Sports
തിരുവനനന്തപുരം : വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐപിഎല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെസിഎൽ അതിവേഗം വളരുകയാണ്.
സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെസിഎല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐപിഎല്ലിലെത്തിയ വിഘ്നേഷ് പുത്തൂർ തന്നെ ഇതിന് മികച്ചൊരു ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിംഗ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു.
പരിശീലന സെഷനുകളിലെ മികച്ച പ്രകടനം പിന്നീട് വിഘ്നേഷിനെ മുംബൈയുടെ ഐപിഎൽ ടീമിലുമെത്തിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി വിഘ്നേഷ് മികവ് തെളിയിക്കുകയും ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഐപിഎല്ലിലേക്ക് വാതിൽ തുറന്ന താരങ്ങൾ ഏറെയുണ്ടെങ്കിലും, സംസ്ഥാന ടീമിലെത്താൻ കഴിയാതെ പോകുന്ന കഴിവുറ്റ കളിക്കാർക്ക് കെസിഎൽ പോലുള്ള ലീഗുകൾ വലിയ അവസരങ്ങളാണ് തുറന്നു വയ്ക്കുന്നത്.
ക്ലബ്, ജില്ലാ തലത്തിൽ തിളങ്ങി കെസിഎല്ലിലെത്തുന്ന താരങ്ങൾക്ക് ടാലന്റ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കാനായാൽ, അവിടെ തെളിയുന്നത് ഐപിഎല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയാണ്. കൂടുതൽ റൺസും വിക്കറ്റും നേടുന്നവർക്ക് പുറമെ ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് എന്നിവയിൽ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താനും സ്കൗട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ചുരുക്കത്തിൽ, നാടൻ മൈതാനങ്ങളിലെ കഴിവുകളെ വൻ വേദികളിലേക്ക് എത്തിക്കുന്ന പാലമായി കെസിഎൽ മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐപിഎൽ വമ്പന്മാരുടെ ടാലന്റ് സ്കൗട്ടുകൾ കെസിഎൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും എത്തിയപ്പോൾ, ബംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മൽകേഷ് ഗാന്ധിയുമാണ് സ്കൗട്ടിംഗിനായെത്തിയത്.
ഇവർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, എൻ.പി.ബേസിൽ, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് വിവിധ ഐപിഎൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിയെത്തി. കൂടാതെ പ്രമുഖ ഐപിഎൽ ടീമുകൾക്കൊപ്പം സഞ്ചരിക്കാനും നെറ്റ്സിൽ പന്തെറിയാനുമുള്ള അവസരവും പല താരങ്ങൾക്കും ലഭിച്ചു.
ഏദൻ ആപ്പിൾ ടോം ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും, ശ്രീഹരി നായർ ലഖ്നൗ സൂപ്പർ ജയന്റ്സിനു വേണ്ടിയും, പവൻ രാജ് ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു. ലോകോത്തര താരങ്ങൾക്കെതിരെ പന്തെറിയാനും പ്രമുഖ പരിശീലകരിൽ നിന്ന് ഉപദേശങ്ങൾ നേടാനും കഴിഞ്ഞത് ഇവരുടെ കളിമികവും ഗെയിം പ്ലാനുകളും മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇവർക്ക് വലിയ കരുത്താകും.
വരും വർഷങ്ങളിൽ കെസിഎൽ കൂടുതൽ കരുത്താർജിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ സ്കൗട്ടുകളും ഫ്രാഞ്ചൈസികളും ഇനിയുള്ള സീസണുകളിൽ കെസിഎൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തും. ഇതിലൂടെ പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് കൂടി ഊർജമേകുകയാണ് കെസിഎൽ.
Sports
മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിലൊന്നിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമിക്കുന്നതായി റിപ്പോർട്ട്. 20 കോടിയിലധികം വരുന്ന മൂല്യമുള്ള ട്രേഡ്.
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ രണ്ട് രീതിയിലുള്ള ട്രേഡ് സാധ്യതകളാണ് ഉയർന്നുവന്നിട്ടുള്ളത്. നിലവിൽ 16.35 കോടി രൂപയാണ് ഒരു സീസണിൽ ഹാർദിക്കിന് മുംബൈ ഇന്ത്യൻസ് നൽകുന്നത്.
ഹാർദിക്കിന് പകരമായി ഓൾറൗണ്ടർ ശിവം ദുബെയെയും ആയുഷ് മാത്രെയെയുമാണ് മുംബൈ ആവശ്യപ്പെടുന്നത്. ഐപിഎൽ 2026 സീസണിൽ 180നടുത്ത് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശി ശ്രദ്ധ നേടിയ ആയുഷ് മാത്രെയെ ടീമിന്റെ ദീർഘകാല ഭാവി മുന്നിൽക്കണ്ടാണ് മുംബൈ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ 19കാരനായ മാത്രെയെ വിട്ടുകൊടുക്കാൻ ചെന്നൈ തയാറല്ല. പകരമായി മറ്റൊരു ഓഫറാണ് സിഎസ്കെ മുന്നോട്ടുവച്ചിരിക്കുന്നത്.
ആയുഷ് മാത്രെയെ വിട്ടുനൽകില്ല. പകരം ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡെവാൾഡ് ബ്രെവിസ് എന്നിവർക്കൊപ്പം 10 കോടി പണമായും നൽകാമെന്നാണ് ചെന്നൈ മുന്നോട്ടുവച്ച കൗണ്ടർ ഓഫർ.
ഐപിഎൽ 2026ലെ പ്രകടനങ്ങളും കളിക്കാരുടെ വിപണി മൂല്യവും താരതമ്യം ചെയ്യുന്പോൾ ഈ ഡീൽ മുംബൈ ഇന്ത്യൻസിന് വൻ ലാഭമാണെന്നാണ് നിരീക്ഷകർ പറയുന്നത്.
നിലവിലെ സാധ്യത
ഇരു ഫ്രാഞ്ചൈസികളും ഒൗദ്യോഗികമായി ഈ കരാർ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയുടെ യുവതാരത്തോടുള്ള താൽപര്യവും ചെന്നൈയുടെ കോർ ടീമിനെ നിലനിർത്താനുള്ള നീക്കവുമാണ് ചർച്ചകളിൽ പ്രധാന തടസമാകുന്നത്. ഈ ട്രേഡ് ചർച്ചകൾ പരാജയപ്പെട്ടാൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ഫ്രാഞ്ചൈസികൾ രംഗത്തുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
2026 സീസണ് പ്രകടനം:
ഹാർദിക് പാണ്ഡ്യ: 206 റണ്സും നാല് വിക്കറ്റും. ഇക്കണോമി റേറ്റ് 11.43.
ശിവം ദുബെ: 158.82 സ്ട്രൈക്ക് റേറ്റിൽ 270 റണ്സ് നേടിയ ദുബെ സിഎസ്കെയ്ക്കായി ഫിനിഷർ റോളിൽ തിളങ്ങി.
ആയുഷ് മാത്രെ: ആറ് ഇന്നിംഗ്സിൽനിന്ന് 179.46 സ്ട്രൈക്ക് റേറ്റിൽ 201 റണ്സ്.
National
ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് രാജ്യം വിട്ട ഐപിഎൽ സ്ഥാപകൻ ലളിത് മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടുള്ള അപ്പലേറ്റ് ട്രിബ്യൂണൽ വിധിയെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
2009-ൽ പൊതുതെരഞ്ഞെടുപ്പ് നടന്ന സമയത്ത് റിസർവ് ബാങ്കിന്റെ പൂർവാനുമതിയില്ലാതെ ഐപിഎൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുകയും വിദേശത്തേക്ക് പണമയക്കുകയും ചെയ്തുവെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ ലളിത് മോദി വ്യക്തിപരമായി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ഇഡി ചുമത്തിയ കേസിന് അടിസ്ഥാനമില്ലെന്നും ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരിയും അംഗമായ രാജേഷ് മലോത്രയും അടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.
ബിസിസിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണങ്ങൾ നേരിടുന്നതിനിടെ 2010-ൽ രാജ്യം വിട്ട ലളിത് മോദിയുടെ ഇപ്പോഴത്തെ തിരിച്ചുവരവ് പ്രഖ്യാപനം കായിക ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇന്ത്യയിലേക്ക് മടങ്ങാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
Sports
ചെന്നൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റിലെ മിന്നും ടീമുകളില് ഒന്നായ ചെന്നൈ സൂപ്പര് കിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ന്യൂസിലന്ഡ് മുന്താരം സ്റ്റീഫന് ഫ്ളെമിംഗ് പടിയിറങ്ങി.
സിഎസ്കെയ്ക്ക് ഒപ്പം അഞ്ച് ഐപിഎല് ട്രോഫിയിലും രണ്ട് ചാമ്പ്യന്സ് ലീഗ് ട്വന്റി-20 കിരീടത്തിലും മുത്തമിട്ടശേഷമാണ് ഫ്ളെമിംഗിന്റെ മടക്കം.
സൂപ്പര് കിംഗ്സിന്റെ മറ്റ് ടീമുകളായ ജോബര്ഗ് സൂപ്പര് കിംഗ് (ദക്ഷിണാഫ്രിക്ക 20-20), ടെക്സസ് സൂപ്പര് കിംഗ് (മേജർ ലീഗ് ക്രിക്കറ്റ്) എന്നിവയുടെ പരിശീലക സ്ഥാനവും ഫ്ളെമിംഗ് ഒഴിഞ്ഞു.
Sports
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ആദ്യമായി ഇന്ത്യയിലെത്തുന്നതിനു പകരമായി ഇന്ത്യയുടെ ഐപിഎൽ ഓസ്ട്രേലിയയിൽ നടത്താൻ പദ്ധതിയെന്നു റിപ്പോർട്ട്.
ബിബിഎൽ അടുത്ത സീസണിന്റെ ആദ്യമത്സരം ഡിസംബറിൽ ചെന്നൈയിൽ നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഐപിഎൽ ആദ്യമായി ഓസ്ട്രേലിയയിലും ഉടൻ സംഘടിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഇന്ത്യയുമായി ക്രിക്കറ്റ് സഹകരണത്തിലൂടെ നയതന്ത്ര, വാണിജ്യബന്ധം ശക്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ബിബിഎൽ, ഐപിഎൽ ഫ്രഞ്ചൈസികൾക്ക് സ്വകാര്യ നിക്ഷേപങ്ങളടക്കം ലഭിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുമെന്നും കരുതപ്പെടുന്നു.
ഓസ്ട്രേലിയയ്ക്കു പുറത്ത് ബിബിഎൽ നടക്കുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള നീക്കത്തിലെ ആദ്യ വേദിയാകാൻ ഭാഗ്യം ലഭിച്ചത് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിനും. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ ഡിസംബർ 12നാണ് മത്സരം.
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഒരു വിദേശ ഫ്രഞ്ചൈസി ക്രിക്കറ്റ് ലീഗ് മത്സരമാണിതെന്നതും പ്രത്യേകത.
NRI
ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ 634-ാമത് സെഷൻ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രഫ. കോശി തലയ്ക്കൽ (ഫിലഡൽഫിയ) യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ആത്മീയ വളർച്ചയ്ക്കും പ്രാർഥനാ ജീവിതത്തിനും ഏറെ പ്രചോദനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാർഥനാ സന്ദേശമാണ് ഈ യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്.
"ഞാൻ ആരാണ്?' എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രഫ. കോശി തലയ്ക്കൽ തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. നാം ദൈവത്തിന്റെ മക്കളാണെന്ന സത്യം ഹൃദയത്തിൽ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്.
എന്നാൽ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാൽ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ യോഹന്നാൻ സ്നാപകൻ തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവനായിരുന്നു.
"എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശ്രേഷ്ഠനാണ്; അവൻ ദൈവപുത്രനാണ്' എന്ന് ധൈര്യത്തോടെ ലോകത്തോട് സാക്ഷ്യം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വയം ഉയർത്താതെ ക്രിസ്തുവിനെ ഉയർത്തിക്കാട്ടിയ ഈ ആത്മീയ തിരിച്ചറിവും വിനയവുമാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയുടെ വിജയരഹസ്യം.
അതുപോലെ, നാമും "ഞാൻ കർത്താവിന്റെ മകനാണ്, കർത്താവിന്റെ മകളാണ്' എന്ന ആത്മീയ തിരിച്ചറിവോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ തിരിച്ചറിവ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ജീവിതസാക്ഷ്യമായും പ്രതിഫലിക്കണം.
നമ്മുടെ ജീവിതം ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സാക്ഷ്യമായി മാറുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറുന്നത്. ഈ ആത്മീയ സത്യം ജീവിതത്തിൽ പ്രാവർത്തികമാക്കി, ക്രിസ്തുവിന്റെ യഥാർഥ സാക്ഷികളായി ജീവിക്കാൻ ഓരോ വിശ്വാസിയെയും പ്രഭാഷകൻ ഉദ്ബോധിപ്പിച്ചു.
ഡെട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതമാശംസിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജയരാജ് തോമസ് (ഡെട്രോയിറ്റ്) പ്രാരംഭ പ്രാർഥന നടത്തി.
തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള മേരിക്കുട്ടി കുര്യൻ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 23 വരെയുള്ള നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. പ്രഫ. കോശി തലയ്ക്കലിന്റെ മുഖ്യപ്രഭാഷണത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു നേതൃത്വം നൽകി.
സംഘാടകർക്ക് വേണ്ടിയും പങ്കെടുത്തവർക്ക് വേണ്ടിയും ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ. ടി. എ. മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡെട്രോയിറ്റിൽ നിന്നുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി ഈ വാരത്തെ പ്രാർഥനാ യോഗം ഭക്തിസാന്ദ്രമായി സമാപിച്ചു. യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഹൂസ്റ്റണിൽ നിന്നും ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
ചൊവ്വാഴ്ച നടക്കുന്ന 635-ാമത് സെഷനിൽ കാനഡയിൽ നിന്നുള്ള പ്രമുഖ ദൈവവചന പണ്ഡിതൻ റവ. ഡോ. ജോൺ മാത്യു മുഖ്യസന്ദേശം നൽകുന്നതായിരിക്കുമെന്ന് ഐപിഎൽ ടീമിന് വേണ്ടി സി.വി. സാമുവൽ അറിയിച്ചു.
Sports
മുംബൈ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സ് നായകനായിരുന്ന റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. കുൽദീപ് യാദവിനെ ലക്നോവിന് പകരം നൽകിയാണ് പന്തിനെ ക്യാപിറ്റൽസ് പഴയ തട്ടകത്തിലേക്ക് തിരിച്ചുവിളിച്ചത്.
രണ്ടു സീസൺ മുമ്പ് 27 കോടി രൂപ എന്ന റിക്കാർഡ് തുകയ്ക്ക് ലക്നോ സ്വന്തമാക്കിയ പന്ത് തിരിച്ചെത്തുമ്പോൾ ആ പ്രതിഫലം 15 കോടിയായി ചുരുങ്ങും. അതേസമയം 13.50 കോടി രൂപയ്ക്കാണ് കുൽദീപ് യാദവ് ലക്നോവിന്റെ ഭാഗമാകുന്നത്. 2025ലെ ഐപിഎല് സീസണിന് മുന്നോടിയായാണ് റിഷഭ് പന്ത് ലക്നോ ക്യാപ്റ്റനാകുന്നത്.
എന്നാൽ ലക്നോവിനൊപ്പമുള്ള പന്തിന്റെ രണ്ട് വർഷത്തെ കരിയർ അത്ര മികച്ചതായിരുന്നില്ല. 2025 സീസണില് 269 റൺസും 2026 - ല് 312 റൺസുമാണ് താരം നേടിയത്. തുടർച്ചയായ മോശം ഫോമിനെത്തുടർന്ന് 2026 സീസണിനുശേഷം പന്ത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു.
NRI
ഡാളസ്: തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാളസ് മാർത്തോമ്മാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമിപ്പിച്ചു.
അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ.
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം, പ്രാർഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു
സി.വി. സാമുവൽ സ്വാഗതവും പി.വി. ജോൺ പ്രാരംഭ പ്രാർഥനയും നടത്തി. ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.തുടർന്ന് ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോർജിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
ഫോൺ കോൺഫറൻസ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.
ഐപിഎല്ലിന്റെ അടുത്ത (632-ാമത്) സെഷൻ ചൊവ്വാഴ്ച നടക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത സുവിശേഷകൻ ഇവാ. മോബ്സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.
NRI
ഡിട്രോയിറ്റ്: ഇന്റർനാഷണൽ പ്രയർലൈനിന്റെ അടുത്ത സമ്മേളനം ചൊവ്വാഴ്ച നടക്കും. ഐപിഎല്ലിന്റെ പ്രവർത്തനങ്ങൾ 631-ാമത് സെഷൻ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിത്
ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ ഫാർമേഴ്സ് ബ്രാഞ്ചിലെ മാർതോമ്മാ ചർച്ച് ഓഫ് ഡാളസ് വികാർ റവ. എബ്രഹാം വി. സാംസൺ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവയ്ക്കുകയും ചെയ്യും.
മീറ്റിംഗിൽ പങ്കുചേരുന്നതിന് ഡയൽ-ഇൻ നമ്പർ: 1-712-770-4821 ആക്സസ് കോഡ്: 530464#
മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.
ഹൂസ്റ്റണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ് നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്: ടി.എ. മാത്യു (ഹൂസ്റ്റണ്) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
NRI
ഡാളസ്: യഥാർഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
അന്തർദേശീയ പ്രാർഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർലൈന്റെ 630-ാമത് പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്.
ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്.
ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്റെയും യഥാർഥ സ്വാതന്ത്ര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പൗലോസ് അപ്പൊസ്തലൻ റോമിലെ തടവറയിൽ കിടന്നുകൊണ്ട് തന്റെ പ്രിയ സഹപ്രവർത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാർഥ "സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു.
അക്കാലത്തെ അടിമത്തത്തിന്റെ കരിനിയമങ്ങൾ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമോനോട് അപ്പൊസ്തലൻ ആവശ്യപ്പെടുന്നുണ്ട്.
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ "തണുപ്പുള്ള രാത്രികളിൽ' പോലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂർണവിശ്വാസം വിശ്വാസികൾക്ക് കൈമുതലായിരിക്കണം.
യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം കുരിശിൻചുവട്ടിൽ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്പെടാനും തിരുമേനി ആഹ്വാനം ചെയ്തു.
ടെക്സസിലെ ലബയ്ക്ക് മാർത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോൺ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നൽകി.
ഡാളസിൽ നിന്നുള്ള പി. ടി. മാത്യു ഫിലേമോൻ 1.1-10 വരെയുള്ള വേദഭാഗം ഭക്തിപൂർവം വായിച്ചു. മി. മാത്യു ലൂക്കോസ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) സമ്മേളനത്തിൽ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.
അമേരിക്കയിലെ വിവിധ ടൈം സോണുകളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.
Sports
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് സണ്റൈസേഴ്സ് ഹൈദാരാബാദ് ആരാധകർക്കു നിരാശ.
സീസണിൽ സണ്റൈസേഴ്സിനെ പ്ലേ ഓഫിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാറ്റ് കമിൻസ് അടുത്ത സീസണിൽ കളിച്ചേക്കില്ല.
തുടർച്ചയായ അന്താരാഷ്ട്ര മത്സരക്രമങ്ങൾ കാരണം തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനുമായി ഫ്രാഞ്ചൈസി ക്രിക്കറ്റിൽനിന്നു താത്ക്കാലികമായി വിട്ടുനിൽക്കാൻ താൻ നിർബന്ധിതനായേക്കുമെന്ന് ഓസീസ് താരം അറിയിച്ചു.
NRI
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ച് നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർലൈനിന്റെ (ഐപിഎൽ) 629-ാമത് ഓൺലൈൻ പ്രാർഥനാ സമ്മേളനം ഭക്തിപൂർവം നടന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്.
ഈസ്റ്റേൺ സമയം രാത്രി ഒമ്പതിന് (സെൻട്രൽ സമയം എട്ട്) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി.
തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവം വായിച്ചു.
തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വെരി റവ. പി. എം. സാമുവൽ (ഫിലാഡൽഫിയ) മുഖ്യ വചനസന്ദേശം നൽകി. ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും ദൈവവചനം കേൾക്കാനും ആത്മീയമായ ശാന്തത കണ്ടെത്താനും മറിയാമിനെപ്പോലെ "നല്ല പങ്ക്' തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഡോ. ജോർജ് വർഗീസ് (മോനി) നേതൃത്വം നൽകി. ലോകസമാധാനത്തിനായും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കായും യോഗം പ്രത്യേകമായി പ്രാർഥിച്ചു.
Sports
അഹമ്മദാബാദ്: ഐപിഎല്ലിലെ റിക്കാർഡ് പ്രകടനത്തിലൂടെ ആരാധകരെ അടിച്ചെടുത്ത രാജസ്ഥാൻ റോയൽസ് താരം 15കാരൻ വൈഭവ് സൂര്യവംശിയുടെ വിപണി മൂല്യം കുതിച്ചുയരുന്നു.
വെടിക്കെട്ട് ബാറ്റിംഗിലൂടെ വിസ്മയം തീർത്ത വൈഭവ് ബ്രാൻഡ് എൻഡോർസ്മെന്റ് (പരസ്യ കരാർ) ഫീസിലും വൻ വർധനയാണ് വരുത്തിയിരിക്കുന്നത്.
ഐപിഎൽ 2026 സീസണ് ആരംഭിക്കുന്നതിന് മുന്പ് ഒരു ബ്രാൻഡിന്റെ പരസ്യ കരാറിന് ഏകദേശം ഒരു കോടി രൂപ വാങ്ങിയിരുന്ന വൈഭവ് ഐപിഎല്ലിന് ശേഷം അത് 1.5 കോടി മുതൽ 2 കോടി രൂപ വരെയായി ഉയർത്തിയെന്നാണ് റിപ്പോർട്ട്.
കോംപ്ലാൻ, റെഡ് ബുൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി നിലവിൽ വൈഭവിന് കരാറുണ്ട്. ഐപിഎല്ലിനുശേഷം നിരവധി പുതിയ കന്പനികളാണ് താരത്തെ ബ്രാൻഡ് അംബാസഡറാക്കാൻ മുൻനിരയിൽ നിൽക്കുന്നത്.
സീസണിൽ വൈഭവ് 776 റണ്സ് അടിച്ചുകൂട്ടിയാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിംഗ്. സീസണിലെ ‘മോസ്റ്റ് വാല്യൂബിൾ പ്ലെയർ’ പുരസ്കാരവും താരം നേടി.
നിലവിൽ രാജസ്ഥാൻ റോയൽസുമായി 1.10 കോടി രൂപയുടെ വാർഷിക കരാറാണ് വൈഭവിനുള്ളത്.
Sports
അഹമ്മദാബാദ്: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കനത്ത തിരിച്ചടി. അവരുടെ സൂപ്പർ താരം ടിം ഡേവിഡിന് വിലക്കേർപ്പെടുത്തി. ഫൈനൽ മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞതിനാണ് വിലക്ക്.
