x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ ​ബാ​നു കേ​സി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​മാ​യി ത​ർ​ക്കി​ച്ചു​വെ​ന്ന് സോ​ണി​യാ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 08:08 AM IST | Updated: November 11, 2026 08:08 AM IST

സോണിയാ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: 1985-ലെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഷാ ​ബാ​നു കേ​സ് വി​ധി​യും അ​തി​നെ മ​റി​ക​ട​ക്കാ​ൻ അ​ന്ന​ത്തെ രാ​ജീ​വ് ഗാ​ന്ധി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​നി​ർ​മാ​ണ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്ന് ഓ​ർ​ത്തെ​ടു​ത്ത് സോ​ണി​യാ ഗാ​ന്ധി. ത​ന്‍റെ പു​തി​യ ഓ​ർ​മ​ക്കു​റി​പ്പാ​യ 'ബി​ലോം​ഗി​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' ലാ​ണ് ഷാ​ബാ​നു കേ​സി​ന്‍റെ വി​ഷ​യ​ത്തി​ൽ താ​ൻ ഭ​ർ​ത്താ​വ് രാ​ജീ​വ് ഗാ​ന്ധി​യോ​ട് വി​യോ​ജി​ക്കു​ക​യും ത​ർ​ക്കി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് സോ​ണി​യ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

സു​പ്രീം​കോ​ട​തി ഒ​രു പാ​വ​പ്പെ​ട്ട സ്ത്രീ​ക്ക് ജീ​വ​നാം​ശം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​പ്പോ​ൾ അ​തി​നെ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ എ​തി​ർ​ത്ത​തും തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തും തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​തെ​ന്ന് സോ​ണി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ്രാ​യ​മാ​യ ഷാ ​ബാ​നു​വി​ന് ജീ​വ​നാം​ശം ന​ൽ​കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി വ​ള​രെ ല​ളി​ത​മാ​യ ഒ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ ഭ​ർ​ത്താ​വ് ഇ​തി​നെ വ്യ​ക്തി​നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് സോ​ണി​യ ഓ​ർ​ക്കു​ന്നു.  

പാ​ർ​ട്ടി​ക്കു​ള്ളി​ലെ യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി സു​പ്രീം​കോ​ട​തി വി​ധി​യെ അ​ട്ടി​മ​റി​ക്കു​ന്ന ത​ര​ത്തി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ താ​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ രാ​ജീ​വു​മാ​യി ത​ർ​ക്കി​ച്ച​താ​യും സോ​ണി​യ പു​സ്ത​ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന സ​മ​ത്വ​ത്തി​നും ലിം​ഗ​നീ​തി​ക്കും വി​രു​ദ്ധ​മാ​യി മാ​റി​യ ഈ ​നീ​ക്കം സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു​വെ​ന്നും പി​ന്നീ​ട് വ​ന്ന പ​ല രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. 

Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up