x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി; സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും പ​രാ​ജ​യം


Published: June 4, 2026 03:13 AM IST | Updated: June 4, 2026 03:13 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി​​​യെ​​​ച്ചൊ​​​ല്ലി സി​​​പി​​​എം- സി​​​പി​​​ഐ ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​നം വേ​​​ണ​​​മെ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ത​​​ള്ളി.

പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി നി​​​ല​​​വി​​​ൽ വ​​​ന്ന കാ​​​ലം മു​​​ത​​​ൽ സി​​​പി​​​എ​​​മ്മാ​​​ണ് വ​​​ഹി​​​ച്ചുവ​​​രു​​​ന്ന​​​തെ​​​ന്നും ഇ​​​തു വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും സി​​​പി​​​എം അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ച​​​ർ​​​ച്ച വ​​​ഴി​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സെ​​​ക്ര​​​ട്ട​​​റി​​​ത​​​ല ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​യി ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​സ്ഥാ​​​നം വേ​​​ണ​​​മെ​​​ന്ന സി​​​പി​​​ഐ​​​യു​​​ടെ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടി​​​നെത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങി ഇ​​​ത്ര​​​നാ​​​ളാ​​​യി​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​യോ​​​ഗം ചേ​​​രാ​​​നാ​​​യി​​​ട്ടി​​​ല്ല. ആവശ്യത്തിൽ നിന്നു പി​​​ന്നാ​​​ക്കം പോ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സി​​​പി​​​ഐ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തോ​​​ടൊ​​​പ്പം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​ത്യേ​​​ക ബ്ലോ​​​ക്കാ​​​യി സി​​​പി​​​ഐ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇ​​​രി​​​ക്കു​​​ന്ന​​​തും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ സി​​​പി​​​ഐ​​​ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​യി​​​രി​​​ക്കേ സി​​​പി​​​ഐ​​​ക്ക് 13 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യു​​​ണ്ടാ​​​യി​​​ട്ടും പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ൾ എ​​​ട്ടു​​​പേ​​​ർ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കേ എ​​​ന്തി​​​നാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന ചോ​​​ദ്യ​​​വും സി​​​പി​​​എം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ലും സി​​​പി​​​എ​​​മ്മി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ട്.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​പ്ര​​​മാ​​​ദി​​​ത്വ​​​ത്തെ​​​യും ഏ​​​കാ​​​ധി​​​പ​​​ത്യ നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും സി​​​പി​​​ഐ എ​​​തി​​​ർ​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് സി​​​പി​​​ഐ​​​യു​​​ടെ പാ​​​ർ​​​ട്ടി യോ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു.

 

പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് മു​​​ൻ ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ എ​​​ത്താ​​​നി​​​രി​​​ക്കേ​​​യാ​​​ണ് സി​​​പി​​​ഐ നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി നേ​​​താ​​​വ് കെ.​​​രാ​​​ജ​​​ന് പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ​​​പ​​​ദ​​​വി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

Tags : Deputy Leader Opposition CPM-CPI bilateral talks fail

Recent News

Corehub Up