x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം


Published: February 21, 2026 12:45 AM IST | Updated: February 21, 2026 12:45 AM IST

​​തി​​നാ​​റ് ടീ​​മു​​ക​​ള്‍ മാ​​റ്റു​​ര​​ച്ച ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ പ്രാ​​ഥ​​മി​​ക​​ഘ​​ട്ടം ഇ​​ന്ന​​ലെ ക​​ഴി​​ഞ്ഞു. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യും ഒ​​മാ​​നും ത​​മ്മി​​ലാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക​​ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം.

പ​​തി​​നാ​​റി​​ല്‍ ബാ​​ക്കി​​യു​​ള്ള​​ത് എ​​ട്ട്, സൂ​​പ്പ​​ര്‍ എ​​ട്ട്. സൂ​​പ്പ​​ര്‍ എ​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം. സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഇ​​ന്ത്യ, സിം​​ബാ​​ബ്‌​വെ, ​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ളാ​​ണ്. ഗ്രൂ​​പ്പ് ര​​ണ്ടി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ളും. റൗ​​ണ്ട് റോ​​ബി​​ന്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗ്രൂ​​പ്പി​​ല്‍ എ​​ല്ലാ ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം ഒ​​രു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടും. ര​​ണ്ട് ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റും.

ഓ​​സ്‌​​ട്രേ​​ലി​​യ, ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ടീ​​മു​​ക​​ള്‍ പ്രാ​​ഥ​​മി​​ക ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ന്ന് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ ഗ്രൂ​​പ്പ് ഒ​​ന്നി​​ലും പാ​​ക്കി​​സ്ഥാ​​ന്‍, ശ്രീ​​ല​​ങ്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മു​​ക​​ള്‍ ഗ്രൂ​​പ്പ് ര​​ണ്ടി​​ലും ആ​​യി​​രി​​ക്കു​​മെ​​ന്ന് റാ​​ങ്കിം​​ഗ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നേ​​ര​​ത്തേ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ഈ ​​ടീ​​മു​​ക​​ള​​ല്ലാ​​തെ മ​​റ്റു ടീ​​മു​​ക​​ള്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ എ​​ത്തി​​യാ​​ല്‍ പു​​റ​​ത്താ​​കു​​ന്ന ടീ​​മി​​ന്‍റെ സ്ഥാ​​നം അ​​വ​​ര്‍​ക്കു ല​​ഭി​​ക്കും. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ സൂ​​പ്പ​​ര്‍ എ​​ട്ട് കാ​​ണാ​​തെ പു​​റ​​ത്താ​​യ​​പ്പോ​​ള്‍ അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്കു മു​​ന്നേ​​റി​​യ സിം​​ബാ​​ബ്‌​വെ ​ഗ്രൂ​​പ്പ് ഒ​​ന്നി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​ത്.

ഇ​​ന്ത്യ

ക്യാ​​പ്റ്റ​​ന്‍: സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്

ഗ്രൂ​​പ്പ് എ​​യി​​ല്‍ ക​​ളി​​ച്ച നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍. ഗ്രൂ​​പ്പ് എ​​യി​​ല്‍ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യെ 29 റ​​ണ്‍​സി​​നും തു​​ട​​ര്‍​ന്ന് ന​​മീ​​ബി​​യ​​യെ 93 റ​​ണ്‍​സി​​നും കീ​​ഴ​​ട​​ക്കി. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ കൊ​​ളം​​ബോ ആ​​ര്‍. പ്രേ​​മ​​ദാ​​സ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍​വ​​ച്ച് 61 റ​​ണ്‍​സി​​നു ത​​ക​​ര്‍​ത്തു. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ടോ​​സ് നേ​​ടി​​യ​​ശേ​​ഷം ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. 17 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ജ​​യം.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​ത് ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍, നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 202.29 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 176. ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് (162), ശി​​വം ദു​​ബെ (116) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി​​യാ​​ണ് (9) വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​ന്‍. അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ (6), ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ (5), ജ​​സ്പ്രീ​​ത് ബും​​റ (4) എ​​ന്നി​​വ​​ര്‍ പി​​ന്നാ​​ലെ​​യു​​ണ്ട്. 22ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​ണ് ഇ​​ന്ത്യ. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക

ക്യാ​​പ്റ്റ​​ന്‍: എ​​യ്ഡ​​ന്‍ മാ​​ര്‍​ക്രം 

ഗ്രൂ​​പ്പ് ഡി​​യി​​ലെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച് ആ​​ധി​​കാ​​രി​​ക​​മാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. ഗ്രൂ​​പ്പ് ഡി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ന​​ഡ​​യെ 57 റ​​ണ്‍​സി​​നു തോ​​ല്‍​പ്പി​​ച്ചു. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ മ​​റി​​ക​​ട​​ക്കാ​​ന്‍ ര​​ണ്ട് സൂ​​പ്പ​​ര്‍ ഓ​​വ​​ര്‍ ക​​ളി​​ക്കേ​​ണ്ടി​​വ​​ന്നു.

മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ ക​​രു​​ത്ത​​രാ​​യ ന്യൂ​​സി​​ല​​ന്‍​ഡി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. യു​​എ​​ഇ​​യെ 40 പ​​ന്ത് ബാ​​ക്കി​​വ​​ച്ച് ആ​​റ് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി മു​​ഴു​​വ​​ന്‍ ജ​​യ​​ത്തോ​​ടെ ഗ്രൂ​​പ്പ് ഡി ​​ചാ​​മ്പ്യ​​ന്മാ​​രാ​​യി.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ റ​​ണ്‍ വേ​​ട്ട​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ക്യാ​​പ്റ്റ​​ന്‍ എ​​യ്ഡ​​ന്‍ മാ​​ര്‍​ക്ര​​ത്തി​​നാ​​ണ്, നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 187.36 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 178. റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട​​ണ്‍ (145), ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക് (118) എ​​ന്നി​​വ​​രാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

കൂ​​ടു​​ത​​ല്‍ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ത് ലു​​ങ്കി എ​​ന്‍​ഗി​​ഡി (8). മാ​​ര്‍​ക്കോ യാ​​ന്‍​സ​​ണ്‍ (7), കോ​​ര്‍​ബി​​ന്‍ ബോ​​ഷ് (5) എ​​ന്നി​​വ​​രും വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​ല്‍ മി​​ക​​വു പു​​ല​​ര്‍​ത്തി. 22ന് ​​ഇ​​ന്ത്യ​​ക്ക് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ്

ക്യാ​​പ്റ്റ​​ന്‍: ഷാ​​യ് ഹോ​​പ്പ്

ഗ്രൂ​​പ്പ് സി​​യി​​ലെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ സൂ​​പ്പ​​ര്‍ എ​​ട്ട് പ്ര​​വേ​​ശ​​നം. ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ചെ​​ന്ന നേ​​ട്ടം വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നും സ്വ​​ന്തം. ഗ്രൂ​​പ്പ് സി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ 35 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി. തു​​ട​​ര്‍​ന്ന് ഇം​​ഗ്ല​​ണ്ടി​​നെ 30 റ​​ണ്‍​സി​​നു ഞെ​​ട്ടി​​ച്ചു. നേ​​പ്പാ​​ളി​​നെ ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​നും ഇ​​റ്റ​​ലി​​യെ 42 റ​​ണ്‍​സി​​നും തോ​​ല്‍​പ്പി​​ച്ച് മു​​ഴു​​വ​​ന്‍ ജ​​യ​​മെ​​ന്ന നേ​​ട്ടം.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​ത് ക്യാ​​പ്റ്റ​​ന്‍ ഷാ​​യ് ഹോ​​പ്പ്. നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 134.78 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 155. സെ​​ര്‍​ഫി​​ന്‍ റൂ​​ഥ​​ര്‍​ഫോ​​ര്‍​ഡ് (126), ഷിം​​റോ​​ണ്‍ ഹെ​​റ്റ്‌​​മെ​​യ​​ര്‍ (134) എ​​ന്നി​​വ​​ര്‍​ക്കാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​നം. വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​തുള്ള‍ത് ഷാ​​മ​​ര്‍ ജോ​​സ​​ഫും ജേ​​സ​​ണ്‍ ഹോ​​ള്‍​ഡ​​റും. ഇരുവർക്കും ഏ​​ഴ് വി​​ക്ക​​റ്റ് വീ​​തം.

