x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി കേ​പ് വെ​ർ​ദെ, അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 4, 2026 06:27 AM IST | Updated: July 4, 2026 06:27 AM IST

പ്രീക്വാർട്ടറിലെത്തിയ അർജന്‍റീന ടീമിന്‍റെ ആഘോഷം

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് 2026ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന. മി​യാ​മി​യി​ൽ ന​ട​ന്ന റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ കേ​പ് വെ​ർ​ദെ​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന വി​ജ​യി​ച്ച​ത്.

ലോ​ക​ചാ​മ്പ്യ​ൻ​മാ​രെ വി​റ​പ്പി​ച്ചാ​ണ് കേ​പ് വെ​ർ​ദെ കീ​ഴ​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി അ​ർ‌​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ഈ ​ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ മെ​സി​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം 20 ആ​യി.

എ​ന്നാ​ൽ 59-ാം മി​നി​റ്റി​ൽ ഡി​റോ​യ് ഡു​വാ​ർ​ട്ടെ കേ​പ് വെ​ർ​ദെ​യെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ അ​ർ​ജ​ന്‍റീ​ന കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്.

എ​ക്സ്ട്രാ ടൈ​മി​ലെ ര​ണ്ടാം മി​നി​റ്റി​ൽ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സ് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 13-ാം മി​നി​റ്റി​ൽ സി​ഡ്നി ലോ​പ​സ് ക​ബ്രാ​ൽ കേ​പ് വെ​ർ​ദെ​യെ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ 111-ാം മി​നി​റ്റി​ൽ കേ​പ് വെ​ർ​ദെ താ​രം ഡൈ​നി​യു​ടെ ഓ​ൺ ഗോ​ളി​ൽ അ​ർ​ജ​ന്‍റീ​ന മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യി​രു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഈ​ജി​പ്ത് ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ.

 

 

Tags : fifa world cup 2026 argentina pre-quarter cabo verde

Recent News

Corehub Up