Sports
നഗോയ: ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിംഗ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. നീരു ദണ്ഡയും കൈനാൻ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്.
ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ സ്വർണമാണിത്. ഫൈനലിൽ തകർപ്പൻ തിരിച്ചുവരവിലൂടെയായിരുന്നു ഇന്ത്യയുടെ സുവർണ നേട്ടം. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം നിർണായക നിമിഷങ്ങളിൽ എല്ലാ ഷോട്ടുകളും കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഇന്ത്യൻ ജോഡി, ഖത്തറിനെ ഒരു പോയിന്റിന് മറികടന്നാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
34 പോയിന്റകൾ നേടി ഏഷ്യൻ റിക്കാർഡ് തകർത്താണ് ഇന്ത്യയുടെ ഈ നേട്ടം. വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ നീരു ദണ്ഡയ്ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വർണ മെഡലാണിത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ആർച്ചറിയിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. മിക്സ്ഡ് ടീം കോമ്പൗണ്ട് ഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയെ ഷൂട്ട് ഓഫിൽ കീഴടക്കി ഇന്ത്യയുടെ തനിപർത്തി ചികിത - സാഹിൽ രാജേഷ് യാദവ് സഖ്യം സ്വർണം നേടി.
ഇന്ന് അമ്പെയ്ത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്ണമാണിത്. ഫൈനലിൽ
ഇരു ടീമുകളും 157 വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട്ഓഫിലേയ്ക്ക് നീണ്ടത്. ഷൂട്ട് ഓഫിൽ ഇന്ത്യ 20 പോയിന്റ് നേടിയപ്പോൾ കോറിയയ്ക്ക് 10 പോയിന്റ് മാത്രമെ നേടാൻ സാധിച്ചുള്ളു. ഇതോടെയാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്.
ഈ ഗെയിംസിലെ ഇന്ത്യയുടെ എട്ടാം സ്വർണമാണ് ആർച്ചറി മിക്സഡ് ടീമിലൂടെ ലഭിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 54 ആയി.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം. കോംപൗണ്ട് വനിതാ ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്.
ചികിത, പ്രിതിക, ജ്യോതി എന്നിവരടങ്ങിയ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ ചൈനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യ 238 പോയിന്റാണ് നേടിയത്. ചൈനയ്ക്ക് 234 പോയിന്റാണ് നേടാനായത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ബോക്സിംഗിൽ ഇന്ത്യയുടെ പർവീൺ ഹൂഡ ഫൈനലിൽ. 65 കിലോ വിഭാഗത്തിലാണ് പർവീൺ ഫൈനലിലെത്തിയത്.
സെമിഫൈനലിൽ ചൈനയുടെ ലീ ഷു യെ ആണ് പർവീൺ തോൽപ്പിച്ചത്. 5-0 ത്തിനാണ് പർവീൺ വിജയിച്ചത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ബോക്സിംഗിൽ ഇന്ത്യൻ താരം നരേന്ദർ ബെർവാളിന് വെങ്കലം. 90+ വിഭാഗത്തിലാണ് നരേന്ദർ ബെർവാളിന് വെങ്കലം ലഭിച്ചത്.
സെമിയിൽ കസാഖിസ്ഥാന്റെ എയ്ബക്ക് ഒരാൾബേയോട് 0-5ന് പരാജയപ്പെട്ടെങ്കിലും വെങ്കലം ലഭിക്കുകയായിരുന്നു. ഈ ഇനത്തിൽ വെങ്കല മെഡലിനായി മത്സരം ഇല്ലാത്തതിനാൽ സെമിയിൽ എത്തുന്ന താരങ്ങൾക്ക് വെങ്കല മെഡൽ എങ്കിലും ഉറപ്പാണ്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 21 വെങ്കലമാണ് നരേന്ദർ ബെർവാളിലൂടെ ലഭിച്ചത്. ഇതുവരെ 47 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
Kerala
നഗോയ: ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് അഞ്ചാം സ്വര്ണം. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില് നീരു ധണ്ഡ സ്വര്ണം വെടിവച്ചുനേടി. ഏഷ്യന് റിക്കാര്ഡ് കുറിച്ചാണ് നീരുവിന്റെ സുവര്ണ നേട്ടം എന്നതും ശ്രദ്ധേയം. ഇരുപത്താറുകാരിയായ ഈ ഹരിയാന സ്വദേശി ഏഷ്യന് ഗെയിംസില് ആദ്യമായാണ് സ്വര്ണം നേടുന്നത്. 2025 ഏഷ്യന് ചാമ്പ്യന്ഷിപ്പ്, 2026 ലോകകപ്പ് എന്നീ പോരാട്ടങ്ങളിലും സ്വര്ണം സ്വന്തമാക്കിയിട്ടുണ്ട്.
ഫൈനലില് 28 പോയിന്റ് നേടിയാണ് നീരു ഏഷ്യന് റിക്കാര്ഡ് കുറിച്ചത്. ചൈനീസ് തായ്പേയിയുടെ ലിയു വാന് യൂസിന്റെ (24) പേരിലെ റിക്കാര്ഡാണ് നീരു മായ്ച്ചു കളഞ്ഞത്. ചൈനയുടെ യുനോംഗ് സണ്ണിനാണ് (26) വെള്ളി. കുവൈറ്റിന്റെ ഹജാര് അബ്ദുള്മാലിക്ക് (21) വെങ്കലം സ്വന്തമാക്കി.
ചരിത്രസ്വര്ണം
ഏഷ്യന് റിക്കാര്ഡോടെയാണ് നീരുവിന്റെ സ്വര്ണം എന്നതിലുപരി, ഗെയിംസ് ചരിത്രത്തില് വനിതാ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില് ഇന്ത്യക്കായി സ്വര്ണം നേടുന്ന ആദ്യ താരമെന്ന ചരിത്രവും നീരു ധണ്ഡ സ്വന്തമാക്കി. ഏഷ്യന് ഗെയിംസ് ചരിത്രത്തില് ഇതുവരെയായി അഞ്ച് ഇന്ത്യന് പുരുഷ താരങ്ങള് വ്യക്തിഗത മെഡല് നേടിയിട്ടുണ്ട്. 1978ല് രണ്ധീര് സിംഗ് സ്വര്ണം നേടിയതാണ് ഇതില് പ്രധാനം. രണ്ധീര് സിംഗ് 1982ല് വെങ്കലവും സ്വന്തമാക്കിയിരുന്നു. കര്ണി സിംഗ് (1974, വെള്ളി), മാനവ്ജിത് സിംഗ് സന്ധു (2006, വെള്ളി), ലക്ഷയ് ഷിയോറന് (2018, വെള്ളി), കൈനന് ചെനായി (2022, വെങ്കലം) എന്നിവരാണ് ഈയിനത്തില് വ്യക്തിഗത മെഡല് നേടിയ മറ്റു താരങ്ങള്.
സ്വര്ണവും വെള്ളിയും
സ്വര്ണത്തിനു മുമ്പ്, ഇന്നലെ രാവിലെ വെള്ളിയിലും നീരു മുത്തമിട്ടു. നീരു ധണ്ഡ, ആഷിമ അഹ് ലാവത്, മനീഷ കീര് എന്നിവരുടെ വനിതാ ട്രാപ്പ് ടീമാണ് വെള്ളിയിലേക്കു തെറ്റാതെ ഉന്നംവച്ചത്. ഫൈനലില് 328 പോയിന്റ് നേടിയായിരുന്നു ഇന്ത്യന് വനിതാ ടീമിന്റെ മെഡൽ നേട്ടം. 346 പോയിന്റുമായി ചൈന സ്വര്ണവും 325 പോയിന്റുമായി കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.