വിലക്കിന് പുറമെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും താരം ഒടുക്കണം. ഇതോടെ അടുത്ത വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് ടിം ഡേവിഡിന്റെ സേവനം ലഭ്യമാകില്ല. ഫൈനലിൽ ഗുജറാത്ത് ഇന്നിംഗ്സിന്റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു. മത്സരത്തിനിടയിൽ പന്തോ, വാട്ടർ ബോട്ടിലോ, മറ്റ് ഉപകരണങ്ങളോ കളിക്കാർക്കോ ഒഫീഷ്യലുകൾക്കോ നേരെ അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 (ആർട്ടിക്കിൾ 2.9) ലംഘനമാണ് ടിം ഡേവിഡ് നടത്തിയത്.
മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിച്ചു. ഈ സീസണിൽ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. നേരത്തെ ടൂർണമെന്റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും താരം അച്ചടക്കലംഘനത്തിന് ഡിമെറിറ്റ് പോയിന്റുകൾ വാങ്ങിയിരുന്നു.
Sports
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ക്യാപ്റ്റൻ രജത് പാട്ടീദാർ.
ഞായറാഴ്ച നടന്ന ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആർസിബി കിരീടം നിലനിർത്തിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം ഐപിഎല്ലിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി.
ഒരു ടീമിനും ഇതുവരെ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാൻ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലിലേക്ക് ആർസിബിയെ എത്തിക്കാനാണ് പാട്ടീദാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. തന്റെ 33-ാം ജ·ദിനത്തിന്റെ തലേന്നാണ് ആർസിബി നായകൻ രണ്ടാമത്തെ ഐപിഎൽ കിരീടം വാനിലുയർത്തിയത്.
നായകനായി മാത്രമല്ല, ബാറ്ററായും പാട്ടീദാർ സീസണിൽ തിളങ്ങി. 15 മത്സരങ്ങളിൽ നിന്ന് 41.75 ശരാശരിയിലും 192.69 സ്ട്രൈക്ക് റേറ്റിലും 501 റണ്സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ക്വാളിഫയർ 1ൽ ടൈറ്റൻസിനെതിരേ വെറും 33 പന്തിൽനിന്ന് നേടിയ 93 റണ്സും ഇതിൽ ഉൾപ്പെടുന്നു.
Sports
മുംബൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് ബാറ്റിംഗ്-ബൗളിംഗ് സന്തുലനം നിലനിര്ത്താന് മൂന്നു പരിഷ്കാരങ്ങളുമായി ഇന്ത്യന് ഇതിഹാസ താരം സച്ചിന് തെണ്ടുല്ക്കര്. വിവാദമായ ഇംപാക്ട് പ്ലെയര് റൂള് ഒഴിവാക്കണമെന്നതാണ് സച്ചിന്റെ ആദ്യ നിര്ദേശം. 2023 മുതലാണ് സബ്സ്റ്റിറ്റ്യൂട്ട് പട്ടികയിലുള്ള ഏത് കളിക്കാരനെയും കളത്തില് ഇറക്കാന് സാധിക്കുന്ന ഇംപാക്ട് പ്ലെയര് നിയമം പ്രാബല്യത്തില് വന്നത്.
20 ഓവര് മാത്രമുള്ള മത്സരത്തില് ഇംപാക്ട് പ്ലെയറായി ഒരു ബാറ്ററിനെക്കൂടി ഉള്പ്പെടുത്തുന്നത് മത്സരത്തിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കും- സച്ചിന് തെണ്ടുല്ക്കര് പറഞ്ഞു. ബാറ്റിംഗ് പവര്പ്ലേ പോലെ ബൗളിംഗ് പവര്പ്ലേയും ഉള്പ്പെടുത്തണമെന്നതാണ് സച്ചിന്റെ മറ്റൊരു നിര്ദേശം. ഒരു ബൗളര്ക്ക് അഞ്ച് ഓവര് നല്കണമെന്നും സച്ചിന് പറയുന്നു.
Sports
അഹമ്മദാബാദ്: ഐപിഎല് കിരീടം സ്വന്തമാക്കി റോയല് ചലഞ്ചേഴ്സ് ബംഗളൂരു. ഇന്ന് നടന്ന ഫൈനലില് ഗുജറാത്ത് ടൈറ്റന്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ആര്സിബി കിരീടം നിലനിര്ത്തിയത്. സ്കോര്: ഗുജറാത്ത് 20 ഓവറില് 155-8, ബംഗളൂരു 18 ഓവറില് 161-5.
വിരാട് കോഹ്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ആര്സിബിയെ കിരീടത്തിലെത്തിച്ചത്. 42 പന്തില് മൂന്ന് സിക്സും ഒന്പത് ഫോറും ഉള്പ്പെടെ 75 റണ്സുമായി കോഹ്ലി പുറത്താകാതെ നിന്നു.
ഓപ്പണറായ വെങ്കിടേഷ് അയ്യര് 16 പന്തില് 32 റണ്സും നേടി. രജത് പടിദാര് 15 റണ്സും ടിം ഡേവിഡ് 24 റണ്സും നേടി. ജിതേഷ് ശര്മ പുറത്താകാതെ 11 റണ്സുമെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ വാഷിംഗ്ടണ് സുന്ദറിന്റെ അര്ധ സെഞ്ചുറി പ്രകടനമാണ് വലിയ തകര്ച്ചയില്നിന്നും രക്ഷപ്പെടുത്തിയത്. 37 പന്തില് നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ് സുന്ദര് പുറത്താകാതെ 50 റണ്സെടുത്തു.
നിഷാന്ത് സിന്ധു 18 പന്തില് 20 റണ്സും നേടി. ഓപ്പണറുമാരായ സായി സുദര്ശനും (12 പന്തില് 12) ശുഭ്മാന് ഗിലും (എട്ട് പന്തില് 10) പരാജയപ്പെട്ടപ്പോള് ജോസ് ബട്ട്ലറും (23 പന്തില് 19) നിരാശപ്പെടുത്തി.
രാഹുല് തെവാട്ടിയ (7), ജേസണ് ഹോള്ഡര് (7), റാഷിദ് ഖാന് (7) എന്നിവര്ക്കും തിളങ്ങാനായില്ല.
ബംഗളൂരുവിനായി റാസിഖ് സലാം ദാര് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര് കുമാറും ജോഷ് ഹസില്വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐപിഎല് ഫൈനലില് ഗുജറാത്ത് ടൈറ്റന്സിനെതിരെ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിന് 156 റണ്സ് വിജയലക്ഷ്യം. വാഷിംഗ്ടണ് സുന്ദറിന്റെ അര്ധ സെഞ്ചുറിയാണ് ഗുജറാത്തിനെ വലിയ തകര്ച്ചയില്നിന്നും രക്ഷപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 155 റണ്സാണ് സ്കോര് ചെയ്തത്. 37 പന്തില് നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ് സുന്ദര് പുറത്താകാതെ 50 റണ്സെടുത്തു.
നിഷാന്ത് സിന്ധു 18 പന്തില് 20 റണ്സും നേടി. ഓപ്പണറുമാരായ സായി സുദര്ശനും (12 പന്തില് 12) ശുഭ്മാന് ഗിലും (എട്ട് പന്തില് 10) പരാജയപ്പെട്ടപ്പോള് ജോസ് ബട്ട്ലറും (23 പന്തില് 19) നിരാശപ്പെടുത്തി.
രാഹുല് തെവാട്ടിയ (7), ജേസണ് ഹോള്ഡര് (7), റാഷിദ് ഖാന് (7) എന്നിവര്ക്കും തിളങ്ങാനായില്ല.
ബംഗളൂരുവിനായി റാസിഖ് സലാം ദാര് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര് കുമാറും ജോഷ് ഹസില്വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റന്സിനെതിരെ ടോസ് നേടിയ റോയല് ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല് പോരാട്ടം.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ(സി), ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭൂവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹാസിൽവുഡ്, റാസിഖ് സലാം ദാർ.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില് ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില് 14 മത്സരങ്ങളില്നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ് റേറ്റിന്റെ വ്യത്യാസത്തില് ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ് റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര് ഒന്നില് റോയല് ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്സിന് ഗുജറാത്ത് ടൈറ്റന്സിനെ കീഴടക്കിയാണ് ഫൈനലില് പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില് രാജസ്ഥാന് റോയല്സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്സും ഫൈനല് ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്ക്കുനേര്
2026 സീസണില് ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില് രണ്ടു ജയം ആര്സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്വച്ചു നടന്ന ആദ്യമത്സരത്തില് ആര്സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില് അരങ്ങേറിയ രണ്ടാം മത്സരത്തില് ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര് ഒന്ന് പോരാട്ടം ധര്മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്വേട്ടയില് രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന് ശുഭ്മാന് ഗില്ലും (722 റണ്സ്) സായ് സുദര്ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്മാര്. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ് സുന്ദര് (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില് രണ്ടാമതുള്ള ആര്സിബിയുടെ ഭുവനേശ്വര് കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല് പാണ്ഡ്യ (13), ഹെയ്സല് വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ് വേട്ടക്കാരില് അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്സ്) ആര്സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന് രജത് പാട്ടിദാര് (486), ദേവ്ദത്ത് പടിക്കല് (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില് ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ് ഹോള്ഡര് (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
Sports
അഹമ്മദാബാദ്: മാര്ച്ച് 28ന് ആരംഭിച്ച ഐപിഎല് ട്വന്റി-20 ക്രിക്കറ്റിന്റെ ക്ലൈമാക്സ് ഫൈറ്റ് ഇന്ന്. 10 ടീമുകള് തുടങ്ങിയ പോരാട്ടം രണ്ടു ടീമുകള് തല്ലിത്തീര്ക്കുന്ന ഫൈനലില് എത്തിനില്ക്കുന്നു.
19-ാം സീസണ് ഐപിഎല് ഫൈനലില് നിലവിലെ ചാമ്പ്യന്മാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും മുന് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സും ഇന്നു കൊമ്പുകോര്ക്കും. ഏറും തല്ലുമായുള്ള ബലപ്രയോഗത്തില് ഒരു ടീം കപ്പില് ചുംബിക്കും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല് ഡാന്സ്.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില് ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില് 14 മത്സരങ്ങളില്നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ് റേറ്റിന്റെ വ്യത്യാസത്തില് ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ് റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര് ഒന്നില് റോയല് ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്സിന് ഗുജറാത്ത് ടൈറ്റന്സിനെ കീഴടക്കിയാണ് ഫൈനലില് പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില് രാജസ്ഥാന് റോയല്സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്സും ഫൈനല് ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്ക്കുനേര്
2026 സീസണില് ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില് രണ്ടു ജയം ആര്സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്വച്ചു നടന്ന ആദ്യമത്സരത്തില് ആര്സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില് അരങ്ങേറിയ രണ്ടാം മത്സരത്തില് ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര് ഒന്ന് പോരാട്ടം ധര്മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്വേട്ടയില് രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന് ശുഭ്മാന് ഗില്ലും (722 റണ്സ്) സായ് സുദര്ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്മാര്. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ് സുന്ദര് (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില് രണ്ടാമതുള്ള ആര്സിബിയുടെ ഭുവനേശ്വര് കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല് പാണ്ഡ്യ (13), ഹെയ്സല് വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ് വേട്ടക്കാരില് അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്സ്) ആര്സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന് രജത് പാട്ടിദാര് (486), ദേവ്ദത്ത് പടിക്കല് (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില് ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ് ഹോള്ഡര് (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
Sports
ലക്നോ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര് ജയന്റ്സിന്റെ ക്യാപ്റ്റന് സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പര് ബാറ്ററായ ഋഷഭ് പന്ത് രാജിവച്ചു. ഫ്രാഞ്ചൈസിയാണ് ഇക്കാര്യം അറിയിച്ചത്.
