ടവെർനസിനെ പരാജയപ്പെടുത്തിയ വലൻസിയ താരങ്ങളുടെ ആഘോഷം
വലൻസിയ: സ്പാനിഷ് കോപ ഡെൽ റെ മത്സരത്തിൽ വലൻസിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ടവെർനസിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
വലൻസിയയ്ക്ക് വേണ്ടി എയ്മർ ബ്ലാസ്കസ് രണ്ട് ഗോളുകൾ നേടി. ഡാനി റാബ, ഹ്യൂഗോ ഡൂറോ, ലൂയിസ് റിയോജ, എച്ച്. എല്ലിയട്ട് എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
Tags : Copa del Rey Spanish football match Valencia beats Tavernes