2018 ഏഷ്യൻ ഗെയിംസിലെ സ്വപ്നം
2018 ഏഷ്യന് ഗെയിംസില് ലക്ഷയ് ഷിയോറന് വെള്ളി നേടിയതാണ് നീരുവിനെ ട്രാപ്പ് ഷൂട്ടിംഗിലേക്ക് ആകര്ഷിച്ചത്. നീരുവിന്റെ മാതൃസഹോദര പുത്രനാണ് ലക്ഷയ്. 2018 ജക്കാര്ത്ത ഗെയിംസിലായിരുന്നു ലക്ഷയ്യുടെ വെള്ളി നേട്ടം. അതോടെ വീട്ടിലെ ഡബിള് ബാരല് തോക്കുമായി, വീപ്പകളിലേക്ക് ഉന്നംവച്ച് നീരു ഷൂട്ടിംഗ് ആരംഭിച്ചു. ലക്ഷയ്യുടെ തോക്കുമായി പിന്നീട് പരിശീലനം. മധ്യപ്രദേശ് അക്കാദമിയിലേക്കു സെലക്ഷന് ലഭിച്ചതോടെ പിന്നീടെല്ലാം സുഗമമായി.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി. വനിതകളുടെ ട്രാപ്പ് ടീമിനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്.
നീരു, ആഷിമ, മനീഷ എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത്. 328 പോയിന്റ് നേടിയാണ് ഇവർ രണ്ടാമതെത്തിയത്.
346 പോയിന്റ് നേടിയ ചൈനയാണ് സ്വർണം നേടിയത്. 325 പോയിന്റുമായി കുവൈത്താണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പാക്കി. വനിതകളുടെ 75 കിലോഗ്രാമിൽ സെമിയിലെത്തിയതോടെയാണ് ലവ്ലിന മെഡൽ ഉറപ്പാക്കിയത്.
ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ സിയോംഗ് സുയോണിനെയാണ് ലവ്ലിന പരാജയപ്പെടുത്തിയത്. 5-0 ത്തിനായിരുന്നു ലവ്ലിനയും വിജയം.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗിന് വെള്ളി. 20.64 മീറ്റർ ദൂരത്തേയ്ക്ക് എറിഞ്ഞാണ് തജീന്ദർപാൽ സിംഗ് വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലാണ് തജീന്ദർപാൽ സിംഗിന് 20.64 മീറ്റർ ദൂരത്തേയ്ക്ക് എറിയാനായത്.
20.81 മീറ്റർ ദൂരത്തേയ്ക്ക് എറിഞ്ഞ ഇറാന്റെ മുഹമ്മദ്രെസ തയെബിസെയ്ക്ക് ആണ് സ്വർണം. സൗദി അറേബ്യയുടെ മുഹമ്മദ് തോലു വെങ്കലം നേടി.
കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ തജീന്ദർപാൽ സിംഗിന് ഇത്തവണ നിസാര വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇതോടെ തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന താരമായി തജീന്ദർപാൽ സിംഗ്.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 28 ആയി. നാല് സ്വർണവും 11 വെള്ളിയും 13 വെങ്കലവും ആണ് ഇതുവരെ ഇന്ത്യ നേടിയത്. നിലവിൽ ഗെയിംസിൽ 11-ാം സ്ഥാനത്താണ് ഇന്ത്യ.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം. 17.17 മീറ്ററാണ് മൻപ്രീത് എറിഞ്ഞത്. 16.32 മീറ്ററിൽ തുടങ്ങിയ മൻപ്രീത് നാലാം ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു ശ്രമം പാഴായി.
അത്ലറ്റിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. വനിതകളുടെ പതിനായിരം മീറ്ററിൽ സീമ വെങ്കലവും 400 മീറ്റർ മിക്സഡ് റിലേ ടീം വെള്ളിയും നേടിയിരുന്നു.
19.40 മീറ്റർ എറിഞ്ഞ ചൈനയുടെ ജിയാൻയുവാൻ സോംഗ് സ്വർണവും 18.14 മീറ്റർ എറിഞ്ഞ ലിൻ റു ഷാങ് വെള്ളിയും നേടി. മലയാളി താരം കൃഷ്ണ ജയശങ്കർ മേനോന് 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായി. ആദ്യ ശ്രമത്തിൽ തന്നെ ഈ ദൂരം കണ്ടെത്തിയ കൃഷ്ണയ്ക്ക് പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല.
Sports
നഗോയ: ഏഷ്യൻ ഗെയിംസിലെ വെള്ള മെഡൽ നേട്ടം എട്ട് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദ്. സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 2023-24 കാലത്ത് ഷൂട്ടിംഗ് ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. പക്ഷേ, ലക്ഷ്യത്തിൽ നിന്ന് പിന്മാറിയില്ലെന്നും വിദര്ശ പറഞ്ഞു. ടീമിന് മികച്ച രീതിയിൽ പ്രകടനം നടത്താനായന്നും വിദര്ശ പറഞ്ഞു.
കേരളത്തിൽ മികച്ച പരിശീലനം ലഭിക്കുന്നില്ലെന്ന വിഷമവും വിദര്ശ പങ്കുവച്ചു. ഷൂട്ടിങ് താരങ്ങൾക്ക് ഒരുപാട് അവസരം ഉണ്ട്. പക്ഷേ, പ്രാക്ടീസ് ഇല്ലെങ്കിൽ കൃത്യമായി ഷോട്ട് എടുക്കാൻ സാധിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പല താരങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിൽ മികച്ച പരിശീലന സൗകര്യങ്ങൾ വേണമെന്നും വിദര്ശ പറഞ്ഞു.
മെഡൽ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട്. വെള്ളി മെഡലിന്റെ സന്തോഷത്തിനിടയിലും പോഡിയത്തിൽ ദേശീയഗാനം കേൾക്കാനാകാത്തതിൽ നിരാശയുണ്ടെന്ന് താരം പ്രതികരിച്ചു. അടുത്ത മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി പോഡിയത്തിൽ ദേശീയ ഗാനം കേൾപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദര്ശ. സെപ്റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് വിദർശയുടെ അടുത്ത മത്സരം.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യൻ വനിത ടീം ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസ് ടീമിനത്തിൽ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ തായ്ലൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്. സ്കോർ: 3-2. ക്വാർട്ടറിൽ ഉത്തര കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീജ അകുല തായ്ലൻഡിന്റെ ഒറാവാൻ പാരാനാംഗിനോട് പരാജയപ്പെട്ടു. ആദ്യ രണ്ട് ഗെയിമുകളും സ്വന്തമാക്കിയ ശേഷമാണ് ശ്രീജ തോൽവി വഴങ്ങിയത്. പിന്നീട് മൂന്ന് ഗെയിമുകളും സ്വന്തമാക്കിയ തായ്ലൻഡ് താരം ശക്തമായി തിരിച്ചുവന്നു.
സ്കോർ: 7-11, 1-11, 11-9, 11-6, 12-10. രണ്ടാം സിംഗിൾസിൽ യശസ്വിനി തായ്ലൻഡിന്റെ സുതാസിനി സവെത്തഭട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയെ ഒപ്പമെത്തിച്ചു. സ്കോർ: 11-8, 5-11, 7-11, 11-9, 11-9. എന്നാൽ, മൂന്നാം സിംഗിൾസിൽ ദിയ ചിതാലെ ജിന്നിപ സവേത്താഭട്ടിനോട് പരാജയപ്പെട്ടതോടെ തായ്ലൻഡിന് ലീഡായി. സ്കോർ : 11-7, 5-11, 7-11, 11-7, 13-11.
നാലാം സിംഗിൾസിൽ യശ്വിസിനി വീണ്ടും മത്സരം ഒപ്പത്തിനൊപ്പമാക്കി. പാരാംഗിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. അവസാനമത്സരത്തിൽ ശ്രീജ, തായ്ലൻഡിന്റെ സുതാസിനിയെ കീഴടക്കിയതോടെ ഇന്ത്യക്ക് ക്വാർട്ടർ ഉറപ്പായി.
Kerala
ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി സിപിഎം നേതാവ് എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കറന്റിനും വേണം ഗ്യാരന്റി എന്നും മണി കൂട്ടിച്ചേർത്തു. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനല് കാണുന്നതില് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്.
ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല് വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
Sports
ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് തയാറെടുക്ക മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്.
ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ താരത്തെ പിൻവലിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിന്റെ പ്രതീക്ഷ.
നിലവിൽ മൂന്ന് ഗോളുകൾ നേടി മൊറോക്കൻ മുന്നേറ്റത്തിന്റെ പ്രധാനിയായിരുന്നു സായ്ബാരി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ പ്രതിരോധ മതിൽ തകർത്തുകൊണ്ട് സായ്ബാരി നേടിയ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭയെ അളക്കാൻ.
കാനഡയ്ക്കെതിരെ ഔനാഹിയുടെ ഇരട്ട ഗോളിലായിരുന്നു മൊറോക്കോയുടെ വിജയം അനായാസമാക്കിയത്. അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി തുടങ്ങീ മികച്ച താരങ്ങളുടെ പ്രകടനത്തിലാണ് മൊറോക്കോയുടെ പ്രതീക്ഷ.
.
Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടറിൽ കടന്ന് ബെൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്താണ് ബെൽജിയം ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം.
ബെൽജിയത്തിന് വേണ്ടി ചാൽസ് ഡി കെറ്റെലായ്രെ രണ്ട് ഗോളുകളും ഹാൻസ് വനകെനും റൊമേലു ലുക്കാക്കുവും ഓരോ ഗോൾ വീതവും നേടി.
മാലിക്ക് ടിൽമാൻ ആണ് അമേരിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് ബെൽജിയത്തിന്റെ എതിരാളികൾ.
Sports
ന്യൂയോര്ക്ക്: ഫിഫ ലോകകപ്പ് 2026ന്റെപ്രീ ക്വാര്ട്ടര് മത്സരത്തിന് മുമ്പ് അമേരിക്കന് താരം ഫോളറിന് ബലോഗന്റെ സസ്പെന്ഷന് ഫിഫ നീക്കിയത് വിവാദത്തിലേയ്ക്ക്. പ്രീ ക്വാര്ട്ടറില് ബെല്ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്പെന്ഷന് നീക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണള്ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്ന്നാണ് സസ്പെന്ഷന് പിന്വലിച്ചതെന്ന ആരോപണവും നിലനില്ക്കുന്നുണ്ട്. ബോസ്നിയ ആന്ഡ് ഹെര്സഗോവിനയ്ക്കെതിരായ മത്സരത്തില് ലഭിച്ച ചുവപ്പ് കാര്ഡിനെത്തുടര്ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെന്ഷന് പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്ട്ടര് മത്സരത്തില് കളിക്കാന് താരം യോഗ്യനായി.
ഫിഫയുടെ തീരുമാനത്തില് അതിശയം രേഖപ്പെടുത്തിയ റോയല് ബെല്ജിയന് ഫുട്ബോള് അസോസിയേഷന്, നിയമപരമായി ഇതിനെ നേരിടാന് ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്ഡ് ലഭിച്ചാല് അടുത്ത മത്സരത്തില് ഓട്ടോമാറ്റിക് സസ്പെന്ഷന് ലഭിക്കണം എന്നത് നിര്ബന്ധമാണെന്ന് ബെല്ജിയം ചൂണ്ടിക്കാട്ടുന്നു.
ഈ ലോകകപ്പിലെ മറ്റ് താരങ്ങള്ക്കെല്ലാം ഈ നിയമം ബാധകമായപ്പോള് ബലോഗന് മാത്രം പ്രത്യേക ഇളവ് നല്കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന് വ്യക്തമാക്കുന്നു.
അമേരിക്കന് മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന് ഈ ടൂര്ണമെന്റില് ഇതിനകം തന്നെ മൂന്ന് ഗോളുകള് നേടിയിട്ടുണ്ട്.
ബലോഗന്റെ സാന്നിധ്യം അമേരിക്കന് ടീമിന് വലിയ ആത്മവിശ്വാസം നല്കുമെങ്കിലും, ഫിഫയുടെ ഈ തീരുമാനം കളത്തിന് പുറത്ത് വലിയ തര്ക്കങ്ങള്ക്ക് കാരണമായിരിക്കുകയാണ്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി വേണ്ടി ജൂഡി ബെല്ലിംഗാം രണ്ട് ഗോളുകളും ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഗോളും നേടി. ജൂലിയൻ കിനോനസും റൗൾ ജിമെനസും ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
54-ാം മിനിറ്റിൽ ജാരെൽ ക്വാൻഷാ റെഡ് കാർഡ് കിട്ട് പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങൾ മെക്സിക്കോയ്ക്ക് ലഭിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.
ക്വാർട്ടറിൽ നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തിയത് നോർവെ ക്വാർട്ടറിലെത്തിയത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ മുന്നിലുള്ളത്.
ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് അരിയാസ് ഗോൾ നേടിയത്.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ൽ പ്രീക്വാർട്ടറിൽ കടന്ന് അർജന്റീന. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.
ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ കേപ് വെർദെ താരം ഡൈനിയുടെ ഓൺ ഗോളിൽ അർജന്റീന മത്സരം സ്വന്തമാക്കുകയിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്ത് ആണ് അർജന്റീനയുടെ എതിരാളികൾ.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ എക്സ്ട്രാ ടൈം പുരോഗമിക്കുന്നു. എക്സ്ട്രാ ടൈമിലെ ആദ്യ പകുതി അവസാനിക്കുന്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയിട്ടുണ്ട്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13 മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു.രണ്ടാം പകുതിയിൽ ആർക്കും ഗോൾ നേടാനായില്ലെങ്കിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീളും.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടിരിക്കുന്നത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയ്ക്കെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ മുന്നിലുള്ളത്.
സൂപ്പർ താരം ലയണൽ മെസിയാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് മെസി ഗോൾ സ്കോർ ചെയ്തത്.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറിൽ കടന്ന് ഈജിപ്ത്. വെള്ളിയാഴ്ച നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ കടന്നത്.
നിശ്ചിത സമയത്തും അധികസമയത്തും ഇടു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഇമാം അഷൗറിന്റെ ഗോളിലൂടെ ഈജിപ്ത് ആണ് മുന്നിലെത്തിയത്. പിന്നീട് ഗോൾ മടക്കാൻ ഓസ്ട്രേലിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. ഗോൾ മടക്കാൻ ഓസീസും ലീഡ് ഉയർത്താൻ ഈജീപ്തും ശ്രമം തുടർന്നു. ഒടുവിൽ 55-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമദ് ഹാനിയുടെ ഓൺഗോളിലൂടെ ഓസ്ട്രേലിയ ഒപ്പമെത്തി.
പിന്നീട് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും നിശ്ചിത സമയത്തും അധികസമയത്തും ഗോൾ വന്നില്ല. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ ഈജിപ്ത് നാല് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഓസീസിന്റെ രണ്ട് താരങ്ങൾക്ക് ലക്ഷ്യം തെറ്റി. ഇതോടെ ഷൂട്ടൗട്ട് 4-2 ന് സ്വന്തമാക്കി ഈജിപ്ത് പ്രീക്വാർട്ടറിലേയ്ക്ക് മുന്നേറി. ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്തുന്നത്.
അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ വിജയിയെ ആയിരിക്കും പ്രീക്വാർട്ടറിൽ ഈജിപ്ത് നേരിടുക.
Sports
അറ്റലാന്റ: ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറിൽ കടന്ന് ഇംഗ്ലണ്ട്. അറ്റലാന്റയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്.
മത്സരത്തിൽ കോംഗോയാണ് ആദ്യം മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപെംഗയാണ് കോംഗോയ്ക്ക് വേണ്ടി ഗോൾ നേടിയത്.
എന്നാൽ 75-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നീട് 86-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി കെയ്ൻ ടീമിന്റെ വിജയം ഉറപ്പിച്ചു.
Sports
അറ്റലാന്റ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ കോംഗോ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ കോംഗോ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്നിലുള്ളത്.