2026 ഐപിഎല്ലില് 14 മത്സരങ്ങളില് നാല് ജയം മാത്രം നേടി, പോയിന്റ് ടേബളില് അവസാന സ്ഥാനത്തായിരുന്നു ലക്നോ. 2025 ഐപിഎല് ലേലത്തില് 27 കോടി രൂപയ്ക്കാണ് ലക്നോ സൂപ്പര് ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് സീസണിലായി 581 റണ്സ് മാത്രമേ ഋഷഭ് പന്ത് നേടിയുള്ളൂ, 28 മത്സരം കളിച്ചതില് 10 ജയം മാത്രമാണ് സ്വന്തമാക്കാന് സാധിച്ചത്.
Sports
മുംബൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് സ്മാര്ട്ട് സണ്ഗ്ലാസ് ബിസിസിഐയുടെ അഴിമതി രഹിത യൂണിറ്റ് നിരോധിച്ചു.
കളിക്കാരുടെയും മാച്ച് ഓഫീഷല്സിന്റെയും ഏരിയയിലാണ് (പിഎംഒഎ) നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം സണ്ഗ്ലാസുകളിലൂടെ ഓഡിയോ/വീഡിയോ കാള്, സന്ദേശങ്ങള്, ലൈവ് സ്ട്രീമിംഗ് അടക്കം ചെയ്യാമെന്നതാണ് നിരോധിക്കാന് കാരണം.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറില് രാജസ്ഥാന് റോയല്സിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു.
സെഞ്ചുറി നേടിയ (104) ഗില്ലും അർധസെഞ്ചുറി നേടിയ സായ് സുദര്ശനുമാണ് (58) ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില് ഗില്-സുദര്ശൻ ഓപ്പണിംഗ് സഖ്യം 12.5 ഓവറില് 168 റണ്സ് കൂട്ടിച്ചേര്ത്തശേഷമാണ് വേര്പിരിഞ്ഞത്.
ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ പുറത്തായതിനു സമാനമായി ബാറ്റ് കൈയിൽ നിന്ന് തെറിച്ച് വിക്കറ്റിലേക്ക് പതിച്ചാണ് ഈ മത്സരത്തിലും സുദർശൻ പുറത്തായത്. സ്കോര് രാജസ്ഥാന് 214-6, ഗുജറാത്ത് 219-3 (18.3). ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 214 റൺസെടുത്തത്.
ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചിൽ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി.
രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ ബാറ്റിംഗ് പ്രകടനവും അവസാന ഓവറുകളിൽ നിർണായകമായി. ഒരു ഭാഗത്ത് വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് രാജസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരാണ് ബംഗളൂരു.
Sports
ന്യൂ ചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 215 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു.
വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറി പ്രകടനമാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി. ഏഴു സിക്സുകളും എട്ടു ഫോറുകളും ഉൾപ്പെടുന്നതാണ് ഇന്നിംഗ്സ്. രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ പ്രകടനവും നിർണായകമായി.
റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സടക്കം 27 റൺസാണ് ഫെറേറ അടിച്ചെടുത്തത്. അതേസമയം യശസ്വി ജയ്സ്വാൾ (ഒന്ന്), ധ്രുവ് ജുറെൽ (ഏഴ്), ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ഷനക (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ഗുജറാത്തിനായി റബാദയും ജേസൺ ഹോൾഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചണ്ഡിഗഡ്: ഇന്നു വീഴുന്നവരുടെ, 2026 ട്വന്റി-20 ക്രിക്കറ്റിലെ പോരാട്ടം തീര്ന്നു. അതുകൊണ്ട് വീഴാതിരിക്കാന് സണ്റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്സും നേര്ക്കുനേര്. ഇരുടീമും തമ്മിലുള്ള 19-ാം സീസണ് ഐപിഎല് എലിമിനേറ്റര് പോരാട്ടം ന്യൂ ചണ്ഡിഗഡില് രാത്രി 7.30ന് നടക്കും. ജയിക്കുന്ന ടീം ക്വാളിഫയര് രണ്ടിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കും. 29നാണ് ക്വാളിഫയര് രണ്ട് പോരാട്ടം.
സണ് Vs റോയല്
2026 സീസണില് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഒപ്പം നിന്ന ആത്മവിശ്വാസത്തിലാണ് സണ്റൈസേഴ്സ് ഇറങ്ങുന്നത്. യുവ താരം വൈഭവ് സൂര്യവംശിയുടെ ഫോമാണ് രാജസ്ഥാന്റെ തുറുപ്പ് ചീട്ട്. രണ്ടാം ഏറ്റുമുട്ടലില് വൈഭവ് സെഞ്ചുറി കുറിച്ചിരുന്നു. സണ്റൈസേഴ്സിന്റെ അഭിഷേക് ശര്മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് പ്രഹരത്തിന് വൈഭവ്- യശ്വസി ജയ്സ്വാള് സ്ഫോടനമാണ് രാജസ്ഥാന്റെ മറുപടി. സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളുടെ പോരാട്ടം കൂടിയാണ് ഇന്ന് നടക്കുക.
സണ്റൈസ്
പാറ്റ് കമ്മിന്സ് നയിക്കുന്ന ടീമില് അഭിഷേക് ശര്മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് വെടിക്കെട്ട്. മിന്നും ഫോമിലുള്ള ഹെന്റിച്ച് ക്ലാസണ് (606 റണ്സ്), ഇഷാന് കിഷന്, ഓള്റൗണ്ടര് നിതീഷ് കുമാര് റെഡ്ഡി, ലിയാം ലിവിംഗ്സ്റ്റണ് എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. പിടിച്ചുകെട്ടാന് രാജസ്ഥാന് ബൗളിംഗ് നിര കിതച്ചാല് സണ് ഉദയം ഉറപ്പ്. പേര് കേട്ട ബൗളിംഗ് നിരയില്ലെങ്കിലും സണ്റൈസേഴ്സ് എതിരാളികളെ വരിഞ്ഞുമുറുക്കന്നതില് വിജയിക്കുന്നുണ്ട്.
റോയല് നിര
റയാന് പരാഗ് നയിക്കുന്ന ടീമില് വൈഭവ്- ജയ്സ്വാള് ഓപ്പണിം വെടിക്കെട്ട് നിര്ണായകം. ധ്രുവ് ജുറെല്, ഷിമ്രോണ് ഹെറ്റ്മയെര് ഓള്റൗണ്ടര് രവീന്ദ്ര ജഡേജ എന്നിവരിലൂടെ സ്കോറിംഗ് ഉയര്ത്തും. ഈ പ്രതീക്ഷയ്ക്കു കോട്ടംതട്ടിയാല് മറികടക്കാന് രാജസ്ഥാന് വിയര്ക്കും. 21 വിക്കറ്റുള്ള ജോഫ്ര ആര്ച്ചര് മികവ് പുലര്ത്തിയാല് മത്സരത്തില് മുന്തൂക്കം ഉറപ്പ്.
ബാറ്റിംഗിന് അനകൂലമായ പിച്ചില് 200ന് മുകളില് സ്കോര് പിറക്കാന് സാധ്യത. തുടക്കത്തില് പേസിനെയും പിന്നീട് സ്പിന്നിനെയും തുണയ്ക്കും.
Sports
ധരംശാല: ഐപിഎല് ആദ്യ ക്വാളിഫയറില് റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. തോല്ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര് കൂടി കളിക്കാനുള്ള അവസരമുണ്ട്.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്ഷദ് ഖാന് പകരം കുല്വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. വെങ്കടേഷ് അയ്യര്, വിരാട് കോഹ്ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ് ചെയ്യും. ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരുടെ പകിട്ട് രജത് പാട്ടിദാർ നയിക്കുന്ന ബംഗളൂരുവിന് ആത്മവിശ്വാസം നൽകുന്നു. ടീം ഗെയിമിന്റെ കരുത്തിലാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും.
ടീം ഗുജറാത്ത് : സായ് സുദര്ശന്, ശുഭ്മാന് ഗില് (ക്യാപ്റ്റന്), ജോസ് ബട്ട്ലര് (വിക്കറ്റ് കീപ്പര്), വാഷിംഗ്ടണ് സുന്ദര്, നിഷാന്ത് സിന്ധു, ജേസണ് ഹോള്ഡര്, റാഷിദ് ഖാന്, കുല്വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
ബംഗളൂരു: വെങ്കിടേഷ് അയ്യര്, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്, രജത് പടിദാര് (ക്യാപ്റ്റന്), ജിതേഷ് ശര്മ (വിക്കറ്റ് കീപ്പര്), ടിം ഡേവിഡ്, ക്രുനാല് പാണ്ഡ്യ, ഭുവനേശ്വര് കുമാര്, ജേക്കബ് ഡഫി, ജോഷ് ഹാസില്വുഡ്, റാസിഖ് സലാം ദാര്.
Sports
ധര്മശാല: ഇന്ത്യന് പ്രീമിയര് ലീഗ് (ഐപിഎല്) ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം.
19-ാം സീസണിലെ ക്വാളിഫയര് ഒന്ന് പോരാട്ടത്തില് നിലവിലെ ചാമ്പ്യന്മാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും 2022 സീസണ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സും ഇന്നു രാത്രി 7.30നു കൊമ്പുകോര്ക്കും. ഇതില് ജയിക്കുന്ന ടീം നേരിട്ട് ഫൈനലില് പ്രവേശിക്കും. പരാജയപ്പെടുന്നവര്ക്ക് രണ്ടാം ക്വാളിഫയറിലൂടെ ഫൈനല് ടിക്കറ്റ് നേടാന് രണ്ടാമത് ഒരു അവസരംകൂടി ലഭിക്കും.
രജത് പാട്ടിദാര് നയിക്കുന്ന ബംഗളൂരുവും ശുഭ്മാന് ഗില് നയിക്കുന്ന ഗുജറാത്തും 2026 സീസണില് 18 പോയിന്റ് വീതം സ്വന്തമാക്കി. നെറ്റ് റണ് റേറ്റ് മികവില് ബംഗളൂരു ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
ടീം കെട്ടുറപ്പ്
സീസണ് തുടക്കം മുതല് ചാമ്പ്യന്മാരുടെ പോരാട്ടമാണ് ബംഗളൂരു നടത്തിയത്. ആദ്യം പ്ലേ ഓഫില് പ്രവേശനം നേടിയതും ബംഗളൂരുതന്നെ. വിരാട് കോഹ്ലി, രജത് പാട്ടിദാര് തുടക്കത്തിലെ ആക്രമണമാണ് കരുത്ത്.
163.82 സ്ട്രൈക് റേറ്റില് 557 റണ്സ് നേടിയ കോഹ്ലിയുടെ ഇന്നിംഗ്സ് നിര്ണായകമാകും. 183 പ്രഹരശേഷിയിലാണ് പാട്ടിദാര് അടിച്ചുപറത്തുന്നത്. സ്വന്തമാക്കിയത് 393 റണ്സ്. സീസണില് മിന്നും ഫോമിലുള്ള ദേവദത്ത് പടിക്കല് 171.82 സ്ട്രൈക് റേറ്റില് 433 റണ്സ് നേടി മൂന്നാം നമ്പരില് വിശ്വാസം കാക്കുന്നു. ജിതേഷ് ശര്മ, ഫില് സാള്ട്ട്, വെങ്കിടേഷ് അയ്യര് തുടങ്ങി വെടിക്കെട്ട് ബാറ്റിംഗ് നിര.
പര്പ്പിള് ക്യാപ് പോരാട്ടത്തില് 24 വിക്കറ്റുമായി ഒന്നാമതുള്ള ആര്സിബിയുടെ പേസര് ഭുവനേശ്വര് കുമാര് ഫോമിലുള്ളപ്പോള് പവര് പ്ലേയില് ഗുജറാത്ത് വിയര്ക്കും. 14 വിക്കറ്റ് വീഴത്തിയ റസിക് ഥാറും നിര്ണായകമാകും. ഏത് ബാറ്ററെയും വീഴ്ത്താന് കരുത്തുള്ള ജോഷ് ഹെയ്സല്വുഡ് ഫോമിലായാല് കൂടുതല് അപകടം വിതയ്ക്കും.
