Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup

ലോകകപ്പിൽ പറക്കുന്നതു മലയാളി വിമാനം

കൊ​ച്ചി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മൈ​താ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​കാ​ശ​ദൂ​ര​ത്തി​ൽ മ​ല​യാ​ളി ട​ച്ച്. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ലെ, സ്റ്റേ​ഡി​യ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ അ​മ​ര​ക്കാ​ര​ൻ പി​റ​വം സ്വ​ദേ​ശി​യാ​യ ഷോ​ബി ടി. ​പോ​ൾ.

ഷോ​ബി ടി. ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹാ​ലോ എ​യ​ര്‍​വേ​സി​നാ​ണ് ലോ​ക​ക​പ്പി​ലെ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ ചു​മ​ത​ല. ലോ​ക​ക​പ്പ് സ​ര്‍​വീ​സി​നാ​യി നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് ഷോ​ബി​യു​ടെ ക​ന്പ​നി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​ഴ് സീ​റ്റു​ള്ള സെ​സ്ന സൈ​റ്റേ​ഷ​ന്‍ സി​ജെ2, എ​ട്ടു സീ​റ്റു​ള്ള എം​ബ്രേ​യ​ര്‍ ഫെ​നോം 300, ഒ​ന്പ​ത് സീ​റ്റു​ള്ള സെ​സ്ന സൈ​റ്റേ​ഷ​ന്‍ 10, പ്രീ​മി​യം ലോം​ഗ്-​റേ​ഞ്ച് ഓ​പ​റേ​ഷ​ന്‍​സി​നാ​യി 13 സീ​റ്റു​ള്ള ഒ​രു ഗ​ള്‍​ഫ്‌​സ്ട്രീം ജി 550 ​എ​ന്നീ വി​മാ​ന​ങ്ങ​ളാ​ണ് ക​മ്പ​നി ലോ​ക​ക​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​സി​ല്‍ ന്യൂ​യോ​ര്‍​ക്ക് (ജെ​എ​ഫ്‌​കെ) മ​യാ​മി, ലോ​സ് ആ​ഞ്ച​ല​സ്, സി​യാ​റ്റി​ൽ-​ട​കോ​മ, ബോ​സ്റ്റ​ണ്‍ ലോ​ഗ​ന്‍, ഡാ​ള​സ്-​ഫോ​ര്‍​ട് വ​ര്‍​ത്ത്, അ​റ്റ്‌​ലാ​ന്‍റ് ഹാ​ര്‍​ട്‌​സ്ഫീ​ല്‍​ഡ് ജാ​ക്‌​സ​ണ്‍ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും കാ​ന​ഡ​യി​ല്‍ ടൊ​റ​ന്‍റോ, വാ​ന്‍​കൂ​വ​ര്‍, മെ​ക്‌​സി​ക്കോ​യി​ല്‍ മെ​ക്‌​സി​ക്കോ സി​റ്റി എ​ന്നീ അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ബ​ന്ധി​പ്പി​ച്ചാ​ണു സേ​വ​നം.

2012ല്‍ ​കൊ​ച്ചി ആ​സ്ഥാ​ന​മാ​യാ​ണു ഷോ​ബി ഹാ​ലോ എ​യ​ർ​വേ​സി​നു തു​ട​ക്ക​മി​ട്ട​ത്. പി​ന്നീ​ട് ബം​ഗ​ളൂ​രു, ഡ​ല്‍​ഹി ന​ഗ​ര​ങ്ങ​ളി​ലേ​ക്കു വ​ള​ർ​ന്നു. യൂ​റോ​പ്പ്, ഫാ​ര്‍ ഈ​സ്റ്റ്, മി​ഡി​ല്‍ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ്ഥി​ര​മാ​യി പ​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​ട​ക്കേ അ​മേ​രി​ക്ക​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് സേ​വ​ന​മെ​ത്തി​ക്കു​ന്ന​തെ​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്ന് ഷോ​ബി ടി. ​പോ​ള്‍ അ​റി​യി​ച്ചു.

യു​എ​സി​ലും കാ​ന​ഡ​യി​ലും പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും ലോ​ക​ക​പ്പ് സ​ര്‍​വീ​സു​ക​ൾ​ക്കു​ണ്ട്. കൊ​ച്ചി സ്വ​ദേ​ശി ക്യാ​പ്റ്റ​ൻ വി​ബി​ന്‍ വി​ന്‍​സ​ന്‍റ് മു​ഖ്യ​പ്ര​മോ​ട്ട​റാ​യ റോ​യ​ല്‍​റ്റി ഏ​വി​യേ​ഷ​ൻ ഷോ​ബി​യു​ടെ സ​ർ​വീ​സി​നോ​ടു സ​ഹ​ക​രി​ക്കു​ന്നു. സ​ർ‌​വീ​സി​ന്‍റെ അ​നു​മ​തി​ക​ള്‍, ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്‌​ലിം​ഗ്, ലോ​ജി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍​സ് എ​ന്നി​വ​യാ​ണ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തെ​ന്ന് ഷോ​ബി പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ എ​സ്. ജ​യ​ശ​ങ്ക​ര്‍, നി​ര്‍​മ​ല സീ​താ​രാ​മ​ന്‍, പീ​യു​ഷ് ഗോ​യ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍, കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, സ​ഞ്ജു സാം​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ ഷോ​ബി ടി. ​പോ​ളി​ന്‍റെ ഹാ​ലോ എ​യ​ര്‍​വേ​സ് സേ​വ​നം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Sports

ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് മൊ​റോ​ക്കോ

ന്യൂ​ജേ​ഴ്സി: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് മൊ​റോ​ക്കോ. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.

മൊ​റോ​ക്കോ​യ്ക്കാ​യി ഇ​സ്മാ​യി​ല്‍ സാ​യി​ബാ​രി​യാ​ണ് ആ​ദ്യം ഗോ​ള്‍ അ​ടി​ച്ച​ത്. ബ്ര​സീ​ലി​നാ​യി വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍ സ​മ​നി​ല ഗോ​ള്‍ നേ​ടി.

ക​ളി​യി​ല്‍ തു​ട​ക്കം മു​ത​ല്‍ മൊ​റോ​ക്കോ​യു​ടെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. ബ്ര​സീ​ലി​ന് 14-ാം മി​നു​ട്ടി​ല്‍ കി​ട്ടി​യ ഒ​രു അ​വ​സ​രം തു​ല​ച്ചു. സാ​യി​ബാ​രി കൃ​ത്യ​മാ​യി കി​ട്ടി​യ അ​വ​സ​രം വി​നി​യോ​ഗി​ച്ച് 21-ാം മി​നി​റ്റി​ല്‍ സ്‌​കോ​ര്‍ ചെ​യ്തു.

പ​ക്ഷേ വൈ​കാ​തെ ത​ന്നെ ബ്ര​സീ​ലി​ന്‍റെ ഗോ​ളു​മെ​ത്തി. ക​ളി​യു​ടെ 32-ാം മി​നി​ട്ടി​ല്‍ വി​നീ​ഷ്യ​സ് ജൂ​നി​യ​ര്‍ ത​ക​ര്‍​പ്പ​ന്‍ ഗോ​ളി​ലൂ​ടെ ടീ​മി​നെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ള്‍​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു​വെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Sports

മ​ല​യാ​ളി താ​രം ത​ഹ്‌​സി​ൻ ഇ​റ​ങ്ങി​യി​ല്ല; ലോ​ക​ക​പ്പ് വേ​ദി​യി​ലെ 'ക​ണ്ണൂ​ർ ക​രു​ത്തി​നാ​യി' കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

സാ​ൻ ഫ്രാ​ൻ​സി​സ്‌​കോ:  ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ വേ​ദി​യി​ൽ ഒ​രു മ​ല​യാ​ളി താ​രം പ​ന്ത് ത​ട്ടു​ന്ന​ത് കാ​ണാ​നു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഖ​ത്ത​റി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി ത​ഹ്‌​സി​ൻ മു​ഹ​മ്മ​ദ് ജം​ഷീ​ദ് പ​ക​ര​ക്കാ​രു​ടെ നി​ര​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. 

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​റി​ന്‍റെ പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ത​ഹ്‌​സി​ന്‍റെ പേ​ര് ക​ണ്ട​തോ​ടെ വ​ലി​യ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു മ​ല​യാ​ളി ആ​രാ​ധ​ക​ർ. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ൽ കോ​ച്ച് ജു​ലെ​ൻ ലോ​പ്‌​റ്റേ​ഗി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളെ​യാ​ണ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. അ​ഹ​മ്മ​ദ് അ​ലാ​ദി​ൻ, ഹ​സ​ൻ അ​ൽ ഹൈ​ദോ​സ്, ക​രീം ബോ​ദി​യാ​ഫ്, അ​ഹ​മ്മ​ദ് ഫാ​ത്തി, മു​ഹ​മ്മ​ദ് മ​നാ​യ് എ​ന്നി​വ​ർ പ​ക​ര​ക്കാ​രാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ത​ഹ്‌​സി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. 

ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ ജം​ഷീ​ദി​ന്‍റെ​യും ഷൈ​മ​യു​ടെ​യും മ​ക​നാ​യ ത​ഹ്‌​സി​ൻ, ഇ​തി​നോ​ട​കം ത​ന്നെ ഖ​ത്ത​ർ ഫു​ട്ബോ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.2024 ജൂ​ണി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ത​ഹ്‌​സി​ൻ ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ലെ​ത്തി​യ​ത്. ഖ​ത്ത​റി​ന്‍റെ അ​ണ്ട​ർ-16, അ​ണ്ട​ർ-17, അ​ണ്ട​ർ-19 ടീ​മു​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഈ ​യു​വ​താ​രം.   

Sports

വി​നീ​ഷ്യ​സി​ന്‍റെ മാ​ന്ത്രി​ക ഗോ​ൾ; ഹാഫ് ടൈമിൽ ബ്ര​സീ​ൽ-മൊറോക്കോ സ​മ​നി​ല

ന്യൂ​ജേ​ഴ്‌​സി: ഫി​ഫ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ൽ മൊ​റോ​ക്കോ​യ്‌​ക്കെ​തി​രെ ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല പി​ടി​ച്ച് ബ്ര​സീ​ൽ (1-1). ബ്ര​സീ​ലി​ന്‍റെ സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ ഗോ​ളാ​ണ് കാ​ന​റി​ക​ളെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത്. 

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന മൊ​റോ​ക്കോ 21-ാം മി​നി​റ്റി​ൽ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി. അ​ലി​സ​ൺ ബെ​ക്ക​റെ മ​റി​ക​ട​ന്ന് ഇ​സ്മാ​യി​ൽ സൈ​ബാ​രി ആ​ണ് മൊ​റോ​യ്ക്ക​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. 

മൊ​റോ​ക്കോ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ബ്ര​സീ​ൽ പ്ര​തി​രോ​ധം പ​ത​റു​ന്ന​തി​നി​ടെ​യാ​ണ് 32-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ മാ​സ്മ​രി​ക ഗോ​ൾ. ബോ​ക്സി​നു​ള്ളി​ൽ ല​ഭി​ച്ച പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ഫി​നി​ഷിം​ഗി​ലൂ​ടെ താ​രം മൊ​റോ​ക്കോ ഗോ​ൾ​കീ​പ്പ​ർ ബോ​ണോ​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യു​ടെ മു​ക​ളി​ലെ കോ​ണി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം (1-1) നി​ൽ​ക്കു​ക​യാ​ണ്. കാ​ർ​ലോ ആ​ൻ​സ​ലോ​ട്ടി​യു​ടെ കീ​ഴി​ലി​റ​ങ്ങു​ന്ന ബ്ര​സീ​ലി​ന് മ​ധ്യ​നി​ര​യി​ലെ പി​ഴ​വു​ക​ൾ ര​ണ്ടാം പ​കു​തി​യി​ൽ തി​രു​ത്തേ​ണ്ട​തു​ണ്ട്.

 

Sports

ലോ​ക​ക​പ്പി​ൽ ഖ​ത്ത​റി​നെ വി​റ​പ്പി​ച്ച്  സ്വി​റ്റ്സ​ർ​ല​ൻ​ഡ്; എം​ബോ​ളോ​യു​ടെ ഗോ​ളി​ൽ തു​ട​ക്ക​ത്തി​ലേ ലീ​ഡ് 

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ​തി​രെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് മി​ന്നും തു​ട​ക്കം. അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ (ലെ​വി​സ് സ്റ്റേ​ഡി​യം) സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ 16-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി മാ​റ്റി സ്റ്റാ​ർ സ്‌​ട്രൈ​ക്ക​ർ ബ്രീ​ൽ എം​ബോ​ളോ. 

ക​ളി തു​ട​ങ്ങി 15-ാം മി​നി​റ്റി​ൽ ബോ​ക്സി​നു​ള്ളി​ൽ വെ​ച്ച് സ്വി​സ് താ​രം റെ​മോ ഫ്രൂ​ല​റെ ഫൗ​ൾ ചെ​യ്ത് വീ​ഴ്ത്തി​യ​തി​ന് ഖ​ത്ത​ർ ഗോ​ൾ​കീ​പ്പ​ർ മ​ഹ്മൂ​ദ് അ​ബു​നാ​ദ​യ്ക്ക് മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ചു. ആ​ദ്യം റ​ഫ​റി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, വി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം റ​ഫ​റി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി വി​ധി​ക്കു​ക​യാ​യി​രു​ന്നു.‌

സ​മ്മ​ർ​ദ​ഘ​ട്ട​ത്തി​ലും പ​ത​റാ​തെ കി​ക്കെ​ടു​ത്ത എം​ബോ​ളോ, ഖ​ത്ത​ർ ഗോ​ൾ​കീ​പ്പ​റെ കാ​ഴ്ച​ക്കാ​ര​നാ​ക്കി പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ചു. ഈ ​ഗോ​ളോ​ടെ മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് നി​ല​വി​ൽ 1-0 ന് ​മു​ന്നി​ലാ​ണ്. ലോ​ക​ക​പ്പ് വേ​ദി​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ മി​ക​ച്ച തു​ട​ക്കം കു​റി​ക്കാ​ൻ സ്വി​സ് പ​ട​യ്ക്കാ​യി.

District News

ലോ​ക​ക​പ്പി​ന് ആ​വ​ശ​മാ​യി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി

മാ​വേ​ലി​ക്ക​ര: ലോ​ക​ക​പ്പ് ഫു​ട്‍​ബോ​ളി​ന് ആ​വേ​ശം പ​ക​ർ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യൂ​ത്ത് മൂ​വ്മെ​ന്‍റ് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. മു​തു​പി​ല​ക്കാ​ട് ലി​വ​ർ​പൂ​ൾ ട​ർ​ഫി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ക​ട​മ്പ​നാ​ട് ജി​ല്ലാ വി​കാ​രി ഫാ.ഡോ.​ ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​വൈ​എം ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജു രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​സി​വൈ​എം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് തെ​ക്കേ​വീ​ട്ടി​ൽ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​കാ​ലേ​ബ് ചെ​റു​വ​ള്ളി​ൽ, ഫാ. ​തോ​മ​സ് നാ​ലു​തെ​ങ്ങു​ങ്ക​ൽ, ഭ​ദ്രാ​സ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വേ​ൽ വെ​ട്ടു​കു​ഴി​യി​ൽ, ഫാ. ​ജോ​ഷ്വാ തെ​ക്കേ​ട​ത്ത്, ഫാ. ​ജോ​സ​ഫ് പ​ടി​പ്പു​ര, കു​ര്യ​ൻ ചാ​ക്കോ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ സാ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽനി​ന്നുള്ള എ​ട്ട് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

Sports

“ഇ​ന്ത്യ ലോ​ക​ക​പ്പ് ക​ളി​ക്കും”

സെ​ബി മാ​ളി​യേ​ക്ക​ല്‍1994ലെ ​ലോ​ക​ക​പ്പാ​ണ് ഇ​ന്ത്യ​ന്‍ മു​ന്‍ താ​ര​വും അ​ണ്ട​ര്‍ 14, 17, 19 ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മു​ക​ളു​ടെ മു​ന്‍ ഹെ​ഡ് കോ​ച്ചും ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചു​മാ​യ ഡോ. ​പി.​വി. പ്രി​യ​യു​ടെ ഓ​ര്‍​മ​ക​ളി​ല്‍ ഒ​ളി​മ​ങ്ങാ​തെ നി​ല്‍​ക്കു​ന്ന​ത്.

പ്രി​യ​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്:“ഞാ​ന്‍ ഹൈ​സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് 1990ലെ ​ലോ​ക​ക​പ്പ്. അ​ന്ന് വീ​ട്ടി​ല്‍ ടി​വി ഉ​ണ്ട്. അ​ച്ഛ​നാ​ണെ​ങ്കി​ല്‍ ഫു​ട്‌​ബോ​ളി​നോ​ടു വ​ല്ലാ​ത്ത ആ​വേ​ശ​മാ​യി​രു​ന്നു. അ​ച്ഛ​നും മാ​മ​ന്മാ​രും അ​വ​രു​ടെ കൂ​ട്ടു​കാ​രും എ​ല്ലാം ചേ​ര്‍​ന്നി​രു​ന്നാ​ണ് ക​ളി​കാ​ണ​ല്‍. അ​ന്ന് അ​വ​രോ​ടൊ​പ്പം ഇ​രു​ന്ന് ഞാ​നും ക​ളി ക​ണ്ടി​ട്ടു​ണ്ട്.

പ​ക്ഷേ, ഓ​ര്‍​മ​യി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന​ത് റോ​ബ​ര്‍​ട്ടോ ബാ​ജി​യോ​യു​ടെ 94ലെ ​വേ​ള്‍​ഡ് ക​പ്പാ​ണ്”.ബാ​ജി​യോ​യു​ടെ പെ​നാ​ല്‍​റ്റി“അ​ന്ന​ത്തെ ഇ​റ്റ​ലി ടീം ​എ​ന്‍റെ ഫേ​വ​റി​റ്റ് ആ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് റോ​ബ​ര്‍​ട്ടോ ബാ​ജി​യോ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു സ​ഹോ​ദ​ര​ന്‍ ഡി​നോ ബാ​ജി​യോ മ​ധ്യ​നി​ര താ​ര​മാ​യി ടീ​മി​ല്‍ ന​ല്ല പെ​ര്‍​ഫോ​മ​ന്‍​സ് കാ​ഴ്ച​വ​ച്ചി​രു​ന്നു. റോ​ബ​ര്‍​ട്ടോ ബാ​ജി​യോ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഒ​രു ഗോ​ളേ നേ​ടി​യു​ള്ളൂ​വെ​ങ്കി​ലും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച് ഇ​റ്റ​ലി​യെ ര​ക്ഷി​ച്ചു.

ക്വാ​ര്‍​ട്ട​റി​ലും സെ​മി​യി​ലും യ​ഥാ​ക്ര​മം സ്‌​പെ​യി​നും ബ​ള്‍​ഗേ​റി​യ​യ്ക്കും എ​തി​രേ ഓ​രോ ഗോ​ളു​ക​ള്‍ നേ​ടി. പ​ക്ഷേ, ബ്ര​സീ​ലു​മാ​യു​ള്ള ഫൈ​ന​ല്‍... അ​തി​ന്നും മ​റ​ക്കാ​നാ​വു​ന്നി​ല്ല. നി​ശ്ചി​ത​സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഗോ​ള്‍ പി​റ​ന്നി​ല്ല. ടൈ​ബ്രേ​ക്ക​റി​ല്‍ അ​വ​സാ​ന കി​ക്ക് എ​ടു​ത്ത ബാ​ജി​യോ​യ്ക്ക് പി​ഴ​ച്ചു; പ​ന്ത് ക്രോ​സ് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു. ബ്ര​സീ​ല്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു.

നാ​യ​ക​ന്‍ത​ന്നെ വി​ല്ല​നാ​യി​മാ​റി. വ​ല്ലാ​ത്തൊ​രു സ​ങ്ക​ട​മാ​യി​രു​ന്നു ആ ​രാ​ത്രി”.റൊ​ണാ​ള്‍​ഡീ​ഞ്ഞോ​യും റൊ​ണാ​ള്‍​ഡോ​യും“ഞാ​ന്‍ ക​ണ്ട ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ പ​ക​രം വ​യ്ക്കാ​നാ​വാ​ത്ത ക​ളി​ക്കാ​രാ​ണ് റൊ​ണാ​ള്‍​ഡോ​യും റൊ​ണാ​ള്‍​ഡീ​ഞ്ഞോ​യും. റൊ​ണാ​ള്‍​ഡോ ഗോ​ള്‍​വേ​ട്ട​ക്കാ​ര​നാ​യ കൊ​ല​യാ​ളി സ്‌​ട്രൈ​ക്ക​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ റൊ​ണാ​ള്‍​ഡീ​ഞ്ഞോ പ​ന്തു​മാ​യി മാ​യാ​ജാ​ലം തീ​ര്‍​ക്കു​ന്ന മാ​ന്ത്രി​ക ക​ലാ​കാ​ര​നാ​യി​രു​ന്നു.

പു​തി​യ കാ​ല​ത്താ​ണെ​ങ്കി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ നാ​യ​ക​ന്‍ റൊ​ണാ​ള്‍​ഡോ​യും അ​ര്‍​ജ​ന്‍റീ​ന നാ​യ​ക​ന്‍ മെ​സി​യും. ഫു​ട്‌​ബോ​ളി​നു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട ക​ളി​ക്കാ​ര​നാ​ണ് റോ​ണോ. അ​ങ്ങേ​യ​റ്റം അ​ഗ്ര​സീ​വ്. മെ​സി​യു​ടെ കാ​ലി​ബ​ര്‍ വേ​റൊ​രു ലെ​വ​ലാ​ണ്. ഇ​ത്ര​യും ഗെ​യിം റീ​ഡിം​ഗ് ഉ​ള്ള ഒ​രു ക​ളി​ക്കാ​ര​ന്‍ ലോ​ക​ത്തി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഗോ​ള്‍ മാ​ത്ര​മ​ല്ല ഇ​ത്ര​മാ​ത്രം അ​സി​സ്റ്റു​ക​ളും നേ​ടാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​ന്ന​ത്”.ഇ​ത്ത​വ​ണ ക​ളി കൂ​ടു​ത​ല്‍ സു​ന്ദ​രം“ഫു​ട്‌​ബോ​ള്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ളി​യാ​ണ്; ലോ​ക​ക​പ്പ് എ​ന്നാ​ല്‍ വ​മ്പ​ന്‍ ആ​ഘോ​ഷ​വും.

ഫു​ട്‌​ബോ​ള്‍ ഒ​രു ക​ല​യാ​ണ്. കാ​ണി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ആ​സ്വ​ദി​ക്കാ​നാ​വും​വി​ധം അ​തി​നെ അ​ണി​യി​ച്ചൊ​രു​ക്കു​ക​യാ​ണ് ഫി​ഫ. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ല നൂ​ത​നാ​വി​ഷ്‌​കാ​ര​ങ്ങ​ളും ഇ​ത്ത​വ​ണ വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ന്തി​ന്‍റെ പ്ര​ത്യേ​ക​ത ക​ണ്ട​ല്ലോ. അ​തു​പോ​ലെ ക​ളി കു​റ​ച്ചു​കൂ​ടി സ്പീ​ഡ് ആ​കും”.സ്ത്രീ​ക​ള്‍​ക്കും ആ​വേ​ശം“ന​മ്മു​ടെ നാ​ട്ടി​ല്‍ ഫു​ട്‌​ബോ​ള്‍ കാ​ണു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ക​ളി, ടീം, ​ക​ളി​ക്കാ​ര്‍ എ​ന്നി​വ​യെ​ല്ലാം ബോ​ധ്യ​മു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ അ​തി​ന് ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​മു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലീ​ഗ് വ​ന്ന​തോ​ടെ ക​ളി​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും​കൂ​ടി. ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ന്‍ വ​നി​ത ടീം ​വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു. ഇ​ത്ത​വ​ണ നാം ​ഏ​ഷ്യ​ന്‍ ക​പ്പ് ക​ളി​ച്ചി​ല്ലേ. സ​മീ​പ​ഭാ​വി​യി​ല്‍​ത്ത​ന്നെ നാം ​ഒ​ളി​മ്പി​ക്‌​സി​നും വ​നി​താ ലോ​ക​ക​പ്പി​നും യോ​ഗ്യ​ത നേ​ടും”- ഡോ. ​പ്രി​യ പ്ര​ത്യാ​ശി​ച്ചു.        (അവസാനിച്ചു) 

Sports

കൊറിയൻ വിജയഗാഥ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്

ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം.

കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്‍റെ ഏക ഗോൾ നേടിയത്.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0.

ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്‍റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം.

പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു. ഇൻ ബൂം ഹ്വാംഗിന്‍റെ അസിസ്റ്റിൽനിന്നെത്തിയ പന്ത് തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെ ഹ്യൂൻ ഗ്യൂ വലയിലേക്ക് പായിച്ചു. സ്കോർ 1-2.

തിരിച്ചടിക്കാൻ ചെക്ക് പട കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറിയ പ്രതിരോധക്കോട്ട കെട്ടിയതോടെ അവർ പരാജയം മണത്തു.

District News

പന്തോളം വാനോളം...ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ

മ​ല​പ്പു​റം: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റ് മ​ല​പ്പു​റ​ത്തെ ക​ളി ആ​രാ​ധ​ക​ർ. പ്രാ​യ​ഭേ​ദ​മ​ന്യേ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചും ഷൂ​ട്ടൗ​ട്ട് ന​ട​ത്തി​യും ലോ​ക​ക​പ്പി​നെ നെ​ഞ്ചേ​റ്റു​ക​യാ​ണ്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്കൂ​ൾ ത​ല​ത്തി​ൽ ഫു​ട്ബോ​ൾ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

നെ​ൻ​മേ​നി: ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് നെ​ൻ​മേ​നി വി​ദ്യാ​ജ്യോ​തി യു​പി സ്കൂ​ൾ ടീം ​ഫാ​ൻ​സു​ക​ളു​ടെ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി. അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ് എ​ന്നീ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച അ​ത​ത് ജ​ഴ്സി​ക​ള​ണി​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​ത്.

ഷൂ​ട്ടൗ​ട്ടി​ൽ ബ്ര​സീ​ലി​നെ തോ​ൽ​പ്പി​ച്ച് ടീം ​ഫ്രാ​ൻ​സ് വി​ദ്യാ​ജ്യോ​തി യു​പി​എ​സ് വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ജേ​താ​ക്ക​ളാ​യി.വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്സി​ക​ള​ണി​ഞ്ഞു​ള്ള പ​രേ​ഡും ഫോ​ട്ടോ സെ​ഷ​നും ഇ​തോ​ടൊ​പ്പം ന​ട​ന്നു. പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​നി മാ​ത്യു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​ബി ടീ​ച്ച​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷൈ​ജി ടീ​ച്ച​ർ, മ​റ്റ് അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ വി​എം​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ. കി​ക്കോ​ഫ് പ്രി​ൻ​സി​പ്പ​ൽ മാ​യ നി​ഷാ​ന്ത് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫി​റോ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഹൈ​ദ​ര​ലി പു​ന്ന​പ്പാ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ജ്മ​ൽ കോ​യ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ര​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ വി. ​ഷാ​ന​വാ​സ്, എം. ​വി​നോ​ദ്, പ്ര​ശാ​ന്ത്, പി. ​റി​യാ​സ്, ഡോ. ​ഇ.​കെ. റ​ഷീ​ദ്, പി. ​സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷൂ​ട്ടൗ​ട്ട് മ​ത്സ​രം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ന്‍റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ഫു​ട്ബോ​ൾ ഫാ​ൻ​സി​ന്‍റെ റാ​ലി​യും ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ മാ​ച്ച്, പ്ര​വ​ച​ന മ​ത്സ​രം, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ത്തും.

എ​ട​ക്ക​ര: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റ് ത​ണ്ണി​ക്ക​ട​വ് എ​യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ന​ന്ദ നൃ​ത്തം. അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്സി അ​ണി​ഞ്ഞ് കു​ട്ടി ആ​രാ​ധ​ക​ർ മൈ​താ​ന​ത്ത് ആ​വേ​ശ​പൂ​ർ​വം നൃ​ത്തം ചെ​യ്തു. ക​ളി​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ക​പ്പി​ന് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞു​ള്ള ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ൽ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക സ്കൂ​ൾ അ​ധി​കൃ​ത​ർ സ​മ്മാ​നി​ച്ചു. സ്കൂ​ൾ സാ​മൂ​ഹ്യ ശാ​സ്ത്ര ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ.​കെ. ജെ​യ്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് ക​ണ്‍​വീ​ന​ർ വി.​എം. നി​ഖി​ൽ, ക്ല​ബ് സെ​ക്ര​ട്ട​റി കെ. ​അം​ജ​ദ് കെ.​എ​ച്ച്. സി​ദീ​ഖ്, ഹാ​മി​ദ് ഹു​സൈ​ൻ, കെ. ​ജാ​ബി​ർ, കെ.​കെ. റി​യാ​സ്, സി. ​അ​ർ​ഷ​ദ്, പി. ​ആ​ഷി​ഖ്, കെ.​എ. ന​സ്രി​ൻ, പി. ​രാ​ധി​ക, ടി.​പി. സു​ര​യ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Sports

ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം; ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച് ഷ​ക്കീ​റ​യും ബ​ർ​ണ ബോ​യി​യും

മെ​ക്‌​സി​ക്കോ സി​റ്റി: 23-ാമ​ത് ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പി​ന് മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. കൊ​ളം​ബി​യ​ൻ പോ​പ്പ് താ​രം ഷ​ക്കീ​റ​യും നൈ​ജീ​രി​യ​ൻ ആ​ഫ്രോ​ബീ​റ്റ് താ​രം ബ​ർ​ണ ബോ​യി​യും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഷ​ക്കീ​റ​യും ബ​ർ​ണ ബോ​യി​യും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ ‘ദാ​യ് ദാ​യ്' ആ​ദ്യ​മാ​യി ത​ത്സ​മ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഷ​ക്കീ​റ ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.

ജെ ​ബാ​ൽ​വി​ൻ, മാ​നാ, ബെ​ലി​ൻ​ഡ, ടൈ​ല തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രും ച​ട​ങ്ങി​ൽ അ​ണി​നി​ര​ന്നു. മെ​ക്‌​സി​ക്കോ​യു​ടെ സം​സ്‌​കാ​ര​വും ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന നൃ​ത്ത-​നാ​ട​ക പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

Sports

ച​രി​ത്ര​ത്തി​ലാ​ദ്യം; ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് റെ​ഡ് കാ​ർ​ഡു​ക​ൾ

മെ​ക്‌​സി​ക്കോ സി​റ്റി: ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റ​ഫ​റി ഉ​യ​ർ​ന്ന​ത് മൂ​ന്ന് റെ​ഡ് കാ​ർ​ഡു​ക​ൾ. 23-ാമ​ത് ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ലാ​ണ് ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് റെ​ഡ് കാ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്. പെ​ലെ​യും മാ​റ​ഡോ​ണ​യും ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി​യ മ​ണ്ണി​ൽ മെ​ക്‌​സി​ക്കോ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് ച​രി​ത്ര സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ങ്ങ​ളാ​യ യാ​യ സി​ത്തോ​ളെ​യും തെം​ബ സാ​നെ​യും മെ​ക്‌​സി​ക്കോ താ​രം സെ​സാ​ർ മൊ​ണ്ടെ​സു​മാ​ണ് റെ​ഡ് കാ​ർ​ഡ് ക​ണ്ട​ത്.

