x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് ‘എ' ​ഫോ​ര്‍ അ​മ്മ...


Published: May 21, 2026 02:06 AM IST | Updated: May 21, 2026 02:06 AM IST

ജ​യ്പു​ര്‍: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​നെ ത​ല്ലി ഓ​ടി​ച്ച രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ഫി​ഫ്റ്റി ആ​ഹ്ലാ​ദ​പ്ര​ക​ട​ന​മാ​ണ് ഏ​വ​രും ച​ര്‍​ച്ച ചെ​യ്ത​ത്.

221 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നാ​യി, വൈ​ഭ​വ് സൂ​ര്യ​വം​ശി 38 പ​ന്തി​ല്‍ 10 സി​ക്‌​സും ഏ​ഴ് ഫോ​റും അ​ട​ക്കം 93 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. വൈ​ഭ​വി​ന്‍റെ ക​രു​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ജ​യ​വും രാ​ജ​സ്ഥാ​ന്‍ ആ​ഘോ​ഷി​ച്ചു. വൈ​ഭ​വാ​യി​രു​ന്നു പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട​പ്പോ​ള്‍ കൈ​വി​ര​ലു​ക​ള്‍​കൊ​ണ്ട് 'എ' ​എ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു വൈ​ഭ​വ് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മ​ത്സ​ര​ശേ​ഷം ക​മ​ന്‍റേ​റ്റ​റാ​യ മു​ര​ളി കാ​ര്‍​ത്തി​ക് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചെ​ങ്കി​ലും വൈ​ഭ​വ് ഒ​ന്നും വി​ട്ടു​പ​റ​ഞ്ഞി​ല്ല.

എ​ന്നാ​ല്‍, പി​ന്നീ​ട് ഡ്ര​സിം​ഗ് റൂ​മി​ല്‍​വ​ച്ച് ടീം ​മാ​നേ​ജ​ര്‍ റോ​മി ബി​ന്ദ​റി​നോ​ട് വൈ​ഭ​വ് മ​ന​സ് തു​റ​ന്നു. അ​മ്മ ആ​ര​തി സൂ​ര്യ​വം​ശി​ക്കു​വേ​ണ്ടി​യാ​ണ് ആം​ഗ്യം കാ​ണി​ച്ച​തെ​ന്നാ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ​ര​തി​യു​ടെ ആ​ദ്യ അ​ക്ഷ​ര​മാ​യ എ ​ആ​ണ് വൈ​ഭ​വ് കാ​ണി​ച്ച​ത്.

53 സി​ക്‌​സ്; ഗെയ്‌ൽ മാത്രം മുന്നിൽ

2026 ഐ​പി​എ​ല്ലി​ല്‍ ഇ​തി​നോ​ട​കം വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ബാ​റ്റി​ല്‍​നി​ന്നു പി​റ​ന്ന​ത് 53 സി​ക്‌​സ്. ഒ​രു ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് എ​ന്ന​തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും ഈ 15​കാ​ര​ന്‍ എ​ത്തി. 2012ല്‍ 14 ​ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 59 സി​ക്‌​സ് പ​റ​ത്തി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് സൂ​പ്പ​ര്‍ താ​രം ക്രി​സ് ഗെ​യ്‌​ലി​ന്‍റെ പേ​രി​ലാ​ണ് റി​ക്കാ​ര്‍​ഡ്.

Tags : Suryavamshi IPL T20 Cricket

Recent News

Corehub Up