x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ർ ലൈ​സ​ൻ​സ്; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ, ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി 

വെബ് ഡെസ്‌ക്
Published: November 11, 2026 07:23 AM IST | Updated: November 11, 2026 07:23 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​ർ ലൈ​സ​ൻ​സു​ക​ള​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. ഇതു സംബന്ധിച്ച ഫ​യ​ൽ മ​ന്ത്രി എം. ​ലി​ജു മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി ശി​പാ​ർ​ശ ചെ​യ്ത് ഫ​യ​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തോ​ടെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വു​ണ്ടാ​കും.

സാം​ബ​ശി​വ​റാ​വു എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ എ​ത്തും. സാം​ബ​ശി​വ​റാ​വു എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ബാ​ർ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​തും പു​തു​ക്കി​യ​തു​മാ​യ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കാനാ​ണ് ശിപാ​ർ​ശ.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഈ ​അ​നു​മ​തി ഇ​ന്ന് ന​ൽ​കും. സാം​ബ​ശി​വ റാ​വു​വി​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബാ​ർ ഉ​ട​മ​ക​ളു​മാ​യി പ​ണ​മി​ട​പാ​ടു​ണ്ടെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ​ര​വേ​ഗ​ത്തി​ൽ ബാ​ർ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും.

Tags : Bar license Vigilance investigation file handed over Chief Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up