മെ​ക്‌​സി​ക്കോ താ​രം ബ്ര​യാ​ൻ ഗു​ട്ടി​യെ​രെ​സി​നെ ബോ​ക്‌​സി​ന് പു​റ​ത്ത് വീ​ഴ്ത്തി​യ​തി​നാ​ണ് 50-ാം മി​നി​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം യാ​യ സി​ത്തോ​ളെ​യ്ക്കു നേ​രെ റ​ഫ​റി റെ​ഡ് കാ​ർ​ഡു​യ​ർ​ത്തി​യ​ത്. മെ​ക്‌​സി​ക്കോ​യു​ടെ ഉ​റ​ച്ച ഗോ​ള​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​നാ​ൽ റ​ഫ​റി നേ​രി​ട്ട് റെ​ഡ് കാ​ർ​ഡു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ പ​ല​പ്പോ​ഴും പ​രു​ക്ക​ൻ ക​ളി പു​റ​ത്തെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 84-ാം മി​നി​റ്റി​ൽ അ​ൽ​വ​രാ​ഡോ​യ്‌​ക്കെ​തി​രാ​യ ഫൗ​ളി​ന് തെം​ബ സാ​നെ​യ്ക്ക് റെ​ഡ് കാ​ർ​ഡ്. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​മ്പ​ത് പേ​രാ​യി ചു​രു​ങ്ങി.

ഇ​ഞ്ചു​റി ടൈ​മി​ലേ​ക്ക് ക​ളി ക​ട​ന്ന​തി​നു പി​ന്നാ​ലെ ഖു​ലി​സോ മു​ദാ​വു​വി​നെ​തി​രേ പ​രു​ക്ക​ൻ ക​ളി പു​റ​ത്തെ​ടു​ത്ത​തി​നാ​ണ് മെ​ക്‌​സി​ക്കോ താ​രം സെ​സാ​ർ മൊ​ണ്ടെ​സി​നും റെ​ഡ് കാ​ർ​ഡ് കി​ട്ടി​യ​ത്. അ​തി​നി​ടെ മൂ​ന്ന് വ്യ​ത്യ​സ്ത ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പു​ക​ൾ​ക്ക് (1970, 1986, 2026) വേ​ദി​യാ​കു​ന്ന ആ​ദ്യ സ്റ്റേ​ഡി​യ​മെ​ന്ന റി​ക്കാ​ർ​ഡ് ആ​സ്റ്റ​ക്ക സ്‌​റ്റേ​ഡി​യ​ത്തി​ന് സ്വ​ന്ത​മാ​യി.

District News

സ്കൂ​ളു​ക​ളി​ലും ലോകകപ്പ് ആരവം

മൈ​ല​പ്ര: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്പോ​ൾ മൈ​ല​പ്ര​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ആ​വേ​ശ​ത്തി​ൽ. സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​ക​പ്പി​ന്‍റെ വ​ര​വ​റി​യി​ച്ച് വി​ളം​ബ​ര​ജാ​ഥ​യും കി​ക്ക് ഓ​ഫും സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​ളം​ബ​ര​ജാ​ഥ ജി​ല്ലാ സ്പോ​ർ​ട്സ് കൌ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജി​ൻ​സ് മേ​പ്പു​റ​ത്ത്, ഫാ. ​സി​നു രാ​ജ​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എം. ​ലൂ​സി, ഷേ​ർ​ലി വ​ർ​ഗീ​സ്, ജി​മ്മി ലൈ​റ്റ് സി​സ്റ്റ​ർ ജോ​യ്സ്, എം.​സി. ലി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി നേ​താ​ജി ലോ​ക​ക​പ്പ് ഇ​ല​വ​ന്‍റെ സൗ​ഹൃ​ദ മ​ത്സ​രം

പ്ര​മാ​ടം: ഫി​ഫ ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ അ​ണി​ചേ​രാ​ൻ പ്ര​മാ​ടം നേ​താ​ജി സ്കൂ​ളി​ലെ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും ക​ള​ത്തി​ലേ​ക്കി​റ​ങ്ങി. ലോ​ക​ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ജ​ഴ്‌​സി​യ​ണി​ഞ്ഞാ​ണ് കു​ട്ടി​ത്താ​ര​ങ്ങ​ൾ ട​ർ​ഫി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ത്തി​യ​ത്.

ലോ​ക​സ​മാ​ധാ​ന​ത്തി​ന് ഫി​ഫ ലോ​ക​ക​പ്പ് എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ലോ​ക​ക​പ്പ് ജ​ഴ്സി​ക​ള​ണി​ഞ്ഞ് കു​ട്ടി​ക​ൾ ലീ​ഗ് മ​ത്സ​ര​ത്തി​ന തു​ട​ക്കം കു​റി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ലി​ഗ് മ​ത്സ​ര​ങ്ങ​ൾ തു​ട​രും.

ജോ​യ​ൽ ജോ​സ​ഫ്, ജോ​സ​ഫ് അ​ല​ക്സ് കു​രി​ശും​മൂ​ട്ടി​ൽ എ​ന്നി​വ​ർ റ​ഫ​റി​മാ​രാ​യി. മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം ഡോ. ​ആ​ർ. സു​നി​ൽ​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് മ​നോ​ജ് സു​നി, കെ. ​ദേ​വ​നാ​രായ​ണ​ൻ, ഫാ. ​ജേ​ക്ക​ബ് ദാ​നി​യേ​ൽ, എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫി​ഫ ലോ​ക​ക​പ്പ് കി​ക്കോ​ഫ് പ്ര​കാ​ശ​ധാ​ര സ്കൂ​ളി​ൽ


പ​ത്ത​നം​തി​ട്ട: ഫി​ഫ ലോ​ക​ക​പ്പ് 2026 പ്ര​ചാ​ര​ണാ​ർ​ഥം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​കാ​ശ​ധാ​ര സ്കൂ​ളി​ൽ കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും പ​രി​പോ​ഷ​ക​രും അ​ധ്യാ​പ​ക​രും അ​ട​ക്കം നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ വ​ൺ​ഗോ​ൾ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
ഫാ.​റോ​യി സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​അ​മ​ൽ​ജി​ത്, ജ​ഗ​ദീ​ഷ് ആ​ർ. കൃ​ഷ്ണ​ൻ, പി.​ബി. കു​ഞ്ഞു​മോ​ൻ, റോ​ബി​ൻ വി​ള​വി​നാ​ൽ, ഫാ.​ഗ്രി​ഗ​റി വ​ർ​ഗീ​സ്, എ​സ്. അ​ക്ഷ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Sports

എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മെ​ക്സി​ക്കോ

മെ​ക്സി​ക്കോ സി​റ്റി: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് 2026ലെ ​ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ന്നും വി​ജ​യം കു​റി​ച്ച് ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മെ​ക്സി​ക്ക​ൻ സം​ഘം ത​ക​ർ​ത്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​ൻ​പ​താം മി​നി​റ്റി​ൽ യൂ​ലി​യ​ൻ ക്വി​നോ​ന​സി​ലൂ​ടെ ലീ​ഡ് നേ​ടി​യ മെ​ക്സി​ക്കോ പി​ന്നീ​ട് റൗ​ൾ ജി​മെ​നെ​സി​ന്‍റെ ഗോ​ളി​ലൂ​ടെ വി​ജ​യ​മു​റ​പ്പി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഗോ​ൾ കീ​പ്പ​ര്‍ ന​ൽ​കി​യ പ​ന്ത് വ​രു​തി​യി​ൽ നി​ർ​ത്തു​ന്ന​തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തി​രോ​ധ നി​ര താ​ര​ത്തി​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ മെ​ക്സി​ക്കോ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. തു​ട​ർ​ന്ന് 67-ാം മി​നി​റ്റി​ൽ റൗ​ൾ ജി​മെ​നെ​സ് മെ​ക്സി​ക്കോ​യ്ക്കാ​യി ര​ണ്ടാ​മ​ത്തെ ഗോ​ൾ നേ​ടി.

District News

വേ​ള്‍​ഡ്ക​പ്പ് വി​ളം​ബ​രജാ​ഥ​യും ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റും

ആ​മ്പ​ല്ലൂ​ര്‍: അ​ള​ഗ​പ്പ​ന​ഗ​ര്‍ ത്യാ​ഗ​രാ​ജാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഫി​ഫ വേ​ള്‍​ഡ് ക​പ്പി​ന്‍റ ഭാ​ഗ​മാ​യി വി​ളം​ബ​ര​ജാ​ഥ ന​ട​ത്തി. ബ്ര​സീ​ല്‍, അ​ര്‍​ജ​ന്‍റീ​ന, ഫ്രാ​ന്‍​സ്, പോ​ര്‍​ച്ചു​ഗ​ല്‍, ജ​ര്‍​മ​നി, സ്‌​പെ​യി​ന്‍ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​വ​രു​ടെ ജെ​യ്‌​സി അ​ണി​ഞ്ഞു​കൊ​ണ്ട് ടൂ​ര്‍​ണ​മെ​ന്‍റും ന​ട​ത്തി.
പ്രി​ന്‍​സി​പ്പ​ൽ ലി​ജോ ജോ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ കി​ക്കോ​ഫ് നി​ര്‍​വ​ഹി​ച്ചു. നാ​ഷ​ണ​ല്‍ റ​ഫ​റി സെ​ബി ജോ​സ​ഫ് ക​ളി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

കോ​ള​ജ് ഫി​സി​ക്ക​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ജോ​ബി മൈ​ക്കി​ള്‍ സ​മ്മാ​ന​ദാ​നം​നി​ര്‍​വ​ഹി​ച്ചു.

Sports

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ മ​നോ​ഹ​ര ഗോ​ളു​ക​ൾ

1930 ആ​ദ്യ ഫി​ഫ ലോ​ക​ക​പ്പ് മു​ത​ൽ നീ​ണ്ട 96 വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ മ​നോ​ഹ​ര​വും ത്ര​സി​പ്പി​ക്കു​ന്ന​തു​മാ​യ ഫു​ട്ബോ​ൾ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ചു. ഓ​രോ കാ​ല​ത്തും ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​രു​മാ​യാ​ണ് ടീ​മു​ക​ൾ പു​ൽ​മൈ​താ​ന​ത്ത് പ​ന്തു ത​ട്ടാ​നെ​ത്തു​ന്ന​ത്.

ഈ ​മി​ക​ച്ച ക​ളി​ക്കാ​രി​ൽ​നി​ന്ന് മി​ക​ച്ച ഗോ​ളു​ക​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളും പി​റ​ക്കാ​റു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​രെ​ല്ലാം അ​ണി​നി​ര​ക്കു​ന്ന ഈ ​ഒ​രൊ​റ്റ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​തി​മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം ത​ന്നെ ന​മു​ക്ക് കാ​ണാ​നാ​കും.

96 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള ലോ​ക​ക​പ്പ് പു​രു​ഷ ഫു​ട്ബോ​ളി​ൽ 22 പ​തി​പ്പു​ക​ളി​ൽ 964 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 2720 ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്.

ഫി​ഫ ലോ​ക​ക​പ്പി​ലെ മി​ക​ച്ച ഗോ​ളു​ക​ൾ

1. ഡി​യേ​ഗോ മാ​റ​ഡോ​ണ: അ​ർ​ജ​ന്‍റീ​ന , 1986

മെ​ക്സി​ക്കോ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 1986 ലോ​ക​ക​പ്പ് ഇ​തി​ഹാ​സ താ​രം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ അ​സാ​മാ​ന്യ പ്ര​ക​ട​നം കൊ​ണ്ട് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചു.

ആ ​ലോ​ക​ക​പ്പ് ര​ണ്ടു കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് എ​പ്പോ​ഴും ഓ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ മാ​റ​ഡോ​ണ​യു​ടെ കു​പ്ര​സി​ദ്ധ​മാ​യ ദൈ​വ​ത്തി​ന്‍റെ കൈ ​ഗോ​ളും പി​ന്നെ ആ ​കു​പ്ര​സി​ദ്ധി​യെ ത​ന്നെ വി​സ്മ​രി​പ്പി​ക്കും വി​ധ​ത്തി​ൽ നൂ​റ്റാ​ണ്ടി​ലെ ഗോ​ളെ​ന്നു വി​ശേ​പ്പി​ക്കു​ന്ന ഗോ​ളും.

അ​ർ​ജ​ന്‍റീ​ന-​ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മെ​ക്സി​ക്കോ​യു​ടെ അ​സ്റ്റാ​ക് സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്നു. 51-ാം മി​നി​റ്റി​ൽ കു​പ്ര​സി​ദ്ധ​മാ​യ മാ​റ​ഡോ​ണ​യു​ടെ ദൈ​വ​ത്തി​ന്‍റെ കൈ​ഗോ​ൾ പി​റ​ന്നു. ദൈ​വ​ത്തി​ന്‍റെ കൈ ​ഗോ​ൾ പി​റ​ന്ന് കൃ​ത്യം നാ​ലു മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം മാ​റ​ഡോ​ണ​യ്ക്ക് സ്വ​ന്തം പ​കു​തി​യി​ൽ​നി​ന്ന് പ​ന്ത് കി​ട്ടി. തു​ട​ർ​ന്ന് ഇം​ഗ്ലീ​ഷ് പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി മാ​റ​ഡോ​ണ 60 വാ​ര നീ​ള​മു​ള്ള 10 സെ​ക്ക​ൻ​ഡ് മാ​ത്രം നീ​ണ്ടു​നി​ന്ന് കു​തി​പ്പ് ആ​രം​ഭി​ച്ചു.

വ​ഴി മ​ധ്യേ എ​തി​രാ​ളി​ക​ളാ​യ പീ​റ്റ​ർ ബേ​ർ​ഡ്സ് ലി, ​പീ​റ്റ​ർ റീ​ഡ്, ടെ​റി ഫെ​ൻവി​ക്, കൂ​ടാ​തെ ര​ണ്ടു ത​വ​ണ വെ​ട്ടി​യൊ​ഴി​യ​പ്പെ​ട്ട ടെ​റി ബു​ച്ച​ർ എ​ന്നി​വ​രെ​യും അ​വ​സാ​ന ഇ​തി​ഹാ​സ ഗോ​ൾ​ഡ​കീ​പ്പ​ർ പീ​റ്റ​ർ ഷി​ൽ​ട്ട​ണെ​യും മാ​റ​ഡോ​ണ മാ​ന്ത്രി​ക കു​തി​പ്പി​ൽ നി​ഷ്പ്ര​ഭ​രാ​ക്കി പ​ന്ത് വ​ല​യി​ലാ​ക്കി. ഈ ​ഗോ​ളാ​ണ് പി​ന്നീ​ട് നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ളെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​ത്.

2. ഹാ​മി​ഷ് റോ​ഡ്ഗി​ഗ​സ് കൊ​ളം​ബി​യ, 2014

ഓ​രോ ലോ​ക​ക​പ്പു​ക​ൾ​ക്കും അ​തി​ന്േ‍​റ​താ​യ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. 1986ൽ ​ഡി​യേ​ഗോ മാ​റ​ഡോ​ണ, 2002ൽ ​റൊ​ണാ​ൾ​ഡോ, 2022 ല​യ​ണ​ൽ മെ​സി എ​ന്നി​വ​രെ​പ്പോ​ലെ. 2014 ലോ​ക​ക​പ്പി​ലെ ആ ​പ​ദ​വി കൊ​ളം​ബി​യ​ൻ താ​രം ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു.

ആ ​നി​ഷ്ക​ള​ങ്ക മു​ഖ​മു​ള്ള റോ​ഡ്രി​ഗ​സ് ക​ന്നി ലോ​ക​ക​പ്പി​ന് ബ്ര​സീ​ലി​ൽ എ​ത്തി​യ​ത് വ​ലി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മൂ​ന്നു ഗോ​ളും അ​ഞ്ച് അ​സി​സ്റ്റു​മാ​യി തി​ള​ങ്ങി. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ​ൻ താ​രം ത​ന്‍റെ പ്ര​തി​ഭ ലോ​ക​ത്തെ മു​ഴു​വ​ൻ കാ​ണി​ച്ചു.

അ​ബെ​ൽ അ​ഗി​ാ​ർ ഹെ​ഡ് ചെ​യ്തു ന​ൽ​കി​യ പ​ന്ത് പോ​സ്റ്റി​ന് ഏ​ക​ദേ​ശം 25 വാ​ര അ​ക​ലെ​നി​ന്നാ​ണ് റോ​ഡ്രി​ഗ​സി​ന്‍റെ അ​ടു​ക്ക​ലെ​ത്തു​ന്ന​ത്. പ​ന്ത് നെ​ഞ്ചു​കൊ​ണ്ട് മ​നോ​ഹ​ര​മാ​യി നി​യ​ന്ത്രി​ച്ച്, ഒ​ന്ന് വെ​ട്ടി​തി​രി​ഞ്ഞ് ഇ​ട​തു​കാ​ൽ കൊ​ണ്ട് ഒ​രു ഉ​ഗ്ര​ൻ വോ​ളി തൊ​ടു​ത്തു​വി​ട്ടു. ഉ​യ​ർ​ന്നു പ​റ​ന്ന പ​ന്ത് ഉ​റു​ഗ്വെ​ൻ ഗോ​ൾ​കീ​പ്പ​ർ ഫെ​ർ​ണാ​ണ്ടോ മു​സ് ലേ​ര​യു​ടെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ വ​ള​ഞ്ഞി​റ​ങ്ങി വ​ല​യെ ചും​ബി​ച്ചു.

3. റൊ​ണാ​ൾ​ഡീ​ഞ്ഞോ ബ്ര​സീ​ൽ്, 2002 ലോ​ക​ക​പ്പ്

ഏ​ഷ്യ​ൻ വ​ൻ​ക​ര​യി​ലേ​ക്ക് ആ​ദ്യ​മാ​യെ​ത്തി​യ ഫി​ഫ പു​രു​ഷ ലോ​ക​ക​പ്പ്, ജ​പ്പാ​നും ദ​ക്ഷി​ണ​കൊ​റി​യ​യും സം​യു​ക്ത​മാ​യി വേ​ദി​യൊ​രു​ക്കി.

ബ്ര​സീ​ൽ- ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം. മ​ത്സ​ര​ത്തി​ൽ റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ ക​രി​യി​ല കി​ക്ക് എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​യി ആ ​അ​ദ്ഭു​ത ഗോ​ൾ പി​റ​ന്നു. ഈ ​ഗോ​ളി​നെ ഏ​തൊ​രു ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക​നോ​ടും ചോ​ദി​ച്ചാ​ൽ അ​വ​ർ പ​റ​യും അ​ത് വെ​റു​മൊ​രു ’ഭാ​ഗ്യം’ മാ​ത്ര​മാ​യി​രു​ന്നു എ​ന്ന്. എ​ന്നാ​ൽ ഏ​തൊ​രു ബ്ര​സീ​ൽ ആ​രാ​ധ​ക​നോ​ടും ചോ​ദി​ച്ചാ​ൽ അ​വ​ർ പ​റ​യും റൊ​ണാൾ​ഡീ​ഞ്ഞോ അ​ത് മ​നഃ​പൂ​ർ​വം ല​ക്ഷ്യം​വ​ച്ചു​ത​ന്നെ എ​ടു​ത്ത​താ​ണെ​ന്ന്. റൊ​ണാ​ൾ​ഡീ​ഞ്ഞോ​യോ​ട് ത​ന്നെ ചോ​ദി​ച്ചാ​ലോ, അ​ത് ’തീ​ർ​ച്ച​യാ​യും’ ഒ​രു ഗോ​ൾ​ശ്ര​മം ത​ന്നെ​യാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ഒ​രു​പ​ക്ഷേ ഒ​രു ത​ല​മു​റ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഇം​ഗ്ല​ണ്ട് ടീ​മി​നെ​തി​രെ​യു​ള്ള ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ, മൈ​ക്ക​ൽ ഓ​വ​ന്‍റെ ഗോ​ളി​ന്‍റെ ക​രു​ത്തി​ൽ ഇം​ഗ്ല​ണ്ട് 1-0 ന് ​മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, റി​വാ​ൾ​ഡോ​യി​ലൂ​ടെ ബ്ര​സീ​ൽ സ​മ​നി​ല പി​ടി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടാം പ​കു​തി​യി​ൽ, മ​ത്സ​ര​ത്തി​ന്‍റെ 50-ാം മി​നി​റ്റി​ൽ, ഗോ​ൾ​പോ​സ്റ്റി​ൽ നി​ന്നും ഏ​ക​ദേ​ശം 40 വാ​ര അ​ക​ലെ വ​ച്ച് ബ്ര​സീ​ലി​ന് ഒ​രു ഫ്രീ​ക്കി​ക്ക് ല​ഭി​ക്കു​ന്നു; റൊ​ണാ​ൾ​ഡീ​ഞ്ഞോ അ​ത് എ​ടു​ക്കാ​നാ​യി മു​ന്നോ​ട്ടു​വ​ന്നു.

അ​ദ്ദേ​ഹം അ​വി​ടെ​നി​ന്നും നേ​രി​ട്ട് ഗോ​ൾ​പോ​സ്റ്റി​ലേ​ക്ക് ഷൂ​ട്ട് ചെ​യ്യു​മെ​ന്ന് ആ​രും​ത​ന്നെ പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ന്നാ​ൽ, ബ്ര​സീ​ലി​യ​ൻ മി​ഡ്ഫീ​ൽ​ഡ​ർ ഏ​വ​രെ ആ​ശ​ച​ര്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ന്ത് വ​ല​യി​ലേ​ക്ക് തൊ​ടു​ത്തു. പ്ര​തി​രോ​ധ നി​ര​യ്ക്കു മു​ക​ള​ലൂ​ടെ ഉ​യ​ർ​ന്നു പൊ​ങ്ങി​യ പ​ന്ത് ഗോ​ൾ​പോ​സ്റ്റി​നു തൊ​ട്ട​രി​കെ വ​ച്ച് പെ​ട്ടെ​ന്നു താ​ഴ്ന്നി​റ​ങ്ങി. അ​ൽ​പം ക​യ​റി​നി​ന്ന ഗോ​ൾ​കീ​പ്പ​ർ ഡേ​വി​ഡ് സീ​മാ​നെ പൂ​ർ​ണ​മാ​യും നി​സ​ഹാ​യ​നാ​ക്കി​ക്കൊ​ണ്ട് പ​ന്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ പ​റ​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പി​ന്നോ​ട്ട് ഇ​റ​ങ്ങി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​ത​ര​ത്തി​ൽ ഗോ​ളി​ലേ​ക്കു മ​ഴ​വി​ല്ലു​പോ​ലെ വ​ള​ഞ്ഞ് ക്രോ​സ്ബാ​റി​നെ തൊ​ട്ടു​രു​മ്മി വ​ല​യ്ക്കു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു.

4. റോ​ബി​ൻ വാ​ൻ പേ​ഴ്സി: നെ​ത​ർ​ല​ൻ​ഡ്സ്, 2014

ബ്ര​സീ​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 2014 ലോ​ക​ക​പ്പി​ന് കി​രീ​ടം നി​ല​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്പെ​യി​ൻ എ​ത്തി​യ​ത്. നാ​ലു വ​ർ​ഷം മു​ന്പ് ന​ട​ന്ന ലോ​ക​ക​പ്പി​ൽ അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ലാ​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്പെ​യി​ൻ ലോ​ക​ജേ​താ​ക്ക​ളാ​യ​ത്. ആ ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ്ര​സീ​ൽ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ബി​യി​ൽ സ്പെ​യി​ൻ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​രി​ടു​ന്ന​ത് നെ​ത​ർ​ലാ​ൻ​ഡ്സി​നെ. നാ​ലു വ​ർ​ം മു​ന്പ​ത്തെ തോ​ൽ​വി​ക്കു പ​ക​രം വീ​ട്ടാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഓ​റ​ഞ്ചു​പ​ട.

ജൂ​ണ്‍ 13ന് ​ന​ട​ന്ന സ്പെ​യി​നും നെ​ത​ർ​ല​ൻ​ഡ്സും ത​മ്മി​ലു​ള്ള പോ​രാ​ട്ടം, കാ​യി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ നി​ല​വി​ലു​ള്ള ഒ​രു ലോ​ക ചാ​ന്പ്യ·ാ​രു​ടെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​ക​ളി​ലൊ​ന്നാ​യി എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടും. തു​ട​ർ​ച്ച​യാ​യ മൂ​ന്നു പ്ര​ധാ​ന കി​രീ​ട​ങ്ങ​ൾ (2010 ലോ​ക​ക​പ്പ്, 2008, 2012 യൂ​റോ ക​പ്പ്) നേ​ടി വ​ന്ന ലാ ​റോ​ഹ, സാ​ൽ​വ​ദോ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 5-1നാ​ണ് തോ​റ്റ​ത്. മു​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​ണ് സ്പെ​യി​ൻ ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്.

44-ാം മി​നി​റ്റി​ൽ ആ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളി​ലൊ​ന്നി​നാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഡെ​ലി ബ്ലി​ൻ​ഡ് നീ​ട്ടി ന​ൽ​കി​യ ഒ​രു ലോം​ഗ് ബോ​ൾ മു​ന്നോ​ട്ട് അ​ല്പം ഓ​ടി ത​ല​യി​ൽ സ്വീ​ക​രി​ച്ച വാ​ൻ പേ​ഴ്സി 15 വാ​ര അ​ക​ലെ​നി​ന്ന് ഒ​രു ഡൈ​വിം​ഗ് ഹെ​ഡ​റി​ലൂ​ടെ വ​ല​കു​ലു​ക്കി. സ്പാ​നി​ഷ് ഗോ​ൾ​കീ​പ്പ​ർ ഇ​ക​ർ ക​സി​യ​സ് ഗോ​ൾ വ​ര​യി​ൽ​നി​ന്നും മു​ന്നോ​ട്ട് ക​യ​റി നി​ൽ​ക്കു​ന്ന​തു കൃ​ത്യ​മാ​യി മന​സി​ലാ​ക്കി​യാ​യി​രു​ന്നു ലോ​കം മു​ഴു​വ​ൻ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വ​ല കു​ലു​ക്കി​യ​ത്. ഈ ​ഗോ​ൾ താ​ര​ത്തി​ന് ഫ്ള​യിം​ഗ് ഡ​ച്ച്മാ​ൻ എ​ന്ന് പേ​ര് ന​ൽ​കി.

5. ഡെ​നി​സ് ബെ​ർ​ഗ്കാം​പ്: നെ​ത​ർ​ല​ൻ​ഡ്, 1998

ഫ്ള​യിം​ഗ് ഡ​ച്ച്മാ​ൻ എ​ന്നു പേ​രു​ള്ള വാ​ൻ പേ​ഴ്സി​യ​ൽ​നി​ന്ന് നോ​ണ്‍ ഫ്ള​യിം​ഗ് ഡ​ച്ച്മാ​നാ​യ ഡെ​നീ​സ് ബെ​ർ​ഗ്കാം​പി​ലേ​ക്ക് വ​രാം. ഡെ​നീ​സ് ബെ​ർ​ഗ്കാം​പി​ന്‍റെ വി​മാ​ന​യാ​ത്ര ചെ​യ്യാ​നു​ള്ള ഭ​യം പേ​രു​കേ​ട്ട​താ​ണ്. എ​ന്നാ​ൽ, 1998ലെ ​ലോ​ക​ക​പ്പ് ഫ്രാ​ൻ​സി​ലാ​യ​ത് ഭാ​ഗ്യ​മാ​യി. റോ​ഡ് മാ​ർ​ഗം അ​ദ്ദേ​ഹ​ത്തി​ന് ഫ്രാ​ൻ​സി​ൽ എ​ത്താ​നാ​യി.

ജൂ​ലൈ നാ​ലി​ന് മാ​ഴ്സെ​യി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ​യു​ള്ള ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നേ​ടി​യ ഗോ​ൾ മി​ക​ച്ച ഒ​ന്നാ​യി​രു​ന്നു.

മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ നി​ൽ​ക്കേ 90-ാം മി​നി​റ്റി​ൽ നെ​ത​ർ​ല​ൻ​ഡ്സ് പ്ര​തി​രോ​ധ താ​രം ഫ്രാ​ങ്ക് ഡി ​ബോ​ർ സ്വ​ന്തം പ​കു​തി​യി​ൽ നി​ന്നും ഏ​താ​ണ്ട് 60 വാ​ര അ​ക​ലേ​ക്ക് അ​ർ​ജ​ന്‍റീ​ന​ൻ ബോ​ക്സി​ലേ​ക്ക് ഒ​രു ലോം​ഗ ബോ​ൾ നീ​ട്ടി ന​ൽ​കു​ന്നു. വാ​യു​വി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബെ​ർ​ഗ്കാ​ന്പ് ത​ന്‍റെ ​ല​തു​കാ​ൽ കൊ​ണ്ട് അ​തി​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ നി​യ​ന്ത്രി​ച്ചു.

ആ ​ട​ച്ച് പ​ന്തി​ന്‍റെ വേ​ഗ​ത പൂ​ർ​ണ​മാ​യും കു​റ​ച്ചു. പ​ന്ത് നി​ലം തൊ​ടു​ന്ന​തി​ന് മു​ന്പ് ത​ന്നെ അ​ർ​ജ​ന്‍റീ​ന​ൻ ഡി​ഫെ​ൻ​ഡ​ർ റോ​ബ​ർ​ട്ടോ അ​യാ​ല​യെ വെ​ട്ടി​ച്ച് ബെ​ർ​ഗ്കാ​ന്പ് ബോ​ക്സി​നു തൊ​ട്ടു പു​റ​ത്തു​വ​ച്ച അ​ർ​ജ​ന്‍റീ​ന​ൻ ഗോ​ൾ​കീ​പ്പ​ർ കാ​ർ​ലോ​സ് റോ​വ​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ത​ന്‍റെ വ​ല​തു​കാ​ലി​ന്‍റെ പു​റം​ഭാ​ഗം കൊ​ണ്ട് പ​ന്ത് പോ​സ്റ്റി​ന്‍റെ മു​ക​ളി​ൽ വ​ല​തു​മൂ​ല​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റ്റി. 

6. ജി​യോ​വാ​നി വാ​ൻ ബ്രോ​ങ്കോ​സ്റ്റ്: നെ​ത​ർ​ലാ​ൻ​ഡ്സ്, 2010

ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​തി​ഥേ​യ​രാ​യ 2010 ലോ​ക​ക​പ്പ്, നെ​ത​ർ​ലാ​ൻ​ഡ്സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 12 വ​ർ​ഷ​ത്തി​നു​ശേ​ഷം സെ​മി​യി​ൽ. ര​ണ്ടു ത​വ​ണ ലോ​ക​ക​പ്പ് നേ​ടി​യി​ട്ടു​ള്ള ഉ​റു​ഗ്വെ​യാ​ണ് സെ​മി​യി​ൽ എ​തി​രാ​ളി​ക​ൾ. 1990നു​ശേ​ഷം ഉ​റു​ഗ്വെ യോ​ഗ്യ​ത നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ലോ​ക​ക​പ്പാ​യി​രു​ന്നു അ​ത്. ഘാ​ന​യ്ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലെ കു​പ്ര​സി​ദ്ധ​മാ​യ ഹാ​ൻ​ഡ്ബോ​ളി​നെ​ത്തു​ട​ർ​ന്ന സൂ​പ്പ​ർ​താരം ലൂ​യി​സ് സു​വാ​ര​സ് ഇ​ല്ലാ​തെ​യാ​ണ് അ​വ​ർ നെ​ത​ർ​ലാ​ൻ​ഡ്സി​നെ നേ​രി​ടാ​ൻ ഇ​റ​ങ്ങി​യ​ത്.

സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​തി​ന​ഞ്ചു മി​നി​റ്റി​ൽ ഓ​റ​ഞ്ചു കു​പ്പാ​യ​ക്കാ​ർ ചെ​റു​തും വ​ലു​തു​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ളൊ​ന്നും ത​ന്നെ​യു​ണ്ടാ​യി​ല്ല. സ്കോ​ർ അ​പ്പോ​ഴും 0-0. 18-ാം മി​നി​റ്റി​ൽ നെ​ത​ർ​ലാ​ൻ​ഡ്സ് ക്യാ​പ്റ്റ​ൻ വാ​ൻ ബ്രോ​ങ്കോ​സ്റ്റ് ത​ന്നെ ഈ ​സ​മ​നി​ല പൂ​ട്ട് പൊ​ളി​ച്ചു.

ഉ​റു​ഗ്വെ​യു​ടെ പ​കു​തി​യി​ൽ വ​ച്ച് വെ​സ് ലി ​സ്നൈ​ഡ​റി​ൽ​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച നെ​ത​ർ​ലാ​ൻ​ഡ്സ് നാ​യ​ക​ൻ 40 വാ​ര പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത ഇ​ട​ങ്കാ​ല​ൻ ലോം​ഗ് റേ​ഞ്ച് ബു​ള്ള​റ്റ് ഷോ​ട്ട് ടൂ​ർ​ണ​മെ​ന്‍റ് ബോ​ൾ ജ​ബു​ലാ​നി​യു​ടെ​അ​വി​ശ്വ​സ​നീ​യ​മാ​യ സ്പീ​ഡും സ്വിം​ഗും മു​ത​ലെ​ടു​ത്തു​കൊ​ണ്ട് ഫെ​ർ​ണാ​ണ്ടോ മു​സ് ലേ​ര​യ്ക്ക് എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത വി​ധം പ​ന്ത് വ​ല​യു​ടെ ടോ​പ് കോ​ർ​ണ​റി​ൽ ത​റ​ച്ചു​ക​യ​റി.

7. മാ​ക്സി റോ​ഡ്രി​ഗ​സ്: അ​ർ​ജ​ന്‍റീ​ന, 2006

ജ​ർ​മ​നി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 2006 ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യും മെ​ക്സി​ക്കോ​യും ഏ​റ്റു​മു​ട്ടു​ന്നു. ആ​ദ്യ പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ഇ​രു പ​ക്ഷ​വും ഓ​രോ ഗോ​ൾ വീ​തം നേ​ടി. സ​മ​നി​ല പൊ​ട്ടി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ടു. 98-ാം മി​നി​റ്റി​ൽ അ​ർ​ജ​ന്ൈ‍​റ​ൻ നാ​യ​ക​ൻ ഹു​വാ​ൻ പാ​ബ്ലോ സോ​റി​ൻ ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് റോ​ഡ്രി​ഗ​സ് പെ​നാ​ൽ​റ്റി ബോ​ക്സി​നു കൃ​ത്യം മൂ​ല​യി​ൽ നി​ന്ന് നെ​ഞ്ചി​ൽ സ്വീ​ക​രി​ച്ചു. ബോ​ക്സി​നു പു​റ​ത്തേ​ക്കൊ​ന്ന് ഇ​റ​ങ്ങി പ​ന്ത് നി​ലം തൊ​ടും മു​ന്പ് ഇ​ട​തു​കാ​ൽ കൊ​ണ്ട് റോ​ഡ്രി​ഗ​സ് വ​ല​യി​ലേ​ക്ക് ഒ​രു റോ​ക്ക​റ്റ് ക​ണ​ക്കേ പാ​യി​ച്ചു. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ൽ പ​ന്ത് വ​ല​യി​ൽ ത​റ​ച്ചു.

8. കാ​ർ​ലോ​സ് ആ​ൽ​ബ​ർ​ട്ടോ: ബ്ര​സീ​ൽ, 1970

ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്പോ​ൾ, 1970-ലെ ​ബ്ര​സീ​ൽ ടീം ​ആ പ​ട്ടി​ക​യി​ൽ വ​ള​രെ മു​ന്നി​ലു​ണ്ടാ​കും. പെ​ലെ, ജെ​യ​ർ​സി​ഞ്ഞോ, റി​വെ​ലി​നോ, ടോ​സ്റ്റാ​വോ, കൂ​ടാ​തെ നാ​യ​ക​നാ​യ കാ​ർ​ലോ​സ് ആ​ൽ​ബ​ർ​ട്ടോ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഭ​ക​ളാ​ൽ സ​്പ​ന്ന​മാ​യി​രു​ന്നു ആ ​നി​ര.

ജി​യാ​സി​ന്േ‍​റാ ഫാ​ഷെ​ട്ടി, ജി​ജി റി​വ, ജി​യാ​നി റി​വേ​ര തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന ഇ​റ്റ​ലി​ക്കെ​തി​രെ​യു​ള്ള ഫൈ​ന​ലി​ന് മു​ന്പ് ത​ന്നെ ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം ബ്ര​സീ​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്നു.
മ​ത്സ​ര​ത്തി​ൽ ഇ​തി​ഹാ​സ താ​രം പെ​ലെ​യു​ടെ ഗോ​ളി​ൽ ബ്ര​സീ​ൽ മു​ന്നി​ലെ​ത്തി. റോ​ബ​ർ​ട്ടോ ബോ​നി​ൻ​സെ​ന്യ​യു​ടെ ഗോ​ളി​ൽ ആ​ദ്യ പ​കു​തി​യി​ൽ ഇ​റ്റ​ലി ഗോ​ൾ മ​ട​ക്കി.

66-ാം മി​നി​റ്റ് വ​രെ ഇ​റ്റ​ലി ലീ​ഡ് നേ​ടാ​യി പൊ​രു​തി. അ​ടു​ത്ത 20 മി​നി​റ്റി​നു​ള്ളി​ൽ അ​സൂ​റി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ത​ക​ർ​ന്നു. ഗെ​ർ​സ​ണും ജെ​യ​ർ​സി​ഞ്ഞോ​യും മ​ത്സ​രം ബ്ര​സീ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ക്യാ​പ്റ്റ​ൻ കാ​ർ​ലോ​സ് ആ​ൽ​ബ​ർ​ട്ടോ 86-ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ അ​ജ​യ്യ​രാ​യെ​ത്തി​യ ബ്ര​സീ​ൽ ഇ​റ്റ​ലി​യെ പൂ​ർ​ണ്ണ​മാ​യും നി​ഷ്പ്ര​ഭ​രാ​യി.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളി​ലൊ​ന്നെ​ന്ന വി​ശേ​ഷ​ണ​മാ​ണ് അ​തി​നു ല​ഭി​ച്ച​ത്. സ്വ​ന്തം പ്ര​തി​രോ​ധ നി​ര​യി​ൽ ബ്ര​സീ​ൽ താ​ര​ങ്ങ​ൾ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ പ​നത് പ​ര​സ്പ​രം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ആ ​നീ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം ബോ​ക്സി​നു തൊ​ട്ട​ടു​ത്ത്് വ​ച്ച് ടെ​സ്റ്റാ​വോ പ​ന്ത് ത​ട്ടി​യെ​ടു​ക്കു​ന്ന​ത​തോ​ടെ​യാ​ണ് ഈ ​നീ​ക്കം ആ​രം​ഭി​ക്കു​ന്ന​ത്.

സ്വ​ന്തം പ​കു​തി​യി​ൽ​വ​ച്ച് പ​ന്ത് ല​ഭി​ച്ച ക്ലോ​ഡോ​ആ​ൽ​ഡോ അ​തി​സാ​ഹ​സി​ക​മാ​യി നാ​ല് ഇ​റ്റാ​ലി​യ​ൻ ക​ളി​ക്കാ​രെ ഡ്രി​ബി​ൾ ചെ​യ്ത് മ​റി​ക​ട​ന്ന് ഇ​ട​തു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന റി​വെ​ലി​നോ​യ്ക്ക് പാ​സ് ന​ൽ​കി. റി​വെ​ലി​നോ വിം​ഗി​ലു​ണ്ടാ​യി​രു​ന്ന ജെ​യ​ർ​സി​ഞ്ഞോ​യെ ക​ണ്ടെ​ത്തു​ക​യും, ജെ​യ​ർ​സി​ഞ്ഞോ ജി​യാ​സി​ന്േ‍​റാ ഫാ​ഷെ​ട്ടി​യെ മ​റി​ക​ട​ന്ന് പെ​നാ​ൽ​റ്റി ബോ​ക്സി​ന്‍റെ അ​തി​രി​ലു​ണ്ടാ​യി​രു​ന്ന പെ​ലെ​യ്ക്ക് പ​ന്ത് കൈ​മാ​റു​ക​യും ചെ​യ്തു.

ത​ന്‍റെ വ​ഴി ത​ട​ഞ്ഞു​നി​ന്ന താ​ർ​സി​സി​യോ ബ​ർ​ഗ്നി​ച്ചി​നെ വ​ക​വ​യ്ക്കാ​തെ പെ​ലെ വ​ല​തു​വ​ശ​ത്തു​കൂ​ടെ വിം​ഗ് ബാ​ക്ക് കാ​ർ​ലോ​സ് ആ​ൽ​ബ​ർ​ട്ടോ ഓ​ടി​ക്ക​യ​റു​ന്നു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി അ​ങ്ങോ​ട്ട് നോ​ക്കു​ക പോ​ലും ചെ​യ്യാ​തെ പ​ന്ത് സാ​വ​ധാ​നം വ​ല​തു​വ​ശ​ത്തെ ശൂ​ന്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് ഉ​രു​ട്ടി​വി​ട്ടു ആ ​നി​മി​ഷം പാ​ഞ്ഞു​വ​ന്ന നാ​യ​ക​ൻ വേ​ഗ​ത കു​റ​യ്ക്കാ​തെ ത​ന്നെ പ​ന്തി​നെ ഒ​രു പ​വ​ർ​ഫു​ൾ ഷോ​ട്ടി​ലൂ​ടെ വ​ല​യി​ലാ​ക്കി.

9. മാ​നു​വ​ൽ നെ​ഗ്രെ​റ്റോ: മെ​ക്സി​ക്കോ, 1986

1986ലെ ​മെ​ക്സി​ക്കോ ലോ​ക​ക​പ്പ് ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ്. ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മാ​ന്ത്രി​ക പ്ര​ക​ട​നം മാ​ത്ര​മ​ല്ല ആ ​ടൂ​ർ​ണ​മെ​ന്‍റി​നെ അ​ത്ര​മേ​ൽ സ​വി​ശേ​ഷ​മാ​ക്കി​യ​ത്.
ത​ങ്ങ​ളു​ടെ ആ​ദ്യ ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച് 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, മെ​ക്സി​ക്കോ​യ്ക്ക് ചു​റ്റും ഒ​രു പു​തി​യ ടീ​മി​നെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ത​ക്ക​വ​ണ്ണം ഒ​രു പു​തി​യ താ​രം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു.

റ​യ​ൽ മാ​ഡ്രി​ഡ് സ്ട്രൈ​ക്ക​ർ ഹ്യൂ​ഗോ സാ​ഞ്ച​സ്. പ്യൂ​മാ​സി​ൽ ത​ന്‍റെ ഏ​ഴാം സീ​സ​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യ മാ​നു​വ​ൽ നെ​ഗ്രെ​റ്റെ ആ​യി​രു​ന്നു മു​ന്നേ​റ്റ​നി​ര​യി​ൽ ഈ ​സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ പ​ങ്കാ​ളി. എ​ന്നാ​ൽ, ഗോ​ളു​കൊ​ണ്ട് ഗാ​ല​റി​യെ ആ​വേ​ശ​ത്തി​ലാ​ക്കി​യ​ത് സാ​ഞ്ച​സ് ആ​യി​രു​ന്നി​ല്ല, പ​ക​രം നെ​ഗ്രെ​റ്റെ ആ​യി​രു​ന്നു.

ബ​ൾ​ഗേ​റി​യ​ക്കെ​തി​രേ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തിന്‍റെ 34-ാം മി​നി​റ്റി​ൽ ഉ​യ​ർ​ന്നു വ​ന്ന ഒ​രു പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ നെ​ഗ്രെ​റ്റെ അ​ത് ഹാ​വി​യ​ർ അ​ഗീ​രെ​യ്ക്ക് ചി​പ്പ് ചെ​യ്തു ന​ൽ​കി. അ​ഗീ​രെ​യാ​ക​ട്ടെ പ​ന്ത് നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ നെ​ഗ്രെ​റ്റെ​യ്ക്ക് ത​ന്നെ തി​രി​ച്ചു ന​ൽ​കി. തൊ​ട്ട​ടു​ത്ത നി​മി​ഷം, ആ ​പ​ന്ത് നെ​ഗ്രെ​റ്റെ മ​നോ​ഹ​ര​മാ​യി സ്വീ​ക​രി​ക്കു​ക​യും, ഒ​രു കി​ടി​ല​ൻ സി​സ​ർ കി​ക്കി​ലൂ​ടെ ഗോ​ൾ​വ​ല കു​ലു​ക്കു​ക​യും ചെ​യ്തു.

10. ടിം ​കാ​ഹി​ൽ: ഓ​സ്ട്രേ​ലി​യ്, 2014

2014ൽ ​ബ്ര​സീ​ൽ ലോ​ക​ക​പ്പ് ക​ണ്ട് മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളി​ലൊ​ന്ന് ക​ണ്ട മ​ത്സ​രം. അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്പെ​യി​നെ 5-1 ന് ​ത​ക​ർ​ത്ത നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രേ ഓ​സ്ട്രേ​ലി​യ​യു​ടെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​രം. മ​ത്സ​ര​ത്തി​ൽ 20-ാം മി​നി​റ്റി​ൽ ആ​ര്യ​ൻ റോ​ബ​ൻ ഓ​സ്ട്രേ​ലി​യ​യു​ടെ വ​ല​കു​ലു​ക്കി. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ഓ​സ്ട്രേ​ലി​യ​ൻ വ​ൻ​ക​ര ഒ​ന്ന​ട​ങ്കം സ​ന്തോ​ഷം കൊ​ണ്ട് ആ​ർ​ത്തു​വി​ളി​ച്ചു.

വ​ല​ത് വിം​ഗ-​ബാ​ക്ക് ആ​യ റ​യാ​ൻ മ​ക്ഗോ​വ​ൻ നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ പെ​നാ​ൽ​റ്റി ബോ​ക്സി​നു​ള്ളി​ലേ​ക്ക് നീ​ട്ടി ന​ൽ​ക​യ ഒ​രു ലോം​ഗ് ബോ​ൾ ഓ​സ്ട്രേ​ലി​യ​യു​ടെ ദേ​ശീ​യ ഹീ​റോ ആ​യ ടിം ​കാ​ഹി​ൽ പി​ടി​ച്ചെ​ടു​ത്തു. ഒ​ന്നു ചി​ന്തി​ക്കാ​ൻ പോ​ലും നി​ൽ​ക്കാ​തെ, ക്രോ​സ്ബാ​റി​നെ ത​ഴു​കി​ക്കൊ​ണ്ട് ഗോ​ൾ​വ​ല​യി​ൽ ത​റ​ച്ചു​ക​യ​റി.

10. ബ​ഞ്ച​മി​ൻ പ​വാ​ർ​ഡ്: ഫ്രാ​ൻ​സ്, 2018

2018ൽ ​റ​ഷ്യ ആ​തി​ഥേ​യ​രാ​യ ലോ​ക​ക​പ്പി​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​രം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച​യോ​ള​മാ​കു​ന്ന​തു​വ​രെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു ഗോ​ൾ​ര​ഹി​ത സ​മ​നി​ല പോ​ലും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, ആ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം ഒ​രു​പ​ക്ഷേ പ്രീ-​ക്വാ​ർ​ട്ട​റി​ലാ​യി​രു​ന്നു. ബെ​ഞ്ച​മി​ൻ പ​വാ​ർ​ഡ് എ​ന്ന താ​രം ല​യ​ണ​ൽ മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​തീ​ക്ഷ​ക​ളും സ്വ​പ്ന​ങ്ങ​ളും ത​ല്ലി​ക്കെ​ടു​ത്തു​ന്ന കാ​ഴ്ച​യ്ക്കാ​ണ് അ​ന്ന് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

അ​ന്‍റോ​യി​ൻ ഗ്രീ​സ്മാ​ൻ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഫ്രാ​ൻ​സി​ന് ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തു. പ​കു​തി സ​മ​യ​ത്തി​ന് തൊ​ട്ടു​മു​ന്പും ശേ​ഷ​വു​മാ​യി എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യും ഗ​ബ്രി​യേ​ൽ മെ​ർ​ക്കാ​ഡോ​യും ചേ​ർ​ന്ന് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ആ ​സ​മ​യ​ത്താ​ണ് തിയോ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ ക്രോ​സ് പ​ന്ത് വാ​യു​വി​ൽ വ​ച്ച് മ​നോ​ഹ​ര​മാ​യി ക​ട്ട് ചെ​യ്ത് അ​ടി​ച്ച് ബെ​ഞ്ച​മി​ൻ പ​വാ​ർ​ഡ് ആ ​മാ​ന്ത്രി​ക നി​മി​ഷം സൃ​ഷ്ടി​ച്ച​ത്.

11. ടോ​ണി ക്രൂ​സ്: ജ​ർ​മ​നി, 2018

റ​ഷ്യ ആ​തി​ഥേ​യ​രാ​യ 2018 ലോ​ക​ക​പ്പ് തൊ​ട്ടു​മു​ൻ പ​തി​പ്പി​ലെ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി​ക്ക് ദു​ര​ന്ത​മാ​യി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ത​ന്നെ പു​റ​ത്താ​യ നി​ല​വി​ലെ ജേ​താ​ക്ക​ൾ​ക്ക് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ​യോ​ട് തോ​റ്റ ജ​ർ​മ​നി ജ​യം പ്ര​തീ​ക്ഷി​ച്ച് സ്വീ​ഡ​നെ​തി​രേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി.

32-ാം മി​നി​റ്റി​ൽ ഓ​ല ടോ​യ്വോ​ന​ന്‍റെ ഗോ​ളി​ലൂ​ടെ ജ​ർ​മ​നി പി​ന്നി​ലാ​യെ​ങ്കി​ലും മാ​ർ​ക്കോ റൂ​സ് സ​മ​നി​ല പി​ടി​ച്ചു. 90+5ാം മി​നി​റ്റി​ൽ, ലെ​ഫ്റ്റ് വിം​ഗി​ൽ ജ​ർ​മ​നി​ക്കൊ​രു ഫ്രീ-​കി​ക്ക് ല​ഭി​ച്ചു. അ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടേ​റി​യ ഒ​രു കോ​ണി​ൽ നി​ന്നാ​യി​രു​ന്നു, എ​ങ്കി​ലും അ​വി​ടെ​യൊ​രു അ​ത്ഭു​തം സം​ഭ​വി​ച്ചു. പ​ന്ത് ത​നി​ക്ക് മു​ന്നി​ലേ​ക്ക് ചെ​റു​താ​യൊ​ന്ന് ത​ട്ടി​യി​ടാ​ൻ ക്രൂ​സ്, റൂ​സി​നേ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​ലൂ​ടെ കി​ക്ക് ചെ​യ്യാ​നു​ള്ള ആം​ഗി​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം തൊ​ടു​ത്ത കി​ക്ക് ഗോ​ൾ​പോ​സ്റ്റി​ന്‍റെ ടോ​പ്പ് കോ​ർ​ണ​റി​ൽ ഗോ​ൾ​കീ​പ്പ​ർ റോ​ബി​ൻ ഓ​ൾ​സ​ന് എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത വി​ധം വ​ള​ഞ്ഞ് അ​ക​ത്ത്ക​യ​റി.

12. ബോ​ബി ചാ​ൾ​ട്ട​ണ്‍, ഇം​ഗ്ല​ണ്ട, 1966

ബോ​ബി ചാ​ൾ​ട്ട​ണ്‍ എ​ന്ന മി​ഡ്ഫീ​ൽ​ഡ് ജ​ന​റ​ലി​ന്‍റെ ക​രു​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്തം മ​ണ്ണി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ലോ​ക​ക​പ്പ് കി​രീ​ടം ചൂ​ടി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ​യ്ക്കെ​തി​രെ​യു​ള്ള ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് 2-0 ന് ​വി​ജ​യി​ച്ചി​രു​ന്നു. ഈ ​മ​ത്സ​ര​ത്തി​ൽ ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​യ വി​ജ​യ​ത്തി​ന് വ​ഴി​തു​റ​ന്ന​ത് ചാ​ൾ​ട്ട​ന്‍റെ ഒ​രു മാ​ന്ത്രി​ക ഗോ​ളാ​യി​രു​ന്നു.

മാ​ർ​ട്ടി​ൻ പീ​റ്റേ​ഴ്സ് സ്വ​ന്തം പ​കു​തി​യി​ൽ വ​ച്ച് പ​ന്ത് പി​ടി​ച്ചെ​ടു​ത്ത് റോ​ജ​ർ ഹ​ണ്ടി​ന് ന​ൽ​കി. ഹ​ണ്ട് ആ ​പ​ന്ത് സ്വ​ന്തം ഹാ​ഫി​ൽ നി​ന്നി​രു​ന്ന ചാ​ൾ​ട്ട​ന് കൈ​മാ​റി​യ​തോ​ടെ അ​ദ്ദേ​ഹം മു​ന്നോ​ട്ട് കു​തി​ച്ചു. എ​തി​രാ​ളി​ക​ളെ വെ​ട്ടി​യൊ​ഴി​ഞ്ഞു​ള് ആ ​മു​ന്നേ​റ്റം ഗോ​ൾ​പോ​സ്റ്റി​ന് 25 വാ​ര അ​ക​ലെ വ​ച്ച് അ​ദ്ദേ​ഹം ഒ​രു ബു​ള്ള​റ്റ് ഷോ​ട്ട് തൊ​ടു​ത്തു​വി​ട്ടു. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ൽ എ​ഴു​ന്നേ​റ്റു നി​ർ​ത്താ​ൻ പോ​ന്ന ആ ​അ​തി​മ​നോ​ഹ​ര​മാ​യ കി​ക്ക് ചെ​ന്നു​പ​തി​ച്ച​ത് ഗോ​ൾ​പോ​സ്റ്റി​ന്‍റെ ടോ​പ്പ് കോ​ർ​ണ​റി​ലാ​യി​രു​ന്നു.

13. സ​യീ​ദ് അ​ൽ ഒ​വൈ​റാ​ൻ, സൗ​ദി അ​റേ​ബ്യ, 1994

1994ലെ ​ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ സൗ​ദി അ​റേ​ബ്യ​യ്ക്ക് വേ​ണ്ടി അ​ൽ ഒ​വൈ​റാ​ൻ നേ​ടി​യ ഗോ​ളി​ന് ച​രി​ത്ര​ത്തി​ൽ ത​ന​താ​യ ഒ​രു സ്ഥാ​ന​മു​ണ്ട്.

സ്വ​ന്തം പ​കു​തി​യി​ൽ വ​ച്ച് പ​ന്ത് കൈ​ക്ക​ലാ​ക്കി​യ ഒ​വൈ​റാ​ൻ, എ​തി​രാ​ളി​ക​ളു​ടെ ബോ​ക്സി​ലേ​ക്ക് ന​ട​ത്തി​യ അ​വി​ശ്വ​സ​നീ​യ​മാ​യ കു​തി​പ്പി​ൽ നാ​ലി​ൽ കു​റ​യാ​ത്ത ക​ളി​ക്കാ​രെ​യാ​ണ് വെ​ട്ടി​യൊ​ഴി​ഞ്ഞ​ത്. ഒ​ടു​വി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ഫി​നി​ഷിം​ഗി​ലൂ​ടെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം ത​ന്‍റെ ടീ​മി​ന് 1-0 ന്‍റെ വി​ജ​യം സ​മ്മാ​നി​ച്ചു. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സോ​ളോ ഗോ​ളു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

14. എ​സ്റ്റെ​ബാ​ൻ കാം​ബി​യാ​സോ, അ​ർ​ജ​ന്‍റ​ന, 2006

ടി​കി-​ടാ​ക്ക​യെ​ന്ന മ​നോ​ഹ​ര​മാ​യി കാ​ൽ​പ്പ​ന്ത് കേ​ളീ​ശൈ​ലി​യു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ആ​വി​ഷ്കാ​രം 2006ൽ ​ലോ​ക​ത്തി​ന് കാ​ണി​ച്ചു​ത​ന്ന​ത് അ​ർ​ജ​ന്‍റീ​ന​യാ​യി​രു​ന്നു. ലോ​ക​ക​പ്പ് ച​രി​ത്രം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ഗോ​ളു​ക​ളി​ലൊ​ന്ന് അ​ന്ന് എ​സ്റ്റെ​ബാ​ൻ കാം​ബി​യാ​സോ സ്വ​ന്ത​മാ​ക്കി.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സെ​ർ​ബി​യ ആ​ൻ​ഡ് മോ​ണ്ടി​നെ​ഗ്രോ​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. സ്വ​ന്തം പ​കു​തി​യി​ൽ വ​ച്ച് മാ​ക്സി റോ​ഡ്രി​ഗ​സ് പ​ന്ത് വീ​ണ്ടെ​ടു​ത്തു​കൊ​ണ്ട് തു​ട​ങ്ങി​യ ആ ​പാ​സിം​ഗ് മൂ​വ്മെ​ന്‍റി​ൽ, അ​ർ​ജ​ന്‍റീ​ന ഏ​ക​ദേ​ശം ഒ​രു മി​നി​റ്റോ​ളം പ​ന്ത് ത​ങ്ങ​ളു​ടെ പ​ക്ക​ൽ ത​ന്നെ സൂ​ക്ഷി​ച്ചു. സെ​ർ​ബി​യ ആ​ൻ​ഡ് മോ​ണ്ടി​നെ​ഗ്രോ​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി അ​വ​ർ പ​ന്ത് വ​ശ​ങ്ങ​ളി​ലേ​ക്കും പി​ന്നി​ലേ​ക്കും മു​ന്നി​ലേ​ക്കും കൃ​ത്യ​മാ​യി കൈ​മാ​റി​ക്കൊ​ണ്ടി​രു​ന്നു.

ആ ​നീ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ ഹാ​വി​യ​ർ സാ​വി​യോ​ള​യും ഹു​വാ​ൻ റോ​മ​ൻ റി​ക്വ​ൽ​മി​യും ത​മ്മി​ലു​ള്ള വ​ണ്‍-​ടു പാ​സു​ക​ളി​ലേ​ക്ക് വ​ഴി​മാ​റി. തു​ട​ർ​ന്ന് റി​ക്വ​ൽ​മി ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ച്ച കാം​ബി​യാസോ അ​ത് ഹെ​ർ​ണാ​ൻ ക്രെ​സ്പോ​യ്ക്ക് കൈ​മാ​റി. ക്രെ​സ്പോ ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ ഒ​രു ബാ​ക്ക്-​ഹീ​ൽ പാ​സ് കൃ​ത്യ​മാ​യി പി​ടി​ച്ചെ​ടു​ത്ത കാം​ബി​യാ​സോ പ​ന്ത് പോ​സ്റ്റി​ന്‍റെ ടോ​പ്പ് കോ​ർ​ണ​റി​ലേ​ക്ക് അ​ടി​ച്ചു ക​യ​റ്റി.
തു​ട​ർ​ച്ച​യാ​യ 24 പാ​സു​ക​ൾ​ക്കൊ​ടു​വി​ൽ, ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഒ​രു ’ടീം ​ഗോ​ൾ’ അ​ർ​ജ​ന്‍റീ​ന സ്വ​ന്ത​മാ​ക്കി.

15. മൈ​ക്കി​ൾ ഓ​വ​ൻ, ഇം​ഗ്ല​ണ്ട്, 1998

ഫ്രാ​ൻ​സി​ലെ സെ​ന്‍റ് എ​റ്റി​യേ​നി​ൽ ന​ട​ന്ന പ്രീ-​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ആ ​അ​ത്ഭു​ത ഗോ​ൾ പി​റ​ന്ന​ത്. 18കാ​ര​നാ​യ ഓ​വ​ൻ ഇം​ഗ്ല​ണ്ടി​നാ​യി ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​നെ​ന്ന റി​ക്കാ​ർ​ഡി​ലാ​യി​രു​ന്നു. സ്കോ​ർ 1-1 ന് ​സ​മ​നി​ല​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

16-ാം മി​നി​റ്റി​ൽ ഇം​ണ്ടി​ന്‍റെ സ്വ​ന്തം പ​കു​തി​യി​ൽ നി​ന്ന് ഡേ​വി​ഡ് ബെ​ക്കാം ന​ൽ​കി​യ കൃ​ത്യ​ത​യാ​ർ​ന്ന ഒ​രു ലോം​ഗ് പാ​സ് ഓ​വ​നി​ലേ​ക്ക് എ​ത്തി. സെ​ന്‍റ​ർ സ​ർ​ക്കി​ളി​ൽ നി​ന്ന ഓ​വ​ൻ, ത​ന്‍റെ വ​ല​ത് ബൂ​ട്ടി​ന്‍റെ പു​റം​ഭാ​ഗം കൊ​ണ്ട് പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​ി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി

അ​തി​വേ​ഗം പ​ന്തു​മാ​യി കു​തി​ച്ച ഓ​വ​ൻ അ​ർ​ജ​ന്ൈ‍​റ​ൻ ഡി​ഫ​ൻ​ഡ​ർ ഹോ​സെ ചാ​മോ​ട്ടി​നെ പി​ന്നി​ലാ​ക്കി. അ​ടു​ത്ത​താ​യി മു​ന്നോ​ട്ട് ക​യ​റി​വ​ന്ന റോ​ബ​ർ​ട്ടോ അ​യ്യാ​ല​യെ വെ​ട്ടി​ച്ച് മു​ന്നേ​റി.

പെ​നാ​ൽ​റ്റി ബോ​ക്സി​ൽ എ​ത്തി​യ ഇം​ഗ്ലീ​ഷ് താ​രം വ​ല​തു​വ​ശ​ത്തു​നി​ന്ന് തൊ​ടു​ത്ത വെ​ടി​യു​ണ്ട പോ​ലു​ള്ള ഷോ​ട്ട് ഗോ​ൾ​കീ​പ്പ​ർ കാ​ർ​ലോ​സ് റോ​വ​യ്ക്ക് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ വ​ല​യു​ടെ മു​ക​ളി​ൽ ഇ​ട​ത് മൂ​ല​യി​ൽ ചെ​ന്നു​ത​റ​ച്ചു.