പേസും സ്ഥിരതയും
ഗുജറാത്തിനെ മുന്നില്നിന്ന് നയിക്കുന്നത് ക്യാപ്റ്റന് ശുഭ്മാന് ഗില് തന്നെയാണ്. ഓപ്പണിംഗില് ഗില്-സായ് സുദര്ശന് സഖ്യം ഗുജറാത്തിന്റെ വിശ്വസവും കരുത്തുമാണ്.
ഓറഞ്ച് ക്യാപ് പോരാട്ടത്തില് 157.92 പ്രഹരശേഷിയില് 638 റണ്സുമായി സായ് സുദര്ശന് ഒന്നാം സ്ഥാനത്തും ഗില് 161.67 സ്ട്രൈക്ക് റേറ്റില് 616 റണ്സുമായി രണ്ടാം സ്ഥാനത്തുമാണ്. ഈ സ്ഥിരതയാണ് ഗുജറാത്ത് മുന്നേറ്റത്തിന്റെ അടിത്തറ.
ജോസ് ബട്ലര്, വാഷിംഗ്ടണ് സുന്ദര്, ഗ്ലെന് ഫിലിപ്സ്, രാഹുല് തെവാട്ടിയ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്മാര് നിരയിലുണ്ട്.
24 വിക്കറ്റുമായി തകര്ത്തെറിയുന്ന കഗിസോ റബാഡയ്ക്കൊപ്പം 17 വിക്കറ്റുമായി മുഹമ്മദ് സിറാജും 14 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും 13 വിക്കറ്റുമായി ജേസണ് ഹോള്ഡറും ചേരുമ്പോള് പേസ് നിര അതീവ കരുത്ത് കാട്ടും. 19 വിക്കറ്റുമായി റഷീദ് ഖാന് ബാറ്റര്മാരെ കറക്കി വീഴ്ത്തി ഗുജറാത്ത് ബൗളിംഗ് നിരയ്ക്ക് പ്രതീക്ഷയേകുന്നു.
Sports
മുംബൈ: ഐപിഎൽ 2026ന്റെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്.
ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനെ സാധിച്ചുള്ളു. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 60 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 34 റൺസും വിൽ ജാക്ക്സ് 33 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. നാന്ദ്രെ ബർബർ, ബ്രിജേഷ് ശർമ, യഷ് രാജ് പഞ്ച എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 16 പോയിന്റായ രാജസ്ഥാൻ നാലാമത്തെ ടീമായി പ്ലേ ഓഫിലെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലെ ഓഫിലെത്തിയ മറ്റ് ടീമുകൾ.
ഇതോട പ്ലെ ഓഫ് ബെർത്ത് പ്രതീപക്ഷിച്ചിരുന്ന 15 പോയിന്റുള്ള പഞ്ചാബും 13 പോയിന്റുള്ള കോൽക്കത്തയും പുറത്തായി. കോൽക്കത്ത ഡൽഹിയുമായുള്ള മത്സരത്തിൽ വിജയിച്ചാലും 15 പോയിന്റ് മാത്രമെ നേടാൻ സാധിക്കുകയുള്ളു.
Sports
ഐപിഎൽ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മനീഷ് പാണ്ഡെ, കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, തേജസ്വി ദഹിയ (വിക്കറ്റ് കീപ്പർ), അനുകൂൽ റോയ്, സുനിൽ നരെയ്ൻ, സൗരഭ് ദുബെ, വരുൺ ചക്രവർത്തി, കാർത്തിക്ക് ത്യാഗി.
ഡൽഹി ക്യാപിറ്റൽസ്: അഭിഷേക് പോറൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സാഹിൽ പരാഗ്, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡെവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ, മാധവ് തിവാരി, ഓഖിബ് നബി ദർ, മിച്ചൽ സ്റ്റാർക്ക്, ലുംഗി എൻഗിഡി.
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), നമാൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വിൽ ജാക്ക്സ്, കോർബിൻ ബോഷ്, ദീപക്ക് ചാഹർ, ശർദൂൽ ഠാക്കൂർ, എ.എം. ഗസൻഫർ, രഘു ശർമ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, ശുഭം ദുബെ, ദസുൺ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, യഷ് രാജ് പഞ്ച, ബ്രിജേഷ് ശർമ.
Sports
ഐപിഎല് ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫില് ശേഷിക്കുന്ന ഒരു സ്പോട്ടിലേക്കുള്ള അഡ്മിഷന് ഇന്നു നടക്കും. 19-ാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടം ഇന്നു സമാപിക്കുന്നതോടെയാണ് ശേഷിക്കുന്ന ഒരു സ്ഥാനം ആര്ക്കെന്നതില് തീരുമാനമാകുക.
ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില് പ്രഥമ ഐപിഎല് ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്സ് അഞ്ച് തവണ കപ്പുയര്ത്തിയ പാരമ്പര്യമുള്ള മുംബൈ ഇന്ത്യന്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് ഉച്ചകഴിഞ്ഞ് 3.30നാണ് ഈ പോരാട്ടം.
ജയിച്ചാല് രാജസ്ഥാന്
ഇന്നു മുംബൈ ഇന്ത്യന്സിനെ കീഴടക്കാന് സാധിച്ചാല് പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനം രാജസ്ഥാന് റോയല്സിനു സ്വന്തമാക്കാം. നിലവില് 13 മത്സരങ്ങളില്നിന്ന് 14 പോയിന്റാണ് രാജസ്ഥാന് റോയല്സിനുള്ളത്. ജയിച്ചാല് 16 പോയിന്റില് എത്താം. പ്ലേ ഓഫ് ഉന്നം വച്ചിരിക്കുന്ന മറ്റെല്ലാ ടീമിന്റെയും പ്രതീക്ഷ അതോടെ അസ്തമിക്കും.
ഇന്നു നടക്കുന്ന രണ്ടാം മത്സരം (കോല്ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്ഹി ക്യാപ്പിറ്റല്സ്) അതോടെ അപ്രസക്തമാകും. രാത്രി 7.30ന് കോല്ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്ഡന്സിലാണ് നൈറ്റ് റൈഡേഴ്സ് x ക്യാപ്പിറ്റല്സ് പോരാട്ടം.
വൈഭവിനു സാധിക്കുമോ..?
ജയിച്ചാല് പ്ലേ ഓഫ് എന്ന അവസ്ഥയില് മുംബൈ ഇന്ത്യന്സിന് എതിരേ രാജസ്ഥാന് റോയല്സ് ഇറങ്ങുമ്പോള്, എല്ലാ കണ്ണുകളും വൈഭവ് സൂര്യവംശിയില്. 15കാരനായ വൈഭവിനു രാജസ്ഥാന് റോയല്സിനെ പ്ലേ ഓഫില് എത്തിക്കാന് സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
19-ാം സീസണ് റണ് വേട്ടയില് ഇതിനോടകം വൈഭവ് സൂര്യവംശി കരുത്തറിയിച്ചുകഴിഞ്ഞു. 13 ഇന്നിംഗ്സില്നിന്ന് 44.53 ശരാശരിയില് 579 റണ്സ് വൈഭവ് സൂര്യവംശി അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും മൂന്ന് അര്ധസെഞ്ചുറിയും ഉള്പ്പെടെയാണിത്. ഈ സീസണ് ഏറ്റവും ഉയര്ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും വൈഭവ് സൂര്യവംശിതന്നെ, 236.32.
ഫോര് & സിക്സ് ഫിഫ്റ്റി
ഈ ഐപിഎല്ലില് സിക്സും ഫോറും കൊണ്ട് സെഞ്ചുറി കടന്ന ഏകതാരമെന്ന നേട്ടവും വൈഭവിനു സ്വന്തം. 50 ഫോറും 53 സിക്സും ഈ കൗമാരതാരത്തിന്റെ ബാറ്റില്നിന്ന് ഇതിനോടകം പിറന്നു. 13 ഇന്നിംഗ്സില്നിന്നു നേടിയ 579 റണ്സില് 518 റണ്സും സിക്സും ഫോറും കൊണ്ടു മാത്രമാണെന്നതാണ് ശ്രദ്ധേയം.
ഒരു ഐപിഎല് സീസണില് ഏറ്റവും കൂടുതല് സിക്സ് എന്ന വെസ്റ്റ് ഇന്ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റിക്കാര്ഡിലേക്ക് ആറ് എണ്ണത്തിന്റെ അകലം മാത്രമാണ് വൈഭവ് സൂര്യവംശിക്കുള്ളത്. 2012 ഐപിഎല് സീസണില് ക്രിസ് ഗെയ്ല് 59 സിക്സ് പറത്തിയതാണ് നിലവിലെ റിക്കാര്ഡ്.
മുംബൈ ബൗളിംഗ് ആക്രമണത്തെ തച്ചുടച്ച് രാജസ്ഥാന് റോയല്സിന് പ്ലേ ഓഫ് സ്ഥാനം നേടിക്കൊടുക്കുന്നതിനൊപ്പം സിക്സിന്റെ റിക്കാര്ഡും വൈഭവ് സൂര്യവംശി കുറിക്കട്ടെയെന്നാണ് ആരാധകരുടെ ആശംസ. ഇന്നു ജയിച്ചാല്, പ്ലേ ഓഫില് കളിക്കാനുള്ള അവസരവും വൈഭവിനും സംഘത്തിനും മുന്നില് തുറക്കപ്പെടും.
പ്ലേ ഓഫ് ഇങ്ങനെ
ലീഗ് ടേബിളില് ആദ്യ മൂന്നു സ്ഥാനങ്ങള് തീര്പ്പായതാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരു, മുന് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സ്, സണ്റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്. ഈ മൂന്നു ടീമും പ്ലേ ഓഫ് ഉറപ്പാക്കുകയും ചെയ്തു.
ഒന്നും രണ്ടും സ്ഥാനക്കാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്സും തമ്മിലാണ് പ്ലേ ഓഫിലെ ആദ്യ പോരാട്ടം. ഈ ടീമുകള് തമ്മിലുള്ള ക്വാളിഫയര് ഒന്ന് പോരാട്ടം 26ന് ധര്മശാലയില് നടക്കും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്കു മുന്നേറും.
27നാണ് പ്ലേ ഓഫിലെ രണ്ടാം മത്സരമായ എലിമിനേറ്റര്. എലിമിനേറ്ററില് സണ്റൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളി/പ്ലേ ഓഫില് കടക്കുന്ന നാലാം ടീം ആരാണെന്ന് ഇന്നു വ്യക്തമാകും. ആ ക്ലൈമാക്സിനായാണ് ഐപിഎല് ആരാധകരുടെ കാത്തിരിപ്പ്.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ലക്നോ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ശ്രേയസ് 101 റൺസാണെടുത്തത്. 51 പന്തിൽ 11 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. 39 പന്തിൽ നിന്ന് 69 റൺസാണ് പ്രഭ്സിമ്രാൻ എടുത്തത്. ഏഴ് ബൗണ്ടറികളും രണ്ട് സിക്സും ഉണ്ടായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സിൽ.
ലക്നോവിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും അർജുൻ തെണ്ടുൽക്കർ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 15 പോയിന്റുമായി പഞ്ചാബ് പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ അവസാനിപ്പിച്ചു. നിലവിൽ ലീഗ് ടേബിളിൽ നാലാമതുണ്ടെങ്കിലും ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടാൽ മാത്രമെ പഞ്ചാബിന് പ്ലേഓഫിൽ എത്താൻ സാധിക്കു. രാജസ്ഥാൻ വിജയിച്ചാൽ 16 പോയിന്റുമായി അവർ പ്ലേഓഫിലേയ്ക്ക് മുന്നേറും. 13 പോയിന്റുള്ള കോൽക്കത്തയ്ക്കും നേരിയ സാധ്യതയുണ്ട്.
