x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ സ​മ്മേ​ള​നം: റ​വ. പി.​എം. സാ​മു​വ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി


Published: June 3, 2026 12:32 PM IST | Updated: June 3, 2026 12:32 PM IST

ഹൂ​സ്റ്റ​ൺ: ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ളെ ഒ​രു​മി​പ്പി​ച്ച് നി​ർ​ത്തു​ന്ന പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഇന്‍റർ​നാ​ഷ​ണ​ൽ പ്ര​യ​ർലൈ​നി​ന്‍റെ (ഐ​പി​എ​ൽ) 629-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ഭ​ക്തി​പൂ​ർ​വം ന​ട​ന്നു.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ലോ​ക​ത്തി​ന്‍റെ ഇ​ത​ര കോ​ണു​ക​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി ഒമ്പതിന് (സെ​ൻ​ട്ര​ൽ സ​മ​യം എട്ട്) ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ​സി.വി. ​സാ​മു​വ​ൽ സ്വാ​ഗ​ത​വും ആ​മു​ഖ പ്ര​സം​ഗ​വും ന​ട​ത്തി.

തു​ട​ർ​ന്ന് അ​റ്റ്ലാ​ന്‍റ​യി​ൽ നി​ന്നു​ള്ള ​തോ​മ​സ് ജോ​ൺ (രാ​ജു) പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ലൂ​ക്കോ​സ് എ​ഴു​തി​യ സു​വി​ശേ​ഷം 10:38-42 വ​രെ​യു​ള്ള തി​രു​വ​ച​ന​ഭാ​ഗം (മാ​ർ​ത്ത​യു​ടെ​യും മ​റി​യാ​മി​ന്‍റെ​യും ഭ​വ​നം യേ​ശു സ​ന്ദ​ർ​ശി​ക്കു​ന്ന​ത്) ടെ​ന്ന​സി​യി​ൽ നി​ന്നു​ള്ള ഡോ. ​സൂ​സ​ൻ അ​ല​ക്സ് (ശാ​ന്തി) ഭ​ക്തി​പൂ​ർ​വം വാ​യി​ച്ചു.

തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​രി റ​വ. പി. ​എം. സാ​മു​വ​ൽ (ഫി​ലാ​ഡ​ൽ​ഫി​യ) മു​ഖ്യ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ദൈ​വ​വ​ച​നം കേ​ൾ​ക്കാ​നും ആ​ത്മീ​യ​മാ​യ ശാ​ന്ത​ത ക​ണ്ടെ​ത്താ​നും മ​റി​യാ​മി​നെ​പ്പോ​ലെ "ന​ല്ല പ​ങ്ക്' തെര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർഥന​യ്ക്ക് വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ നി​ന്നു​ള്ള ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് (മോ​നി) നേ​തൃ​ത്വം ന​ൽ​കി. ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യും രോ​ഗ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യും യോ​ഗം പ്ര​ത്യേ​ക​മാ​യി പ്രാ​ർഥി​ച്ചു.

Tags : International Prayer Line IPL USA

Recent News

Corehub Up