16. ജോ ​കോ​ൾ, ഇം​ഗ്ല​ണ്ട്, 2006

ജ​ർ​മ​നി​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ജോ ​കോ​ളി​ന്‍റെ മാ​ന്ത്രി​ക ഗോ​ൾ പി​റ​ന്ന​ത്. സ്വീ​ഡി​ഷ് പ്ര​തി​രോ​ധ നി​ര ക്ലി​യ​ർ ചെ​യ്ത പ​ന്ത് ബോ​ക്സി​ന് വ​ള​രെ അ​ക​ലെ, ഏ​ക​ദേ​ശം 35 വാ​ര പു​റ​ത്തു നി​ന്ന ജോ ​കോ​ളി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് എ​ത്തി​യ​ത്.

വാ​യു​വി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് കോ​ൾ നെ​ഞ്ചു​കൊ​ണ്ട് വ​ള​രെ ശാ​ന്ത​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. പ​ന്ത് താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ്, ഒ​ട്ടും സ​മ​യം ക​ള​യാ​തെ അ​ദ്ദേ​ഹം ഒ​രു ലേം​ഗ് റേ​ഞ്ച് വോ​ളി തൊ​ടു​ത്തു. സ്വീ​ഡി​ഷ് ഗോ​ൾ​കീ​പ്പ​ർ ആ​ൻ​ഡ്രി​യാ​സ് ഇ​സാ​ക്സ​ണ്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ൽ ത​ട്ടി പ​ന്ത് പോ​സ്റ്റി​ന്‍റെ മു​ക​ളി​ൽ വ​ല​ത് മൂ​ല​യി​ൽ ചെ​ന്നു​ത​റ​ച്ചു.

17. ജോ​സി​മാ​ർ: ബ്ര​സീ​ൽ, 1986

1986ലെ ​മെ​ക്സി​ക്കോ ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​ന്‍റെ റൈ​റ്റ്-​ബാ​ക്ക് ആ​യി​രു​ന്ന ജോ​സി​മാ​ർ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ​തി​രേ നേ​ടി​യ ഗോ​ൾ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലോം​ഗ് റേ​ഞ്ച് ഗോ​ളു​ക​ളി​ൽ ഒ​ന്നാ​ണ്. ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു ജോ​സി​മാ​ർ ഈ ​അ​ത്ഭു​ത ഗോ​ൾ നേ​ടി​യ​ത് എ​ന്ന​ത് ഇ​തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. അ​ന്ന് ലോ​ക​പ്ര​ശ​സ്ത​നാ​യ പാ​റ്റ് ജെ​ന്നിം​ഗ്സ് ആ​യി​രു​ന്നു അ​യ​ർ​ല​ൻ​ഡി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ.

42-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ നീ​ക്കം. ബ്ര​സീ​ലി​യ​ൻ മി​ഡ്ഫീ​ൽ​ഡ​ർ അ​ലി​മാ​വോ ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ക്കു​ന്പോ​ ജോ​സി​മാ​ർ ബോ​ക്സി​ന് വ​ള​രെ പു​റ​ത്താ​ണ് നി​ന്നി​രു​ന്ന​ത്. നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്ര​തി​രോ​ധം അ​ദ്ദേ​ഹ​ത്തി​ന് മു​ന്നോ​ട്ടു ക​ട​ക്കാ​ൻ സ്ഥ​ലം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​വി​ടെ നി​ന്ന് ക്രോ​സ് ചെ​യ്യു​മെ​ന്ന് എ​ല്ലാ​വ​രും ക​രു​തി​യ നി​മി​ഷ​ത്തി​ൽ, ജോ​സി​മാ​ർ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ലോം​ഗ്റേ​ഞ്ച് ഷോ​ട്ട് ഉ​തി​

Sports

പെ​ണ്‍​പൂ​രം @ 2026വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന് വെള്ളിയാഴ്ച തു​ട​ക്കം

ലോ​കം കാ​ൽ​പ​ന്ത് ആ​വേ​ശ​ത്തി​ന്‍റെ ആ​ര​വ​ത്തി​ൽ മു​ങ്ങി... ആ​വേ​ശം കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് വെള്ളിയാഴ്ച വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പൂ​ര​ത്തി​നും കൊ​ടി​യേ​റും. ഇം​ഗ്ല​ണ്ടി​ലെ വെ​യ്ൽ​സി​ൽ തു​ട​ക്ക​മി​ടു​ന്ന വെ​ടി​ക്കെ​ട്ട് ജൂ​ലൈ അ​ഞ്ചി​ന് കി​രീ​ട അ​വ​കാ​ശി​യെ നി​ർ​ണ​യി​ച്ച് അ​വ​സാ​നി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന 12 ടീ​മു​ക​ളെ ആ​റ് ടീം ​അ​ട​ങ്ങു​ന്ന ര​ണ്ട് ഗ്രൂ​പ്പാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ഉ​ദ്ഘാ​ട​ന മ​ത്സ​രം ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും ശ്രീ​ല​ങ്ക​യും ത​മ്മി​ൽ.

ക​ന്നി ക​പ്പ് മോ​ഹം:

ക​ഴി​ഞ്ഞ വ​ർ​ഷം ക​ന്നി ഏ​ക​ദി​ന ലോ​ക​ക​പ്പ് സ്വ​പ്നം പൂ​വ​ണി​യി​ച്ച ഇ​ന്ത്യ​യു​ടെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ക​ന്നി ട്വ​ന്‍റി-20 കി​രീ​ട​ത്തി​ൽ ക​ണ്ണു​വ​ച്ചാ​ണ് സീ​സ​ണി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​രം 14ന് ​ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ. 17ന് ​നെ​ത​ർ​ല​ൻ​ഡ്സ്, 21ന് ​ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ എ​തി​രാ​ളി​ക​ളാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക, 25ന് ​ബം​ഗ്ലാ​ദേ​ശ്, 28ന് ​ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ.

വെ​ടി​ക്കെ​ട്ട് തു​ട​ക്കം കു​റി​ക്കാ​ൻ സ്റ്റാ​ർ ബാ​റ്റ​ർ സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജ​മീ​മ റോ​ഡ്രി​ഗ​സ്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ പ​ക്വ​മാ​യ ഇ​ന്നിം​ഗ്സ് മ​ധ്യ​നി​ര​യ്ക്കു താ​ങ്ങാ​കും. റി​ച്ച​ഘോ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ടും ദീ​പ്തി ശ​ർ​മ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ന്നിം​ഗ്സും ചേ​ർ​ന്നാ​ൽ ഫി​നി​ഷിം​ഗ് ശു​ഭം. സ്റ്റാ​ർ ബാ​റ്റ​ർ​മാ​രു​ടെ ഫോം ​ഒൗ​ട്ട് ആ​ശ​ങ്ക​യാ​ണ്.

ദീ​പ്തി ശ​ർ​മ​യി​ലും രേ​ണു​ക സിം​ഗി​ലും ബൗ​ളിം​ഗ് ഉ​ത്ത​ര​വാ​ദി​ത്വം ഒ​തു​ങ്ങു​ന്ന​ത് സ​മ്മ​ർ​ദ​മാ​യേ​ക്കും. യു​വ പേ​സ​ർ ക്രാ​ന്തി കൗ​ഡി​ന്‍റെ പ്ര​ക​ട​നം നി​ർ​ണാ​യ​കം.

പു​തു​മു​ഖം:

നാ​ല് പു​തു​മു​ഖ​ങ്ങ​ൾ ഈ ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റും. ഭാ​ർ​തി ഫു​ൾ​മാ​ലി (ബാ​റ്റ​ർ), ന​ന്ദാ​നി ശ​ർ​മ (വ​ലം​കൈ​യ​ൻ മീ​ഡി​യം പേ​സ​ർ), ശ്രീ​ച​ര​ണി (സ്പി​ന്ന​ർ), ക്രാ​ന്തി ഗൗ​ഡ് (പേ​സ​ർ).

ജേ​താ​ക്ക​ൾ:

2009 തു​ട​ക്ക സീ​സ​ണി​ൽ ഇം​ഗ്ല​ണ്ട് ക​പ്പ് ഉ​യ​ർ​ത്തി. ഓ​സ്ട്രേ​ലി​യ (2010, 2012, 2014, 2018, 2020, 2023) സ​സ​ണു​ക​ളി​ലാ​യി ആ​റ് പ്രാ​വ​ശ്യം ക​പ്പു​യ​ർ​ത്തി റി​ക്കാ​ർ​ഡ് കു​റി​ച്ചു. 2016ൽ ​വെ​സ്റ്റി​ൻ​ഡീ​സും 2024ൽ ​ന്യൂ​സി​ല​ൻ​ഡും ക​പ്പു​യ​ർ​ത്തി.

നേ​ട്ടം ഇ​തു​വ​രെ:

10-ാമ​ത് ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​പ്പു​യ​ർ​ത്താ​നാ​യി​ട്ടി​ല്ല. നാ​ല് പ്രാ​വ​ശ്യം സെ​മി​ഫൈ​ന​ലി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച ഇ​ന്ത്യ 2020 ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട് റ​ണ്ണ്സേ് അ​പ്പാ​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച നേ​ട്ടം. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ സീ​സ​ണി​ൽ (2024) ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ ത​ന്നെ ഇ​ന്ത്യ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. സീ​സ​ണി​ൽ 12 ടീം ​മാ​റ്റു​ര​യ്ക്കു​ന്പോ​ൾ ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ൽ മൂ​ന്നാ​മ​തു​ള്ള ഹ​ർ​മ​നും സം​ഘ​വും പ്ര​തീ​ക്ഷ​യി​ലാ​ണ്.

ഹ​ർ​മ​ൻ@ 200:

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ 200 മ​ത്സ​ര​ങ്ങ​ളെ​ന്ന നാ​ഴി​ക​ക്ക​ല്ല് മ​റി​ക​ട​ക്കു​ന്ന ആ​ദ്യ താ​ര​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ. നി​ല​വി​ൽ പു​രു​ഷ- വ​നി​താ ക്രി​ക്ക​റ്റി​ൽ ഈ ​നാ​ഴി​ക​ക്ക​ല്ല് ആ​രും പി​ന്നി​ട്ടി​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന 2009 സീ​സ​ണി​ അ​ര​ങ്ങേ​റി​യ ഹ​ർ​മ​ൻ​പ്രീ​ത് 17 വ​ർ​ഷ ക​രി​യ​റി​ൽ 196 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​ൻ ജ​ഴ്സി​യ​ണി​ഞ്ഞ​ത്.

ദീ​പ്തി @ 200:

ട്വ​ന്‍റി-20 വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​തു​ള്ള ദീ​പ്തി ശ​ർ​മ​യെ കാ​ത്തി​രി​ക്കു​ന്ന​ത് 200 വി​ക്ക​റ്റ് നേ​ട്ട​മാ​ണ്. നി​ല​വി​ൽ 133 മ​ത്സ​ര​ത്തി​ൽ​നി​ന്ന് താ​രം 152 വി​ക്ക​റ്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 1000 റ​ണ്‍​സും 150ല​ധി​കം വി​ക്ക​റ്റ് നേ​ട്ട​വു​മു​ള്ള ആ​ദ്യ വ​നി​താ- പു​രു​ഷ ക്രി​ക്ക​റ്റ​ർ കൂ​ടി​യാ​ണ് ദീ​പ്തി ശ​ർ​മ.

ഗ്രൂ​പ്പ് 1: ഓ​സ്ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ഇ​ന്ത്യ, നെ​ത​ർ​ല​ൻ​ഡ്സ്, പാ​ക്കി​സ്ഥാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക.

ഗ്രൂ​പ്പ് 2: ഇം​ഗ്ല​ണ്ട്, അ​യ​ർ​ല​ൻ​ഡ്, ന്യൂ​സി​ല​ൻ​ഡ്, സ്കോ​ട് ല​ൻ​ഡ്, ശ്രീ​ല​ങ്ക, വെ​സ്റ്റ് ഇ​ൻ​ഡീ​സ്.

റി​ക്കാ​ർ​ഡ് സ​മ്മാ​നം:
ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​കെ സ​മ്മാ​ന​ത്തു​ക 8.76 മി​ല്ല്യ​ണ്‍ യു​എ​സ് ടോ​ള​റാ​ണ്. കി​രീ​ട ജേ​താ​ക്ക​ൾ​ക്ക് 2.34 മി​ല്ല്യ​ണും.

Kerala

കൊ​ച്ചി​യി​ല്‍ ആ​വേ​ശം അ​റ​ബി​ക്ക​ട​ലോ​ളം, കൂ​റ്റ​ന്‍ സ്‌​ക്രീ​നൊ​രു​ക്കി കൗ​ണ്‍​സി​ല​ര്‍ ദ​മ്പ​തി​ക​ള്‍

കൊ​ച്ചി: അ​ങ്ങ് മെ​ക്‌​സി​ക്കോ​യി​ല്‍ പ​ന്തു​രു​ളു​മ്പോ​ള്‍ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ കൊ​ച്ചി​യും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ജെ​ന്‍​സി​യും മി​ല്ലേ​നി​യ​ല്‍​സും ഒ​രേ വൈ​ബി​ലാ​ണ്.

ലോ​ക​ക​പ്പ് ആ​വേ​ശം ത​ത്സ​മ​യം ആ​സ്വ​ദി​ക്കാ​ന്‍ ലൈ​വ് പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി കൂ​റ്റ​ന്‍ പ​ന്ത​ലും ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നും ഒ​രു​ക്കി ഫു​ട്‌​ബോ​ള്‍​പ്രേ​മി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ദ​മ്പ​തി​ക​ള്‍.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കൊ​ല്ലം​കു​ടി​മു​ക​ള്‍, ക​രു​ണാ​ല​യം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി.​എ. നി​ഷാ​ദും റ​സി​യ നി​ഷാ​ദു​മാ​ണ് ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍​ക്കാ​യി ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. കൊ​ല്ലം​കു​ടി​മു​ക​ള്‍ പൗ​ര​സ​മി​തി ജം​ഗ്ഷ​നി​ലാ​ണ് കു​റ്റ​ന്‍ പ​ന്ത​ലും ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കൊ​ല്ലം​കു​ടി​മു​ക​ള്‍ അ​ഞ്ചാം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യ റ​സി​യ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ്. ക​രു​ണാ​ല​യം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യ നി​ഷാ​ദ് ബ്ര​സീ​ല്‍ ആ​രാ​ധ​ക​നു​മാ​ണ്.

ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ലോ​ക​ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നെ​ത്തു​ന്ന കാ​ല്‍​പ​ന്തു പ്രേ​മി​ക​ള്‍​ക്ക് ചാ​യ, ചു​ക്കു​കാ​പ്പി, ക​പ്പ-​മീ​ന്‍ ക​റി​യൊ​ക്കെ ക​ഴി​ച്ചും നി​ല​ക്ക​ട​ല കൊ​റി​ച്ചും ഇ​ഷ്ട ടീ​മു​ക​ളു​ടെ ക​ളി കാ​ണാം.

വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ ഇ​ന്‍​വെ​ര്‍​ട്ട​ര്‍ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യും സി​സി​ടി​വി​ക​ള്‍ സ്ഥാ​പി​ച്ചു​മാ​ണ് ഒ​രു മാ​സം നീ​ളു​ന്ന ഫു​ട്‌​ബോ​ള്‍ മാ​മാ​ങ്ക​ത്തി​ന് ത​ത്സ​മ​യ അ​ര​ങ്ങൊ​രു​ക്കി​യ​ത് എ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്.

District News

ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ തൃ​ശൂ​ർ, വി​ളം​ബ​ര മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

തൃ​ശൂ​ർ: ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ വി​ളം​ബ​ര​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും.

ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ടീ​മു​ക​ൾ ത​മ്മി​ലും വി​ക്ട​ർ മ​ഞ്ഞി​ല ഇ​ല​വ​നും സി.​വി. പാ​പ്പ​ച്ച​ൻ ഇ​ല​വ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ , ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ്, കെ.​എ​ഫ്. ബെ​ന്നി, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി ഗോ​ൾ​കീ​പ്പ​ർ ഇ​ട്ടി മാ​ത്യു, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ അ​നി​രു​ദ്ധ​ൻ, സോ​ളി സേ​വ്യ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ബാ​ല​ൻ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ആ​ർ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും ഉ​ണ്ടാ​കും. വി​വി​ധ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​ക​ളി​ലെ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്നു സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ടി.​എ​ൻ. സ്മി​ത​യും ഡി​എ​ഫ്എ സെ​ക്ര​ട്ട​റി റോ​യ് കു​ര്യ​നും അ​റി​യി​ച്ചു.

Kerala

മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യി​ല്ല; ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ളം​ബ​ര ജാ​ഥ ത​ട​ഞ്ഞ് പോ​ലീ​സ് 

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ഡി​വൈ​എ​ഫ്ഐ​യു​ടെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ളം​ബ​ര ജാ​ഥ ത​ട​ഞ്ഞ് പോ​ലീ​സ്. മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാണ് ജാഥ തടഞ്ഞത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ്വ​ന്തം നാ​ടാ​യ ഹ​രി​പ്പാ​ടാ​ണ് സം​ഭ​വം. ജാ​ഥ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഹ​രി​പ്പാ​ട് എ​സ്​ഐ ബാ​ബു​ജി​യും ത​മ്മി​ൽ ന​ടു​റോ​ഡി​ൽ പ​ര​സ്യ​മാ​യി കൊ​മ്പു​കോ​ർ​ത്തു. ഇ​ത് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലു​ള്ള വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്കും സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കും വ​ഴി​മാ​റി.

ഹ​രി​പ്പാ​ട് ടൗ​ൺ​ഹാ​ളി​ൽ നി​ന്നും ആ​വേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച വി​ളം​ബ​ര ജാ​ഥ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞ​ത്. ഡി​വൈ​എ​ഫ്ഐ ജാ​ഥ​യ്ക്ക് കു​റു​കെ പോ​ലീ​സ് ജീ​പ്പ് വ​ട്ടം​വ​ച്ചാ​ണ് ത​ട​ഞ്ഞ​തെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ഭീ​ഷ​ണി മു​ഴ​ക്കി.

പോ​ലീ​സ് ജീ​പ്പ് വ​ട്ടം​വെ​ച്ച് വ​ഴി​മു​ട​ക്കി​യ​തോ​ടെ സ്ഥ​ല​ത്ത് വ​ൻ ജ​ന​ക്കൂ​ട്ട​വും ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി. ഏ​റെ നേ​രം നീ​ണ്ടു​നി​ന്ന ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ജാ​ഥ പൂ​ർ​ത്തി​യാ​ക്കാ​തെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മ​ട​ങ്ങി. എ​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​ത്ത​തി​നാ​ലു​മാ​ണ് ജാ​ഥ ത​ട​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

District News

ഇ​നി ഫു​ട്ബോ​ൾ കാ​ലം; ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ഗ്രാ​മ​ങ്ങ​ളും

മാ​ന്നാ​ർ: കാ​ൽ​പ​ന്തു​ക​ളി​യു​ടെ മാ​സ്മ​രി​ക ലോ​ക​ത്തേ​ക്ക് മാ​റാ​ൻ ര​ണ്ടു ദി​ന​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ നാ​ടാ​കെ ആ​വേ​ശത്തിമ​ർ​പ്പി​ലാ​ണ്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​കോ രാ​ജ്യ​ങ്ങ​ളി​ലെ 16 ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ 48 ടീ​മു​ക​ൾ ഇ​ത്ത​വ​ണ പോ​ര​ടി​ക്കും. 39 ദി​വ​സ​ങ്ങ​ളി​ലാ​യി 104 മ​ത്സ​ങ്ങ​ളാ​ണ് ലോ​ക​ക​പ്പി​ലു​ള്ള​ത്.

എ​ന്നും ഫു​ട്ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന മ​ല​യാ​ളി​ക്ക് ഇ​നി​യു​ള്ള​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ്. ഗ്രാ​മ​വീ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​റി​യ ജം​ഗ്ഷ​നി​ലും ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് വി​വി​ധ ടീ​മു​ക​ളു​ടെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും ക​ളി​ക്കാ​രു​ടെ കൂ​റ്റ​ൻ ക​ട്ട് ഔ​ട്ടു​ക​ളും ടീ​മി​ന്‍റെ ജേ​ഴ്സി​യു​ടെ നി​റം ചാ​ലി​ച്ച കൊ​ടി തോ​ര​ണ​ങ്ങ​ളും നി​റ​ഞ്ഞു ക​ഴി​ഞ്ഞു.
കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ടീ​മു​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ​യും ഫ്ല​ക്സു​ക​ളാ​ണ് അ​ധി​ക​മാ​യി എ​ങ്ങും കാ​ണു​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഉ​റു​ഗ്വ, ഇം​ഗ്ല​ണ്ട്, സ്പെ​യി​ൻ, നെ​ത​ർ​ലാ​ൻ​ഡ് തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കാ​ണ് ആ​രാ​ധ​ക പി​ന്തു​ണ കൂ​ടു​ത​ൽ. ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ടീ​മു​ക​ളു​ടെ ഫ്ല​ക്സും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ത്സ​ര​ങ്ങ​ൾ ബി​ഗ് സ്ക്രീ​നി​ൽ കാ​ണു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തോ​രാ​മ​ഴ വ​ക​വ​യ്ക്കാ​തെ​യാ​ണ് ആ​രാ​ധ​ക​ർ കോ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്.

മാ​ന്നാ​ർ പ​ടി​ഞ്ഞാ​റ് പാ​വു​ക്ക​ര പ​ന്ത​ഴാ​റ്റി​ൽ​ചി​റ, കി​ളു​ന്നേ​രി, കു​ട്ടം​പേ​രൂ​ർ, പൈ​നും​മൂ​ട്, പ​രു​മ​ല സെ​ന്‍റ് ഫ്രാ​ൻ​സി​സ് ജം​ഗ്‌​ഷ​ൻ, റെ​ഡ് സ്റ്റാ​ർ ന​ഗ​ൾ, ക​ട​പ്ര സൈ​ക്കി​ൾ മു​ക്ക്, മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്‌​കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഫു​ട്ബോ​ൾ ആ​വേ​ശം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

District News

ലോ​ക​ക​പ്പ് ഫു​ട്‌​ബോൾ ‍ആ​വേ​ശ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ മ​ല​യോ​ര ജി​ല്ല​യും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍. നാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും നി​റ​ങ്ങ​ളാ​യ നീ​ല​യും മ​ഞ്ഞ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റെ​യെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ജ​ര്‍​മ​നി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട് എ​ന്നി രാ​ജ്യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​രു​ണ്ട്.
സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ, എം​ബാ​പേ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു.

പ​ല ബോ​ര്‍​ഡു​ക​ളി​ലും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ ഫാ​ന്‍​സു​കാ​രാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക്ഡാ​മി​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​രാ​ധ​ക​ര്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ഇ​പ്പോ​ള്‍ എ​വി​ടെ​യും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളി​ലും അ​ന്തി​ച്ച​ര്‍​ച്ച​ക​ളി​ലും ലോ​ക​ക​പ്പ് ആ​വേ​ശ​മാ​ണ് നി​റ​യു​ന്ന​ത്.

ലോ​ക​ക​പ്പ് ആ​വേ​ശം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യ​തോ​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്‌​സി​യും മ​റ്റും വാ​ങ്ങാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഐ​റ്റ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി. പ്ര​ധാ​ന​പ്പെ​ട്ട താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ജ​ഴ്‌​സി​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​യി​ട്ടു​ണ്ട്. മെ​സി​യു​ടെ​യും നെ​യ്മ​റി​ന്റെ​യും റൊ​ണാ​ള്‍​ഡോ​യു​ടെ​യും ജ​ഴ്‌​സി​ക​ള്‍​ക്കുത​ന്നെ​യാ​ണ് ഡി‌​മാ​ൻഡ്. തൊ​ടു​പു​ഴ​യി​ലും മ​റ്റും ചൂ​ട​പ്പം പോ​ലെ​യാ​ണ് ഇ​വ വി​റ്റു പോ​കു​ന്ന​ത്.

ഇ​തി​നു പു​റ​മേ വ​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​ക​ള്‍, തൊ​പ്പി, തോ​ര​ണം, പി​ല്ലോ, കീ ​ചെ​യി​ന്‍ എ​ന്നി​വ​യെ​ല്ലാം വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. തൊ​പ്പി​യും മ​റ്റും വ​ലി​യ തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ല്‍​പ്പ​ന ഇ​നി​യും ത​കൃ​തി​യാ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും കാ​ണി​ക​ള്‍​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. ക്ല​ബു​ക​ളു​ടെ​യും ടീ​മു​ക​ളു​ടെ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ സ്‌​ക്രീ​നു​ക​ളും സ​ജ്ജ​മാ​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തോ​തി​ല്‍ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ ക​ളി കാ​ണാ​നെ​ത്തും.

District News

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ നാ​ടെ​ങ്ങും ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ൽ

ക​ണ്ണൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​ര​ശീ​ല ഉ​യ​രാ​നി​രി​ക്കെ നാ​ട് മു​ഴു​വ​ൻ ആ​വേ​ശ ത്തി​മി​ർ​പ്പി​ൽ. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ളു​ക​ൾ മ​ത്സ​രം കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ഇ​ഷ്ട​ടീ​മു​ക​ളെ പി​ന്തു​ണ​ച്ച് ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ​ഴി​ക​ളും മ​തി​ലു​ക​ളും ഫ്‌​ള​ക്സ് ബോ​ർ​ഡു​ക​ളാ​ൽ നി​റ​ഞ്ഞു.​അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ ടീ​മു​ക​ളു​ടെ പ​താ​ക​ക​ളു​ടെ​യും ഫ്‌​ള​ക്സ് ബോ​ർ​ഡു​ക​ളു​ടെ​യും നീ​ണ്ട നി​ര ത​ന്നെ കാ​ണാം.

ചി​ല​യി​ട​ങ്ങ​ളി​ൽ വ​ൻ​കി​ട ക​ട്ടൗ​ട്ടു​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ഒ​ന്നി​ച്ചി​രു​ന്ന് ആ​വേ​ശം പ​ങ്കി​ടാ​നാ​യി വി​വി​ധ ക്ല​ബു​ക​ളും കൂ​ട്ടാ​യ്മ​ക​ളും വ​ൻ സ്ക്രീ​നു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ മ​ത്സ​ര​രാ​ത്രി​യും ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ചാ​യ​ക്ക​ട​ക​ളും ക്ല​ബു​ക​ളും ഫു​ട്ബോ​ൾ ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി.ടീ​മു​ക​ളു​ടെ സാ​ധ്യ​ത​ക​ളും താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​വും വി​ല​യി​രു​ത്തു​ന്ന ച​ർ​ച്ച​ക​ൾ രാ​ത്രി വൈ​കി​യും തു​ട​രു​ന്നു.

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തെ വി​കാ​ര​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ലോ​ക​ക​പ്പ് വീ​ണ്ടും സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഖ​ത്ത​ർ ടീ​മി​ൽ വ​ള​പ​ട്ട​ണം സ്വ​ദേ​ശി ത​ഹ്സി​ൻ മു​ഹ​മ്മ​ദ് സ്ഥാ​നം പി​ടി​ച്ച​തോ​ടെ കൂ​ടു​ത​ൽ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

‘സ്പോ​ര്‍​ട്‌​സി​നെ ല​ഹ​രി​യാ​ക്കു​ക’ വി​ളം​ബ​ര​ജാ​ഥയ്ക്ക് ഇ​ന്നു തു​ട​ക്കം

കാ​സ​ര്‍​ഗോ​ഡ്: ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ്‌​പോ​ര്‍​ട്‌​സി​നെ ല​ഹ​രി​യാ​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ഓ​ള്‍ കേ​ര​ള സ​പോ​ര്‍​ട്‌​സ് ഗു​ഡ്‌​സ് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​നും സ​ഹ​ക​രി​ച്ച് ലോ​ക​ക​പ്പ് വി​ളം​ബ​ര​ജാ​ഥ ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ജാ​ഥ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തും.

ഒ​ന്പ​ത​ടി വ​ലു​പ്പ​മു​ള്ള ഫി​ഫ ക​പ്പി​ന്‍റെ​യും അ​ഞ്ച​ടി വ്യാ​സ​മു​ള്ള ലോ​ക​ക​പ്പ് പ​ന്ത് ട്രി​യോ​ണ്ട​യു​ടെ​യും മാ​തൃ​ക​ക​ള്‍ യാ​ത്ര​യി​ലു​ട​നീ​ള​മു​ണ്ടാ​വും.


വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫാ​ന്‍​സ് റാ​ലി​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഷൂ​ട്ടൗ​ട്ട് മ​ല്‍​സ​ര​ങ്ങ​ളും ന​ട​ത്തും. നാ​ളെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും 10നു ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 11നു ​മ​ല​പ്പു​റ​ത്തും 12നു ​പാ​ല​ക്കാ​ട് ജി​ല്ല​യി​ലും ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. 13നു ​തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം എ​റ​ണാ​കു​ളം ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ സ​മാ​പി​ക്കും.

Sports

ലോ​ക​ക​പ്പ് കളിക്കാത്ത ഇ​തി​ഹാ​സ​ങ്ങ​ള്‍

സ​ര്‍​വ​ലോ​ക​ങ്ങ​ളും നേ​ടി​യി​ട്ടും ആ​ത്മാ​വി​നെ ന​ഷ്ട​മാ​ക്കി​യാ​ല്‍ എ​ന്തു പ്ര​യോ​ജ​നം? ബൈ​ബി​ളി​ലെ ഏ​റെ മു​ഴ​ക്ക​മു​ള്ള ഈ ​ചോ​ദ്യ​ത്തി​ന്‍റെ പ്ര​ക​മ്പ​നം ജോ​ര്‍​ജ് വി​യ, ജോ​ര്‍​ജ് ബെ​സ്റ്റ്, ആ​ല്‍​ഫ്ര​ഡോ ഡി ​സ്റ്റെ​ഫാ​നോ, അ​ബെ​ദി പെ​ലെ, റ​യാ​ന്‍ ഗി​ഗ്‌​സ് തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലും മു​ഴ​ങ്ങി​ക്കേ​ള്‍​ക്കാം. ഫു​ട്‌​ബോ​ള്‍ മാ​ന്ത്രി​ക​രെ​ന്ന് ലോ​കം വാ​ഴ്ത്തി​യി​ട്ടും ഒ​രു ലോ​ക​ക​പ്പി​നു പോ​ലും ബൂ​ട്ട് കെ​ട്ടാ​ന്‍ ഈ ​ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്ക് സാ​ധി​ച്ചി​ല്ല.