കോംഗോയ്ക്ക് വേണ്ടി ബ്രയാൻ സിപെംഗയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് സിപെംഗ ഗോൾ സ്കോർ ചെയ്തത്.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഐവറി കോസ്റ്റിനെതിരെ നോർവെ മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് നോർവെ മുന്നിലുള്ളത്.
നോർവെയ്ക്ക് വേണ്ടി അന്റാണിയോ നൂസയാണ് ഗോൾ നേടിയത്. 39-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
മെക്സ്ക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഉറുഗ്വെയ്ക്കെതിരെ സ്പെയിൻ മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ് സ്പെയിൻ.
സ്പെയിന് വേണ്ടി അല്ക്സ് ബയേനയാണ് ഗോൾ നേടിയത്. 42-ാം മിനിറ്റിലാണ് ബയേന ഗോൾ സ്കോർ ചെയ്തത്. ബയേനയുടെ ഫിഫ ലോകകപ്പിലെ ആദ്യ ഗോളാണ് ഇത്.
Sports
ടൊറന്റോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെതിരെ സെനഗലിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചത്.
സെനഗലിന് വേണ്ടി പാപെ ഗുയേയെ രണ്ട് ഗോളുകൾ നേടി. ഹബീബ് ഡയോറ, ഇസ്മൈല സാർ, ലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
വിജയത്തോടെ സെനഗലിന് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ഐയിൽ മൂന്നാം സ്ഥാനത്തുള്ള സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായ ശേഷമെ സെനഗലിന്റെ സാധ്യത വ്യക്തമാകുകയുള്ളു. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്ക് നോക്കൗട്ടിലേയ്ക്ക് മുന്നേറാൻ സാധിക്കും.
Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവെയ്ക്കെതിരെ ഫ്രാൻസിന് ഗംഭീര ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
ഫ്രാൻസിന് വേണ്ടി ഉസ്മാന് ഡെംബലേ ഹാട്രിക്കും ഡിസൈർ ഡിസൈര് ഡൗ ഒരു ഗോളും നേടി. നോർവെയ്ക്ക് വേണ്ടി തെലോ ആസ്ഗാർഡാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിന്റുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബ്രസീൽ ജപ്പാനെ നേരിടും. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയതോടെയാണ് ഗ്രൂപ്പ് സിയിലെ ജേതാക്കളായ ബ്രസീൽ ജപ്പാന്റെ എതിരാളികളായത്.
തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 10.30 നാണ് ബ്രസീൽ-ജപ്പാൻ മത്സരം. ഹൂസ്റ്റൺ സ്റ്റേഡിയമാണ് വേദി.
ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ ഹെയ്തിക്കെതിരെയും സ്കോട്ലൻഡിനെതിരെയും തകർപ്പൻ വിജയം നേടിയാണ് നോക്കൗട്ടിലെത്തിയത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് തുടങ്ങിയ ജപ്പാൻ ടൂണിഷ്യയ്ക്കെതിരെ ഗംഭീര ജയം നേടിയിരുന്നു. എന്നാൽ അവസാന മത്സരത്തിൽ സ്വീഡനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ രണ്ടാമതാവുകയായിരുന്നു.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ജപ്പാൻ-സ്വീഡൻ മത്സരം സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഡയ്സെൻ മയേഡയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. ആന്തണി ഇലാംഗയാണ് സ്വീഡന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ജപ്പാന് അഞ്ച് പോയിന്റായി. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ നോക്കൗട്ടിലെത്തി. ഏഴ് പോയിന്റുമായി നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായി. നാല് പോയിന്റുമായി മൂന്നാമതുള്ള സ്വീഡൻ സെമി സാധ്യത സജീവമായി നിലനിർത്തി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ടുണീഷ്യ ഒരു ഗോൾ മടക്കി. 54-ാം മിനിറ്റിൽ ഹസെം മസ്റ്റൗരിയാണ് ടുണീഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ശ്രമിക്കുന്ന നെതർലൻഡ്സിനെയാണ് കണ്ടത്.
മത്സരത്തിന്റെ 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്കെയുടെ ഗോളിലൂടെ നെതർലൻഡ്സ് ഗോൾനേട്ടം മൂന്നാക്കി. മത്സരം 3-1 ന് അവസാനിച്ചതോടെ നെതർലൻഡ്സ് ഗ്രൂപ്പ് എഫിലെ ജേതാക്കളായി നോക്കൗട്ടിലേയ്ക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് നെതർലൻഡ്സിനുള്ളത്. അഞ്ച് പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്സ് മുന്നിലുള്ളത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
Sports
ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുറസാവോയെ തകർത്ത് ഐവറികോസ്റ്റ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐവറികോസ്റ്റ് വിജയിച്ചത്.
ഐവറികോസ്റ്റിന് വേണ്ടി നിക്കോളാസ് പെപെയാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 64-ാം മിനിറ്റിലും ആണ് പെപെ ഗോളുകൾ നേടിയത്.
വിജയത്തോടെ ആറ് പോയിന്റായ ഐവറികോസ്റ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ജർമനിയാണ് ഗ്രൂപ്പ് ജേതാക്കളായത്. ആറ് പോയിന്റ് തന്നെയുള്ള ജർമനി ഗോൾശരാശരിയിൽ മുന്നിലായത് കൊണ്ടാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
Sports
ഈസ്റ്റ് റൂതർഫോർഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വന്പൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്.
ജർമനിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റിൽ ലിറോയ് സാനെയാണ് ജർമനിയെ മുന്നിലെത്തിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു.
പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 77-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ 2-1 ന് ഇക്വഡോർ മത്സരം സ്വന്തമാക്കി. വിജയത്തോടെ നാല് പോയിന്റായ ഇക്വഡോർ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആറ് പോയിന്റുള്ള ജർമനി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് തന്നെയുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗോൾ ശരാശരിയിൽ മുന്നിലായതിനാലാണ് ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ തകർത്ത് മൊറോക്കോ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ വിജയിച്ചത്.
മൊറോക്കോയ്ക്ക് വേണ്ടി അഷ്റഫ് ഹക്കീമിയും ഇസ്മായിൽ സായ്ബാരിയും സൗഫിയാനെ റഹീമിയും ജെസീം യാസിനുമാണ് ഗോളുകൾ നേടിയത്. ഹെയ്തിക്ക് വേണ്ടി വിൽസൺ ഇസിഡോറാണ് ഗോൾ സ്കോർ ചെയ്തത്. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ ഓൺഗോളും ഹെയ്തിയുടെ ഗോൾപട്ടികയിലുണ്ട്.
ജയത്തോടെ ഏഴ് പോയിന്റായ മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ബ്രസീലിനും ഏഴ് പോയിന്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ ആണ് മുന്നിലുള്ളത്.
Sports
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകളും മാത്യൂസ് കുൻഹ ഒരു ഗോളും നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്. 60 -ാം മിനിറ്റിലാണ് കുൻഹ ഗോൾ കണ്ടെത്തിയത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലും കുൻഹയുടെ മൂന്നും ആയി.
വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ബ്രസീലിനുള്ളത്. മൊറോക്കോയ്ക്കും ഏഴ് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീലാണ് മുന്നിൽ.
സ്കോടലൻഡും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
Sports
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ മുന്നിൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ മുന്നിലുള്ളത്.
വിനീഷ്യസ് ജൂനിയറാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലായി.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കാനഡയ്ക്കെതിരെ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വിജയിച്ചത്.
സ്വിറ്റ്സർലൻഡിന് വേണ്ടി റൂബൻ വർഗാസും ജോഹാൻ മൻസാംബിയും ആണ് ഗോളുകൾ നേടിയത്. പ്രോമൈസ് ഡേവിഡാണ് കാനഡയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഏഴ് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ബിയിലെ ജേതാക്കളായി സ്വിറ്റ്സർലൻഡ് നോക്കൗട്ടിലെത്തി. പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി കാനഡയും നോക്കൗട്ടിലെത്തി. നാല് പോയിന്റാണ് കാനഡയ്ക്കുള്ളത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോസ്നിയ പരാജയപ്പെടുത്തി. കെരിം അലയ്ബെഗോവിച്ച്, ഇർമിൻ മഹ്മിക് എന്നിവർ ബോസ്നിയക്കായി സ്കോർ ചെയ്തപ്പോൾ സുൽത്താൻ അൽ ബ്രേക്കിന്റെ സെൽഫ് ഗോളും ബോസ്നിയയുടെ അക്കൗണ്ടിലെത്തി. ഹസൻ അൽ ഹൈദോസിൻ്റെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസ ഗോൾ.
ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്നിയക്കും നാല് പോയന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാനഡയ്ക്ക് തുണയായി. ബോസ്നിയയും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
Sports
ടൊറന്റൊ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്ക് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ക്രൊയേഷ്യയ്ക്ക് വേണ്ടി ആന്റെ ബുഡിമിർ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് ബുഡിമിർ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ക്രോയേഷ്യയ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എല്ലിൽ മൂന്നാം സ്ഥാനത്താണ് ക്രൊയേഷ്യ.
Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാനായില്ല.
ഫോക്സബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മത്സരം പുരോഗമിച്ചതോടെ ഇംഗ്ലണ്ട് മേധാവിത്വം പുലർത്താൻ തുടങ്ങി.
പലതവണ ഇംഗ്ലണ്ട് ഗോളിനടുത്തെത്തി. എന്നാൽ ഘാന ഗോളിയും ഡിഫൻസും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലീഷ് പടയ്ക്ക് ഗോൾ നേടാനായില്ല. കിട്ടിയ ചില അവസരങ്ങൾ ഗോളാക്കാൻ ഘാനയും ശ്രമിച്ചെങ്കിലും നടന്നില്ല.
മത്സരത്തിൽ 19 ഷോട്ടുകളും 78 ശതമാനവും ബോൾ പോസഷനും 619 പാസുകളുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. നായകൻ ഹാരി കെയ്ൻ ജൂഡ് ബെല്ലിംഗ്ഹാം ആന്തണി ഗോർഡൻ എല്ലിയറ്റ് ആൻഡേഴ്സൺ അടക്കമുള്ള സൂപ്പർ താരങ്ങൾ ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയിന്റ് വീതമായി. ഗോൾ ശരാശരിയിൽ മുന്നിലുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതും ഘാന രണ്ടാമതുമാണ്.
Sports
ഈസ്റ്റ് റൂതർഫോഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെതിരെ നോർവേയ്ക്ക് ആവേശ ജയം. ഈസ്റ്റ് റൂതർഫിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർവെ വിജയിച്ചത്. ഇതോടെ നോർവെ നോക്കൗട്ട് ഉറപ്പിച്ചു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും മാർകസ് പെഡെർസൺ ഒരു ഗോളും നേടി. സെനഗലിനായി ഇസ്മൈല സാർ ആണ് ഗോളുകൾ സ്കോർ ചെയ്തത്.
ആദ്യ മത്സരത്തിൽ നോർവെ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആ മത്സരത്തിലും ഹാലണ്ട് രണ്ട് ഗോളുകൾ നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഹാലണ്ടിന്റെ ഗോൾ നേട്ടം നാലായി ഉയർന്നു.
Sports
ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ തകർത്തു ഫ്രാൻസ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൈലിയൻ എംബാപ്പെയും സംഘവും വിജയിച്ചതോടെ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി.
ഫ്രാൻസിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സര ആരംഭിച്ചത്. എംബാപ്പെയും ഡെംപെലെയും ഒലിസെയെയും ഒക്കെ പലതവണ ഗോളിനടുത്തെത്തി. മത്സരം 14 മിനിറ്റ് എത്തിയപ്പോൾ തന്നെ ഫ്രഞ്ച് പട മുന്നിലെത്തി. സൂപ്പർ താരം കൈലിയൻ എംബെപ്പെ തന്നെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. ബോക്സിന് വെളിയിൽനിന്നുള്ള ബുള്ളറ്റ് ഷോട്ട് ഗോളി മറികടന്നു പോസ്റ്റിൽ കയറുകയായിരുന്നു.
പിന്നീട് നിരവധി തവണ ഫ്രഞ്ച് പട ഇറാഖ് പോസ്റ്റിലെത്തി. എന്നാൽ, ഗോൾ മാത്രം വന്നില്ല. ഒടുവിൽ 1-0 ത്തിന് ആദ്യ പകുതി അവസാനിച്ചു. ഇതിനിടയിൽ മഴയും ഇടിമിന്നലും എത്തി. ആദ്യ പകുതിക്ക് ശേഷം രണ്ട് മണിക്കൂറോളം മത്സരം നിർത്തിവച്ചു. മത്സരം പുനരാരംഭിച്ചതോടെ ഫ്രഞ്ച് ആക്രമണവും പുനരാരംഭിച്ചു.
54-ാം മിനിറ്റിൽ എംബാപ്പെ തന്നെ ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ ഫിഫ ലോകകപ്പുകളിൽ എംബാപ്പെയുടെ ഗോൾ നേട്ടം 16 ആയി. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്താനും താരത്തിനായി. 18 ഗോളുകളുള്ള ലയണൽ മെസി മാത്രമാണ് എംബാപ്പെയ്ക്കു മുന്നിലുള്ളത്.
ഒസ്മാൻ ഡെംപെലെ 66-ാം മിനിറ്റിൽ ഗോൾ നേടിയതോടെ ഫ്രാൻസിന്റെ ഗോൾ നേട്ടം മൂന്ന് ആയി. പിന്നീടും ഗോൾ നേടാൻ ഫ്രാൻസ് ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം 3-0 ത്തിന് അവസാനിച്ചതോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി. ആദ്യ സെനഗലിലെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപ്പിച്ചിരുന്നു എംബാപ്പെയും സംഘവും.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്റീന മത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. എട്ടാം മിനിറ്റിൽ പന്തുമായി മുന്നേറിയ അർജന്റൈൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. വാർ പരിശോധനയ്ക്കോടുവിലാണ് പെനാൽറ്റി ലഭിച്ചത്.
എന്നാൽ കിക്കെടുത്ത അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ലക്ഷ്യം തെറ്റി. തുടർന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്പോൾ കൗണ്ടർ അറ്റാക്കുകളുമായി ലോകചാന്പ്യൻമാരും മുന്നേറി. ഒടുവിൽ 38-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
പിന്നീട് ലീഡ് ഉയർത്താൻ ശ്രമിക്കുന്ന അർജന്റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പലതവണ അവർ ഗോളിനടുത്തെത്തി.
ഒന്ന് രണ്ട് തവണ എമി മാർട്ടിനസിന്റെ കിടിലൻ സേവുകളും കണ്ടു. തുടർന്ന് മത്സരത്തിന്റെ വേഗം കുറഞ്ഞു. ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരകാർ കളത്തിലെത്തിയിട്ടും ഗോൾ പിറന്നില്ല.
ഒടുവിൽ ഗോൾ വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അത് മറ്റാരും അല്ല നേടിയത്. മറ്റൊരു സുന്ദര ഗോളിലൂടെ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കിയത് സാക്ഷാൽ ലയണൽ മെസി തന്നെ. പിന്നീട് ഒരു ഫ്രീ കീക്ക് കൂടി മെസിക്ക് ലഭിച്ചപ്പോൾ ആദ്യ മത്സരത്തിലെ പോലെ ഹാട്രിക്ക് പ്രതീക്ഷിച്ചു ആരാധകർ. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ മത്സരം 2-0 ത്തിന് അനസാനിച്ചു.
ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ആൽബിസെലസ്റ്റകൾ തുടർച്ചായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ഫിഫ ലോകകപ്പുകളിലെ ടോപ്സ്കോറർ എന്ന റിക്കാർഡും മെസി സ്വന്തമാക്കി.
