പ്രതീകാത്മക ചിത്രം
കണ്ണൂർ: മറ്റൊരാളുമായി ബന്ധമുണ്ട് എന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആസാം സ്വദേശി. റഫീജുലാണ് ഭാര്യ സജദ ഖാത്തുവിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റഫീജുവിനെ കണ്ണവം പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. സജദ ഖാത്തുവിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആസാമിൽ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടുകൊടുക്കും. ദമ്പതികൾക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ ഇവരുടെ വീട്ടില്‍ നിന്നും ശബ്ദം കേട്ടിരുന്നതായി അയല്‍വാസികൾ പറഞ്ഞു. ചിറ്റാരിപ്പറമ്പില്‍ തൊഴിലാളിയാണ് റഫിജൂല്.
Tags : murder assam native killed wife police custody