◄ ജോ​ര്‍​ജ് വി​യ

ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നു​ള്ള എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​ണ് ജോ​ര്‍​ജ് വി​യ. ഫി​ഫ ലോ​ക ഫു​ട്‌​ബോ​ള​ര്‍, ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഒ​രേ​ വ​ര്‍​ഷം സ്വ​ന്ത​മാ​ക്കി​യ ഏ​ക ആ​ഫ്രി​ക്ക​ന്‍ താ​രം. 1995ലാ​ണ് വി​യ ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു ത​വ​ണ ആ​ഫ്രി​ക്ക​ന്‍ ഫു​ട്‌​ബോ​ള​ര്‍ പു​ര​സ്‌​കാ​ര​വും നേ​ടി. മൊ​ണാ​ക്കോ, പി​എ​സ്ജി, എ​സി മി​ലാ​ന്‍, ചെ​ല്‍​സി, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി തു​ട​ങ്ങി​യ പ്ര​മു​ഖ യൂ​റോ​പ്യ​ന്‍ ക്ല​ബ്ബു​ക​ള്‍​ക്കാ​യി ബൂ​ട്ടു​ കെ​ട്ടി. അ​സാ​ധാ​ര​ണ​മാ​യ വേ​ഗ​വും ക​രു​ത്തും ഡ്രി​ബ്ലിം​ഗ് മി​ക​വു​മാ​ണ് വി​യ​യെ വേ​റി​ട്ടു​ നി​ര്‍​ത്തു​ന്ന​ത്.

എ​ന്നാ​ല്‍, ലൈ​ബീ​ര​യ​ക്കാ​ര​നാ​യ വി​യ​യ്ക്ക് ഒ​രി​ക്ക​ല്‍​പ്പോ​ലും ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കാ​നാ​യി​ല്ല. രാ​ജ്യ​ത്തി​ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ക്കാ​ന്‍ ഈ ​മൊ​ണ്‍​റോ​വി​യ​ക്കാ​ര​ന്‍ ത​ന്നാ​ലാ​വ​തു​ മു​ഴു​വ​ന്‍ ചെ​യ്തു.

ഒ​രു​വേ​ള ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ന​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും യാ​ത്ര​ക​ളു​മ​ട​ക്കം എ​ല്ലാ ചെ​ല​വു​ക​ളും അ​ദ്ദേ​ഹംത​ന്നെ​യാ​ണുവ​ഹി​ച്ച​ത്. ത​ന്‍റെ രാ​ജ്യ​ത്തെ ലോ​ക​ക​പ്പി​ലെ​ത്തി​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മം വി​യ ന​ട​ത്തി​യെ​ങ്കി​ലും 2002 ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്ക് ഒ​രു പോ​യ​ന്‍റ് മാ​ത്രം അ​ക​ലെ കാ​ലി​ട​റി വീ​ണു. ക​ഴി​ഞ്ഞ ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ വെ​യി​ല്‍​സി​നെ​തി​രേ അ​മേ​രി​ക്ക​യു​ടെ ആ​ദ്യഗോ​ള്‍ വി​യ​യു​ടെ ഹൃ​ദ​യ​ഭാ​രം അ​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു. മ​ക​ന്‍ തി​മോ​ത്തി​യു​ടെ കാ​ലി​ല്‍​നി​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ ഗോ​ള്‍. ച​രി​ത്രം, അ​ത് എ​പ്പോ​ഴെ​ങ്കി​ലും പ്രാ​യ​ശ്ചി​ത്തം ചെ​യ്യില്ലേ...

◄ അ​ബേ​ദി പെ​ലെ

ഫു​ട്‌​ബോ​ളി​ന്‍റെ എ​ക്കാ​ല​ത്തെയും ഇ​തി​ഹാ​സം പെ​ലെ​യു​ടെ വി​ളി​പ്പേ​രു​കാ​ര​നാ​യി​ട്ടും അ​ബേ​ദി അ​യേ​വി​ന് ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കാ​നാ​യി​ല്ല. ഘാ​ന​യു​ടെ ക്യാ​പ്റ്റ​നാ​യി​രു​ന്ന ഈ ​അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​ര്‍ ഗോ​ളി​ലേ​ക്ക് ചാ​ട്ടു​ളി​പോ​ലെ പാ​ഞ്ഞു​ക​യ​റു​ന്ന​തു​കൊ​ണ്ട് ല​ഭി​ച്ച വി​ളി​പ്പേ​രാ​യി​രു​ന്നു പെ​ലെ. മൂ​ന്ന് ത​വ​ണ ആ​ഫ്രി​ക്ക​ന്‍ ഫു​ട്‌​ബോ​ള​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. 1982ല്‍ ​ഘാ​ന​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് നേ​ടി​കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഫ്ര​ഞ്ച് ക്ല​ബ്ബാ​യ മാ​ഴ്‌​സെ 1993ല്‍ ​യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​തും ഈ ​ആ​ഫ്രി​ക്ക​ക്കാ​ര​ന്‍റെ കാ​ല്‍​ ക​രു​ത്തി​ലാ​യി​രു​ന്നു. ആ​ഫ്രി​ക്ക​ന്‍ ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡും അ​ബേ​ദി പെ​ലെ​യു​ടെ പേ​രി​ലാ​ണ്. ഫി​ഫ വേ​ള്‍​ഡ് പ്ലെ​യ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ വോ​ട്ടിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ആ​ദ്യ​ത്തെ ആ​ഫ്രി​ക്ക​ന്‍ താ​രം കൂ​ടി​യാ​ണ്. എ​ന്നാ​ല്‍, അ​ബേ​ദി​യു​ടെ ക​ളി​ക്കാ​ല​ത്ത് ഘാ​ന ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ​പോ​യ​ത് ലോ​ക ഫു​ട്‌​ബോ​ളി​ന്‍റെ ന​ഷ്ട​മാ​യി.

Sports

ലോ​​ക​​ക​​പ്പി​​ന് ശേ​​ഷം ഭാ​​വി തീ​​രു​​മാ​​നം: റോ​​ഡ്രി

ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യി​​ലെ ത​​ന്‍റെ ഭാ​​വി​​യെ​​ക്കു​​റി​​ച്ചു​​ള്ള തീ​​രു​​മാ​​നം ലോ​​ക​​ക​​പ്പി​​ന് ശേ​​ഷ​​മെ​​ന്ന് സ്പെ​​യി​​ൻ മ​​ധ്യ​​നി​​ര താ​​രം റോ​​ഡ്രി. ലോ​​ക​​ക​​പ്പി​​ൽ സ്പെ​​യി​​ൻ ടീ​​മി​​നെ ന​​യി​​ക്കു​​ന്ന​​തി​​ലാ​​ണ് ഇ​​പ്പോ​​ൾ ത​​ന്‍റെ പൂ​​ർ​​ണ ശ്ര​​ദ്ധ​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

2024ലെ ​​ബാ​​ല​​ണ്‍ ഡി ഓര്‍‍ ജേ​​താ​​വാ​​യ റോ​​ഡ്രി​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​മാ​​യു​​ള്ള ക​​രാ​​ർ അ​​വ​​സാ​​ന വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നി​​ട​​യി​​ലാ​​ണ് താ​​രം സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് ചേ​​ക്കേ​​റു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ​​ത്.

ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് എ​​ച്ചി​​ൽ കേ​​പ് വെ​​ർ​​ദെ, സൗ​​ദി അ​​റേ​​ബ്യ, ഉ​​റു​​ഗ്വേ എ​​ന്നി​​വ​​രെ നേ​​രി​​ടാ​​നൊ​​രു​​ങ്ങു​​ന്ന സ്പെ​​യി​​ൻ ടീ​​മി​​ന്‍റെ പ്ര​​ധാ​​ന ക​​രു​​ത്താ​​ണ് ഈ 29​​കാ​​ര​​ൻ.

Sports

ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​രം: യു​എ​സ്എ​യ്ക്ക് ആ​വേ​ശ ജ​യം

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യ്ക്ക് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ലി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു.

യു​എ​സ്എ​യ്ക്ക് വേ​ണ്ടി സെ​ർ​ജി​നോ ഡെ​സ്റ്റും ക്രി​സ്റ്റ്യ​ൻ പു‌​ലി​സി​ച്ചും ഫോ​ളാ​രി​ൻ ബ​ലോ​ഗ​ണും ആ​ൺ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡെ​സ്റ്റ് ആ​റാം മി​നി​റ്റി​ലും പു​ലി​സി​ച്ച് 19-ാം മി​നി​റ്റി​ലും ബ​ലാ​ഗ​ൺ 62-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

സാ​ഡി​യോ മാ​നെ​യാ​ണ് സെ​ന​ഗ​ലി​ന് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 43,51 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് മാ​നെ ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

District News

ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് ഫു​ട്ബോ​ൾ ഗ്രാ​മ​ങ്ങ​ൾ

തൃ​ക്ക​രി​പ്പൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തെ വ​ര​വേ​റ്റ് വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളും ക​ട്ടൗ​ട്ടു​ക​ളും ഉ​യ​ർ​ന്നു തു​ട​ങ്ങി. കൂ​ടു​ത​ൽ ത​വ​ണ ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ട ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രാ​ണ് മി​ക്ക​യി​ട​ങ്ങ​ളി​ലും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള​ത്.


ജൂ​ൺ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ത​ങ്ങ​ളു​ടെ ഇ​ഷ്ട ടീ​മു​ക​ൾ​ക്കാ​ശം​സ നേ​ർ​ന്ന് വ​ലി​യ ബോ​ർ​ഡു​ക​ളും താ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ളും പ​ല ക​വ​ല​ക​ളി​ലും ഇ​തി​ന​കം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ​യും ഏ​റെ ആ​രാ​ധ​ക​രു​ള്ള ടീ​മു​ക​ൾ ബ്ര​സീ​ലും അ​ർ​ജ​ന്‍റീ​ന​യും ത​ന്നെ. എ​ന്നാ​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലി​നും ജ​ർ​മ​നി​ക്കും സ്പെ​യി​നി​നും ഇം​ഗ്ല​ണ്ടി​നും പ​ല​യി​ട​ങ്ങ​ളി​ലും ടീം ​ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ൽ ത​ന്നെ​യാ​ണ്. തൃ​ക്ക​രി​പ്പൂ​രി​ലെ ഇ​ള​മ്പ​ച്ചി, ന​ട​ക്കാ​വ്, പ​ട​ന്ന പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം തു​ട​ങ്ങി പ​ല ക​വ​ല​ക​ളും ഇ​പ്പോ​ൾ വ​ർ​ണാ​ഭ​മാ​ണ്. ഇ​ഷ്ട ടീ​മു​ക​ളു​ടെ കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളും താ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ളും വി​വി​ധ ടീ​മു​ക​ളു​ടെ പ​താ​ക​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളും എ​ങ്ങും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കാ​ൽ​പ​ന്തു​ക​ളി​യി​ൽ പേ​രു​കേ​ട്ട തൃ​ക്ക​രി​പ്പൂ​രി​ലും പ​ട​ന്ന​യി​ലും ലോ​ക ക​പ്പ് മ​ത്സ​ര​മാ​രം​ഭി​ക്കു​ന്ന ജൂ​ൺ 11 മു​ത​ൽ ക​ളി​യാ​വേ​ശ​ത്തി​ലാ​വും.

അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ പോ​രാ​ട്ട​ങ്ങ​ൾ കാ​ണാ​ൻ പ​ല ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​ർ ഒ​രു​മി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ത്രി​ൽ ഒ​ന്ന് വേ​റെ ത​ന്നെ​യാ​വും. ക്ല​ബു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും ഹാ​ളു​ക​ളി​ലും വ​ലി​യ സ്ക്രീ​നു​ക​ളി​ൽ ക​ളി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ളും കാ​യി​ക പ്രേ​മി​ക​ളും ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ളി​ക്ക​ള​ത്തി​ലെ ക​ളി​യു​ടെ സ്ക്രീ​നി​ലെ ആ​വേ​ശ​പ്പോ​രി​നൊ​പ്പം ഇ​ഷ്ട ടീ​മു​ക​ൾ കി​രീ​ടം ചൂ​ടാ​നു​ള്ള ആ​ർ​പ്പു​വി​ളി​ക​ളും ബി​രി​യാ​ണി, മൊ​ട്ട​യ​ടി​ക്ക​ൽ എ​ന്നീ പ​ന്ത​യ​ങ്ങ​ളും ആ​രാ​ധ​ക​ർ ത​മ്മി​ൽ ഇ​ത്ത​വ​ണ​യു​മു​ണ്ടാ​വു​മെ​ന്നു​റ​പ്പാ​ണ്.

Sports

തു​ട​യി​ൽ വേ​ദ​ന, ക​ളം​വി​ട്ട് മെ​സി; നെ​ഞ്ചി​ടി​പ്പോ​ടെ അ​ർ​ജ​ന്‍റീ​ന

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ അ​ർ​ജ​ന്‍റീ​ന​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പ​രി​ക്കേ​റ്റ​താ​യി സൂ​ച​ന. യു​എ​സ് ഫു​ട്ബോ​ൾ ലീ​ഗാ​യ എം​എ​ൽ​എ​സി​ൽ ഫി​ലാ​ഡ​ൽ​ഫി​യ യൂ​ണി​യ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ തു​ട​യി​ലെ വേ​ദ​ന​യെ തു​ട​ർ​ന്ന് താ​രം ക​ളം​വി​ട്ടു.

ഇ​ന്‍റ​ർ മ​യാ​മി - ഫി​ലാ​ഡ​ൽ​ഫി​യ യൂ​ണി​യ​ൻ മ​ത്സ​ര​ത്തി​ന്‍റെ 71-ാം മി​നി​റ്റി​ലാ​ണ് മെ​സി​ക്ക് ഇ​ട​തു തു​ട​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ മെ​സി ടീം ​ബെ​ഞ്ചി​ലേ​ക്ക് പോ​കാ​തെ നേ​രി​ട്ട് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് പോ​യ​താ​ണ് ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

ലോ​ക​ക​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മെ​സി പ​രി​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​ത് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പ​രി​ക്ക് സാ​ര​മു​ള്ള​താ​ണോ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​രം സ്വ​യം വി​ട്ടു​നി​ന്ന​താ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ൽ അ​ൾ​ജീ​രി​യ, ജോ​ർ​ദാ​ൻ, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ്.

District News

ന​ഗ​ര​ത്തി​ൽ ലോ​ക​ക​പ്പ് വി​പ​ണി സ​ജീ​വ​മാ​യി

തൃ​ശൂ​ർ: മാ​റി​മ​റി​യു​ന്ന മ​ഴ​യും വെ​യി​ലും സ്കൂ​ൾ​വി​പ​ണി​യു​ടെ തി​ര​ക്കു​മൊ​ന്നും തൃ​ശൂ​രി​ന്‍റെ കാ​ൽ​പ്പ​ന്ത് ആ​വേ​ശ​ത്തി​ന് ത​ട​സ​മ​ല്ല. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ആ​ഴ്ച​ക​ൾ​മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ന​ഗ​ര​ത്തി​ൽ ലോ​ക​ക​പ്പ് വി​പ​ണി സ​ജീ​വ​മാ​യി. 10 രൂ​പ​യു​ടെ കൊ​ടി മു​ത​ൽ ര​ണ്ടാ​യി​രം രൂ​പ​യു​ടെ ഭീ​മ​ൻ ക​ട്ടൗ​ട്ടു​ക​ൾ​വ​രെ വി​പ​ണി​യി​ൽ നി​ര​ന്നു​ക​ഴി​ഞ്ഞു.

ആ​വേ​ശം വാ​രി​വി​ത​റാ​ൻ
ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളും

ഒ​രു​വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യു​ള്ള ജ​ഴ്സി മു​ത​ൽ വി​പ​ണി​യി​ലു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഫ്ലാ​ഗ് പ്രി​ന്‍റ് ചെ​യ്ത മ​ഗ്ഗു​ക​ൾ, തൊ​പ്പി​ക​ൾ, ഹാം​ഗിം​ഗു​ക​ൾ, കൊ​ടി​ക്കൂ​റ​ക​ൾ, തോ​ര​ണ​ങ്ങ​ൾ, ഫാ​ൻ​സി മു​ടി​ക​ൾ, കീ​ചെ​യി​നു​ക​ൾ, വാ​ഹ​ന​ങ്ങ​ളി​ൽ കെ​ട്ടു​ന്ന ടാ​ഗു​ക​ൾ, ബ​ലൂ​ണു​ക​ൾ തു​ട​ങ്ങി ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങ​ളും വി​പ​ണി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​യി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ​സം​പ്രേ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​ചാ​ര​ണം വ​ന്ന​ത് ആ​രാ​ധ​ക​രെ അ​ൽ​പം പി​ന്നോ​ട്ട​ടി​ച്ചെ​ങ്കി​ലും സം​പ്രേ​ഷ​ണം ഉ​റ​പ്പാ​യ​തോ​ടെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നും സൂ​പ്പ​ർ​താ​രം നെ​യ്മ​ർ​കൂ​ടി ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ബ്ര​സീ​ൽ ആ​രാ​ധ​ക​രും വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണെ​ന്നും എ​രി​ഞ്ഞേ​രി അ​ങ്ങാ​ടി​യി​ലെ ക​ച്ച​വ​ട​ക്കാ​ര​ൻ ഷെ​ബീ​ർ പ​റ​ഞ്ഞു.

വി​പ​ണി​യി​ലെ താ​രം
അ​ർ​ജ​ന്‍റീ​ന​യും ബ്ര​സീ​ലും

പ​തി​വു​പോ​ലെ വി​പ​ണി​യി​ലെ രാ​ജാ​ക്ക​ന്മാ​ർ അ​ർ​ജ​ന്‍റീ​ന​യും ബ്ര​സീ​ലും ത​ന്നെ​യാ​ണ്. ഒ​പ്പം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലി​നും ഫ്രാ​ൻ​സി​നും ആ​രാ​ധ​ക​ർ ഏ​റെ​യു​ണ്ട്. ഇ​വ​ർ​ക്കു​പു​റ​മേ കൊ​ളം​ബി​യ, സെ​ന​ഗ​ൽ, ക്രൊ​യേ​ഷ്യ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും വി​പ​ണി​യി​ൽ സാ​ധ​ന​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

വി​ല​വി​വ​ര​പ്പ​ട്ടി​ക...

• കൊ​ടി​ക​ൾ: 35 രൂ​പ മു​ത​ൽ
• ജ​ഴ്സി:120 രൂ​പ മു​ത​ൽ
• കീ​ചെ​യി​ൻ: 10 രൂ​പ മു​ത​ൽ
• മ​ഗ്ഗു​ക​ൾ: 120 രൂ​പ മു​ത​ൽ
• ഫാ​ൻ​സി മു​ടി: 240 രൂ​പ
• ക​ട്ടൗ​ട്ടു​ക​ൾ: 200 മു​ത​ൽ 1650 രൂ​പ വ​രെ
വ​ര​വ് മും​ബൈ​യി​ൽ​നി​ന്നും
കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നും

വി​പ​ണി​യി​ലെ ജ​ഴ്സി​ക​ൾ പ്ര​ധാ​ന​മാ​യും എ​ത്തി​ച്ചി​രി​ക്കു​ന്ന​തു മും​ബൈ​യി​ൽ​നി​ന്നാ​ണ്. ഫ്ലാ​ഗ്, കീ​ചെ​യി​ൻ എ​ന്നി​വ കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നും എ​ത്തു​മ്പോ​ൾ ക​ട്ടൗ​ട്ടു​ക​ൾ പ്രാ​ദേ​ശി​ക​മാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. തോ​ര​ണ​ങ്ങ​ളും ഫാ​ൻ​സി ഉ​ത്പ​ന്ന​ങ്ങ​ളും ചൈ​ന​യി​ൽ​നി​ന്നാ​ണ് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. മാ​സം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സ്കൂ​ൾ​വി​പ​ണി പൂ​ർ​ണ​മാ​യും ലോ​ക​ക​പ്പ് ല​ഹ​രി​യി​ലേ​ക്കു വ​ഴി​മാ​റു​മെ​ന്നും ക​ച്ച​വ​ടം കു​ത്ത​നേ ഉ​യ​രു​മെ​ന്നു​മു​ള്ള വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

NRI

ലോ​ക​ക​പ്പ് പ​ടി​വാ​തു​ക്ക​ൽ; ടിക്കറ്റ് വിൽപന മന്ദഗതിയിൽ, ആശങ്കയിൽ ഫിഫ

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് തു​ട​ക്ക​മാ​കാ​ൻ 22 ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ടി​ക്ക​റ്റ് വി​ല കു​ത്ത​നെ ഇ​ടി​യു​ന്നു. ടി​ക്ക​റ്റി​ന്‍റെ ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണം.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ശ​രാ​ശ​രി ടി​ക്ക​റ്റ് നി​ര​ക്കി​ൽ 23 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വു​ണ്ടാ​യി. മു​ൻ​പ് 737 ഡോ​ള​ർ ആ​യി​രു​ന്ന ശ​രാ​ശ​രി നി​ര​ക്ക് ഇ​പ്പോ​ൾ 550 ഡോ​ള​റാ​യി (ഏ​ക​ദേ​ശം 46,000 രൂ​പ) കു​റ​ഞ്ഞു.

ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ട​ക്കു​ന്ന യു​എ​സ്എ - പാ​ര​ഗ്വാ​യ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന്‍റെ കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി 1000 ഡോ​ള​റി​ന് താ​ഴെ​യെ​ത്തി (938 ഡോ​ള​ർ). സ്റ്റേ​ഡി​യ​ങ്ങ​ൾ പ​കു​തി മാ​ത്രം നി​റ​യു​മോ എ​ന്ന ആ​ശ​ങ്ക ഫി​ഫ അ​ധി​കൃ​ത​ർ​ക്കു​ണ്ട്.

എ​ന്നാ​ൽ ജൂ​ലൈ 19ന് ​ന്യൂ​ജ​ഴ്‌​സി​യി​ൽ ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. ഫൈ​ന​ൽ കാ​ണാ​നു​ള്ള കു​റ​ഞ്ഞ നി​ര​ക്ക് നി​ല​വി​ൽ 7,734 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 6.4 ല​ക്ഷം രൂ​പ). ജൂ​ൺ 11ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

Sports

ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​ലെ മ​​ര​​ണ​​ഗ്രൂ​​പ്പ്

ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​ലെ മ​​ര​​ണ​​ഗ്രൂ​​പ്പ് ഏ​​തെ​​ന്ന് ചോ​​ദി​​ച്ചാ​​ൽ അ​​തി​​നു​​ത്ത​​രം എ​​ൽ; അ​​വ​​സാ​​ന ഗ്രൂ​​പ്പ്. യൂ​​റോ​​പ്യ​​ൻ ഹെ​​വി​​വെ​​യ്റ്റു​​ക​​ളാ​​യ ഇം​​ഗ്ല​​ണ്ടും ക്രൊ​​യേ​​ഷ്യ​​യും ആ​​ഫ്രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ ഘാ​​ന, കോ​​ണ്‍​ കാ​​ഫ് പ്ര​​തി​​നി​​ധി പാ​​ന​​മ​​യു​​മാ​​ണ് ഗ്രൂ​​പ്പി​​ൽ.

2018 സെ​​മി​​ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇം​​ഗ്ല​​ണ്ടും ക്രൊ​​യേ​​ഷ്യ​​യും നേ​​ർ​​ക്കു​​നേ​​ർ എ​​ത്തു​​ന്പോ​​ൾ തീ​​പാ​​റും. അ​​ന്ന് ഇം​​ഗ്ല​​ണ്ടി​ന്‍റെ മോ​​ഹ​​ങ്ങ​​ളെ ത​​ക​​ർ​​ത്ത് ക്രൊ​​യേ​​ഷ്യ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി. ഇ​​തി​​ന്‍റെ ക​​ണ​​ക്കു​​വീ​​ട്ടാ​​ൻ കൂ​​ടി​​യാ​​ണ് ഇം​​ഗ്ല​​ണ്ടെ​​ത്തു​​ന്ന​​ത്. ഘാ​​ന​​യെ​​യും പാ​​ന​​മ​​യെ​​യും നി​​സാ​​ര​​രാ​​യി എ​​ഴു​​തി​​ത്ത​​ള്ളാ​​നാ​​വി​​ല്ല. യൂ​​റോ​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളാ​​ണ് ഇ​​രു​​ടീ​​മി​​ലു​​മു​​ള്ള​​ത്.

ഇം​​ഗ്ല​​ണ്ട്

'It's coming home' എ​​ന്നാ​​ണ് എ​​ല്ലാ ലോ​​ക​​ക​​പ്പു​​ക​​ളി​​ലും ഇം​​ഗ്ല​​ണ്ടു​​കാ​​ർ പാ​​ടു​​ന്ന​​ത്. ആ​​ധു​​നി​​ക ഫു​​ട്ബോ​​ളി​ന്‍റെ ജന്മഗൃ​​ഹ​​ത്തി​​ലേ​​ക്ക് കി​​രീ​​ട​​മെ​​ത്തു​​ന്നു എ​​ന്നാ​​ണ് വ​​രി​​ക​​ള​​ടെ അ​​ർ​​ഥം. എ​​ന്നാ​​ൽ, ഈ ​​വ​​രി​​ക​​ൾ അ​​ന്വ​​ർ​​ഥ​​മാ​​ക്കു​​ന്ന​​തു​​പോ​​ലെ അ​​വ​​ർ എ​​ത്ര​​യും വേ​​ഗം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്താ​​റാ​​ണ് പ​​തി​​വ്. ഇ​​ക്കു​​റി​​ മാ​​റ്റ​​മു​​ണ്ടാ​​കു​​മോ?

ഡേ​​വി​​ഡ് ബെ​​ക്കാം, വെ​​യ്ൻ റൂ​​ണി, ഹാ​​രി കെ​​യ്ൻ തു​​ട​​ങ്ങി ഇ​​തി​​ഹാ​​സ​​താ​​ര​​ങ്ങ​​ൾ, ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച ലീ​​ഗ് എ​​ല്ലാ​​മു​​ണ്ടാ​​യി​​ട്ടും ഇം​​ഗ്ല​​ണ്ടി​​ന് ഇ​​തു​​വ​​രെ ര​​ണ്ടാ​​മ​​തൊ​​രു കി​​രീ​​ടം നേ​​ടാ​​നാ​​യി​​ട്ടി​​ല്ല. 1966ൽ ​​സ്വ​​ന്തം​​നാ​​ട്ടി​​ലാ​​ണ് ആ​​ദ്യ​​മാ​​യും അ​​വ​​സാ​​ന​​മാ​​യും കി​​രീ​​ടം നേ​​ടി​​യ​​ത്. ഇ​​തു​​വ​​രെ 17 ലോ​​ക​​ക​​പ്പു​​ക​​ൾ​​ക്ക് യോ​​ഗ്യ​​ത ​​നേ​​ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും 1990ലും 2018​​ലും സെ​​മി​​ഫൈ​​ന​​ലി​​ലും അ​​ഞ്ച് ത​​വ​​ണ ക്വാ​​ർ​​ട്ട​​റി​​ലും എ​​ത്തി​​യ​​താ​​ണ് പി​​ന്നീ​​ടു​​ള്ള മി​​ക​​ച്ച നേ​​ട്ടം.

ജ​​ർ​​മ​​ൻ​​കാ​​ര​​നാ​​യ പ​​രി​​ശീ​​ല​​ക​​ൻ തോ​​മ​​സ് ടൂ​​ഹെ​​ലി​​ലാ​​ണ് ത്രീ ​​ല​​യ​​ണ്‍​സി​ന്‍റെ പ്ര​​തീ​​ക്ഷ. യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഒ​​റ്റ ഗോ​​ളു​​പോ​​ലും വ​​ഴ​​ങ്ങാ​​തെ​​യാ​​ണ് ഇം​​ഗ്ല​​ണ്ട് എ​​ത്തു​​ന്ന​​ത്. ക്യാ​​പ്റ്റ​​ൻ ഹാ​​രി കെ​​യ്ൻ, ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം, ബു​​കാ​​യോ സാ​​ക, ഡെ​​ക്ല​​ൻ റൈ​​സ്, കോ​​ൾ പാ​​ൽ​​മെ​​ർ, ജോ​​ർ​​ദാ​​ൻ പി​​ക്ഫോ​​ർ​​ഡ് തു​​ട​​ങ്ങി സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​ണ് ടീ​​മി​​ൽ നി​​റ​​യെ.

ക്രൊ​​യേ​​ഷ്യ

നി​​ത്യ​​ഹ​​രി​​ത​​നാ​​യ​​ക​​നാ​​യ ലൂ​​ക്കാ മോ​​ഡ്രി​​ച്ചി​ന്‍റെ നാ​​യ​​ക​​ത്വ​​ത്തി​​ലാ​​ണ് ക്രൊ​​യേ​​ഷ്യ എ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ട് ലോ​​ക​​ക​​പ്പി​​ലും വി​​സ്മ​​യം തീ​​ർ​​ത്ത സു​​വ​​ർ​​ണ​​ത​​ല​​മു​​റ​​യു​​ടെ ഇ​​ല​​പൊ​​ഴി​​യും കാ​​ല​​മാ​​ണി​​ത്. എ​​ങ്കി​​ലും അ​​വ​​സാ​​ന നാ​​ലി​​ലൊ​​ന്നാ​​കു​​ക​​യാ​​ണ് ല​​ക്ഷ്യം.

1991ൽ ​​രാ​​ജ്യം സ്വ​​ത​​ന്ത്ര​​മാ​​യ​​തി​​നു ശേ​​ഷം ആ​​റു ലോ​​ക​​ക​​പ്പു​​ക​​ൾ​​ക്കാ​​ണ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. അ​​തി​​ൽ മൂ​​ന്നി​​ലും സെ​​മി​​ഫൈ​​ന​​ൽ ക​​ളി​​ച്ചു. 2018ൽ ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ​​പ്പോ​​ൾ 98ലും 22​​ലും മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. 2017 മു​​ത​​ൽ സ്ലാ​​റ്റ്കോ ഡാ​​ലി​​ച്ചാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ മാ​​റ്റി​​യോ കൊ​​വാ​​സി​​ച്ച്, വിം​​ഗ​​ർ ഇ​​വാ​​ൻ പെ​​രി​​സി​​ച്ച്, ജോ​​സ്കോ ഗ്വാ​​ർ​​ഡി​​യോ​​ൾ, ലൂ​​കാ വു​​സ്കോ​​വി​​ച്ച് എ​​ന്നി​​വ​​രാ​​ണ് പ്ര​​ധാ​​ന​​താ​​ര​​ങ്ങ​​ൾ.

ഘാ​​ന

2006 മു​​ത​​ൽ ഇ​​തു​​വ​​രെ അ​​ഞ്ച് ലോ​​ക​​ക​​പ്പു​​ക​​ൾ​​ക്ക് യോ​​ഗ്യ​​ത നേ​​ടി. 2010ൽ ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​താ​​ണ് മി​​ക​​ച്ച പെ​​ർ​​ഫോ​​മ​​ൻ​​സ്. അ​​ന്ന് ഉ​​റു​​ഗ്വെ​​ൻ താ​​രം ലൂ​​യി സു​​വാ​​ര​​സി​ന്‍റെ കൈ​​യാ​​ണ് ഘാ​​ന​​യ്ക്ക് പു​​റ​​ത്തേ​​ക്ക് വ​​ഴി​​തെ​​ളി​​ച്ച​​ത്.

