പ്രിയങ്ക ഗാന്ധി എംപി (File Photo)
കല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. വൈകിട്ട് കരിപ്പുർ വിമാനത്താവളത്തിൽ എത്തുന്ന അവർ റോഡ് മാർഗം കല്പറ്റയിലേക്ക് തിരിക്കും.
വ്യാഴാഴ്ച രാവിലെ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിക്കുന്ന പ്രിയങ്ക മാനന്തവാടിയിൽ കമ്മനയിലും, തൃശില്ലേരിയിലും സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി എംപി മുൻകൈയെടുത്ത് ലഭ്യമാക്കിയ സിഎസ്ആർ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും.
വെള്ളിയാഴ്ച കല്പറ്റയിലെ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിച്ചതിന് ശേഷം പുതുപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ എംപി ഫണ്ടിൽ നിന്ന് നടപ്പാക്കിയ ഡിജിറ്റൽ ക്ലാസ്റൂമുകളുടെ ഉദ്ഘാടനവും കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്ക് എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും പ്രിയങ്ക ഗാന്ധി നിർവഹിക്കും.
വണ്ടൂർ, നിലമ്പൂർ, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്കൂളുകൾക്കുള്ള ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമവും കാപ്പിൽകരാട് ജിഎച്ച്എസിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് നിലമ്പൂർ ഐജിഎംഎംആർ സ്കൂളിലും സന്ദർശനം നടത്തുന്ന പ്രിയങ്ക ശനിയാഴ്ച ഡൽഹിക്ക് തിരിക്കും.
Tags : PriyankaGandhi Wayanad MP Kerala Congress