മത്സരത്തിലെ ആദ്യ ഗോളോടെ 17 ആക്കിയ മെസി , ഒരെണ്ണം കൂടി ചേർത്ത് ഗോളുകളുടെ എണ്ണം 18 ആക്കി ഉയർത്തി. 16 ഗോളുകൾ എന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡാണ് മെസി തകർത്തത്. മെസി ഈ ലോകകപ്പില് ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ട്രാൻസിറ്റ്മെന്റ് ടെർമിനലിനെ രാജ്യത്തെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റം നിർമാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം തുറമുഖത്തെ ഉയർത്തും.
മദർഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണികൾ എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണകേന്ദ്രം നിർമിക്കും. ഇതിനായി ആവശ്യമുള്ള സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശമേഖലയിലുള്ള സാധാരണക്കാർക്ക് സംവരണം നൽകും.
സംസ്ഥാനത്തെ നോൺ മേജർ തുറമുഖങ്ങളായ കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായും മറ്റ് തുറമുഖ അധിഷ്ടിത വ്യവസായങ്ങൾക്കും ലോജിസ്റ്റിക്സ് മറ്റ് കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമി, കെട്ടിടങ്ങൾ മറ്റ് ആസ്ഥി പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന മാരിടൈം പോളിസി രൂപീകരിക്കും.
വൻകിട, ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടം ഘട്ടമായി ജലഗതാഗതം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്ക് ഗതാഗതം, യാത്രാസേവനങ്ങളും അവസാനഘട്ടത്തിൽ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്വർക്ക് സ്ഥാപിക്കും. പോർട്ട്സിറ്റി ഉൾപ്പെടുന്ന മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപ വകയിരുത്തി.
പുരാതന തുറമുഖമായ മുസരീസ് മുതൽ ബേപ്പൂർ ഉരുനിർമാതാക്കൾ വരെയും കൊല്ലം ട്രൈഡ് റൂട്ട് മുതൽ വിഴിഞ്ഞം ആഴക്കടൽ വരെയും സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിവ് നൽകുന്നതിനുമായി കേരളത്തിന്റെ സമുദ്രയാത്രാ ചരിത്രം, കപ്പൽനിർമാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടൽമേഖല ജീവിത സംസ്കാരം എന്നിവ ഒരുമിപ്പിക്കുന്നതിനായി അന്തർദേശിയ മാരിടൈം മ്യൂസിയം നിർമിക്കും. ഇത് കേരള ടൂറിസത്തിന്റെ അടിത്തറയാക്കും. ഇതിനായി 50 കോടി രൂപ പ്രഖ്യാപിച്ചു.
Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില് ബ്രസീലിനെ സമനിലയില് തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള് വീതം നേടി.
മൊറോക്കോയ്ക്കായി ഇസ്മായില് സായിബാരിയാണ് ആദ്യം ഗോള് അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര് സമനില ഗോള് നേടി.
കളിയില് തുടക്കം മുതല് മൊറോക്കോയുടെ മുന്നേറ്റങ്ങളാണ് കാണാൻ സാധിച്ചത്. ബ്രസീലിന് 14-ാം മിനുട്ടില് കിട്ടിയ ഒരു അവസരം തുലച്ചു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില് സ്കോര് ചെയ്തു.
പക്ഷേ വൈകാതെ തന്നെ ബ്രസീലിന്റെ ഗോളുമെത്തി. കളിയുടെ 32-ാം മിനിട്ടില് വിനീഷ്യസ് ജൂനിയര് തകര്പ്പന് ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരുടീമുകള്ക്കും നിരവധി അവസരങ്ങള് ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
University News
2026 - 2027 അധ്യയന വർഷത്തെ എംഎഡ്. പ്രവേശനനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ 17-ന് വൈ കുന്നേരം നാലു വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് : എസ് സി. / എസ്ടി. - 435 രൂപ. മറ്റുള്ളവർ - 920 രൂപ. അപേക്ഷ സമര്പ്പിച്ചതിനു ശേഷം പ്രിന്റഔ
ട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഭിന്നശേഷി വിഭാഗത്തിലെ പ്രവേശനത്തിന് അലാട്ട്മെന്റ് ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
അഫ്സൽ - ഉൽ - ഉലമ പ്രവേശനം 2026 : ജൂൺ 15 വരെ അപേക്ഷിക്കാം
2026 - 2027 അധ്യയന വർഷത്തെ അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 15-ന് വൈകീട്ട് 05.00 വരേക്ക് നീട്ടി. അപേക്ഷാ ഫീസ് : എസ് സി. / എസ്ടി. - 220 രൂപ. മറ്റുള്ളവർ - 520 രൂപ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017, 2660600.
ഗസ്റ്റ് അധ്യാപക നിയമനം
സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ 2026 - 2027 അധ്യയന വർഷത്തേക്ക് എംഎസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന്റെ ഫുഡ് എഞ്ചിനീയറിങ് (02 ഒഴിവ്), ഫുഡ് സയൻസ് ആന്റ് ടെക്നോളജി (02 ഒഴിവ്), സ്റ്റാറ്റിസ്റ്റിക്സ് (01 ഒഴിവ്) എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് : 0494 2407345, 9400926770.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ ബിപിഎഡ്. (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 22 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 11 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎസ് സി. മൈക്രോബയോളജി നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഏഴാം സെമസ്റ്റർ ബിആർക്. (2017 സ്കീം-2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Sports
ഇവര് ഈ ലോകകപ്പിന്റെ നഷ്ടം
ഫിഫ ഫുട്ബോള് ലോകകപ്പിന് ദിവസങ്ങള് മാത്രമാണു ബാക്കി. ലോകം കാറ്റുനിറച്ച പന്തിലേക്കു ചുരുങ്ങുമ്പോള് ആരാധകരുടെ നെഞ്ചുതകര്ക്കുന്ന വാര്ത്തകളാണ് വിവിധ രാജ്യങ്ങളില്നിന്നു പുറത്തുവന്നത്. പരിശീലകരുടെ അപ്രതീക്ഷിത തീരുമാനങ്ങള്, പരിക്കുകള്, ടീമുകള് യോഗ്യത നേടാന് പരാജയപ്പെട്ടത് തുടങ്ങിയ കാരണങ്ങളാല് ഏറെ പ്രതീക്ഷയേകിയിരുന്ന ചില സൂപ്പര്താരങ്ങളുടെ അസാന്നിധ്യമാണ് ആരാധകര്ക്കു നിരാശയേകുന്നത്.
പരിശീലകരുടെ തന്ത്രപരമായ ഒഴിവാക്കലുകള്
ലോകകപ്പിനുള്ള 26 അംഗ ഫൈനല് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനം ജൂണ് ഒന്നായിരുന്നു. ലോകകപ്പിനുള്ള 48 ടീമുകളും 26 അംഗ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകുട്ബോളിലെ മുന്നിരക്കാരും അഞ്ചു തവണ ലോകജേതാക്കളുമായ ബ്രസീല് ആണ് ആദ്യം 26 അംഗ ടീമിനെ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്ന്.
രണ്ടാഴ്ചയ്ക്കു മുന്നേ അന്തിമ ടീമിനെ പ്രഖ്യാപിച്ച ബ്രസീലിന്റെ ഇറ്റാലിയന് മാനേജര് കാര്ലോ ആഞ്ചലോട്ടി പക്ഷെ ആരാധകരുടെ നെഞ്ചു തകരാതിരിക്കാന് പക്ഷെ ഒരു വന് പുലിയെ കുരുതികൊടുത്തു. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്താരം നെയ്മര് ജൂനിയര് പൂര്ണമായും ഫിറ്റ് ആയിരുന്നില്ലെങ്കിലും താരത്തെ ടീമിലെടുക്കാനുള്ള രാജ്യത്തിന്റെ ഒന്നാകെയുള്ള മുറവിളിക്കു ചെവികൊടുക്കാതിരിക്കാന് കര്ക്കശക്കാരനായ ആഞ്ചലോട്ടിക്കുമായില്ല.