18 പോയിന്റ് വീതമുള്ള ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേഓഫിലെത്തിയിട്ടുണ്ട്.
Sports
ലക്നോ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ലക്നോവിലെ സ്റ്റേഡിലത്തിലാണ് മത്സരം.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: ജോഷ് ഇംഗ്ലിസ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്, മുകുൾ ചൗധരി, അർജുൻ തെണ്ടുൽക്കർ, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജ്, ശശാങ്ക് സിംഗ്, അസമത്തുള്ള ഒമർസായ്, മാർക്കോ യാൻസൻ, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 55 റൺസിനാണ് സൺറൈസേഴ്സ് വിജയിച്ചത്.
സൺറൈസേഴ്സ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ സാധിച്ചുള്ളു. 56 റൺസെടുത്ത് ക്യാപ്റ്റൻ രജത് പാട്ടീദാറും 44 റൺസെടുത്ത് വെങ്കിടേഷ് അയ്യരും 41 റൺസെടുത്ത് ക്രുണാൽ പാണ്ഡ്യയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
സൺറൈസേഴ്സിന് വേണ്ടി ഇഷാൻ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. സാക്കിബ് ഹുസെയ്നും ട്രാവിസ് ഹെഡും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 255 റൺസെടുത്തത്. ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും അർധ സെഞ്ചുറിയുടെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 79 റൺസെടുത്ത ഇഷാൻ കിഷൻ ആണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.
അഭിഷേക് 56 റൺസും ക്ലാസൻ 51 റൺസുമെടുത്തു. നിതീഷ് കുമാർ റെഡ്ഢി 29 റൺസും ട്രാവിസ് ഹെഡ് 26 റൺസും സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി രസിക് സലാം ദർ രണ്ട് വിക്കറ്റെടുത്തു. സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ സൂപ്പര് കിംഗ്സ് ആരാധകരുടെ സ്വന്തം തല, എം.എസ്. ധോണി ഇനി ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് കളിക്കില്ലേ..? പരിക്കിനെത്തുടര്ന്ന് 2026 സീസണ് ഐപിഎല്ലില് ഒരു മത്സരത്തില്പോലും ധോണി ചെന്നൈ സൂപ്പര് കിംഗ്സ് ജഴ്സിയില് ഇറങ്ങിയില്ല.
മാത്രമല്ല, സീസണില് പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്താകുകയും ചെയ്തു. 2025 ഐപിഎല്ലിലാണ് ധോണി അവസാനമായി ക്രിക്കറ്റ് മൈതാനത്ത് എത്തിയത്. 44കാരനായ ധോണി ഒരുപക്ഷേ, ഇനി സജീവ ക്രിക്കറ്റില് കളിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമായി.
ധോണി ഇല്ലാത്ത സീസണ്
ഐപിഎല് ചരിത്രത്തില് ചെന്നൈ സൂപ്പര് കിംഗ്സ് ധോണി ഇല്ലാതെ പൂര്ത്തിയാക്കുന്ന ആദ്യ സീസണ് ആണിത്. ടീമിനെ അഞ്ച് ഐപിഎല് കിരീടത്തില് എത്തിച്ച ധോണി, സീസണിനു മുമ്പുതന്നെ പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്, കാലിനു പരിക്കേറ്റതോടെ കളത്തിലേക്ക് എത്തിയില്ല. അതേസമയം, ടീമിനൊപ്പം എവേ പോരാട്ടവേദികളിലെത്തി.
മലയാളി വിക്കറ്റ് കീപ്പര് ബാറ്ററായ സഞ്ജു സാംസണിനെ സ്വന്തമാക്കിയതായിരുന്നു 2026 സീസണില് ചെന്നൈ സൂപ്പര് കിംഗ്സ് തരംഗമായ ഏക സമയം. രണ്ട് സെഞ്ചുറിയും ഒരു അര്ധസെഞ്ചുറിയും അടക്കം സഞ്ജു 477 റണ്സ് സീസണില് സ്വന്തമാക്കി.
എന്നാല്, ഐപിഎല് ടേബിളില് ചലനം സൃഷ്ടിക്കാന് സിഎസ്കെയ്ക്കു സാധിച്ചില്ല. 14 മത്സരങ്ങളില് എട്ടിലും പരാജയപ്പെട്ടു. ആറ് ജയത്തിലൂടെ ലഭിച്ച 12 പോയിന്റാണ് സമ്പാദ്യം. നഥാന് എല്ലിസ്, ഖലീല് അഹമ്മദ്, ജാമി ഓവര്ടണ് എന്നിവരെല്ലാം പരിക്കേറ്റ് പുറത്തായത് 2026 സീസണില് ചെന്നൈയുടെ പ്രയാണത്തിനു ക്ഷതമേല്പ്പിച്ചു.
ധോണി സ്കാം?
ധോണി ആരോഗ്യം വീണ്ടെടുത്തെന്നും ആഴ്ചകള്ക്കുള്ളില് തിരിച്ചെത്തുമെന്നും 19-ാം സീസണ് ഐപിഎല്ലിനിടെ സിഎസ്കെ മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാല്, ധോണിയുടെ പേരില് നടന്ന തട്ടിപ്പിന്റെ തിരക്കഥയുടെ ഭാഗമായിരുന്നു അതെന്നവാദം ശക്തമായി. സീസണില് ധോണി കളിക്കില്ലെന്ന് ടീം മാനേജ്മെന്റിന് അറിയാമായിരുന്നു.
എത്തിഹാദ് എയര്വേസുമായുള്ള മൂന്നു വര്ഷത്തെ (2024-26) കരാറിന്റെ അടിസ്ഥാനത്തിലാണ് ധോണി ഈ സീസണില് ടീമിനൊപ്പം ഉണ്ടായിരുന്നത്. 2027 സീസണില് പുതിയ ജഴ്സി സ്പോണ്സര്മാര് എത്തുമെന്നും ധോണിയുടെ വിരമിക്കല് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്ട്ട്.
Sports
19-ാം സീസണ് ഐപിഎല് ട്വന്റി-20 ക്രിക്കറ്റ് ടൂര്ണമെന്റിന്റെ പ്ലേ ഓഫ് പോരാട്ടം ക്ലൈമാക്സിലേക്ക്. അവസാന റൗണ്ട് പോരാട്ടം ഇന്നലെ ആരംഭിച്ചു. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.
നിലവിലെ ചാമ്പ്യന്മാരായ റോയല് ചലഞ്ചേഴ്സ് ബംഗളൂരു, മുന്ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സ്, സണ്റൈസേഴ്സ് ഹൈദരാബാദ് ടീമുകള് ഇതിനോടകം പ്ലേ ഓഫ് ഉറപ്പാക്കി. ലീഗ് റൗണ്ട് പോരാട്ടങ്ങള് ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്സ് x രാജസ്ഥാന് റോയല്സ് പോരാട്ടത്തിന്റെ ഫലം അനുസരിച്ചാണ് പ്ലേ ഓഫ് ക്ലൈമാക്സ്.
രാജസ്ഥാന് x മുംബൈ
രാജസ്ഥാന് റോയല്സും മുംബൈ ഇന്ത്യന്സും തമ്മിലുള്ള മത്സരത്തോടെ ഒരുപക്ഷേ, പ്ലേ ഓഫ് ഒഴിവു നികത്തപ്പെടും. മുംബൈ ഇന്ത്യന്സിന് എതിരേ ജയിച്ചാല് രാജസ്ഥാന് റോയല്സ് പ്ലേ ഓഫില് കടക്കുമെന്നതിനാലാണിത്.
13 റൗണ്ട് പോരാട്ടം പൂര്ത്തിയായപ്പോള് രാജസ്ഥാന് റോയല്സിന് 14 പോയിന്റുണ്ട്. മുംബൈ ഇന്ത്യന്സ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. മുംബൈയെ കീഴടക്കിയാല് രാജസ്ഥാന് റോയല്സ് 16 പോയിന്റില് എത്തും; പ്ലേ ഓഫും സ്വന്തമാക്കും. രാജസ്ഥാന് റോയല്സ് ജയിച്ചാല്, പിന്നീട് മറ്റൊരു ടീമിനും രാജസ്ഥാനെ മറികടക്കാന് സാധിക്കില്ല.
രാജസ്ഥാന് തോറ്റാല്
മുംബൈ ഇന്ത്യന്സിനോട് രാജസ്ഥാന് റോയല്സ് പരാജയപ്പെട്ടാല് മാത്രമേ മറ്റു ടീമുകളുടെ പ്ലേ ഓഫ് സ്വപ്നം സഫലമാകൂ. ഒരു മത്സരം ബാക്കിയുള്ള പഞ്ചാബ് കിംഗ്സിനും കോല്ക്കത്ത നൈറ്റ് റൈഡേഴ്സിനും 13 പോയിന്റ് വീതമുണ്ട്. രാജസ്ഥാന് പരാജയപ്പെട്ടാല് കോല്ക്കത്ത x ഡല്ഹി പോരാട്ടത്തിന്റെ പ്രാധാന്യം വര്ധിക്കും. അവസാന മത്സരത്തില് പഞ്ചാബും ജയിച്ചാല്, നെറ്റ് റണ് റേറ്റ് അടിസ്ഥാനമാക്കിയേ പ്ലേ ഓഫിലെ അവസാന ടിക്കറ്റ് ആര്ക്കെന്നു നിശ്ചയിക്കപ്പെടൂ.
Sports
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിന് എതിരേ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പകരക്കാരൻ വിക്കറ്റ് കീപ്പറായത് ഉർവിൽ പട്ടേൽ.
ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിംഗ്സിലെ രണ്ടാം ഓവറിനിടെ സഞ്ജു സാംസൺ കൈവിരലിനു പരിക്കേറ്റ് ഗ്രൗണ്ട് വിട്ടതോടെയാണ് ഉർവിൽ ഗ്ലൗ അണിഞ്ഞ് വിക്കറ്റിനു പിന്നിലെത്തിയത്.
പ്രശാന്ത് വീറിനു പകരം മാറ്റ് സ്കോട്ടിനെയും അകീൽ ഹുസൈനു പകരം ഗുർജപ്നീത് സിംഗിനെയും ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.
Sports
ന്യൂഡല്ഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോല്ക്കത്തയ്ക്കെതിരേ നാലു വിക്കറ്റ് പരാജയം രുചിച്ച മത്സരത്തില് മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദിക് പാണ്ഡ്യക്ക് പിഴ ശിക്ഷ. ഐപിഎല് കോഡ് ഓഫ് കോണ്ടക്ട് ലെവല് വണ് നിയമലംഘനത്തിനാണ് ശിക്ഷ.
മുംബൈ ഉയര്ത്തിയ വിജയലക്ഷ്യം പിന്തുടര്ന്ന കോല്ക്കത്ത ഇന്നിംഗ്സിലെ പത്താം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. മുംബൈ പരാജയം മുന്നില്ക്കണ്ട സാഹചര്യത്തില് നിരാശനായ പാണ്ഡ്യ ബെയില്സ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
കുറ്റം അംഗീകരിച്ച ഹാര്ദിക് പാണ്ഡ്യക്ക്, പിഴയ്ക്കൊപ്പം ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി റഫറി രാജീവ് സേത് വിധിച്ചു. മനീഷ് പാണ്ഡെയുടെ (33 പന്തിൽ 45) കരുത്തിലായിരുന്നു കെകെആറിന്റെ ജയം.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
സീസണിൽ മുംബൈയുടെ എട്ടാം തോൽവിയായിരുന്നു. പ്ലേ ഓഫ് കാണാതെ മുംബൈ നേരത്തേ തന്നെ പുറത്തായതാണ്.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിനാണ് ചെന്നൈ മുട്ടുമടക്കിയത്. സ്കോർ: ഗുജറാത്ത് 229/4 ചെന്നൈ 140 (13.4).
ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ഉയര്ത്തിയ 230 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന ചെന്നൈ 13.4 ഓവറില് 140 റണ്സിന് എല്ലാവരും പുറത്തായി. സഞ്ജു സാംസണ് ഗോള്ഡന് ഡക്കായപ്പോൾ 17 പന്തില് 47 റണ്സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്.
ഗുജറാത്തിനായി മുഹമ്മദ് സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (64), സായ് സുദർശൻ (84) , ജോസ് ബട്ട്ലർ (57) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
തോല്വിയോടെ 14 മത്സരങ്ങളില് ആറു ജയവും എട്ടു തോല്വിയും അടക്കം 12 പോയിന്റുമായി ചെന്നൈ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം 18 പോയിന്റുമായി ഗുജറാത്ത് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടി.
അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (64), സായ് സുദർശൻ (84) , ജോസ് ബട്ട്ലർ (57) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ സുദർശനും ഗില്ലും 12.2 ഓവറിൽ 125 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഗില്ലിനെ സ്പെൻസർ ജോൺസണാണ് പുറത്താക്കിയത്. തുടർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച സുദർശൻ ഒടുവിൽ അൻഷുൽ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്ട്ലർ 27 പന്തിൽ പുറത്താകാതെ 57 റൺസ് നേടി ടീം സ്കോർ 200 കടത്താൻ സഹായിച്ചു.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അതേസമയം പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനമാണ്.
Sports
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ പ്ലേ ഓഫ് പോരാട്ടം ആവേശകരമാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് പന്ത് ബാക്കിവച്ച് നാല് വിക്കറ്റിന് കെകെആർ കീഴടക്കി. സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 147/8. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ 148/6.
കോൽക്കത്തയുടെ ജയത്തോടെ പ്ലേ ഓഫ് രംഗത്തുള്ള ടീമുകളുടെ എണ്ണം അഞ്ചായി. ഇതിനോടകം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സണ്റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനുവേണ്ടിയാണ് അഞ്ച് ടീമുകൾ രംഗത്തുള്ളത്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 54 എന്ന നിലയിൽനിന്ന് കെകെആറിനെ ജയത്തിലെത്തിച്ചത് മനീഷ് പാണ്ഡെ (33 പന്തിൽ 45), റോവ്മാൻ പവൽ (30 പന്തിൽ 40) എന്നിവരുടെ പോരാട്ടമായിരുന്നു.
ടോസ് നേടിയ കോൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തു. ജയിച്ചാൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാം എന്ന അവസ്ഥയിൽ ഇറങ്ങിയ കോൽക്കത്തയ്ക്കുവേണ്ടി കാമറൂൺ ഗ്രീൻ പന്തുകൊണ്ട് മികച്ച തുടക്കം നൽകി.
മുംബൈ ഇന്ത്യൻസ് ഓപ്പണർ റയാൻ റിക്കൽടനെയും (6) മൂന്നാം നന്പറായെത്തിയ നമാൻ ധിറിനെയും (0) കാമറൂൺ ഗ്രീൻ മടക്കി. രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15) എന്നിവരെ സൗരഭ് ദുബെയും പുറത്താക്കിയതോടെ മുംബൈ ഇന്ത്യൻസ് 5.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റൺസ്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് മുംബൈയെ കരകയറ്റുന്നതിനിടെ മഴ മത്സരം മുടക്കി. എട്ട് ഓവറിൽ 57/4 എന്നതായിരുന്നു മുംബൈയുടെ അപ്പോഴത്തെ സ്കോർ.
Sports
ജയ്പുര്: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് ലക്നോ സൂപ്പര് ജയന്റ്സിനെ തല്ലി ഓടിച്ച രാജസ്ഥാന് റോയല്സിന്റെ വൈഭവ് സൂര്യവംശിയുടെ ഫിഫ്റ്റി ആഹ്ലാദപ്രകടനമാണ് ഏവരും ചര്ച്ച ചെയ്തത്.
221 റണ്സ് എന്ന ലക്ഷ്യം പിന്തുടര്ന്ന രാജസ്ഥാന് റോയല്സിനായി, വൈഭവ് സൂര്യവംശി 38 പന്തില് 10 സിക്സും ഏഴ് ഫോറും അടക്കം 93 റണ്സ് അടിച്ചുകൂട്ടി. വൈഭവിന്റെ കരുത്തില് ഏഴ് വിക്കറ്റ് ജയവും രാജസ്ഥാന് ആഘോഷിച്ചു. വൈഭവായിരുന്നു പ്ലെയര് ഓഫ് ദ മാച്ച്.
മത്സരത്തില് അര്ധസെഞ്ചുറി പിന്നിട്ടപ്പോള് കൈവിരലുകള്കൊണ്ട് 'എ' എന്നു കാണിച്ചായിരുന്നു വൈഭവ് ആഹ്ലാദപ്രകടനം നടത്തിയത്. മത്സരശേഷം കമന്റേറ്ററായ മുരളി കാര്ത്തിക് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും വൈഭവ് ഒന്നും വിട്ടുപറഞ്ഞില്ല.
എന്നാല്, പിന്നീട് ഡ്രസിംഗ് റൂമില്വച്ച് ടീം മാനേജര് റോമി ബിന്ദറിനോട് വൈഭവ് മനസ് തുറന്നു. അമ്മ ആരതി സൂര്യവംശിക്കുവേണ്ടിയാണ് ആംഗ്യം കാണിച്ചതെന്നായിരുന്നു വൈഭവിന്റെ വെളിപ്പെടുത്തല്. ആരതിയുടെ ആദ്യ അക്ഷരമായ എ ആണ് വൈഭവ് കാണിച്ചത്.
53 സിക്സ്; ഗെയ്ൽ മാത്രം മുന്നിൽ
2026 ഐപിഎല്ലില് ഇതിനോടകം വൈഭവ് സൂര്യവംശിയുടെ ബാറ്റില്നിന്നു പിറന്നത് 53 സിക്സ്. ഒരു ഐപിഎല് സീസണില് ഏറ്റവും കൂടുതല് സിക്സ് എന്നതില് രണ്ടാം സ്ഥാനത്തും ഈ 15കാരന് എത്തി. 2012ല് 14 ഇന്നിംഗ്സില്നിന്ന് 59 സിക്സ് പറത്തിയ വെസ്റ്റ് ഇന്ഡീസ് സൂപ്പര് താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ് റിക്കാര്ഡ്.
Sports
ചെന്നൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് ചെന്നൈ സൂപ്പര് കിംഗ്സും സണ്റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെന്റിച്ച് ക്ലാസനും തമ്മിലുണ്ടായ കൊമ്പുകോര്ക്കലിനു ശുഭപര്യവസാനം.
ചെന്നൈ സൂപ്പര് കിംഗ്സ് മുന്നോട്ടുവച്ച 181 റണ്സ് എന്ന ലക്ഷ്യം പിന്തുടര്ന്ന സണ്റൈസേഴ്സ് ഹൈദരാബാദിനായി ഹെന്റിച്ച് ക്ലാസന് 26 പന്തില് 47 റണ്സ് അടിച്ചിരുന്നു.
നൂര് അഹമ്മദിന്റെ പന്തില് ഉജ്വല സ്റ്റംപിംഗിലൂടെ സഞ്ജുവാണ് ക്ലാസനെ പുറത്താക്കിയത്. എന്നാല്, നിരാശനായ ക്ലാസന് ക്രീസ് വിടുന്നതിനു മുമ്പ് സഞ്ജുവിനെതിരേ വാക്ശരം തൊടുത്തു.
പ്രകോപിതനായ സഞ്ജുവും ശക്തമായി തിരിച്ചടിച്ചു. നൂര് അഹമ്മദ്, ശിവം ദുബെ എന്നിവര് ചേര്ന്നാണ് സഞ്ജുവിനെ പിടിച്ചുമാറ്റിയത്. അമ്പയറും രംഗം ശാന്തമാക്കാനെത്തി. മത്സരത്തില് സണ്റൈസേഴ്സ് അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഇന്നലെ സോഷ്യല് മീഡിയയിലൂടെ ഇരുവരും തങ്ങളുടെ സൗഹൃദം പുനഃസ്ഥാപിച്ചു. ഊഷ്മള വാക്കുകളോടെ, കെട്ടിപ്പിടിക്കുന്ന ചിത്രം ഇരുവരും പങ്കുവച്ചു.
Sports
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റണ് ഡി കോക്കും ഓൾറൗണ്ടർ രാജ് അംഗദ് ബാവയും പരിക്കിനെ തുടർന്ന് ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പുറത്ത്.
ഡി കോക്കിന്റെ ഇടത് കൈത്തണ്ടയിലാണ് പരിക്ക്. ബാവയുടെ വലതു തള്ളവിരലിലെ ലിഗമെന്റിന് പൊട്ടലും.
ഐപിഎൽ സീസണിൽ മുംബൈക്കു വേണ്ടി ഡി കോക്കും ബാവയും മൂന്ന് മത്സരങ്ങൾ വീതം മാത്രമേ കളിച്ചിട്ടുള്ളൂ. ഏപ്രിൽ 23ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയായിരുന്നു ഡി കോക്കിന്റെ അവസാന മത്സരം. മേ
യ് 14നാണ് ബാവ അവസാനമായി കളിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഡി കോക്ക് പുറത്താകാതെ 112 റണ്സ് നേടിയെങ്കിലും അടുത്ത രണ്ട് ഇന്നിംഗ്സുകളിൽ 13 ഉം ഏഴും റണ്സ് മാത്രമേ നേടിയുള്ളൂ.
അഞ്ച് തവണ ചാന്പ്യന്മാരായ മുംബൈ സീസണിൽ പ്ലേഓഫിൽനിന്ന് പുറത്തായ ആദ്യ ടീമുകളിൽ ഒന്നാണ്.
Sports
ജയ്പുർ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ലുവാൻ-ഡ്രി പ്രിറ്റോറിയസ്, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ഡോണോവൻ ഫെരെയ്ര, ശുഭം ദുബെ, ദസുൻ ശനക, ജോഫ്ര ആർച്ചർ, സുശാന്ത് മിസ്ര, സന്ദീപ് ശർമ, ബ്രിജേഷ് ശർമ, യാഷ് രാജ് പഞ്ച.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, നിക്കോളാസ് പുരാൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, അബ്ദുൾ സമദ്, ഷാഹ്ബാസ് അഹ്മദ്, മുഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.
Sports
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണ് ക്ലൈമാസിലേക്ക്. നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമായപ്പോൾ ശേഷിക്കുന്ന സ്ഥാനങ്ങൾക്കു വേണ്ടി മത്സരം ശക്തം.
ഗുജറാത്ത് ടൈറ്റൻസും സണ്റൈസേഴ്സ് ഹൈദരാബാദും ആദ്യ നാലിനുള്ളിൽ ഉറപ്പിച്ചു. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരേ നിർണായക വിജയം നേടി ഡൽഹി ക്യാപിറ്റൽസും പ്ലേ ഓഫ് പോരാട്ടത്തിൽ സജീവമായി. എന്നാൽ പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് നിലവിൽ നാലിനുള്ളിൽ കടക്കാൻ മത്സരം കടുക്കുന്നത്.
തുടക്കത്തിൽ പഞ്ച് കാട്ടി കുതിച്ച പഞ്ചാബ് കിംഗ്സ് അടക്കം രണ്ടാം പകുതിയിൽ കിതച്ചു. ആദ്യം കിതച്ച ചെന്നൈ രണ്ടാം പകുതിയിൽ കുതിക്കുകയും ചെയ്തു. ഇനിയുള്ള സാധ്യതകൾ ഇങ്ങനെ...
