x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​രം വി​വാ​ദം: കാ​സ​ർ​കോ​ട് ക​ള​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 04:14 AM IST | Updated: November 11, 2026 04:14 AM IST

ശ്രീധന്യ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ട് ന​ട​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ ദേ​ശീ​യ ഗാ​ന​മാ​യ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി പാ​ടി​ത്തീ​രു​ന്ന​തി​ന് മു​ൻ​പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നും ജി​ല്ലാ ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ഇ​രു​ന്ന സം​ഭ​വം രാ​ഷ്ട്രീ​യ വി​വാ​ദ​മാ​കു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ച​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​രു​ന്ന​തി​ലൂ​ടെ ക​ള​ക്ട​ർ ദേ​ശീ​യ പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കേ​ര​ള ഗ​വ​ർ​ണ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ച്ചു.

കാ​സ​ർ​കോ​ട് മു​ളി​യാ​ർ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ലാ​ബ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ന്ത്രി​മാ​ർ​ക്കോ എം​എ​ൽ​എ​മാ​ർ​ക്കോ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​കാം, എ​ന്നാ​ൽ ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ള​ക്ട​ർ ബാ​ധ്യ​സ്ഥ​യാ​ണെ​ന്ന് ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ ബ​ഹു​മാ​ന​ത്തെ അ​പ​മാ​നി​ക്കു​ന്ന​ത് ത​ട​യു​ന്ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഔ​ദ്യോ​ഗി​ക നോ​ട്ടീ​സി​ൽ ഈ​ശ്വ​ര​പ്രാ​ർ​ത്ഥ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ച​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്താ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
എം.​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എം​എ​ൽ​എ കെ. ​മാ​ഹി​ൻ, ക​ള​ക്ട​ർ എ​ന്നി​വ​രാ​ണ് ആ​ദ്യ ര​ണ്ട് ച​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​രു​ന്ന​ത്. എ​ന്നാ​ൽ എം​എ​ൽ​എ കെ. ​നീ​ല​ക​ണ്ഠ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ ഗാ​നം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ എ​ഴു​ന്നേ​റ്റു നി​ന്നു.  

Tags : vandemataram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up