ടെക്സസ്: ഒക്ലഹോമയിൽ കാണാതായ നാലു വയസുകാരനെയും പിതാവിനെയും ടെക്സസിലെ ഗെയ്ൻസ് വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള കാലെബ് ഫർലിയെയും മകൻ ആൻഡ്രെസ് 'ഹാരി' ഫർലിയെയുമാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച അമ്മയുമായുള്ള കുട്ടിയുടെ കൈമാറ്റത്തിന് പിതാവ് എത്താതിരുന്നതിനെ തുടർന്ന് കുട്ടിക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് പിതാവിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച ഇരുവരെയും ഗെയ്ൻസ് വില്ലയിലെ ഒരു പ്രാദേശിക സ്ഥാപനത്തിന് സമീപം കണ്ടതായി ബന്ധുക്കൾ പൊലിസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവും കുട്ടിയും നടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാനസിക പ്രശ്നങ്ങൾ കാലെബിനുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews old boy and his father missing in Oklahoma