ന്യൂഡൽഹി: രാജ്യത്തെ ഇടതുകക്ഷികൾ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ പൊതു കർമ്മപരിപാടി രൂപീകരിക്കുന്നതിന് കൂടിയാലോചനകൾ വേണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ.
ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ യോഗം ചേരണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ (എംഎൽ) ലിബറേഷൻ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ, ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്) മനോജ് ഭട്ടാചാര്യ (ആർഎസ്പി) എന്നിവർക്ക് അയച്ച കത്തിൽ ഡി.രാജ ആവശ്യപ്പെട്ടു.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതാണ് യോഗം ചേരുന്നതിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Tags : CPI Left leaders consultations