റൊ​​മാ​​രി​​യൊ ഷെ​​പ്പേ​​ര്‍​ഡും (6), ഗു​​ഡാ​​കേ​​ഷ് മോ​​ട്ടി​​യും (6) തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്. 23ന് ​​സിം​​ബാ​​ബ്‌വെ​​യ്ക്ക് എ​​തി​​രേ​​യാ​​ണ് വി​​ന്‍​ഡീ​​സി​​ന്‍റെ സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

സിം​​ബാ​​ബ്‌​വെ

​ക്യാ​​പ്റ്റ​​ന്‍: സി​​ക്ക​​ന്ദ​​ര്‍ റാ​​സ

2026 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ ക​​റു​​ത്ത കു​​തി​​ര​​ക​​ള്‍ എ​​ന്ന വി​​ശേ​​ഷ​​ണം എ​​ന്തു​​കൊ​​ണ്ടും സിം​​ബാ​​ബ്‌​വെ​​യ്ക്കു യോ​​ജി​​ക്കും. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യെ​​യും ആ​​തി​​ഥേ​​യ​​രാ​​യ ശ്രീ​​ല​​ങ്ക​​യെ​​യും കീ​​ഴ​​ട​​ക്കി​​യ സിം​​ബാ​​ബ്‌വെ​​യു​​ടെ ഒ​​രു മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ര്‍​ന്ന് ഉ​​പേ​​ക്ഷി​​ച്ചു. ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. ഒ​​മാ​​നെ എ​​ട്ട് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യ​​ശേ​​ഷം ഓ​​സ്‌​​ട്രേ​​ലി​​യ​​യ​​യെ 23 റ​​ണ്‍​സി​​ന് അ​​ട്ടി​​മ​​റി​​ച്ചു. ശ്രീ​​ല​​ങ്ക​​യെ ആ​​റ് വി​​ക്ക​​റ്റി​​നും ഞെ​​ട്ടി​​ച്ചു.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ സിം​​ബാ​​ബ്‌‌വെ​​യു​​ടെ റ​​ണ്‍ വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​ന്‍ ബ്ര​​യാ​​ന്‍ ബെ​​ന്നെ​​റ്റ്. മൂ​​ന്ന് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 125 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 175 റ​​ണ്‍​സ്. ത​​ടി​​വ​​നാ​​ഷെ മ​​രു​​മാ​​നി (90), ക്യാ​​പ്റ്റ​​ന്‍ സി​​ക്ക​​ന്ദ​​ര്‍ റാ​​സ (75) എ​​ന്നി​​വ​​രാ​​ണ് പി​​ന്നി​​ല്‍. ബ്ലെ​​സിം​​ഗ് മു​​സാ​​റ​​ബാ​​നി​​യാ​​ണ് (9) വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​ത്. ബ്രാ​​ഡ് ഇ​​വാ​​ന്‍​സ് (8), റി​​ച്ചാ​​ര്‍​ഡ് ന​​ഗാ​​ര​​വ (3) എ​​ന്നി​​വ​​ര്‍ പി​​ന്നാ​​ലെ​​യു​​ണ്ട്. 23ന് ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

