ അ​ർ​ഷ്ദീ​പ് സിം​ഗ് മും​ബൈ ഇ​ന്ത്യ​ൻ​സി​ലേ​ക്കും കൂ​ടു​മാ​റി. ഹാ​ര്‍​ദി​ക്കി​നും അ​ര്‍​ഷ്ദീ​പി​നും 18 കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മെ​ന്ന​തി​നാ​ല്‍ മ​റ്റ് അ​ധി​ക പ​ണ​മ​ട​വു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ നേ​രി​ട്ടു​ള്ള ട്രേ​ഡി​ലൂ​ടെ​യാ​ണ് ക​ളി​ക്കാ​രെ കൈ​മാ​റി​യ​ത്.

അ​ര്‍​ഷ്ദീ​പി​നൊ​പ്പം മ​ല​യാ​ളി താ​രം വി​ഷ്ണു വി​നോ​ദി​നെ​യും മും​ബൈ​ക്ക് കൈ​മാ​റു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ട്രേ‍​ഡി​ല്‍ അ​ര്‍​ഷ്ദീ​പി​നെ മാ​ത്ര​മാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത് എ​ന്ന​തി​നാ​ല്‍ വി​ഷ്ണു വി​നോ​ദ് പ​ഞ്ചാ​ബി​നൊ​പ്പം തു​ട​രും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​ഞ്ചാ​ബ് അ​ർ​ഷ്ദീ​പി​നെ 18 കോ​ടി രൂ​പ​യ്ക്കാ​ണ് നി​ല​നി​ർ​ത്തി​യ​ത്. മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ ഹാ​ർ​ദി​ക്കി​ന്‍റെ പ്ര​തി​ഫ​ലം16.35 കോ​ടി രൂ​പ​യാ​യി​രു​ന്നു .

മും​ബൈ ഇ​ന്ത്യ​ൻ​സി​ലു​ള്ള ഹാ​ർ​ദി​ക്കി​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​നും ഇ​തോ​ടെ അ​വ​സാ​ന​മാ​യി. ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​യ ഹാ​ർ​ദി​ക്കി​ന് ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

രോ​ഹി​ത് ശ​ർ​മ​യി​ൽ നി​ന്ന് നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹാ​ർ​ദി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ച്ച മൂ​ന്ന് സീ​സ​ണു​ക​ളി​ൽ ര​ണ്ടി​ലും മും​ബൈ പ​ട്ടി​ക​യി​ലെ അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

Tags : IPL Hardik Pandya Punjab Kings Mumbai Indians Transfer Arshdeep Singh

Recent News

Corehub Up