അ​​ധി​​ക സ​​മ​​യ​​ത്തി​ന്‍റെ അ​​വ​​സാ​​ന മി​​നി​​റ്റി​​ൽ അ​​ദി​​യ​​യു​​ടെ ഹെ​​ഡ​​ർ ഗോ​​ൾ ലൈ​​നി​​ൽ​​നി​​ന്ന് സു​​വാ​​ര​​സ് കൈ​​കൊ​​ണ്ട് ത​​ട്ടി​​ പു​​റ​​ത്തേ​​ക്കി​​ട്ടി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ സെ​​മി​​യി​​ൽ ക​​ളി​​ക്കു​​മാ​​യി​​രു​​ന്നു ഘാ​​ന. സു​​വാ​​ര​​സി​​ന് റെ​​ഡ് കാ​​ർ​​ഡും ഘാ​​ന​​യ്ക്ക് പെ​​നാ​​ൽ​​റ്റി​​യും കി​​ട്ടി​​യെ​​ങ്കി​​ലും അ​​സ​​മോ​​വ ഗ്യാ​​ന് ഗോ​​ളാ​​ക്കി മാ​​റ്റാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. അ​​തി​​നു ശേ​​ഷം ഇ​​തു​​വ​​രെ ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ന്നി​​ട്ടി​​ല്ല. കാ​​ർ​​ലോ​​സ് ക്വി​​യോ​​റോ​​സാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ. പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ളു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യി​​ലെ പ്ര​​ധാ​​ന​​പ​​യ്യ​​ൻ​​സാ​​യ അ​ന്റോ​യി​ന്‍ സെ​​മ​​ന്യോ ത​​ന്നെ​​യാ​​ണ് ഘാ​​ന​​യു​​ടെ മു​​ന്നേ​​റ്റ​​നി​​ര​​യി​​ലും. മു​​ഹ​​മ്മ​​ദ് കു​​ദു​​സ്, ജോ​​ർ​​ദാ​​ൻ അ​​യു എ​​ന്നി​​വ​​രാ​​ണ് മ​​റ്റ് പ്ര​​ധാ​​ന​​ താ​​ര​​ങ്ങ​​ൾ.

പാ​​ന​​മ

ഇ​​ത് ര​​ണ്ടാ​​മ​​ത്തെ മാ​​ത്രം ലോ​​ക​​ക​​പ്പാ​​ണ്. 2018ലെ ​​അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ ഒ​​രു പോ​​യി​ന്‍റുപോ​​ലും നേ​​ടാ​​നാ​​വാ​​തെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ​​ത്ത​​ന്നെ പു​​റ​​ത്താ​​യി. ഇ​​ത്ത​​വ​​ണ 2025 കോ​​ണ്‍​ കാ​​ഫ് നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യാ​​ണ് എ​​ത്തു​​ന്ന​​ത്. തോ​​മ​​സ് ക്രി​​സ്റ്റ്യ​​ൻ​​സെ​​ന്നാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ. അ​​ദ​​ൽ​​ബെ​​ർ​​ടോ ക​​റ​​സ്കാ​​ലി​​യ, മൈ​​ക്കേ​​ൽ അ​​മീ​​ർ മു​​റി​​ലോ, അ​​നി​​ബ​​ൽ ഗോ​​ദോ​​യ് എ​​ന്നി​​വ​​രാ​​ണ് പ്ര​​ധാ​​ന​​താ​​ര​​ങ്ങ​​ൾ.

Sports

2027 ഏകദിന ലോ​ക​ക​പ്പ് ക​ളി​ക്കും: കോ​ഹ്‌​ലി

ബം​ഗ​ളൂ​രു: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് അ​ടു​ത്തെ​ങ്ങും മ​തി​യാ​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ ബാ​റ്റ​ര്‍ വി​രാ​ട് കോ​ഹ്‌​ലി.

2027 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ക്രി​ക്ക​റ്റാ​ണ് ത​നി​ക്കേ​റ്റ​വും വ​ലു​തെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു.

ഐ​പി​എ​ല്ലി​ല്‍ ത​ന്‍റെ ടീ​മാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്‍റെ പോ​ഡ്കാ​സ്റ്റി​ലാ​ണ് കോ​ഹ്‌​ലി 2027 ലോ​ക​ക​പ്പ് ക​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നി​ല​വി​ല്‍ രാ​ജ്യാ​ന്ത​ര ടെ​സ്റ്റ്, ട്വ​ന്‍റി-20 വേ​ദി​ക​ളി​ല്‍​നി​ന്നു വി​ര​മി​ച്ച കോ​ഹ്‌​ലി ഏ​ക​ദി​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് ക​ളി​ക്കു​ന്ന​ത്. ഏ​ക​ദി​ന​ത്തി​ല്‍ 54 സെ​ഞ്ചു​റി​യും 77 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 14,797 റ​ണ്‍​സ് കോ​ഹ്‌​ലി​ക്കു​ണ്ട്.

Sports

ഇ​ന്ത്യ​ന്‍ ലോകകപ്പ് സ്വ​പ്‌​നം വിഫലം

സു​ഷൗ: ഫി​ഫ അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു യോ​ഗ്യ​ത നേ​ടാ​മെ​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ സ്വ​പ്‌​നം വി​ഫ​ലം. എ​എ​ഫ്‌​സി 2026 അ​ണ്ട​ര്‍ 17 ഏ​ഷ്യ​ന്‍ ക​പ്പ് വ​നി​താ ക്വാ​ര്‍​ട്ട​റി​ല്‍ ആ​തി​ഥേ​യ​രാ​യ ചൈ​ന​യോ​ട് 3-0നു ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ള്‍ പു​റ​ത്ത്

ജി​ദ്ദ: 2026 ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ ഇ​ന്ത്യ​ന്‍ ആ​ണ്‍​കു​ട്ടി​ക​ളും. 2026 ​എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് അ​ണ്ട​ര്‍ 17 ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍​ക്ക് യോ​ഗ്യ​ത ല​ഭി​ക്കു​മെ​ങ്കി​ലും, ഗ്രൂ​പ്പ് ഡി​യി​ല്‍ ര​ണ്ട് തോ​ല്‍​വി​യു​മാ​യി ഇ​ന്ത്യ പു​റ​ത്താ​യി.

ഗ്രൂ​പ്പ് ഡി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​നോ​ടും തോ​ല്‍​വി വ​ഴ​ങ്ങി (3-0) ഇ​ന്ത്യ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

Sports

അ​ര്‍​ജ​ന്‍റീ​ന ലോകകപ്പ് ഫേ​വ​റി​റ്റു​ക​ള്‍: മെ​സി

ബു​വേ​നോ​സ് ഐ​റി​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം നേ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള ടീ​മു​ക​ളി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ണ്ടെ​ന്ന് ല​യ​ണ​ല്‍ മെ​സി.

അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം കി​രീ​ടം സ്വ​പ്‌​നം കാ​ണാ​മെ​ന്നും 2022ല്‍ ​ടീ​മി​ലെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച മെ​സി പ​റ​ഞ്ഞു.

ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ബ്ര​സീ​ല്‍, പോ​ര്‍​ച്ചു​ഗ​ല്‍ ടീ​മു​ക​ളും ലോ​ക​ക​പ്പി​ലെ ഹോ​ട്ട് ഫേ​വ​റി​റ്റു​ക​ളാ​ണെ​ന്നും അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ള്‍​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ര്‍​ദാ​ന്‍ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് മെസിയും സംഘവും.

Sports

അ​മ്പെ​യ്ത്ത്: ഇ​ന്ത്യ ഫൈ​ന​ലി​ല്‍

ഷാ​ങ്ഹാ​യ്: അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പ് സ്റ്റേ​ജ് ര​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ റി​ക്ക​ര്‍​വ് ടീം ​ഫൈ​ന​ലി​ല്‍.

10 ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​നാ​യ ദ​ക്ഷി​ണ​കൊ​റി​യ​യെ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യ​ത്. അ​തേ​സ​മ​യം, പു​രു​ഷ ടീം ​ആ​ദ്യ​റൗ​ണ്ടി​ല്‍ ബം​ഗ്ലാ​ദേ​ശി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി.

ദീ​പി​ക കു​മാ​രി, അ​ങ്കി​ത ഭ​ക​ത്, കും​കും മൊ​ഹ​ദ് എ​ന്നി​വ​രാ​ണ് വ​നി​താ റി​ക്ക​ര്‍​വ് ടീ​മി​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ണി​നി​ര​ന്ന​ത്. 5-1ന് ​ആ​യി​രു​ന്നു സെ​മി​യി​ല്‍ ഇ​ന്ത്യ​ന്‍ ജ​യം. ചൈ​ന​യാ​ണ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍.

Sports

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്; ഇ​റാ​ൻ ക​ളി​ക്കു​മെ​ന്ന് ഫി​ഫ

സൂ​റി​ച്ച് : ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ ഇ​റാ​ൻ ക​ളി​ക്കു​മെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ സ്ഥി​രീ​ക​രി​ച്ചു. വാ​ങ്കൂ​വ​റി​ൽ ന​ട​ന്ന 76-ാമ​ത് ഫി​ഫ കോ​ൺ​ഗ്ര​സി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ൻ​ഫാ​ന്‍റിനോ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് ഇ​റാ​ൻ വി​ട്ടു​നി​ന്നേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം. യു​എ​സ് മ​ണ്ണി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മ​ത്സ​ര​ങ്ങ​ള്‍​ക്ക് പ​ക​രം മ​റ്റ് വേ​ദി​ക​ള്‍ വേ​ണ​മെ​ന്ന് ഇ​റാ​ന്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം ഇ​റാ​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പും അ​നു​മ​തി ന​ല്‍​കി. ജി​യാ​നി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ എ​നി​ക്ക് സ​മ്മ​ത​മാ​ണ്. അ​വ​ര്‍ ക​ളി​ക്ക​ട്ടെ ജി​യാ​നി എ​ന്‍റെ സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹ​വു​മാ​യി ഞാ​ന്‍ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

District News

വേ​ൾ​ഡ് ക​പ്പ്‌ കൗ​ണ്ട് ഡൗ​ൺ ഷോ​യ്ക്ക് എം​എ കോ​ള​ജി​ൽ സ്വീ​ക​ര​ണം

കോ​ത​മം​ഗ​ലം: ല​ഹ​രി മു​ക്ത ബാ​ല്യം, ല​ഹ​രി മു​ക്ത ഭാ​ര​തം, ക​ളി​ക്ക​ള​മാ​ണ് ല​ഹ​രി എ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​ങ്ക​മാ​ലി ക​ല്ല​റ​ക്ക​ൽ ഫൗ​ണ്ടേ​ഷ​നും സ്പ​ർ​ശ​നം ആ​ർ​ട്സും സം​യു​ക്ത​മാ​യി ന​ട​ത്തി വ​രു​ന്ന വേ​ൾ​ഡ് ക​പ്പ്‌ കൗ​ണ്ട് ഡൗ​ൺ ഷോ​യ്ക്ക് കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മാ​ർ​ച്ച്‌ മൂ​ന്നി​ന് പാ​ല​ക്കാ​ട്‌ ടാ​ല​ന്‍റ്സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ജൂ​ൺ 11ന് ​ആ​ലു​വ​യി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. യാ​ത്ര​യി​ൽ ഇ​ത് വ​രെ 100 ക​ണ​ക്കി​ന് ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. എം​എ കോ​ള​ജി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ൽ ക​ല്ല​റ​ക്ക​യ്ൽ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ സ്റ്റീ​ഫ​ൻ ആ​ന്‍റ​ണി, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഹാ​രി ബെ​ന്നി, കാ​യി​ക അ​ധ്യാ​പ​ക​ർ, ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Sports

2026 ഫി​​ഫ ലോ​​ക​​ക​​പ്പ് : ഇ​​നി 50 ദി​​ന​​ങ്ങ​​ള്‍ മാ​​ത്രം

കാ​​ല്‍​പ്പ​​ന്ത് ലോ​​ക​​ത്തി​​ലെ ഗ്ലാ​​മ​​ര്‍ താ​​ര​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​വേ​​ദി മി​​ഴി​​തു​​റ​​ക്കാ​​ന്‍ ഇ​​നി​​യു​​ള്ള​​ത് 50 പ​​ക​​ലി​​ര​​വു​​ക​​ളു​​ടെ അ​​ക​​ലം. ഇ​​ന്നേ​​ക്ക് 50-ാനാ​​ള്‍ ഫി​​ഫ 2026 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു പ​​ന്തു​​രു​​ളും. തു​​ട​​ര്‍​ന്നു​​ള്ള ദി​​ന​​ങ്ങ​​ളി​​ല്‍ ഭൂ​​ഗോ​​ള​​ത്തി​​ന്‍റെ സ്പ​​ന്ദ​​നം കാ​​റ്റ്‌​​നി​​റ​​ച്ച തു​​ക​​ല്‍​പ്പ​​ന്തി​​നൊ​​പ്പം. ഗോ​​ളി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ഉ​​യ​​രും. അ​​മേ​​രി​​ക്ക, മെ​​ക്‌​​സി​​ക്കോ, കാ​​ന​​ഡ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ജൂ​​ണ്‍ 11 അ​​ര്‍​ധ​​രാ​​ത്രി 12.30ന് (​​ജൂ​​ണ്‍ 12 പു​​ല​​ര്‍​ച്ചെ 12.30) ഗ്രൂ​​പ്പ് എ​​യി​​ല്‍ മെ​​ക്‌​​സി​​ക്കോ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ലോ​​ക​​ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

മെ​​സി, റൊ​​ണാ​​ള്‍​ഡോ

2022ല്‍ ​​ഖ​​ത്ത​​റി​​ല്‍​വ​​ച്ചു​​ള്ള ലോ​​ക​​ക​​പ്പ് നേ​​ട്ട​​ത്തി​​ലൂ​​ടെ ത​​ന്‍റെ ക​​രി​​യ​​ര്‍ പൂ​​ര്‍​ണ​​ത​​യി​​ലെ​​ത്തി​​ച്ചാ​​ണ് അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ വ​​ര​​വ്. ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലൂ​​ടെ ക​​രി​​യ​​ര്‍ പൂ​​ര്‍​ണ​​ത​​യി​​ലെ​​ത്തി​​ക്കാ​​നാ​​യി പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ വീ​​ണ്ടും എ​​ത്തു​​ന്നു. ക​​രി​​യ​​റി​​ല്‍ 1000 പ്ര​​ഫ​​ഷ​​ണ​​ല്‍ ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ മ​​നു​​ഷ്യ​​ന്‍ എ​​ന്ന നേ​​ട്ട​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കു​​ന്ന ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ വ​​ര്‍​ഷ​​മാ​​ണോ 2026?

ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഫി​​ഫ ലോ​​ക​​ക​​പ്പ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ക​​ളി​​ച്ച​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് (6) കു​​റി​​ക്കാ​​നാ​​ണ് മെ​​സി​​യും റൊ​​ണാ​​ള്‍​ഡോ​​യും ഇ​​ത്ത​​വ​​ണ എ​​ത്തു​​ന്ന​​ത്. 2006, 2010, 2014, 2018, 2022 ലോ​​ക​​ക​​പ്പു​​ക​​ളി​​ല്‍ ഇ​​തി​​നോ​​ട​​കം ഇ​​രു​​വ​​രും ക​​ളി​​ച്ചു. ഫി​​ഫ ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​രം ക​​ളി​​ച്ച​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് മെ​​സി​​ക്കു സ്വ​​ന്തം (26). റൊ​​ണാ​​ള്‍​ഡോ ഇ​​തു​​വ​​രെ 22 മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചു.

ലോ​​ക​​ക​​പ്പി​​ല്‍ മെ​​സി 13ഉം ​​റൊ​​ണാ​​ള്‍​ഡോ എ​​ട്ടും ഗോ​​ള്‍ നേ​​ടി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍, രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​ര​​വും (226) ഗോ​​ളും (143) റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പേ​​രി​​ലാ​​ണ്. രാ​​ജ്യാ​​ന്ത​​ര ഗോ​​ള്‍ വേ​​ട്ട​​യി​​ല്‍ മെ​​സി​​യാ​​ണ് (115) ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ഇ​​വ​​ര്‍ ഇ​​ല്ല

തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ലോ​​ക​​ക​​പ്പി​​ലും ഇ​​റ്റ​​ലി ഇ​​ല്ലെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ജി​​യാ​​ന്‍​ലു​​യി​​ജി ഡോ​​ണ​​റു​​മ (ഇ​​റ്റ​​ലി), റോ​​ബ​​ര്‍​ട്ട് ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി (പോ​​ള​​ണ്ട്), ഡൊ​​മി​​നി​​ക് സോ​​ബോ​​സ്ലാ​​യ് (ഹം​​ഗ​​റി), വി​​ക്ട​​ര്‍ ഒ​​സിം​​ഹെ​​ന്‍ (നൈ​​ജീ​​രി​​യ) തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ല്ലാ​​ത്ത മി​​ന്നും താ​​ര​​ങ്ങ​​ള്‍.

ബ്ര​​സീ​​ല്‍, നെ​​യ്മ​​ര്‍

കാ​​ര്‍​ലോ ആ​​ന്‍​സി​​ലോ​​ട്ടി പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ നെ​​യ്മ​​ര്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​താ​​ണ് നി​​ല​​വി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ലോ​​കം ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. താ​​ര​​പ​​രി​​വേ​​ഷ​​ത്തി​​ല്‍ ബ്ര​​സീ​​ലി​​ല്‍ നെ​​യ്മ​​ര്‍ ക​​ഴി​​ഞ്ഞേ​​യു​​ള്ളൂ മ​​റ്റേ​​തൊ​​രു ക​​ളി​​ക്കാ​​ര​​നും.
അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ ബ്ര​​സീ​​ല്‍, 2002നു​​ശേ​​ഷ​​മൊ​​രു ക​​പ്പ​​ടി​​ച്ചി​​ട്ടി​​ല്ല. 24 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം വീ​​ണ്ടും ലോ​​ക​​ക​​പ്പ് നേ​​ടാ​​നു​​ള്ള സാ​​ഹ​​ര്യ​​മാ​​ണ് ബ്ര​​സീ​​ലി​​നു​​ള്ള​​തെ​​ന്ന് 2002 ലോ​​ക​​ക​​പ്പ് ക്യാ​​പ്റ്റ​​ന്‍ ക​​ഫു പ​​റ​​ഞ്ഞു.

Sports

ഇ​​ന്ത്യ​​യി​​ല്‍ ലോകകപ്പ് സം​​പ്രേ​​ഷ​​ണ​​ം ഉണ്ടാകില്ലേ?

മും​​ബൈ: ഇ​​ന്ത്യ​​യി​​ല്‍ ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ന്‍ ഇ​​തു​​വ​​രെ ഒ​​രു മീ​​ഡി​​യ ഗ്രൂ​​പ്പും ത​​യാ​​റാ​​യി​​ട്ടി​​ല്ല. 100 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 936 കോ​​ടി രൂ​​പ) ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യി​​ലെ സം​​പ്രേ​​ഷ​​ണാ​​വ​​കാ​​ശ​​ത്തി​​നാ​​യി ഫി​​ഫ ആ​​ദ്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​ത് 35 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ക്കി (326.86 കോ​​ടി രൂ​​പ) ചു​​രു​​ക്കി​​യി​​ട്ടും ഇ​​തു​​വ​​രെ ആ​​രും ഫി​​ഫ​​യു​​മാ​​യി ക​​രാ​​ര്‍ ഒ​​പ്പു​​വ​​യ്ക്കാ​​ന്‍ ത​​യാ​​റാ​​യി​​ട്ടി​​ല്ല.

2026 ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ള്‍ പ്ര​​ധാ​​ന​​മാ​​യും ന​​ട​​ക്കു​​ന്ന​​ത് ഇ​​ന്ത്യ​​യി​​ലെ അ​​ര്‍​ധ​​രാ​​ത്രി മു​​ത​​ല്‍ വെ​​ളു​​പ്പാ​​ന്‍​കാ​​ലം (12.30 am, 3.30 am, 6.30 am, 7.30 am) വ​​രെ​​യാ​​ണ്. 10.30 pm, 9.30 am എ​​ന്നീ സ​​മ​​യ​​ങ്ങ​​ളു​​മു​​ണ്ട്. ഇ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് സം​​പ്രേ​​ഷ​​ണാ​​വ​​കാ​​ശ​​ത്തി​​നാ​​യി ആ​​രും ഇ​​തു​​വ​​രെ ത​​യാ​​റാ​​കാ​​ത്ത​​ത്. 2022 ഖ​​ത്ത​​ല്‍ ലോ​​ക​​ക​​പ്പ് ജി​​യൊ​​സി​​നി​​മ​​യും സ്‌​​പോ​​ര്‍​ട്‌​​സ് 18നു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യി​​ല്‍ സം​​പ്രേ​​ഷ​​ണം ചെ​​യ്ത​​ത്. ഇ​​ന്ത്യ​​യി​​ല്‍ 110 മി​​ല്യ​​ണ്‍ വ്യൂ​​വ​​ര്‍​ഷി​​പ്പി​​ലൂ​​ടെ റി​​ക്കാ​​ര്‍​ഡ് കു​​റി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

NRI

ലോ​ക​ക​പ്പ് ഫൈ​ന​ൽ: യാ​ത്ര​യ്ക്ക് 150 ഡോ​ള​ർ ടി​ക്ക​റ്റ് നി​ര​ക്ക്, ന്യൂ​ജ​ഴ്സി​യി​ൽ പ്ര​തി​ഷേ​ധം

ന്യൂ​ജ​ഴ്സി: 2026ലെ ​ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ന് വേ​ദി​യാ​കു​ന്ന ന്യൂ​ജ​ഴ്സി​യി​ൽ യാ​ത്രാ​നി​ര​ക്കി​നെ​ച്ചൊ​ല്ലി വ​ൻ വി​വാ​ദം. മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ, ബ​സ് യാ​ത്ര​ക​ൾ​ക്ക് ഒ​രാ​ൾ​ക്ക് 150 ഡോ​ള​ർ (ഏ​ക​ദേ​ശം 12,500 രൂ​പ) ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ആ​രാ​ധ​ക​രെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ചെ​ല​വ് ഫി​ഫ വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ന്യൂ​ജ​ഴ്സി ഗ​വ​ർ​ണ​ർ മൈ​ക്കി ഷെ​റി​ൽ ആ​രോ​പി​ച്ചു. നി​കു​തി​പ്പ​ണം ഇ​തി​നാ​യി ചെ​ല​വാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ആ​തി​ഥേ​യ ന​ഗ​ര​ങ്ങ​ൾ സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​ണെ​ന്നും ഇ​ത്ത​രം ഉ​യ​ർ​ന്ന നി​ര​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​ത്തെ ബാ​ധി​ക്കു​മെ​ന്നും ഫി​ഫ പ്ര​തി​ക​രി​ച്ചു. മ​ത്സ​രം ന​ട​ക്കു​ന്ന എ​ട്ട് ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

40,000 ആ​രാ​ധ​ക​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ട്രെ​യി​ൻ സ​ർ​വീ​സ് ല​ഭി​ക്കു​ക. ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റും മ​റ്റ് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ളും ഈ ​തീ​രു​മാ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​നെ​ത്തു​ന്ന​വ​രെ പി​ഴി​ഞ്ഞു​ള്ള ഈ ​നീ​ക്കം മേ​ഖ​ല​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം. ജൂ​ലൈ 19നാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

District News

ലോ​ക​ക​പ്പ് ആ​വേ​ശ​വു​മാ​യി ക​ല്ല​റയ്ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ തൃ​ശൂരി​ൽ

തൃ​ശൂ​ർ: "ല​ഹ​രിമു​ക്ത ബാ​ല്യം, ല​ഹ​രിമു​ക്ത ഭാ​ര​തം, ക​ളി​ക്ക​ള​മാ​ണു ല​ഹ​രി' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ല്ല​റ​യ്ക്ക​ൽ ഫൗ​ണ്ടേ​ഷ​നും സ്പ​ർ​ശ​നം ആ​ർ​ട്സും സം​യു​ക്ത​മാ​യി ന​ട​ത്തി‌വ​രു​ന്ന " വേ​ൾ​ഡ് ക​പ്പ് കൗ​ണ്ട് ഡൗ​ണ്‍ ഷോ' വെ​ങ്ങി​ണി​ശേരി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഫു​ട്ബോ​ൾ ടർഫിൽ നടന്നു.

പാ​ല​ക്ക​ൽ എ​ഫ്സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ 100ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും കോ​ച്ചു മാരും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താരം ബാ​ബു ആ​ന്‍റോ, അ​സി​സ്റ്റ​ന്‍റ് കോ​ ച്ച് ബി​ജേ​ഷ്, വെ​ങ്ങി​ണി​ശേരി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ക​ണ്ണ​ൻ, സെ​ക്ര​ട്ട​റി അ​നി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Sports

അ​​സൂ​​റി​​ക്ക് എ​​ന്തു​​പ​​റ്റി?

ഫി​​ഫ ലോ​​ക​​ക​​പ്പ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ല്‍ ബ്ര​​സീ​​ലി​​നു (5) പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന ടീ​​മാ​​ണ് (ജ​​ര്‍​മ​​നി​​ക്കും 4 കി​​രീ​​ടം) അ​​സൂ​​റി​​ക​​ള്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​റ്റ​​ലി.

പ്ര​​തി​​രോ​​ധ ഫു​​ട്‌​​ബോ​​ളി​​ന്‍റെ മ​​നോ​​ഹാ​​രി​​ത ലോ​​ക​​ത്തി​​നു മു​​ന്നി​​ല്‍ കാ​​ഴ്ച​​വ​​ച്ച​​വ​​ര്‍. ഒ​​രൊ​​റ്റ ഗോ​​ള്‍ മ​​തി​​യാ​​യി​​രു​​ന്നു ഒ​​രു​​കാ​​ല​​ത്ത് ഇ​​റ്റ​​ലി​​ക്ക് ജ​​യി​​ച്ചു ക​​യ​​റാ​​ന്‍.

2006ല്‍ ​​ഇ​​റ്റ​​ലി ലോ​​ക​​ക​​പ്പ് ഉ​​യ​​ര്‍​ത്തി​​യ​​ത് സെ​​ന്‍റ​​ര്‍ ബാ​​ക്കാ​​യ ഫാ​​ബി​​യൊ ക​​ന്ന​​വാ​​രോ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, പി​​ന്നീ​​ട​​ങ്ങോ​​ട്ട് ഇ​​റ്റാ​​ലി​​യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ത​​ക​​രു​​ന്ന​​താ​​ണ് ക​​ണ്ട​​ത്.

2010, 2014 ലോ​​ക​​ക​​പ്പു​​ക​​ളി​​ല്‍ യോ​​ഗ്യ​​ത നേ​​ടി​​യെ​​ങ്കി​​ലും ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല. 2010 ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഒ​​രു ജ​​യം പോ​​ലു​​മി​​ല്ലാ​​യി​​രു​​ന്നു. 2014 ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ര​​ണ്ട് തോ​​ല്‍​വി വ​​ഴ​​ങ്ങി. ഇ​​ക്കാ​​ല​​ത്തി​​നി​​ടെ 2020 യു​​വേ​​ഫ യൂ​​റോ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കാ​​യി​​തു മാ​​ത്ര​​മാ​​ണ് ഇ​​റ്റ​​ലി​​യു​​ടെ ഏ​​ക ആ​​ശ്വാ​​സം.

അ​​ടി​​സ്ഥാ​​നം ത​​ക​​ര്‍​ന്നു

2006 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഫ്രാ​​ന്‍​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​റ്റ​​ലി ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. ഇ​​റ്റ​​ലി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ടീ​​മെ​​ന്ന ഖ്യാ​​തി ക​​ന്ന​​വാ​​രോ​​യു​​ടെ സം​​ഘ​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നു. 1992, 1996 യൂ​​റോ​​പ്യ​​ന്‍ അ​​ണ്ട​​ര്‍ 21 ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ സം​​ഘ​​ത്തി​​ന്‍റെ സീ​​നി​​യ​​ര്‍ വി​​ള​​വെ​​ടു​​പ്പാ​​യി​​രു​​ന്നു 2006 ലോ​​ക​​ക​​പ്പ് കി​​രീ​​ടം.

ഒ​​രു​​കാ​​ല​​ത്ത് ഇ​​റ്റ​​ലി​​യു​​ടെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗാ​​യ സീ​​രി എ​​യി​​ല്‍, യൂ​​റോ​​പ്യ​​ന്‍​സ് അ​​ല്ലാ​​ത്ത മൂ​​ന്നു ക​​ളി​​ക്കാ​​രെ മാ​​ത്ര​​മേ ഒ​​രു ക്ല​​ബ്ബി​​ന് ഒ​​രേ സ​​മ​​യം ക​​ള​​ത്തി​​ല്‍ ഇ​​റ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. എ​​ന്നാ​​ല്‍, 1995ല്‍ ​​അ​​തി​​നു മാ​​റ്റം​​വ​​ന്നു. അ​​തോ​​ടെ വി​​ദേ​​ശ ക​​ളി​​ക്കാ​​രു​​ടെ ത​​ള്ളി​​ക്ക​​യ​​റ്റ​​മു​​ണ്ടാ​​യി. യു​​വ ഇ​​റ്റാ​​ലി​​യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്ക് ക്ല​​ബ്ബു​​ക​​ളു​​ടെ ഫ​​സ്റ്റ് ടീ​​മി​​ല്‍ ഇ​​ടം​​ല​​ഭി​​ക്കാ​​താ​​യി.

മാ​​ത്ര​​മ​​ല്ല, ഇ​​റ്റ​​ലി​​യി​​ലെ ഫു​​ട്‌​​ബോ​​ള്‍ അ​​ക്കാ​​ദ​​മി​​ക​​ളി​​ല്‍​നി​​ന്ന് നി​​ല​​വി​​ലെ രാ​​ജ്യാ​​ന്ത​​ര ക്വാ​​ളി​​റ്റി​​യു​​ള്ള ക​​ളി​​ക്കാ​​ര്‍ എ​​ത്താ​​ത്ത​​തും പ്ര​​ധാ​​ന പ്ര​​ശ്‌​​ന​​മാ​​ണ്.

ലോ​​ക​​ത്തി​​ല്‍ ഏ​​റ്റ​​വും വ​​രു​​മാ​​ന​​മു​​ള്ള ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ആ​​ദ്യ പ​​ത്തി​​നു​​ള്ളി​​ല്‍ ഒ​​രു ഇ​​റ്റാ​​ലി​​യ​​ന്‍ ടീ​​മും ഇ​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

സ്റ്റേ​​ഡി​​യ​​ങ്ങ​​ള്‍ നവീക​​രി​​ക്കാ​​ന്‍ പോ​​ലും ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബു​​ക​​ള്‍​ക്കു സാ​​മ്പ​​ത്തി​​ക​​ശേ​​ഷി​​യി​​ല്ല.