നെയ്മറുടെ സാന്നിധ്യം തന്നെ ടീമിന് വന് ഉത്തേജനം ഏകുമെന്നതൊക്കെ ശരിയാണെങ്കിലും ഫുട്ബോളില് അത്തരം സെന്റിമെന്സുകള്ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ഫിറ്റ് ആണെങ്കില് മാത്രം നെയ്മര് ടീമില് എന്ന ആദ്യ നിലപാട് പക്ഷെ, ലോകകപ്പില് ദുരന്തമാണു ടീമിനെ കാത്തിരിക്കുന്നതെങ്കില് തന്നെ എത്രമാത്രം വേട്ടയാടുമെന്ന തിരിച്ചറിവിലാകാം, ആഞ്ചലോട്ടി തിരുത്തി.
ഫിറ്റല്ലാത്ത നെയ്മറെ ടീമിലെടുക്കാന് പക്ഷെ ബലി കൊടുത്തത് ഉജ്വല ഫോമില് കളിച്ചുകൊണ്ടിരുന്ന യുവതാരം ജാവോ പെഡ്രോയെ. ബ്രസീലില് പ്രതിഭകള്ക്കു പഞ്ഞമില്ലെങ്കിലും ചെല്സിയുടെ നീലക്കുപ്പായത്തില് ഇക്കഴിഞ്ഞ സീസണില് ഗോളുകള് അടിച്ചുകൂട്ടിയ പെഡ്രോയെ ടീമിലെടുക്കാത്തത് ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു.
പരിക്കിന്റെ പിടിയിലുള്ള നെയ്മറാകട്ടെ ആദ്യ രണ്ടു മത്സരങ്ങള്ക്ക് ടീമില് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വിംഗര്മാരായ എസ്റ്റവായോ, സാവീഞ്ഞോ എന്നിവര്ക്കു മുന്നിലും മഞ്ഞക്കുപ്പായക്കാരുടെ ടീമിലേക്കുള്ള വാതില് അടഞ്ഞു.
ഫോമിലായിരുന്നിട്ടും അനുഭവസമ്പത്തുണ്ടായിട്ടും പരിശീലകരുടെ കര്ശനമായ തന്ത്രങ്ങള്ക്കു ചേരാത്തതിനാല് ടീമില്നിന്നു പുറത്തായ താരങ്ങളുടെ എണ്ണവും കുറവല്ല. റയാല് ബെറ്റിസില് ഉജ്വലഫോമിലേക്കു തിരിച്ചെത്തിയ ആന്റണിക്കും ഉറുഗ്വായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്വേട്ടക്കാരന് 39കാരനായ ലൂയിസ് സുവാരസിനും വിലങ്ങുതടിയായതും ഇതുതന്നെ.
ഫുട്ബോള് അസോസിയേഷനുമായുള്ള പടലപ്പിണക്കങ്ങള് കാരണം റയാലിന്റെ സൂപ്പര് ഗോള്കീപ്പര് തിബോ കോര്ട്ടോയിസിനെ ബെല്ജിയം ടീമില്നിന്നു പുറത്താക്കിയതാണ് ഞെട്ടിച്ച മറ്റൊരു വാര്ത്ത.
ഇംഗ്ലണ്ട് ടീമിന്റെ പുതിയ പരിശീലകന് തോമസ് ടുഹല് ആകട്ടെ ചെല്സിയുടെ വജ്രായുധം കോള് പാമറെയും മാഞ്ചസ്റ്റര് സിറ്റിയുടെ മധ്യനിരക്കാരന് ഫില് ഫോഡനെയും അവസാന 26ലേക്ക് പരിഗണിച്ചില്ല. ട്രെന്റ് അലക്സാണ്ടര് ആര്ണോള്ഡും വെറ്ററന് ഡിഫന്ഡര് ഹാരി മഗ്വയറുമാണ് ടീമില് ഇടംനേടാത്ത മറ്റു ഇംഗ്ലീഷ് താരങ്ങള്.
സ്പെയിന് പരിശീലകന് ലൂയിസ് ഡി ലാ ഫ്യൂന്റെ റയല് മാഡ്രിഡ് താരങ്ങള്ക്ക് ടീമില് ഇടം നല്കാതിരുന്നതും കായികലോകത്ത് വലിയ ചര്ച്ചകള്ക്കു വഴിതുറന്നിട്ടുണ്ട്. റയലിന്റെ യുവ ഡിഫന്ഡര് ഹുയ്സനും വെറ്ററന് താരം കാര്വജാലുമാണ് വെട്ടിനിരത്തപ്പെട്ടത്.
നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയാകട്ടെ വെറ്ററന് പ്ലേമേക്കര് പൗളോ ഡിബാലയ്ക്ക് ഇത്തവണ അവസരം നല്കിയില്ല. യുവതാരങ്ങളായ റയാലിന്റെ ഫ്രാങ്കോ മസ്റ്റാന്റുവാനോ, ചെല്സിയുടെ അലയാന്ദ്രോ ഗര്നാച്ചോ, ജിയാന്ലൂക്ക പ്രസ്റ്റിയാനി എന്നിവര്ക്കും ടീം മാനേജര് സ്കലോണി അവസരം നല്കിയില്ല. റയലിന്റെ ഡിഫന്സീവ് മിഡ്ഫീല്ഡര് എഡ്വേര്ഡോ കാമവിംഗയ്ക്ക് ഫ്രാന്സും അവസരം നിഷേധിച്ചു.
പരിക്ക് തകര്ത്ത സ്വപ്നങ്ങള്
ബ്രസീലിന്റെ സൂപ്പര്താരം റോഡ്രിഗോയും വെറ്ററന് ഡിഫന്ഡര് എഡര് മിലിറ്റാവോയും പരിക്കുമൂലം ഇത്തവണ ടീമില്ല. റോഡ്രിഗോയ്ക്കു മാര്ച്ചില് റയാലിനായി കളത്തിലിറങ്ങിയപ്പോള് സംഭവിച്ച എസിഎല് പരിക്കാണ് ലോകകപ്പ് നഷ്ടമാക്കിയതെങ്കില് മിലിറ്റാവോയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയും ഫ്രഞ്ച് സ്ട്രൈക്കര് ഹ്യൂഗോ എക്കിറ്റികെയ്ക്ക് അക്കിലിസ് ഇഞ്ചുറിയുമാണ് വിനയായത്.
നെതര്ലന്ഡ്സിന്റെ യുവവിസ്മയം സാവി സിമോണ്സിനും പരിക്ക് വില്ലനായി എത്തി. ജര്മന് മിഡ്ഫീല്ഡര് സെര്ജീ നാബ്രി, സ്പാനിഷ് താരം ഫെര്മെയ്ന് ലോപസ്, ജപ്പാന്റ കൗരു മിറ്റോമ, ആതിഥേയരായ മെക്സിക്കോയുടെ ലൂയിസ് മലഗോന് എന്നിവരും പരിക്കുമൂലം ഇത്തവണ ലോകകപ്പിനില്ല.
ഹൃഭയഭേദകം ഈ അയോഗ്യത
വ്യക്തിഗതമായി മികച്ച ഫോമില് തുടരുമ്പോഴും സ്വന്തം രാജ്യം ലോകകപ്പിന് യോഗ്യത നേടാത്തതിനാല് മെഗാ ടൂര്ണമെന്റെ നഷ്ടമാകുന്ന വലിയൊരു വിഭാഗം കളിക്കാരുമുണ്ട്. ഇതില് ഏറ്റവും പ്രധാനപ്പെട്ട പേര് പോളണ്ടിന്റെ ഇതിഹാസ സ്ട്രൈക്കര് റോബര്ട്ട് ലെവന്ഡോവ്സ്കിയുടേതാണ്. യോഗ്യതാ റൗണ്ടിലെ പ്ലേഓഫ് മത്സരത്തില് പോളണ്ട് പരാജയപ്പെട്ടതോടെ തന്റെ കരിയറിലെ അവസാന ലോകകപ്പ് കളിക്കാമെന്ന ലെവന്ഡോവ്സ്കിയുടെ മോഹങ്ങളാണു പൊലിഞ്ഞത്.