ഗുജറാത്ത്
ഒരു മത്സരം ശേഷിക്കേ 16 പോയിന്റുമായി ബംഗളൂരുവിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. പ്ലേ ഓഫ് വിധി അനുകൂലമാണ്. ചെന്നൈ സൂപ്പർ കിംഗ്സ്- സണ്റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദ് ജയിച്ചതോടെ ഗുജറാത്ത് സേഫ്. ലീഗ് ഘട്ടത്തിലെ ഗുജറാത്തിന്റെ അവസാന പോരാട്ടം ചെന്നൈക്കെതിരേയാണ്. വിജയിക്കാനായാൽ ടോപ് ടൂ സാധ്യതകളും സജീവമാക്കാം.
സണ്റൈസേഴ്സ്
16 പോയിന്റുമായി ഹൈദരാബാദ് പിടിമുറുക്കി. ചെന്നൈയെ വീഴ്ത്തി പ്ലേ ഓഫ് മുന്നേറ്റത്തിന് വഴിയൊരുക്കി. ബംഗളൂരുവാണ് ഇനിയുള്ള എതിരാളി. ഒന്നിലധികം ടീമുകൾ 16 പോയിന്റിലെത്താനുള്ള സാധ്യതയുണ്ടെന്നിരിക്കേ നെറ്റ് റണ് റേറ്റ് പ്രധാന റോൾ വഹിക്കും.
ചെന്നൈ
രണ്ടാം പകുതിയിലെ കുതിപ്പ് തുണച്ച ടീമാണ് ചെന്നൈ. ഇനി ഗുജറാത്താണ് എതിരാളി. ബംഗളൂരു ഹൈദരാബാദിനെ പരാജയപ്പെടുത്തുകയും രാജസ്ഥാൻ ഒരു മത്സരം പരാജയപ്പെടുകയും ചെയ്താൽ പ്രതീക്ഷയുടെ കാമ്പ് മുളയ്ക്കും.
പഞ്ചാബ്
കുതിച്ച് തുടങ്ങി കിതച്ച ടീം. ആദ്യ ഏഴ് മത്സരത്തിൽ പരാജയമറിഞ്ഞില്ല. എന്നാൽ ആറ് തുടർ പരാജയങ്ങൾ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് സ്വപ്നം തുലാസിലാക്കി. 13 പോയിന്റുള്ള പഞ്ചാബിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ലക്നോയാണ് എതിരാളി. വിജയിച്ചാൽ 15 പോയിന്റിലേക്ക് എത്താം. പക്ഷെ പഞ്ചാബിന് മറ്റ് ടീമുകളുടെ പോയിന്റിനെ ആശ്രയിക്കേണ്ടിവരും. ചെന്നൈ, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവരിൽ ഒരു ടീം മാത്രമെ 16 പോയിന്റിലേക്ക് എത്താവൂ. കോൽക്കത്ത അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ പരാജയപ്പെടുകയും വേണം.
രാജസ്ഥാൻ
ചെന്നൈക്ക് സമാനമാണ് രാജസ്ഥാന്റെ നില. ഇനിയുള്ള മത്സരങ്ങളിൽ എതിരാളി ലക്നോയും മുംബൈയുമായാണ്. രണ്ടും വിജയിച്ചാൽ പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി. 14 പോയിന്റിലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. പക്ഷേ മറ്റ് ടീമുകളുടെ മത്സര ഫലം വിധി യെഴുതും.
കോൽക്കത്ത
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 11 പോയിന്റാണുള്ളത്. മുംബൈയെയും ഡൽഹിയെയും പരാജയപ്പെടുത്തിയാലും 15 പോയിന്റിലേക്കേ എത്തൂ. പഞ്ചാബ് അവസാന മത്സരം പരാജയപ്പെടണം. ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ എന്നിവരിൽ ഒരു ടീം മാത്രമേ 16 പോയിന്റിലേക്ക് എത്താവൂ. കോൽക്കത്തയ്ക്ക് മുന്നിൽ തിരിച്ചുവരവിനുള്ള ഏക വഴിയിതാണ്.
ഡൽഹി
പ്ലേ ഓഫ് പ്രതീക്ഷയിൽ സാധ്യത കുറഞ്ഞ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഒരു മത്സരം ശേഷിക്കേ 12 പോയിന്റാണ് ഡൽഹിക്കുള്ളത്. മറ്റ് ടീമുകളുടെ ഫലം വിധി എഴുതിയാലും അത്ഭുതങ്ങൾ സംഭവിക്കണം ഡൽഹിയുടെ മുന്നേറ്റത്തിന്. മുംബൈ ഇന്ത്യൻസും ലക്നോ സൂപ്പർ ജയന്റ്സും നേരത്തേതന്നെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിച്ചിരുന്നു.
Sports
പഞ്ചാബ്: അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം സിക്സുകൾ നേടിയ താരമെന്ന റിക്കാർഡ് പേരിലാക്കി പഞ്ചാബ് കിംഗ്സിന്റെ കൂപ്പർ കോണൊലി.
സീസണിൽ കൊണൊലി 32 സിക്സുകളാണ് നേടിയത്. 2008 ഐപിഎൽ ആദ്യ സീസണിലെ ശ്രീലങ്കയുടെ സനത് ജയസൂര്യ നേടിയ 31 സിക്സിന്റെ റിക്കാർ കൊണൊലി തകർത്തത്.
സീസണിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 13 മത്സരങ്ങളിൽനിന്ന് 473 റണ്സാണ് താരം നേടിയത്.
പുറത്താകാതെ നേടിയ 107 റണ്സാണ് ഏറ്റവും ഉയർന്ന സ്കോർ. 39 ഫോറുകളും താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നു.
Sports
ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയക്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക്ക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകിയേൽ ഹൊസെയ്ൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, സ്പെൻസർ ജോൺസൺ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലിൽ അറോറ, സ്മരൻ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഢി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസെയ്ൻ, പ്രഫുൽ ഹിൻജെ.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി മറികടന്നു. കെ.എൽ. രാഹുലിന്റെയും അഭിഷേക് പോറലിന്റെയും അർധ സെഞ്ചുറികളുടെയും നായകൻ അക്സർ പട്ടേലിന്റെയും അശുതോഷ് ശർമയുടെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഡൽഹി വിജയലക്ഷ്യം മറികടന്നത്.
56 റൺസെടുത്ത രാഹുലാണ് ഡൽഹിയുടെ ടോപ്സ്കോറർ. അഭിഷേക് പോറൽ 51 റൺസും അക്സർ 34 റൺസും അശുതോഷ് 18 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദസുൺ ശനക ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ഡൽഹിക്ക് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഡൽഹി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും അർധ സെഞ്ചുറികളുടെയും വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ മികച്ച് സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത ജൂറൽ ആണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
പരാഗ് 51 റൺസും സൂര്യവൻഷി 46 റൺസും സ്കോർ ചെയ്തു. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡിയും മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ 23 റൺസിനാണ് ബംഗളൂരു തോൽപ്പിച്ചത്.
ബംഗളൂരു ഉയർത്തിയ 223 റൺസ് പിന്തുടർന്ന പഞ്ചാബിന് 20 എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുക്കാനെ സാധിച്ചുള്ളു. ശശാങ്ക് സിംഗ് 56 റൺസും മാർകസ് സ്റ്റോയിനിസും കൂപ്പർ കോണോളിയും 37 റൺസ് വീതവും സൂര്യാൻഷ് ഷെഡ്ജെ 35 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗളൂരുവിന് വേണ്ടി രസിഖ് സലാം ധർ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡും സുയാഷ് ശർമയും റൊമാരിയോ ഷെപ്പേർഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്.സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ആർസിബി ഈ സീസണിൽ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി. പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അഭിഷേക് പോറൽ, സാഹിൽ പരാഖ്, ട്രിസ്റ്റ്യൻ സ്റ്റബ്സി, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), മാധവ് തിവാരി, ത്രിപുരാന വിജയ്, ലുംഗി എൻഗിഡി, മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്(ക്യാപ്റ്റൻ), രവി സിംഗ്, ഡോണോവൻ ഫെരേര, ശുഭം ദുബെ, ജോഫ്ര ആർച്ചർ, ആദം മിൽനെ, ബ്രിജേഷ് ശർമ, യഷ് രാജ് പുഞ്ച.
Sports
ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണെടുത്തത്.
സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
ധരംശാല: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോണാലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായ്, ഹർപ്രീത് ബ്രാർ, ലോക്കി ഹെർഗൂസൻ, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ജേക്കബ് ബേതൽ, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, വെങ്കിടേഷ് അയ്യർ, ജിതേഷ് ശർമ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ.
Sports
ലക്നോ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റ് ടീമായ ലക്നോ സൂപ്പര് ജയന്റ്സിന്റെ ക്യാപ്റ്റന് ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ.
ചെന്നൈ സൂപ്പര് കിംഗ്സിന് എതിരായ മത്സരത്തിലെ സ്ലോ ഓവര് റേറ്റിന്റെ പേരിലാണ് വിക്കറ്റ് കീപ്പര് ബാറ്ററായ പന്തിന് പിഴ ശിക്ഷ ലഭിച്ചത്.
മത്സരത്തില് ലക്നോ സൂപ്പര് ജയന്റ്സ് ഏഴ് വിക്കറ്റ് ജയം നേടിയിരുന്നു. ചെന്നൈ മുന്നോട്ടുവച്ച 188 റണ്സ് എന്ന ലക്ഷ്യം മിച്ചല് മാര്ഷിന്റെ (38 പന്തില് 90) ഇന്നിംഗ്സ് കരുത്തില് ലക്നോ മറികടന്നു.
ലീഗ് ടേബിളില് അവസാന സ്ഥാനക്കാരായ ലക്നോ, 2026 സീസണില് നേടുന്ന നാലാം ജയമായിരുന്നു ചെന്നൈക്കെതിരായത്.
Sports
കോല്ക്കത്ത: ഐപിഎല്ലില് ഗുജറാത്ത് ടൈറ്റന്സിനെതിരെ കോല്ക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റന് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കോല്ക്കത്ത നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില് 247 റണ്സെടുത്തു.
35 പന്തില് 93 റണ്സെടുത്ത ഫിന് അലനാണ് ടോപ് സ്കോറര്. അംഗ്രിഷ് രഘുവംശി 44 പന്തില് 82 റണ്സെടുത്തപ്പോള് കാമറൂണ് ഗ്രീന് 28 പന്തില് 52 റണ്സെടുത്തു. പവര് പ്ലേയില് കോല്ക്കത്ത 56 റണ്സാണ് നേടിയത്.
ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഗില്ലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം.
Sports
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് (ഐപിഎല്) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്സിന്റെ ഭാവി ക്യാപ്റ്റനായി ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യന് മുൻ താരം സഞ്ജയ് മഞ്ജരേക്കര്.
അഞ്ച് തവണ ഐപിഎല് ചാമ്പ്യന്മാരായ മുംബൈയെ പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില് നയിച്ച് ബുംറ ജയം സമ്മാനിച്ചതിന് പിന്നാലെയാണ് മഞ്ജരേക്കര് പിന്തുണ അറിയിച്ചത്.
ബുംറയുടെ അനുഭവ സമ്പത്തും തന്ത്രങ്ങളും ടീമിന് ഗുണമാകുമെന്ന് മഞ്ജരേക്കര് പറഞ്ഞു.
സ്ഥിരം ക്യാപ്റ്റന് ഹാര്ദിക് പാണ്ഡ്യയുടെയും കഴിഞ്ഞ മത്സരങ്ങളില് ടീമിനെ നയിച്ച സൂര്യകുമാര് യാദവിന്റെയും അഭാവത്തിലാണ് ബുംറ ടീമിനെ നയിച്ചത്. മോശം ഫോമിലുള്ള ടീമിനെ സീസണിലെ ആദ്യ നായകവേഷത്തില് തന്നെ ബുംറ വിജയിപ്പിച്ചു.