ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണെടുത്തത്.
സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : ipl 2026 royal challengers bengaluru punjab kings score