നാലു തവണ ലോകജേതാക്കളായ ഇറ്റലി ഇത്തവണയും യോഗ്യത നേടാതെ പുറത്തായതോടെ മാഞ്ചസ്റ്റര് സിറ്റി ഗോള്കീപ്പര് ജിയാന്ലൂജി ഡൊണ്ണരുമ്മ, സാന്ദ്രോ ടൊണാലി എന്നീ പ്രമുഖര് ഇത്തവണ ബിഗ് സ്റ്റേജിലുണ്ടാകില്ല.
ഹംഗറിയുടെ ലിവര്പൂള് മിഡ്ഫീല്ഡര് ഡൊമിനിക് സൊബോര്സലായ്, ജോര്ജിയയുടെ പിഎസ്ജി സൂപ്പര്താരം ക്വിച്ച ഖരത്സ്കേലിയ, നൈജീരിയയുടെ സ്റ്റാര് സ്ട്രൈക്കര് വിക്ടര് ഒസിമെന്, അഡെമൊല ലൂക്ക്മാന്, ചിലിയുടെ വെറ്ററന് താരം അലക്സിസ് സാഞ്ചസ് തുടങ്ങിവര്ക്കും ഉത്തവണ ലോകകപ്പ് നഷ്ടമായി.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
Sports
മുംബൈ: ഐപിഎൽ 2026ന്റെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്.
ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനെ സാധിച്ചുള്ളു. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 60 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 34 റൺസും വിൽ ജാക്ക്സ് 33 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. നാന്ദ്രെ ബർബർ, ബ്രിജേഷ് ശർമ, യഷ് രാജ് പഞ്ച എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 16 പോയിന്റായ രാജസ്ഥാൻ നാലാമത്തെ ടീമായി പ്ലേ ഓഫിലെത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലെ ഓഫിലെത്തിയ മറ്റ് ടീമുകൾ.
ഇതോട പ്ലെ ഓഫ് ബെർത്ത് പ്രതീപക്ഷിച്ചിരുന്ന 15 പോയിന്റുള്ള പഞ്ചാബും 13 പോയിന്റുള്ള കോൽക്കത്തയും പുറത്തായി. കോൽക്കത്ത ഡൽഹിയുമായുള്ള മത്സരത്തിൽ വിജയിച്ചാലും 15 പോയിന്റ് മാത്രമെ നേടാൻ സാധിക്കുകയുള്ളു.
Sports
ഐപിഎൽ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മനീഷ് പാണ്ഡെ, കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, തേജസ്വി ദഹിയ (വിക്കറ്റ് കീപ്പർ), അനുകൂൽ റോയ്, സുനിൽ നരെയ്ൻ, സൗരഭ് ദുബെ, വരുൺ ചക്രവർത്തി, കാർത്തിക്ക് ത്യാഗി.
ഡൽഹി ക്യാപിറ്റൽസ്: അഭിഷേക് പോറൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സാഹിൽ പരാഗ്, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡെവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ, മാധവ് തിവാരി, ഓഖിബ് നബി ദർ, മിച്ചൽ സ്റ്റാർക്ക്, ലുംഗി എൻഗിഡി.
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണെടുത്തത്.
ധ്രുവ് ജൂറലിന്റെയും ജോഫ്ര ആർച്ചറിന്റെയും ദസുൺ ശനകയുടെയും യശസ്വി ജയ്സ്വാളിന്റെയും ഇന്നിംഗ്സുകളടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 റൺസെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ്സ്കോറർ.
ആർച്ചർ 32 റൺസും ശനക 29 റൺസും ജയ്സ്വാൾ 27 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും ശർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതമെടുത്തു. വിൽ ജാക്ക്സും എ.എം. ഗസൻഫറും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), നമാൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വിൽ ജാക്ക്സ്, കോർബിൻ ബോഷ്, ദീപക്ക് ചാഹർ, ശർദൂൽ ഠാക്കൂർ, എ.എം. ഗസൻഫർ, രഘു ശർമ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, ശുഭം ദുബെ, ദസുൺ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, യഷ് രാജ് പഞ്ച, ബ്രിജേഷ് ശർമ.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ലക്നോ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ശ്രേയസ് 101 റൺസാണെടുത്തത്. 51 പന്തിൽ 11 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. 39 പന്തിൽ നിന്ന് 69 റൺസാണ് പ്രഭ്സിമ്രാൻ എടുത്തത്. ഏഴ് ബൗണ്ടറികളും രണ്ട് സിക്സും ഉണ്ടായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സിൽ.
ലക്നോവിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും അർജുൻ തെണ്ടുൽക്കർ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 15 പോയിന്റുമായി പഞ്ചാബ് പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ അവസാനിപ്പിച്ചു. നിലവിൽ ലീഗ് ടേബിളിൽ നാലാമതുണ്ടെങ്കിലും ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടാൽ മാത്രമെ പഞ്ചാബിന് പ്ലേഓഫിൽ എത്താൻ സാധിക്കു. രാജസ്ഥാൻ വിജയിച്ചാൽ 16 പോയിന്റുമായി അവർ പ്ലേഓഫിലേയ്ക്ക് മുന്നേറും. 13 പോയിന്റുള്ള കോൽക്കത്തയ്ക്കും നേരിയ സാധ്യതയുണ്ട്.
18 പോയിന്റ് വീതമുള്ള ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേഓഫിലെത്തിയിട്ടുണ്ട്.
Sports
ലക്നോ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ലക്നോവിലെ സ്റ്റേഡിലത്തിലാണ് മത്സരം.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: ജോഷ് ഇംഗ്ലിസ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്, മുകുൾ ചൗധരി, അർജുൻ തെണ്ടുൽക്കർ, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജ്, ശശാങ്ക് സിംഗ്, അസമത്തുള്ള ഒമർസായ്, മാർക്കോ യാൻസൻ, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 55 റൺസിനാണ് സൺറൈസേഴ്സ് വിജയിച്ചത്.
സൺറൈസേഴ്സ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ സാധിച്ചുള്ളു. 56 റൺസെടുത്ത് ക്യാപ്റ്റൻ രജത് പാട്ടീദാറും 44 റൺസെടുത്ത് വെങ്കിടേഷ് അയ്യരും 41 റൺസെടുത്ത് ക്രുണാൽ പാണ്ഡ്യയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
സൺറൈസേഴ്സിന് വേണ്ടി ഇഷാൻ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. സാക്കിബ് ഹുസെയ്നും ട്രാവിസ് ഹെഡും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 255 റൺസെടുത്തത്. ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും അർധ സെഞ്ചുറിയുടെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 79 റൺസെടുത്ത ഇഷാൻ കിഷൻ ആണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.
അഭിഷേക് 56 റൺസും ക്ലാസൻ 51 റൺസുമെടുത്തു. നിതീഷ് കുമാർ റെഡ്ഢി 29 റൺസും ട്രാവിസ് ഹെഡ് 26 റൺസും സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി രസിക് സലാം ദർ രണ്ട് വിക്കറ്റെടുത്തു. സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ജയ്പുർ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ലുവാൻ-ഡ്രി പ്രിറ്റോറിയസ്, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ഡോണോവൻ ഫെരെയ്ര, ശുഭം ദുബെ, ദസുൻ ശനക, ജോഫ്ര ആർച്ചർ, സുശാന്ത് മിസ്ര, സന്ദീപ് ശർമ, ബ്രിജേഷ് ശർമ, യാഷ് രാജ് പഞ്ച.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, നിക്കോളാസ് പുരാൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, അബ്ദുൾ സമദ്, ഷാഹ്ബാസ് അഹ്മദ്, മുഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.
Sports
ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയക്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക്ക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകിയേൽ ഹൊസെയ്ൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, സ്പെൻസർ ജോൺസൺ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലിൽ അറോറ, സ്മരൻ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഢി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസെയ്ൻ, പ്രഫുൽ ഹിൻജെ.