ന്യൂ​​സി​​ല​​ന്‍​ഡ്

ക്യാ​​പ്റ്റ​​ന്‍:മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍

ഗ്രൂ​​പ്പ് ഡി​​യി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ടു മാ​​ത്ര​​മാ​​ണ് (ഏ​​ഴ് വി​​ക്ക​​റ്റി​​ന്) ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ അ​​ഞ്ച് വി​​ക്ക​​റ്റി​​നും യു​​എ​​ഇ​​യെ 10 വി​​ക്ക​​റ്റി​​നും കാ​​ന​​ഡ​​യെ എ​​ട്ട് വി​​ക്ക​​റ്റി​​നും തോ​​ല്‍​പ്പി​​ച്ചു.

ടിം ​​സീ​​ഫേ​​ര്‍​ട്ടാ​​ണ് ടീ​​മി​​ന്‍റെ റ​​ണ്‍ വേ​​ട്ട​​ക്കാ​​രി​​ല്‍ ഒ​​ന്നാ​​മ​​ന്‍. 167.96 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 173 റ​​ണ്‍​സ്. ഫി​​ന്‍ അ​​ലെ​​ന്‍ (137), ഗ്ലെ​​ന്‍ ഫി​​ലി​​പ്‌​​സ് (119) എ​​ന്നി​​വ​​രാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. മാ​​റ്റ് ഹെ​​ന്‍‌റി​​യാ​​ണ് (4) വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​ത്. ജേ​​ക്ക​​ബ് ഡ​​ഫി (3) ര​​ണ്ടാ​​മ​​തു​​ണ്ട്. ഇ​​ന്ന് പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

പാ​​ക്കി​​സ്ഥാ​​ന്‍

ക്യാ​​പ്റ്റ​​ന്‍:സ​​ല്‍​മാ​​ന്‍ ആ​​ഘ

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ മാ​​ത്രം തോ​​ല്‍​വി. ഗ്രൂ​​പ്പ് എ​​യി​​ല്‍ നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ മൂ​​ന്നു വി​​ക്ക​​റ്റി​​നും അ​​മേ​​രി​​ക്ക​​യെ 32 റ​​ണ്‍​സി​​നും തോ​​ല്‍​പ്പി​​ച്ചു. ഇ​​ന്ത്യ​​ക്കു മു​​ന്നി​​ല്‍ 61 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ങ്ങി. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ന​​മീ​​ബി​​യ​​യെ 102 റ​​ണ്‍​സി​​നു ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞു.

ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ റ​​ണ്‍​വേ​​ട്ട​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള സാ​​ഹി​​ബ്‌​​സാ​​ദ ഫ​​ര്‍​ഹാ​​നാ​​ണ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് ക​​രു​​ത്ത്. 164.17 സ​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 220 റ​​ണ്‍​സ് നേ​​ടി. ഈ ​​ലോ​​ക​​ക​​പ്പി​​ലെ മൂ​​ന്നു സെ​​ഞ്ചു​​റി​​ക​​ളി​​ല്‍ ഒ​​ന്നി​​ന്‍റെ അ​​വ​​കാ​​ശി. ഷ​​ദാ​​ബ് ഖാ​​ന്‍ (88), ബാ​​ബ​​ര്‍ അ​​സം (66) എ​​ന്നി​​വ​​രാ​​ണ് റ​​ണ്‍ വേ​​ട്ട​​യി​​ല്‍ ഫ​​ര്‍​ഹാ​​നു പി​​ന്നി​​ലു​​ള്ള​​ത്. വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ടീ​​മി​​ലെ മു​​മ്പ​​ന്‍ ഉ​​സ്മാ​​ന്‍ താ​​രി​​ഖാ​​ണ് (8). സ​​യീം അ​​യൂ​​ബ് (5), ഷ​​ദാ​​ബ് ഖാ​​ന്‍ (5) എ​​ന്നി​​വ​​രാ​​ണ് പി​​ന്നാ​​ലെ​​യു​​ള്ള​​ത്. ഇ​​ന്ന് ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം.

ഇം​​ഗ്ല​​ണ്ട്

ക്യാ​​പ്റ്റ​​ന്‍:ഹാ​​രി ബ്രൂ​​ക്ക്

ഗ്രൂ​​പ്പ് സി​​യി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നോ​​ടു മാ​​ത്ര​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് (30 റ​​ണ്‍​സി​​ന്). നേ​​പ്പാ​​ളി​​നെതിരേ നാ​​ല് റ​​ണ്‍​സി​​ന് വി​​റ​​ച്ചു ജ​​യി​​ച്ചു. സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ അ​​ഞ്ച് വി​​ക്ക​​റ്റി​​നും ഇ​​റ്റ​​ലി​​യെ 24 റ​​ണ്‍​സി​​നും കീ​​ഴ​​ട​​ക്കി.

ജേ​​ക്ക​​ബ് ബെ​​ഥേ​​ലാ​​ണ് ടീ​​മി​​ന്‍റെ ടോ​​പ് സ്‌​​കോ​​റ​​ര്‍. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 134.90 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 143 റ​​ണ്‍​സ്. വി​​ല്‍ ജാ​​ക്‌​​സ് (110), സാം ​​ക​​റ​​ന്‍ (98) എ​​ന്നി​​വ​​രാ​​ണ് പി​​ന്നാ​​ലെ​​യു​​ള്ള​​ത്. ജാ​​മി ഓ​​വ​​ര്‍​ട്ട​​ണ്‍ (8) ആ​​ണ് വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്സാം ​​ക​​റ​​ന്‍ (6), ആ​​ദി​​ല്‍ റ​​ഷീ​​ദ് (6), ജോ​​ഫ്ര ആ​​ര്‍​ച്ച​​ര്‍ (6) എ​​ന്നി​​വ​​ര്‍ പി​​ന്നി​​ലു​​ണ്ട്. 22ന് ​​ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

ശ്രീ​​ല​​ങ്ക

ക്യാ​​പ്റ്റ​​ന്‍:ദു​​സു​​ന്‍ ഷ​​ന​​ക

ഗ്രൂ​​പ്പ് ബി​​യി​​ല്‍ സിം​​ബാ​​ബ്‌​വെ​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ര്‍. അ​​യ​​ര്‍​ല​​ന്‍​ഡി​​നെ 20 റ​​ണ്‍​സി​​നും ഒ​​മാ​​നെ 105 റ​​ണ്‍​സി​​നും ഓ​​സ്‌​​ട്രേ​​ലി​​യ​​യെ എ​​ട്ട് വി​​ക്ക​​റ്റി​​നും കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, സിം​​ബാ​​ബ്‌​വെ​​യോ​​ട് ആ​​റ് വി​​ക്ക​​റ്റി​​നു തോ​​റ്റു.


199 റ​​ണ്‍​സ് നേ​​ടി​​യ പാ​​ത്തും നി​​സാ​​ങ്ക​​യാ​​ണ് ടീ​​മി​​ന്‍റെ റ​​ണ്‍ വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​ന്‍. കു​​ശാ​​ൽ മെ​​ന്‍​ഡി​​സ് (182) രണ്ടാമതുണ്ട്. വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ ഒ​​ന്നാ​​മ​​തു​​ള്ള​​ത് മ​​ഹേ​​ഷ് തീ​​ക്ഷ​​ണ, ദു​​ഷാ​​ന്‍ ഹേ​​മ​​ന്ത എ​​ന്നി​​വ​​രാ​​ണ്. ഇ​​രു​​വ​​ര്‍​ക്കും ആ​​റ് വി​​ക്ക​​റ്റ് വീ​​തം. 22ന് ​​ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​രം.

Tags : World Cup ICC T20 Men's Super Eight matches

Recent News

Corehub Up