Sports

ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി​​യു​​ടെ പോ​​ള​​ണ്ട് പു​​റ​​ത്ത്

വാ​​ഷിം​​ഗ്ട​​ണ്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു​​ള്ള 48 ടീ​​മു​​ക​​ളു​​ടെ​​യും ചി​​ത്രം പൂ​​ര്‍​ണം. ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ച പ്ലേ ​​ഓ​​ഫ് ഘ​​ട്ട​​ത്തി​​ലൂ​​ടെ ആ​​റ് ടീ​​മു​​ക​​ള്‍​കൂ​​ടി ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

യൂ​​റോ​​പ്യ​​ന്‍ പ്ലേ ​​ഓ​​ഫി​​ലൂ​​ടെ ബോ​​സ്‌​​നി​​യ ആ​​ന്‍​ഡ് ഹെ​​ര്‍​സെ​​ഗോ​​വി​​ന, സ്വീ​​ഡ​​ന്‍, തു​​ര്‍​ക്കി, ചെ​​ക് റി​​പ്പ​​ബ്ലി​​ക് ടീ​​മു​​ക​​ളും ഇ​​ന്‍റ​​ര്‍ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍ പ്ലേ ​​ഓ​​ഫി​​ലൂ​​ടെ ആ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്നു​​ള്ള ഡെ​​മോ​​ക്രാ​​റ്റി​​ക് റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കോം​​ഗോ​​യും ഏ​​ഷ്യ​​യി​​ല്‍​നി​​ന്ന് ഇ​​റാ​​ക്കും 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ ടീ​​മാ​​യ ബൊ​​ളീ​​വി​​യ​​യെ 1-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​റാ​​ക്കി​​ന്‍റെ ര​​ണ്ടാ​​മ​​ത് ലോ​​ക​​ക​​പ്പ് പ്ര​​വേ​​ശം. നീ​​ണ്ട 40 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​റാ​​ക്ക് ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ലെ​​ത്തു​​ന്ന​​ത്. ഇ​​റാ​​ക്ക് ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് ക​​ളി​​ച്ച​​ത് 1986ല്‍ ​​ആ​​യി​​രു​​ന്നു.

കോ​​ണ്‍​കാ​​കാ​​ഫ് ടീ​​മാ​​യ ജ​​മൈ​​ക്ക​​യെ അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്കു നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കോം​​ഗോ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. അ​​താ​​ക​​ട്ടെ നീ​​ണ്ട 52 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം 1974ല്‍ ​​ആ​​യി​​രു​​ന്നു ആ​​ദ്യ​​മാ​​യും അ​​വ​​സാ​​ന​​മാ​​യും കോം​​ഗോ ലോ​​ക​​ക​​പ്പ് ക​​ളി​​ച്ച​​ത്.

യൂ​​റോ​​പ്യ​​ന്‍ പാ​​ത്ത് ബി ​​ഫൈ​​ന​​ലി​​ല്‍ റോ​​ബ​​ര്‍​ട്ട് ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി​​യു​​ടെ പോ​​ള​​ണ്ടി​​നെ 2-3നു ​​കീ​​ഴ​​ട​​ക്കി സ്വീ​​ഡ​​ന്‍ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

പാ​​ത്ത് സി ​​ഫൈ​​ന​​ലി​​ല്‍ തു​​ര്‍​ക്കി 1-0നു ​​കൊ​​സോ​​വൊ​​യെ തോ​​ല്‍​പ്പി​​ച്ചും പാ​​ത്ത് ഡി ​​ഫൈ​​ന​​ലി​​ല്‍ ചെ​​ക് റി​​പ്പ​​ബ്ലി​​ക് ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ 3-1ന് ​​ഡെ​​ന്മാ​​ര്‍​ക്കി​​നെ​​ തോ​​ല്‍​പ്പി​​ച്ചും ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് നേ​​ടി.

Sports

ഫി​​ഫ ലോ​​ക​​ക​​പ്പ്: പ്ര​​തീ​​ക്ഷ​​യോ​​ടെ നാ​​ല് ടീ​​മു​​ക​​ൾ

സൂ​​റി​​ച്ച്: ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് യൂ​​റോ​​പ്പി​​ൽ​​നി​​ന്ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന അ​​വ​​സാ​​ന നാ​​ല് ടീ​​മു​​ക​​ളെ ചൊ​​വ്വാ​​ഴ്ച അ​​റി​​യാം.

ലോ​​ക​​ക​​പ്പ് പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്തി യോ​​ഗ്യ​​താ റൗ​​ണ്ട് പ്ലേ​​ഓ​​ഫ് സെ​​മി ഫൈ​​ന​​ലി​​ൽ വ​​ട​​ക്ക​​ൻ അ​​യ​​ർ​​ല​​ൻ​​ഡി​​നെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​ന് തോ​​ൽ​​പി​​ച്ച ഇ​​റ്റ​​ലി​​യ​​ട​​ക്ക​​മു​​ള്ള ടീ​​മു​​ക​​ളാ​​ണ് വി​​ധി കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

ചൊ​​ഴ്ച​​ത്തെ പ്ലേ ​​ഓ​​ഫ് ഫൈ​​ന​​ലി​​ൽ ഇ​​റ്റ​​ലി​​ക്ക് ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സി​​ഗോ​​വി​​ന​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ. മ​​ത്സ​​രം ജ​​യി​​ച്ചാ​​ൽ 12 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം മു​​ൻ ചാ​​ന്പ്യ​​ൻ​​മാ​​ർ​​ക്ക് ലോ​​ക പോ​​രാ​​ട്ട​​വേ​​ദി​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്താം. നാ​​ല് ത​​വ​​ണ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി​​ട്ടു​​ള്ള ഇ​​റ്റ​​ലി ര​​ണ്ട് ത​​വ​​ണ റ​​ണ്ണേ​​ഴ്സ് അ​​പ്പു​​മാ​​യി​​ട്ടു​​ണ്ട്.

പ്ലേ ​​ഓ​​ഫ് റൗ​​ണ്ടി​​ലെ മ​​റ്റ് ഫൈ​​ന​​ലു​​ക​​ളി​​ൽ സ്വീ​​ഡ​​ൻ പോ​​ള​​ണ്ടി​​നെ​​യും ഡെ​​ൻ​​മാ​​ർ​​ക്ക് ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്കി​​നെ​​യും തു​​ർ​​ക്കി കൊ​​സോ​​വോ​​യെ​​യും നേ​​രി​​ടും.

സെ​​മി ഫൈ​​ന​​ലി​​ൽ റു​​മാ​​നി​​യ​​യെ തോ​​ൽ​​പ്പി​​ച്ചാ​​ണ് തു​​ർ​​ക്കി പ്ര​​തീ​​ക്ഷ​​കൾ സ​​ജീ​​വ​​മാ​​ക്കി​​യ​​ത്. ഉ​​ക്രൈ​​നെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​ന് തോ​​ൽ​​പ്പി​​ച്ച് സ്വീ​​ഡ​​നും അ​​ൽ​​ബേ​​നി​​യ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​ന് തോ​​ൽ​​പ്പി​​ച്ച് പോ​​ള​​ണ്ടും അ​​യ​​ർ​​ല​​ൻ​​ഡി​​നെ ഷൂ​​ട്ടൗ​​ട്ടി​​ൽ മ​​റി​​ക​​ട​​ന്ന് ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്കും ലോ​​ക​​ക​​പ്പി​​ൽ പ്ര​​തീ​​ക്ഷ കാ​​ത്തു.

Sports

വടക്കൻ അ​യ​ര്‍​ല​ന്‍​ഡി​നെ വീ​ഴ്ത്തി; ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​തയ്​ക്ക​രി​കെ

ബെ​ർ​ഗാ​മോ: യൂ​റോ​പ്യ​ൻ പ്ലേ ​ഓ​ഫ് സെ​മി​ഫൈ​ന​ലി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്ക​രി​കെ. ആ​വേ​ശ​പ്പോ​രി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ളുടെ ജയം നേടിയതോടെയാണ് മു​ൻ ചാ​മ്പ്യ​ന്മാ​ർ ഈ ​നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​ത്.

ബെ​ർ​ഗാ​മോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഇ​റ്റ​ലി​യു​ടെ ഗോ​ളു​ക​ൾ പി​റ​ന്ന​ത്. 56-ാം മി​നി​റ്റി​ൽ സാ​ൻ​ഡ്രോ ടൊ​ണാ​ലി​യി​ലൂ​ടെ അ​സൂ​റി​ക​ൾ ആ​ദ്യ ലീ​ഡെ​ടു​ത്തു. 80-ാം മി​നി​റ്റി​ൽ മോ​യി​സ് കീ​നി​ലൂ​ടെ ഇ​റ്റ​ലി ര​ണ്ടാം ഗോ​ളും വി​ജ​യ​വും ഉ​റ​പ്പി​ച്ചു.

യൂ​റോ​പ്പി​ൽ നി​ന്നും 16 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ക. 12 ടീ​മു​ക​ൾ ഇ​തി​നോ​ട​കം യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ശേ​ഷി​ച്ച നാ​ല് സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി പ​തി​നാ​റ് ടീ​മു​ക​ളാ​ണ് പ്ലേ​ഓ​ഫി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി​ക്ക് ഇ​നി പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന​യെ​യാ​ണ് നേ​രി​ടേ​ണ്ട​ത്.

ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്താം. 2006 ൽ ​ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ​ശേ​ഷം പി​ന്നീ​ട് അ​വ​ർ​ക്ക് ക​ഷ്ട​കാ​ല​മാ​യി​രു​ന്നു. അ​ടു​ത്ത ര​ണ്ട്‌ ലോ​ക​പ്പി​ലും ഗ്രൂ​പ്പ്‌ ഘ​ട്ട​ത്തി​ൽ ത​ന്നെ അ​സൂ​റി​പ്പ​ട മ​ട​ങ്ങി. 2018ലും 2022​ലും യോ​ഗ്യ​ത പോ​ലും നേ​ടാ​നാ​യി​ല്ല.

 

 

Sports

നെ​​യ്മ​​ര്‍ ഇ​​ല്ലാ​​തെ എ​​ന്ത് ലോ​​ക​​ക​​പ്പ്: എം​​ബ​​പ്പെ

പാ​​രീ​​സ്: ബ്ര​​സീ​​ല്‍ സൂ​​പ്പ​​ര്‍ താ​​രം നെ​​യ്മ​​ര്‍ ഇ​​ല്ലാ​​ത്ത ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നു ഫ്രാ​​ന്‍​സി​​ന്‍റെ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ.

ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നി​​ല്‍ നെ​​യ്മ​​റും എം​​ബ​​പ്പെ​​യും ഒ​​ന്നി​​ച്ചു ക​​ളി​​ച്ചി​​രു​​ന്നു. 2023 ഒ​​ക്‌ടോ​​ബ​​റി​​ലാ​​ണ് നെ​​യ്മ​​ര്‍ അ​​വ​​സാ​​ന​​മാ​​യി ദേ​​ശീ​​യ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്.

ലോ​​ക​​ക​​പ്പ് താ​​ര​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​വേ​​ദി​​യാ​​ണ്. നെ​​യ്മ​​ര്‍ വ​​മ്പ​​ന്‍ താ​​ര​​ങ്ങ​​ളി​​ല്‍ ഒ​​രാ​​ളാ​​ണ്. നെ​​യ്മ​​ര്‍ ഇ​​ല്ലാ​​ത്ത ലോ​​ക​​ക​​പ്പി​​നെ കു​​റി​​ച്ച് എ​​നി​​ക്കു ചി​​ന്തി​​ക്കാ​​നാ​​വി​​ല്ല- എം​​ബ​​പ്പെ പ​​റ​​ഞ്ഞു.

Sports

ലോ​​ക​​ക​​പ്പ് ഹോ​​ക്കി: ഇ​​ന്ത്യ Vs പാ​​ക്

ആം​​സ്റ്റ​​ര്‍​ഡാം: 2026 എ​​ഫ്‌​​ഐ​​എ​​ച്ച് പു​​രു​​ഷ ഹോ​​ക്കി ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ പോ​​രാ​​ട്ടം. പൂ​​ള്‍ ഡി​​യി​​ല്‍ ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഇം​​ഗ്ല​​ണ്ടും വെ​​യ്‌ല്‍​സും ഉ​​ണ്ട്.

ഓ​​ഗ​​സ്റ്റ് 20നാ​​ണ് ചി​​ര​​വൈ​​രി​​ക​​ളു​​ടെ കൊ​​മ്പു​​കോ​​ര്‍​ക്ക​​ല്‍. പൂ​​ളി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം ഓ​​ഗ​​സ്റ്റ് 16ന് ​​വെ​​യ്‌ല്‍​സി​​ന് എ​​തി​​രേ​​യാ​​ണ്. 2024 ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും അ​​വ​​സാ​​ന​​മാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​ന്ന് ഇ​​ന്ത്യ 2-1നു ​​ജ​​യി​​ച്ചു.

ഓ​​ഗ​​സ്റ്റ് 14 മു​​ത​​ല്‍ 30വ​​രെ​​യാ​​ണ് ലോ​​ക​​ക​​പ്പ്. ജ​​ര്‍​മ​​നി​​യാ​​ണ് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ൻ‍. 2018ല്‍ ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​താ​​ണ് 1975 ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​യു​​ടെ സ​​മീ​​പ​​കാ​​ല​​ത്തെ മി​​ക​​ച്ച പ്ര​​ക​​ട​​നം.

Sports

ലോ​​ക​​ക​​പ്പ് ന​​ട​​ത്തു​​ന്ന​​ത് ഫി​​ഫ: ഞ​​ങ്ങ​​ളെ ത​​ട​​യാ​​നാ​​കി​​ല്ല; ട്രംപിനെ ട്രോളി ഇ​​റാ​​ൻ ഫു​​ട്ബോ​​ൾ ടീം

​​ടെ​​ഹ്റാ​​ൻ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് ത​​ങ്ങ​​ളെ ത​​ട​​യാ​​ൻ ആ​​ർ​​ക്കും ക​​ഴി​​യി​​ല്ലെ​​ന്ന് ഇ​​റാ​​ൻ ദേ​​ശീ​​യ ടീം. ​​ലോ​​ക​​ക​​പ്പി​​ലേ​​ക്കു സ്വാ​​ഗ​​തം, പ​​ക്ഷേ നി​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യെ മു​​ൻ​​നി​​ർ​​ത്തി ഇ​​റാ​​ൻ ടീം ​​അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു വ​​രാ​​തി​​രി​​ക്കു​​ന്ന​​താ​​വും ന​​ല്ല​​തെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഇ​​റാ​​ൻ ടീം.

​​ത​​ങ്ങ​​ൾ ലോ​​ക​​ക​​പ്പി​​നാ​​യി യോ​​ഗ്യ​​ത നേ​​ടി​​യ ആ​​ദ്യ ടീ​​മു​​ക​​ളി​​ലൊ​​ന്നാ​​ണെ​​ന്നും, ത​​ങ്ങ​​ളെ പു​​റ​​ത്താ​​ക്കാ​​ൻ അ​​മേ​​രി​​ക്ക​​യ്ക്ക് സാ​​ധി​​ക്കി​​ല്ലെ​​ന്നും ഇ​​റാ​​ൻ വ്യ​​ക്ത​​മാ​​ക്കി. ആ​​തി​​ഥേ​​യ​​രാ​​യ​​തു​​കൊ​​ണ്ട് മാ​​ത്രം ക​​ളി​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​യ്ക്ക് സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​​ൻ അ​​മേ​​രി​​ക്ക​​യ്ക്ക് എ​​ന്തു​​കൊ​​ണ്ട് സാ​​ധി​​ക്കി​​ല്ലെ​​ന്നും ഇ​​റാ​​ൻ ചോ​​ദി​​ച്ചു.

ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യോ​​ട് 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പ്ര​​തി​​ക​​രി​​ച്ചാ​​ണ് ഇ​​റാ​​ൻ ടീം ​​സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ ഇ​​ങ്ങ​​നെ കു​​റി​​ച്ച​​ത്. ഫി​​ഫ പ്ര​​സി​​ഡ​​ന്‍റും ഇ​​റാ​​ന്‍റെ പ​​ങ്കാ​​ളി​​ത്ത​​ത്തെ സ്വാ​​ഗ​​തം ചെ​​യ്തു.

യു​​എ​​സ്- ഇ​​സ്ര​​യേ​​ൽ സൈ​​നി​​ക ന​​ട​​പ​​ടി​​യി​​ൽ ഇ​​റാ​​ന്‍റെ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ആ​​യ​​ത്തു​​ല്ല അ​​ലി ഖ​​മ​​ന​​യി കൊ​​ല്ല​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ത​​ങ്ങ​​ളു​​ടെ ടീ​​മി​​നെ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു ലോ​​ക​​ക​​പ്പി​​നു വി​​ടാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു ഇ​​റാ​​ൻ കാ​​യി​​ക​​മ​​ന്ത്രി അ​​ഹ​​മ്മ​​ദ് ഡോ​​ന്യാ​​മ​​ലി ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഒൗ​​ദ്യോ​​ഗി​​ക​​മാ​​യ പിന്മാറ്റ പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കെ​​യാ​​ണ് ട്രം​​പി​​നു മ​​റു​​പ​​ടി​​യു​​മാ​​യി ഇ​​റാ​​ൻ ടീം ​​രം​​ഗ​​ത്തു​​വ​​ന്ന​​ത്.

ഫി​​ഫ റാ​​ങ്കി​​ങ്ങി​​ൽ 20-ാം സ്ഥാ​​ന​​ക്കാ​​രാ​​യ ഇ​​റാ​​ൻ ക​​ഴി​​ഞ്ഞ ആ​​റ് ലോ​​ക​​ക​​പ്പു​​ക​​ളി​​ലും മ​​ത്സ​​രി​​ച്ചി​​രു​​ന്നു.

Sports

ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു യോ​​ഗ്യ​​ത

ഹൈ​​ദ​​രാ​​ബാ​​ദ്: 2026 എ​​ഫ്‌​​ഐ​​എ​​ച്ച് വ​​നി​​താ ഹോ​​ക്കി ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. യോ​​ഗ്യ​​താ റൗ​​ണ്ട് പൂ​​ള്‍ ബി​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍ യോ​​ഗ്യ​​ത ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

പൂ​​ളി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ 4-1നു ​​വെ​​യ്‌​ല്‍​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ഇ​​ന്ത്യ​​ക്കാ​​യി ന​​വ​​നീ​​ത് കൗ​​ര്‍ ഹാ​​ട്രി​​ക് നേ​​ടി.

ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​തോ​​ടെ മെ​​ഡ​​ല്‍ റൗ​​ണ്ടി​​ലേ​​ക്ക് ഇ​​ന്ത്യ മു​​ന്നേ​​റി. സെ​​മി​​യി​​ല്‍ ഇ​​റ്റ​​ലി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. ഇം​​ഗ്ല​​ണ്ടും സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി ഫൈനൽ.

Movies

ലോ​ക​ക​പ്പ് വി​ജ​യം; ടീം ​ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ

ട്വന്‍റി - 20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം ചൂ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ. കി​ര​ൺ ജോ​ഹ​ൻ, ക​രീ​ന ക​പൂ​ർ, അ​നു​ഷ്ക ശ​ർ​മ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

ഇൻസ്റ്റഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ കി​ര​ൺ ജോ​ഹ​ൻ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​മാ​യ "ക​ഭി ഖു​ഷി ക​ഭി ഗം' ​എ​ന്ന സി​നി​മ​യി​ലെ ഒ​രു ഭാ​ഗം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ ടീം ​ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ക​രീ​ന ക​പൂ​ർ ടീ​മി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. ഈ ​ഉ​ജ്വ​ല വി​ജ​യ​ത്തി​ന് മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ടീ​മി​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന് അ​നു​ഷ്ക ശ​ർ​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

National

ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ; ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം ​വ​രു​ത്ത​രു​തെ​ന്ന് ആ​കാ​ശ് ചോ​പ്ര

അ​ഹ​മ്മ​ദാ​ബാ​ദ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ മാ​റ്റം ​വ​രു​ത്ത​രു​തെ​ന്ന നി​ല​പാ​ടി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം ആ​കാ​ശ് ചോ​പ്ര. ഫൈ​ന​ൽ പോ​ലൊ​രു വ​ലി​യ വേ​ദി​യി​ൽ ഇ​തു​വ​രെ ക​ളി​ച്ച ടീ​മി​നെ​ത്ത​ന്നെ വി​ശ്വ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ചോ​പ്ര പ​റ​ഞ്ഞു.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ നി​ന്ന് വെ​റും 12.71 ശ​രാ​ശ​രി​യി​ല്‍ 89 റ​ണ്‍​സ് മാ​ത്ര​മെ നേ​ടി​യി​ട്ടൂ​ള്ളൂ​വെ​ങ്കി​ലും അ​ഭി​ഷേ​ക് ശ​ർ​മ്മ​യെ മാ​റ്റ​രു​തെ​ന്നാ​ണ് ആ​കാ​ശ് ചോ​പ്ര​യു​ടെ നി​ല​പാ​ട്. അ​ഭി​ഷേ​ക് ഇ​പ്പോ​ഴും ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ർ ടി20 ​ബാ​റ്റ​റാ​ണെ​ന്ന് ചോ​പ്ര പ​റ​ഞ്ഞു. എ​ട്ട് ബാ​റ്റ​ർ​മാ​രു​ള്ള നി​ര​യി​ൽ എ​ല്ലാ​വ​രും ഒ​രേ​പോ​ലെ തി​ള​ങ്ങ​ണ​മെ​ന്നി​ല്ലെ​ന്നും ചോ​പ്ര ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ വ്യ​ക്ത​മാ​ക്കി.

വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക് പ​ക​രം കു​ൽ​ദീ​പ് യാ​ദ​വി​നെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​ണെ​ങ്കി​ലും വ​രു​ണി​ൽ ത​ന്നെ വി​ശ്വ​സി​ക്കാ​നാ​ണ് ചോ​പ്ര​യു​ടെ ഉ​പ​ദേ​ശം. വ​രു​ൺ ത​ന്‍റെ പ​ഴ​യ ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​മെ​ന്ന​ല്ലാ​തെ ടീ​മി​ൽ​നി​ന്ന് ആ​രെ​യും പു​റ​ത്താ​ക്ക​രു​തെ​ന്നും ചോ​പ്ര വ്യ​ക്ത​മാ​ക്കി.

Sports

സഞ്ജു; അവൻ തല്ലിയത് ലോക്കൽ ചട്ടമ്പികളെയല്ല; ഡോണുകളെയാണ്!

"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്‌സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...

വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്‍റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്‍റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്‌സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

കരിയറില്‍ നേടിയ മൂന്ന് ട്വന്‍റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.

ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ

ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സഞ്ജു സാംസണ്‍ സംസാരിച്ചത് പച്ചമലയാളത്തില്‍.

തന്‍റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്‍റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്‍റെ ഹാസ്യച്ചുവയുള്ള പ്രതികരണം.

അവർ പറഞ്ഞിതങ്ങനെ

സെമി ഫൈനലിലെ ഇന്നിംഗ്‌സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ്‍ തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന്‍ എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്‌സ് ആഘോഷിച്ചത്. അബ്‌സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്‌സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്‍റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കിട്ടു.

സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്‌സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്‍റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കാര്‍ഡുകളാക്കി.

വിശ്രമിക്കാറായില്ല

ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്‍റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്‍റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...

Sports

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ ഫൈ​​ന​​ലി​​സ്റ്റി​​നെ ഇ​​ന്ന​​റി​​യാം

കോ​​ല്‍​ക്ക​​ത്ത: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ സ​​ഞ്ജു സാം​​സ​​ണ്‍ ത​​ക​​ര്‍​ത്ത​​ടി​​ച്ചി​​ട​​ത്ത്, ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ ടീം ​​ആ​​രെ​​ന്ന് ഇ​​ന്നു നി​​ശ്ച​​യി​​ക്ക​​പ്പെ​​ടും. കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ രാ​​ത്രി ഏ​​ഴി​​ന് 2026 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ സെ​​മി ഫൈ​​ന​​ല്‍.

ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ര​​ണ്ടി​​ല്‍ ഒ​​രു ടീ​​മി​​നെ ഇ​​ന്ന​​റി​​യാം. ന്യൂ​​സി​​ല​​ന്‍​ഡും നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് കി​​രീ​​ട​​പോ​​രാ​​ട്ട ടി​​ക്ക​​റ്റി​​നാ​​യു​​ള്ള ഇ​​ന്ന​​ത്തെ പോ​​രാ​​ട്ടം. നാ​​ളെ മും​​ബൈ​​യി​​ലെ വാ​​ങ്ക​​ഡെ​​യി​​ല്‍ ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം സെ​​മി അ​​ര​​ങ്ങേ​​റു​​ന്ന​​തോ​​ടെ ഫൈ​​ന​​ല്‍ ചി​​ത്രം പൂ​​ര്‍​ണ​​മാ​​കും.

ര​​ണ്ടാം ഫൈ​​ന​​ല്‍

ന്യൂ​​സി​​ല​​ന്‍​ഡ് x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ട​​ത്തി​​ല്‍ ജ​​യി​​ക്കു​​ന്ന ടീം ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാം ഫൈ​​ന​​ല്‍ ബെ​​ര്‍​ത്താ​​ണ് ഉ​​റ​​പ്പി​​ക്കു​​ക. 2021 എ​​ഡി​​ഷ​​നി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 2024 എ​​ഡി​​ഷ​​നി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​ത്.

അ​​പ​​രാ​​ജി​​തർ

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ തോ​​ല്‍​വി അ​​റി​​യാ​​ത്ത ഒ​​രേ​​യൊ​​രു ടീ​​മേ​​യു​​ള്ളൂ, പ്രോ​​ട്ടീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. ക്യാ​​പ്റ്റ​​ന്‍ എ​​യ്ഡ​​ന്‍ മാ​​ര്‍​ക്രം, ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്, ഡെ​​വി​​ഡ് മി​​ല്ല​​ര്‍, റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട​​ണ്‍, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് തു​​ട​​ങ്ങി​​യ ബാ​​റ്റ​​ര്‍​മാ​​രും ലു​​ങ്കി എ​​ന്‍​ഗി​​ഡി, ക​​ഗി​​സൊ റ​​ബാ​​ഡ, കോ​​ര്‍​ബി​​ന്‍ ബോ​​ഷ്, കേ​​ശ​​വ് മ​​ഹാ​​രാ​​ജ് തു​​ട​​ങ്ങി​​യ ബൗ​​ള​​ര്‍​മാ​​രും മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍ എ​​ന്ന പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റു​​മെ​​ല്ലാം ചേ​​രു​​ന്ന​​താ​​ണ് പ്രോ​​ട്ടീ​​സ് ക​​രു​​ത്ത്. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ 76 റ​​ണ്‍​സി​​ന്‍റെ മി​​ന്നും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ടീം.

​​ത​​പ്പി​​ത്ത​​ട​​ഞ്ഞ് കി​​വീ​​സ്

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ആ​​ധി​​കാ​​രി​​ക ജ​​യ​​ങ്ങ​​ളോ​​ടെ സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​വ​​ര​​ല്ല ന്യൂ​​സി​​ല​​ന്‍​ഡ്. പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലും സൂ​​പ്പ​​ര്‍ എ​​ട്ടി​​ലും ന്യൂ​​സി​​ല​​ന്‍​ഡ് ഓ​​രോ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ (ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് ഏ​​ഴ് വി​​ക്ക​​റ്റി​​നും സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നോ​​ട് നാ​​ല് വി​​ക്ക​​റ്റി​​നും) പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ മാ​​ത്ര​​മാ​​യി​​രു​​ന്നു (61 റ​​ണ്‍​സി​​ന്) ജ​​യി​​ച്ച​​ത്.

പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രാ​​യ സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​രം പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ തു​​ട​​ര്‍​ന്ന് ന​​ട​​ന്നി​​ല്ല. സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​തി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ് ശ്രീ​​ല​​ങ്ക​​യോ​​ട് ന​​ന്ദി പ​​റ​​യ​​ണം. കാ​​ര​​ണം, ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രേ അ​​ഞ്ച് റ​​ണ്‍​സ് ജ​​യം നേ​​ടി​​യ പാ​​ക്കി​​സ്ഥാ​​നെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ല്‍ പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ന്‍​ഡ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ കൂ​​റ്റ​​ന​​ടി പാ​​ക്കി​​സ്ഥാ​​ന്‍റെ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​നു ക്ഷ​​ത​​മേ​​ല്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മാ​​റ്റ് ഹെ​​ന്‍‌റി​​, ലോ​​ക്കി ഫെ​​ര്‍​ഗൂ​​സ​​ണ്‍, ജേ​​ക്ക​​ബ് ഡ​​ഫി, ക്യാ​​പ്റ്റ​​ന്‍ മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ എ​​ന്നി​​വ​​ര്‍ ബൗ​​ളിം​​ഗി​​ല്‍ ക​​രു​​ത്താ​​കും. ടിം ​​സി​​ഫേ​​ര്‍​ട്ട്, ഫി​​ന്‍ അ​​ല​​ന്‍, മാ​​ര്‍​ക്ക് ചാ​​പ്മാ​​ന്‍, ര​​ചി​​ന്‍ ര​​വീ​​ന്ദ്ര, ഗ്ലെ​​ന്‍ ഫി​​ലി​​പ്‌​​സ്, ഡാ​​രെ​​ല്‍ മി​​ച്ച​​ല്‍ എ​​ന്നി​​വ​​രാ​​ണ് ബാ​​റ്റിം​​ഗി​​ലെ ക​​രു​​ത്ത്. ര​​വീ​​ന്ദ്ര, ഫി​​ലി​​പ്‌​​സ് എ​​ന്നി​​വ​​ര്‍ ബൗ​​ളിം​​ഗി​​ലും സാ​​ന്‍റ്‌​​ന​​ര്‍ ബാ​​റ്റിം​​ഗി​​ലും ടീ​​മി​​നു ത​​ണ​​ലേ​​കു​​ന്നു.

5-0

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​തു​​വ​​രെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ന്യൂ​​സി​​ല​​ന്‍​ഡ് ജ​​യം നേ​​ടി​​യി​​ട്ടി​​ല്ല. ലോ​​ക​​ക​​പ്പി​​ല്‍ ഇ​​രു​​ടീ​​മും അ​​ഞ്ച് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി, അ​​ഞ്ചി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ച്ചു. ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​രു​​ടീ​​മും 19 ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി. 12 ജ​​യം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഏ​​ഴ് ജ​​യം ന്യൂ​​സി​​ല​​ന്‍​ഡും നേ​​ടി.

Sports

ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് സെ​​​​മി​​​​ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു നാ​​​​ളെ തു​​​​ട​​​​ക്കം

കൊ​​​​ളം​​​​ബോ: ഐ​​​​സി​​​​സി പു​​രു​​ഷ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് സെ​​​​മി​​​​ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു നാ​​​​ളെ തു​​​​ട​​​​ക്കം. അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ ആ​​​​ദ്യ സെ​​​​മി​​​​യി​​​​ൽ നേ​​​​രി​​​​ടും.

അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം സെ​​​​മി​​​​യി​​​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ഇ​​​​ന്ത്യ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ നേ​​​​രി​​​​ടും. ജ​​​​യി​​​​ക്കു​​​​ന്ന ടീ​​​​മു​​​​ക​​​​ൾ എ​​​​ട്ടി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ക​​​​ലാ​​​​ശ​​​​പ്പോ​​​​രാ​​​​ട്ട​​​​ത്തി​​ൽ ഏ​​റ്റു​​മു​​ട്ടും. സെ​​​​മി​​ ഫൈ​​​​ന​​​​ലി​​​​നും ക​​​​ലാ​​​​ശ​​​​പ്പോ​​​​രാ​​​​ട്ട​​​​ത്തി​​​​നും ഐ​​​​സി​​​​സി റി​​​​സ​​​​ർ​​​​വ് ദി​​​​നം ക​​​​രു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്.

സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​​​പ്പ് ഒ​​​​ന്നി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കും സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രാ​​​​മ​​​​മി​​​​ട്ട് സ​​​​ഞ്ജു സാം​​​​സ​​​​ണി​​​​ന്‍റെ ഒ​​​​റ്റ​​​​യാ​​​​ൾ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ വീ​​​​ഴ്ത്തി ഇ​​​​ന്ത്യ ര​​​​ണ്ടാം സ്ഥാ​​​​നം പി​​​​ടി​​​​ച്ചു. ഇ​​​​ന്ത്യ സൂ​​​​പ്പ​​​​ർ എ​​​​ട്ടി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യോ​​​​ട് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യാ​​​​ക​​​​ട്ടേ പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നോ​​​​ട് ര​​​​ണ്ട് സൂ​​​​പ്പ​​​​ർ ഓ​​​​വ​​​​ർ വേ​​​​ണ്ടി​​​​വ​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ട്ട​​​​ത്.

ഗ്രൂ​​​​പ്പ് ര​​​​ണ്ടി​​​​ൽ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട് സെ​​​​മി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ നേ​​​​രി​​​​ടാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​ത്. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ഗ്രൂ​​​​പ്പ് ഒ​​​​ന്ന് ചാ​​​​ന്പ്യ​​ന്മ​​​​ാരാ​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ നേ​​​​രി​​​​ടും. ക്യാ​​​​പ്റ്റ​​​​ൻ എ​​​​യ്ഡ​​​​ൻ മാ​​​​ർ​​​​ക്ര​​​​മാ​​​​ണ് പ്രോ​​​​ട്ടീ​​​​സി​​​​ന്‍റെ വ​​​​ജ്രാ​​​​യു​​​​ധം. 175.16 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ റ​​​​ണ്‍​സ് വാ​​​​രു​​​​ന്ന മാ​​​​ർ​​​​ക്രം ന​​​​യി​​​​ക്കു​​​​ന്ന ടീം ​​​​സ​​​​ന്തു​​​​ലി​​​​ത​​​​മാ​​​​ണ്. ക​​​​ഗി​​​​സോ റ​​​​ബാ​​​​ഡ ന​​​​യി​​​​ക്കു​​​​ന്ന ബൗ​​​​ളിം​​​​ഗ് നി​​​​ര​​​​ മാ​​​​ർ​​​​ക്കോ യാ​​​​ൻ​​​​സ​​​​ണ്‍, ലു​​​​ങ്കി എ​​​​ൻ​​​​ഗി​​​​ഡി, കേ​​​​ശ​​​​വ് മ​​​​ഹാ​​​​രാ​​​​ജ് തു​​​​ട​​​​ങ്ങി​​യ​​വ​​രാ​​ൽ സ​​​​ന്പ​​​​ന്നം.

ടോ​​​​പ് ഓ​​​​ർ​​​​ഡ​​​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ വീ​​​​ഴ്ച ലോ​​ക​​ക​​പ്പി​​ൽ ഇ​​​​ന്ത്യ​​​​യെ വ​​​​ല​​​​ച്ചു. സ​​​​ഞ്ജു സാം​​​​സ​​​​ണി​​​​ന്‍റെ വ​​​​ര​​​​വോ​​​​ടെ ടീം ​​​​ഉ​​​​യി​​​​ർ​​​​ത്തെ​​​​ണീ​​​​റ്റു. തി​​​​ല​​​​ക് വ​​​​ർ​​​​മ ഫോ​​​​മി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്തി. സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വും ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യും ശി​​​​വം ദു​​​​ബെ​​​​യും ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ക്കാ​​​​ൻ സ​​​​ജ്ജം. അ​​​​ഭി​​​​ഷേ​​​​കി​​​​ന്‍റെ ദ​​​​യ​​​​നീ​​​​യ പ്ര​​​​ക​​​​ട​​​​നം ടീ​​​​മി​​​​നെ കു​​​​ഴ​​​​യ്ക്കു​​​​ന്നു​​​​ണ്ട്. ബും​​​​റ​​​​യ്ക്കൊ​​​​പ്പം അ​​​​ർ​​​​ഷ്ദീ​​​​പ് സിം​​​​ഗും വ​​​​രു​​​​ണ്‍ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യും ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യും അ​​​​ക​​​​സ​​ർ പ​​​​ട്ടേ​​​​ലും ചേ​​​​രു​​​​ന്ന​​​​തോ​​​​ടെ ബൗ​​​​ളിം​​​​ഗി​​​​ന് മൂ​​​​ർ​​​​ച്ച​​​​യു​​​​ണ്ട്.

ഫി​​​​ൽ സാ​​​​ൾ​​​​ട്ട്, ജോ​​​​സ് ബ​​​​ട്‌​​ല​​​​ർ, ഹാ​​​​രി ബ്രൂ​​​​ക്ക്, ജേ​​​​ക്ക​​​​ബ് ബെ​​​​ഥേ​​​​ൽ, ടോം ​​​​ബാ​​​​ന്‍റ​​​​ൺ അ​​​​ട​​​​ങ്ങു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യ്ക്കൊ​​​​പ്പം ജോ​​​​ഫ്ര ആ​​​​ർ​​​​ച്ച​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ബൗ​​​​ളിം​​​​ഗ് നി​​​​ര കൂ​​​​ടി​​​​ച്ചേ​​​​രു​​​​ന്ന​​​​തോ​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ വി​​​​യ​​​​ർ​​​​ക്കും. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡും ക​​​​രു​​​​ത്തു​​​​റ്റ ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യും ബൗ​​​​ളിം​​​​ഗ് നി​​​​ര​​​​യും ചേ​​​​ർ​​​​ന്ന​​​​താ​​​​ണ്.

Sports

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് പു​​രു​​ഷ ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ എ​​ട്ടി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ നേ​​രി​​ടും.

അ​​പ​​രാ​​ജി​​ത​​രാ​​യി എ​​ത്തു​​ന്ന ഇ​​രു ടീ​​മും പോ​​ര​​ടി​​ക്കു​​ന്പോ​​ൾ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​മാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ. 2024ൽ ​​രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ച് കി​​രീ​​ടം നേ​​ടി​​യ​​തി​​ന് തി​​രി​​ച്ച​​ടി ന​​ൽ​​കു​​ക​​യെ​​ന്ന​​തും പ്രോ​​ട്ടീ​​സി​​ന്‍റെ ല​​ക്ഷ്യ​​മാ​​ണ്.

അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് മു​​ന്പു​​ള്ള പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ പ്രോ​​ട്ടീ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​നാ​​ണി​​റ​​ങ്ങു​​ന്ന​​ത്.

►അ​​പ​​രാ​​ജി​​ത​​ർ ആ​​രാ​​കും?◄

സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ യു​​എ​​സ്എ, ന​​മീ​​ബി​​യ, പാ​​ക്കി​​സ്ഥാ​​ൻ, നെ​​ത​​ർ​​ല​​ൻ​​ഡ്സ് എ​​ന്നി​​വ​​രെ ത​​ക​​ർ​​ത്താ​​ണ് സൂ​​പ്പ​​ർ 8ൽ ​​ക​​ട​​ന്ന​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ’ഡ​​ബി​​ൾ സൂ​​പ്പ​​ർ ഓ​​വ​​ർ’ വി​​ജ​​യം ഉ​​ൾ​​പ്പെ​​ടെ കാ​​ന​​ഡ, ന്യൂ​​സി​​ല​​ൻ​​ഡ്, യു​​എ​​ഇ എ​​ന്നീ ടീ​​മു​​ക​​ളെ തോ​​ൽ​​പ്പി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും അ​​പ​​രാ​​ജി​​ത​​രാ​​യാ​​ണ് സൂ​​പ്പ​​ർ 8ൽ ​​എ​​ത്തി​​യ​​ത്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ഒ​​രു ടീ​​മി​​നെ അ​​പ​​രാ​​ജി​​ത പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കും.

►നേ​​ർ​​ക്കു​​നേ​​ർ◄

ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​മേ​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ധി​​പ​​ത്യ​​മു​​ണ്ട്. ആ​​കെ 35 നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ക്ക് 21 ജ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 13. ഒ​​രു മ​​ത്സ​​രം ഫ​​ല​​മി​​ല്ലാ​​തെ ഉ​​പേ​​ക്ഷി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ 3-1ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം നേ​​ടി​​യി​​രു​​ന്നു. അ​​വ​​സാ​​ന 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴി​​ലും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു ജ​​യം.

►നി​​ർ​​ണാ​​യ​​കം◄

പ​​വ​​ർ​​പ്ലേ ഓ​​വ​​റു​​ക​​ളി​​ൽ കു​​തി​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ ഇ​​ഷാ​​ൻ കി​​ഷ​​ൻ, നാ​​ലു മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 176 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ഇ​​ഷാ​​ൻ 202.30 സ്ട്രൈ​​ക്ക് റേ​​റ്റി​​ലാ​​ണ് ബാ​​റ്റ് വീ​​ശു​​ന്ന​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ ഒ​​ന്പ​​ത് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കു​​ഴ​​യ്ക്കും. വ​​രു​​ണ്‍ എ​​റി​​ഞ്ഞ 72 പ​​ന്തി​​ൽ 62 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ സ്കോ​​ർ ചെ​​യ്ത​​ത്.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് നാ​​യ​​ക​​നാ​​യി​​രു​​ന്ന ഹാ​​ർ​​ദ്ദി​​ക്കി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യം. ബാ​​റ്റു​​കൊ​​ണ്ടും ബോ​​ളു​​കൊ​​ണ്ടും ഹാ​​ർ​​ദ്ദി​​ക് പു​​റ​​ത്തെ​​ടു​​ക്കു​​ന്ന പ്ര​​ക​​ട​​നം നി​​ർ​​ണാ​​യ​​ക​​മാ​​കും.

അ​​തേ​​സ​​മ​​യം, 187 പ്ര​​ഹ​​ര​​ശേ​​ഷി​​യി​​ൽ 178 റ​​ണ്‍​സു​​മാ​​യി റ​​ണ്‍​വേ​​ട്ട​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം പ്രോ​​ട്ടീ​​സി​​ന്് ക​​രു​​ത്താ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ടോ​​പ് സ്കോ​​റ​​റാ​​യ റ​​യാ​​ൻ റി​​ക്കി​​ൾ​​ട​​ണ്‍​ന്‍റെ ബാ​​റ്റിം​​ഗും നി​​ർ​​ണാ​​യ​​ക​​മാ​​കും. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 190.79 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 145 റ​​ണ്‍​സ​​ടി​​ച്ച റി​​ക്കി​​ൾ​​ട​​ണ്‍ ഫോ​​മി​​ലാ​​യാ​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മി​​ക​​ച്ച സ്കോ​​റി​​ലേ​​ക്ക് നീ​​ങ്ങും.

ബൗ​​ളിം​​ഗി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് വി​​ക്ക​​റ്റു​​മാ​​യി ലു​​ങ്കി എ​​ൻ​​ഗി​​ഡി മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. കാ​​ഗി​​സോ റ​​ബാ​​ഡ നി​​റം മ​​ങ്ങി​​യ​​പ്പോ​​ഴും എ​​ങ്കി​​ഡി​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ഫോ​​മി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പ്ര​​തീ​​ക്ഷ.

Sports

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം

​​തി​​നാ​​റ് ടീ​​മു​​ക​​ള്‍ മാ​​റ്റു​​ര​​ച്ച ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ പ്രാ​​ഥ​​മി​​ക​​ഘ​​ട്ടം ഇ​​ന്ന​​ലെ ക​​ഴി​​ഞ്ഞു. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യും ഒ​​മാ​​നും ത​​മ്മി​​ലാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക​​ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം.

പ​​തി​​നാ​​റി​​ല്‍ ബാ​​ക്കി​​യു​​ള്ള​​ത് എ​​ട്ട്, സൂ​​പ്പ​​ര്‍ എ​​ട്ട്. സൂ​​പ്പ​​ര്‍ എ​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം. സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഇ​​ന്ത്യ, സിം​​ബാ​​ബ്‌​വെ, ​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളാ​​ണ്. ഗ്രൂ​​പ്പ് ര​​ണ്ടി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളും. റൗ​​ണ്ട് റോ​​ബി​​ന്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗ്രൂ​​പ്പി​​ല്‍ എ​​ല്ലാ ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം ഒ​​രു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടും. ര​​ണ്ട് ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റും.

ഓ​​സ്‌​​ട്രേ​​ലി​​യ, ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ടീ​​മു​​ക​​ള്‍ പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ന്ന് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ ഗ്രൂ​​പ്പ് ഒ​​ന്നി​​ലും പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍ ഗ്രൂ​​പ്പ് ര​​ണ്ടി​​ലും ആ​​യി​​രി​​ക്കു​​മെ​​ന്ന് റാ​​ങ്കിം​​ഗ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നേ​​ര​​ത്തേ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ഈ ​​ടീ​​മു​​ക​​ള​​ല്ലാ​​തെ മ​​റ്റു ടീ​​മു​​ക​​ള്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ പു​​റ​​ത്താ​​കു​​ന്ന ടീ​​മി​​ന്‍റെ സ്ഥാ​​നം അ​​വ​​ര്‍​ക്കു ല​​ഭി​​ക്കും. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ സൂ​​പ്പ​​ര്‍ എ​​ട്ട് കാ​​ണാ​​തെ പു​​റ​​ത്താ​​യ​​പ്പോ​​ള്‍ അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്കു മു​​ന്നേ​​റി​​യ സിം​​ബാ​​ബ്‌​വെ ​ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​ത്.

ഇ​​ന്ത്യ

ക്യാ​​പ്റ്റ​​ന്‍: സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്

ഗ്രൂ​​പ്പ് എ​​യി​​ല്‍ ക​​ളി​​ച്ച നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍. ഗ്രൂ​​പ്പ് എ​​യി​​ല്‍ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യെ 29 റ​​ണ്‍​സി​​നും തു​​ട​​ര്‍​ന്ന് ന​​മീ​​ബി​​യ​​യെ 93 റ​​ണ്‍​സി​​നും കീ​​ഴ​​ട​​ക്കി. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ കൊ​​ളം​​ബോ ആ​​ര്‍. പ്രേ​​മ​​ദാ​​സ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍​വ​​ച്ച് 61 റ​​ണ്‍​സി​​നു ത​​ക​​ര്‍​ത്തു. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ടോ​​സ് നേ​​ടി​​യ​​ശേ​​ഷം ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. 17 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ജ​​യം.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​ത് ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍, നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 202.29 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 176. ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് (162), ശി​​വം ദു​​ബെ (116) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി​​യാ​​ണ് (9) വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​ന്‍. അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ (6), ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ (5), ജ​​സ്പ്രീ​​ത് ബും​​റ (4) എ​​ന്നി​​വ​​ര്‍ പി​​ന്നാ​​ലെ​​യു​​ണ്ട്. 22ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​ണ് ഇ​​ന്ത്യ. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക

ക്യാ​​പ്റ്റ​​ന്‍: എ​​യ്ഡ​​ന്‍ മാ​​ര്‍​ക്രം 

ഗ്രൂ​​പ്പ് ഡി​​യി​​ലെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച് ആ​​ധി​​കാ​​രി​​ക​​മാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. ഗ്രൂ​​പ്പ് ഡി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ന​​ഡ​​യെ 57 റ​​ണ്‍​സി​​നു തോ​​ല്‍​പ്പി​​ച്ചു. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ മ​​റി​​ക​​ട​​ക്കാ​​ന്‍ ര​​ണ്ട് സൂ​​പ്പ​​ര്‍ ഓ​​വ​​ര്‍ ക​​ളി​​ക്കേ​​ണ്ടി​​വ​​ന്നു.

മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ക​​രു​​ത്ത​​രാ​​യ ന്യൂ​​സി​​ല​​ന്‍​ഡി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. യു​​എ​​ഇ​​യെ 40 പ​​ന്ത് ബാ​​ക്കി​​വ​​ച്ച് ആ​​റ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി മു​​ഴു​​വ​​ന്‍ ജ​​യ​​ത്തോ​​ടെ ഗ്രൂ​​പ്പ് ഡി ​​ചാ​​മ്പ്യ​​ന്മാ​​രാ​​യി.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ റ​​ണ്‍ വേ​​ട്ട​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ക്യാ​​പ്റ്റ​​ന്‍ എ​​യ്ഡ​​ന്‍ മാ​​ര്‍​ക്ര​​ത്തി​​നാ​​ണ്, നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 187.36 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 178. റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട​​ണ്‍ (145), ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക് (118) എ​​ന്നി​​വ​​രാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

കൂ​​ടു​​ത​​ല്‍ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ത് ലു​​ങ്കി എ​​ന്‍​ഗി​​ഡി (8). മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍ (7), കോ​​ര്‍​ബി​​ന്‍ ബോ​​ഷ് (5) എ​​ന്നി​​വ​​രും വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​ല്‍ മി​​ക​​വു പു​​ല​​ര്‍​ത്തി. 22ന് ​​ഇ​​ന്ത്യ​​ക്ക് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്

ക്യാ​​പ്റ്റ​​ന്‍: ഷാ​​യ് ഹോ​​പ്പ്

ഗ്രൂ​​പ്പ് സി​​യി​​ലെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ സൂ​​പ്പ​​ര്‍ എ​​ട്ട് പ്ര​​വേ​​ശ​​നം. ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ചെ​​ന്ന നേ​​ട്ടം വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നും സ്വ​​ന്തം. ഗ്രൂ​​പ്പ് സി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ 35 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി. തു​​ട​​ര്‍​ന്ന് ഇം​​ഗ്ല​​ണ്ടി​​നെ 30 റ​​ണ്‍​സി​​നു ഞെ​​ട്ടി​​ച്ചു. നേ​​പ്പാ​​ളി​​നെ ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​നും ഇ​​റ്റ​​ലി​​യെ 42 റ​​ണ്‍​സി​​നും തോ​​ല്‍​പ്പി​​ച്ച് മു​​ഴു​​വ​​ന്‍ ജ​​യ​​മെ​​ന്ന നേ​​ട്ടം.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​ത് ക്യാ​​പ്റ്റ​​ന്‍ ഷാ​​യ് ഹോ​​പ്പ്. നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 134.78 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 155. സെ​​ര്‍​ഫി​​ന്‍ റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡ് (126), ഷിം​​റോ​​ണ്‍ ഹെ​​റ്റ്‌​​മെ​​യ​​ര്‍ (134) എ​​ന്നി​​വ​​ര്‍​ക്കാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​നം. വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​തുള്ള‍ത് ഷാ​​മ​​ര്‍ ജോ​​സ​​ഫും ജേ​​സ​​ണ്‍ ഹോ​​ള്‍​ഡ​​റും. ഇരുവർക്കും ഏ​​ഴ് വി​​ക്ക​​റ്റ് വീ​​തം.

റൊ​​മാ​​രി​​യൊ ഷെ​​പ്പേ​​ര്‍​ഡും (6), ഗു​​ഡാ​​കേ​​ഷ് മോ​​ട്ടി​​യും (6) തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്. 23ന് ​​സിം​​ബാ​​ബ്‌വെ​​യ്ക്ക് എ​​തി​​രേ​​യാ​​ണ് വി​​ന്‍​ഡീ​​സി​​ന്‍റെ സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

Sports

ടി20 ​ലോ​ക​ക​പ്പി​ൽ പാ​കി​സ്ഥാ​ന് ഇ​ന്ന് നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ടം

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ൽ പാ​കി​സ്ഥാ​ന് ഇ​ന്ന് നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ടം. സൂ​പ്പ​ർ 8 പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​ൻ പാ​കി​സ്ഥാ​ന്‍റെ സ​ൽ​മാ​ൻ അ​ലി ആ​ഗ​യ്ക്കും സം​ഘ​ത്തി​നും ഇ​ന്ന് ന​മീ​ബി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യേ തീ​രൂ.

കൊ​ളം​ബോ​യി​ലെ സിം​ഹ​ളീ​സ് സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് ന​മീ​ബി​യ​യെ നേ​രി​ടു​ന്ന​ത്. ബാ​റ്റിം​ഗി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചാ​ണ് സിം​ഹ​ളീ​സ് സ്പോ​ര്‍​ട്സ് ഗ്രൗ​ണ്ടി​ലേ​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് പാ​കി​സ്ഥാ​ന്‍-​ന​മീ​ബി​യ പോ​രാ​ട്ടം. ഇ​ന്ത്യ​യോ​ടേ​റ്റ 61 റ​ൺ​സി​ന്‍റെ ക​ന​ത്ത ദ​യ​നീ​യ തോ​ൽ​വി പാ​ക് നി​ര​യു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ത്തി​ട്ടു​ണ്ട്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ തോ​ൽ​പ്പി​ച്ചാ​ൽ മാ​ത്ര​മേ പാ​ക് ടീ​മി​ന് സൂ​പ്പ​ർ 8 സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ സാ​ധി​ക്കൂ. ടീ​മി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ബാ​ബ​ർ അ​സ​മും ഷ​ഹീ​ൻ അ​ഫ്രീ​ദി​യും ഫോ​മി​ല​ല്ലാ​ത്ത​ത് പാ​കി​സ്ഥാ​നെ വ​ല​യ്ക്കു​ന്നു​ണ്ട്.

ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് ഇ​തി​നോ​ട​കം പു​റ​ത്താ​യ ന​മീ​ബി​യ​യ്ക്ക് ഇ​ത് അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ അ​വ​ർ​ക്ക് പാ​കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ചു​കൊ​ണ്ട് ലോ​ക​ക​പ്പി​നോ​ട് വി​ട​പ​റ​യാ​നാ​കും ശ്ര​മം. കൊ​ളം​ബോ​യി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യ​തി​നാ​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ഴ മൂ​ലം മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നാ​ല്‍ ഇ​രു ടീ​മു​ക​ളും പോ​യ​ന്‍റ് പ​ങ്കി​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഞ്ച് പോ​യ​ന്‍റു​മാ​യി പാ​കി​സ്ഥാ​ന്‍ അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്ന് സൂ​പ്പ​ര്‍ 8ൽ ​എ​ത്തും.

Sports

ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ ഇ​ന്ന് നെ​ത​ര്‍​ല​ന്‍​ഡ്സി​നെ​തി​രെ

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പി​ൽ ടീം ​ഇ​ന്ത്യ ഇ​ന്ന് നെ​ത​ർ​ല​ൻ​ഡ്‌​സി​നെ നേ​രി​ടും. പാ​കി​സ്ഥാ​നെ 114 റ​ൺ​സി​ന് പു​റ​ത്താ​ക്കി 61 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യം നേ​ടി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും സം​ഘ​വും ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ക. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം.

ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടി​ല്ലാ​ത്ത അ​ഭി​ഷേ​ക് ശ​ര്‍​മ നെ​ത​ര്‍​ല​ന്‍​ഡ്സി​നെ​തി​രെ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങും. ഫോ​മി​ലു​ള്ള ഇ​ഷാ​ന്‍ കി​ഷ​ന് വി​ശ്ര​മം ന​ല്‍​കി ഓ​പ്പ​ണ​റും വി​ക്ക​റ്റ് കീ​പ്പ​റു​മാ​യി സ​ഞ്ജു സാം​സ​ണും ഇ​ന്ന് വീ​ണ്ടും അ​വ​സ​രം ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സൂ​പ്പ​ര്‍ 8 പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് മു​മ്പ് ഫോ​മി​ലെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ അ​ഭി​ഷേ​കി​ന് ഇ​ന്ന​ത്തെ ക​ളി നി​ർ​ണാ​യ​ക​മാ​ണ്. അ​മേ​രി​ക്ക​യ്‌​ക്കും പാ​കി​സ്ഥാ​നു​മെ​തി​രെ പൂ​ജ്യ​ത്തി​നാ​ണ് അ​ഭി​ഷേ​ക് പു​റ​ത്താ​യ​ത്

ന​മീ​ബി​യ​ക്കെ​തി​രെ ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ സ​ഞ്ജു ക​ളി​ച്ച​ത്. അ​ഭി​ഷേ​ക് ശ​ര്‍​മ​യു​ടെ മ​ങ്ങി​യ ഫോം ​ക​ണ​ക്കി​ലെ​ടു​ത്ത് സൂ​പ്പ​ര്‍ എ​ട്ടി​ന് മു​മ്പ് ഇ​ന്ത്യ സ​ഞ്ജു​വി​ന് ഫോ​മി​ലാ​വാ​ന്‍ ഒ​ര​വ​സ​രം കൂ​ടി ന​ല്‍​കി​യേ​ക്കും.

Sports

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം വൈ​കു​ന്നേ​രം ഏ​ഴി​ന്

കൊ​ളം​ബോ: ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ അ​യ​ല്‍​പ്പോ​രി​ന്‍റെ വീ​റും വാ​ശി​യും കൂ​ടി​യ 2026 പ​തി​പ്പ് ഇ​ന്ന്... വെ​റു​മൊ​രു അ​യ​ല്‍​വാ​ശി​ക്ക​പ്പു​റം രാ​ഷ്‌​ട്രീ​യം ശ​രി​ക്കും ക​ല​ര്‍​ന്നൊ​രു പോ​രാ​ട്ട​മാ​ണ് ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് അ​ര​ങ്ങേ​റു​ക.

ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലു​ള്ള ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് മ​ത്സ​രം. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍, ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ശ്രീ​ല​ങ്ക​യും വേ​ദി​യാ​യ​ത്. ഐ​സി​സി 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്കി​ല്ലെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നു​ള്ള മ​റു​പ​ടി. നി​ല​പാ​ടു​ക​ള്‍ ക​ടു​ത്ത​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളി​ല്‍ ന്യൂ​ട്ര​ല്‍ വേ​ദി​യെ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ ഐ​സി​സി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​യാ​ലും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി​ക്കും മ​സി​ല്‍ വീ​ര്‍​പ്പി​ക്ക​ലി​നും​ശേ​ഷ​മാ​ണ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇ​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. കാ​ര​ണം, സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന ബം​ഗ്ലാ​ദേ​ശ് ടീ​മി​ന്‍റെ നി​പാ​ടി​നെ ത​ള്ളി, പ​ക​രം സ്‌​കോ​ട്ട്‌​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഐ​സി​സി​ക്കെ​തി​രേ പാ​ക് സ​ര്‍​ക്കാ​ര്‍​ത​ന്നെ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കി​ല്ലെ​ന്ന​താ​യി​രു​ന്നു പാ​ക് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും സ​മ​വാ​യ​ങ്ങ​ള്‍​ക്കും​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ മ​യ​പ്പെ​ട്ടു. അ​ങ്ങ​നെ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മാ​ത്രം കാ​ണു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഓ​ണ്‍ ആ​യി.

സ്പി​ന്‍ പി​ച്ച്

ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ങ്ങ​ളു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​താ​ണ്. മൂ​ന്നാം ജ​യ​ത്തി​ലൂ​ടെ സൂ​പ്പ​ര്‍ എ​ട്ട് സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം. ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​വി​ടെ ന​ട​ന്ന അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ സ്പി​ന്ന​ര്‍​മാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് 20 വി​ക്ക​റ്റ്. അ​യ​ര്‍​ല​ന്‍​ഡും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ വീ​ണ​ത് 16 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. അ​തി​ല്‍ 10ഉം ​നേ​ടി​യ​ത് സ്പി​ന്ന​ര്‍​മാ​ര്‍.

ഇ​ന്ത്യ Vs സ്പി​ന്‍

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​ക്ക് എ​തി​ര്‍ ടീം ​സ്പി​ന്ന​ര്‍​മാ​രു​ടെ മു​ന്നി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. 12.23 ആ​ണ് ശ​രാ​ശ​രി. സ്‌​ട്രൈ​ക്ക് റേ​റ്റ് 99ല്‍ ​താ​ഴെ​യും. അ​തേ​സ​മ​യം, ഫാ​സ്റ്റ് ബൗ​ള​ര്‍​മാ​ര്‍​ക്ക് എ​തി​രേ ഇ​ന്ത്യ​യു​ടെ സ്‌​ട്രൈ​ക്ക് റേ​റ്റ് 182ഉം ​ശ​രാ​ശ​രി 50ഉം ​ആ​ണ്. അ​താ​യ​ത് പാ​ക്കി​സ്ഥാ​ന്‍റെ സ്പി​ന്ന​ര്‍​മാ​ര്‍​ക്കു മു​ന്നി​ല്‍ ഇ​ന്ത്യ വി​യ​ര്‍​ക്കു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. യു​എ​ഇ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​രു പേ​സ​റെ​യും നാ​ല് സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​ര്‍​മാ​രെ​യു​മാ​യി​രു​ന്നു പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ദൗ​ര്‍​ബ​ല്യ​വും പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചും മ​ന​സി​ലാ​ക്കി, പാ​ക്കി​സ്ഥാ​ന്‍ സ്പി​ന്‍ കെ​ണി ഒ​രു​ക്കാ​നാ​ണ് സാ​ധ്യ​ത.

പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ല​ങ്ക, ഓ​സ്‌​ട്രേ​ലി​യ, സിം​ബാ​ബ്‌വെ ​ടീ​മു​ക​ള്‍ മി​ഡി​ല്‍ ഓ​വ​റു​ക​ളി​ല്‍ ഒ​രു സി​ക്‌​സ് പോ​ലും പ​റ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​ക്ക​റ്റു​ക​ള്‍​ക്ക് ഇ​ട​യി​ലെ ഓ​ട്ട​ത്തി​ലൂ​ടെ റ​ണ്‍​സ് നേ​ടി. പാ​ക്കി​സ്ഥാ​ന് എ​തി​രേ ഇ​ന്ന് ഇ​ന്ത്യ​യു​ടെ മ​ധ്യ ഓ​വ​റു​ക​ളി​ലെ സ​മീ​പ​ന​മാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ര്‍​ണ​യി​ക്കു​ക.

അ​ഭി​ഷേ​ക് ശ​ര്‍​മ/​സ​ഞ്ജു?

ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​ഭി​ഷേ​ക് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​യി​രു​ന്നു. അ​ഭി​ഷേ​കി​നു പ​ക​രം ന​മീ​ബി​യ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ സ​ഞ്ജു സാം​സ​ണ്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കു​മോ എ​ന്ന​തും ശ്ര​ദ്ധേ​യ ചോ​ദ്യം.

അ​ഭി​ഷേ​ക് ശ​ര്‍​മ ഓ​പ്പ​ണ​റു​ടെ റോ​ളി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ സ​ഞ്ജു​വി​ന് ഒ​രു​പ​ക്ഷേ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍, ന​മീ​ബി​യ​യ്ക്ക് എ​തി​രേ റി​ങ്കു സിം​ഗ് അ​ട​ക്കം ഫി​നി​ഷിം​ഗി​ല്‍ തി​ള​ങ്ങാ​തി​രു​ന്ന​ത് സ​ഞ്ജു​വി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഫി​നി​ഷ​ര്‍ റോ​ളി​ല്‍ സ​ഞ്ജു​വി​നെ ഇ​ന്ത്യ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​മോ എ​ന്ന​തും ക​ണ്ട​റി​യ​ണം.

Latest News

Corehub Up