അമരാവതി: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണും അന്ന കൊനിഡാലയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് 13 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു.
ജീവിതത്തിന്റെ സുപ്രധാന കാലഘട്ടം ഒരുമിച്ച് ചെലവഴിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഇനി മുൻഗണന നൽകുകയെന്നും ഇരുവരും പറഞ്ഞു. പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധമാണിത്. 1997ൽ നന്ദിനിയെ വിവാഹം ചെയ്തെങ്കിലും 1999ൽ വേർപിരിഞ്ഞു.
2008ലാണ് വിവാഹമോചനം നിയമപരമായി പൂർത്തിയായത്. 2009ൽ നടി രേണു ദേശായിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മകനും മകളുമുണ്ട്. 2012ൽ രേണു ദേശായിയുമായി പിരിഞ്ഞു. 2013 സെപ്റ്റംബറിലായിരുന്നു റഷ്യൻ മോഡലും നടിയുമായ അന്ന കൊനിഡേലയുമായുള്ള വിവാഹം. ഈ ബന്ധത്തിലും രണ്ട് മക്കളുണ്ട്.
Tags : Pawan Kalyan divorces third time Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash