ധരംശാല: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. തോല്‍ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ കൂടി കളിക്കാനുള്ള അവസരമുണ്ട്.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. വെങ്കടേഷ് അയ്യര്‍, വിരാട് കോഹ്ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരുടെ പകിട്ട് രജത് പാട്ടിദാർ നയിക്കുന്ന ബംഗളൂരുവിന് ആത്മവിശ്വാസം നൽകുന്നു. ടീം ഗെയിമിന്റെ കരുത്തിലാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും.
ടീം ഗുജറാത്ത് : സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്, കുല്‍വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
ബംഗളൂരു: വെങ്കിടേഷ് അയ്യര്‍, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹാസില്‍വുഡ്, റാസിഖ് സലാം ദാര്‍.
Tags : ipl royal challengers bengaluru gujarat titans qualifier