തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പുനരന്വേഷണം നടക്കട്ടെയെന്നും പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെയെന്നും കെ.കെ. ശൈലജ. കാഫിർ സ്ക്രീൻ ഷോട്ടിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിക്കുകയായിരുന്നു ശൈലജ.
താൻ വടകരയിൽ ഒരു സ്ഥാനാർഥി മാത്രമായിരുന്നു. വർഗീയ ദ്രുവീകരണം നടന്നിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടീച്ചര്‍ പ്രതികരിച്ചു. നേരത്തെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ വടകര എംപി ഷാഫി പറമ്പിൽ സ്വാഗതം ചെയ്തിരുന്നു.
Tags : Kafir screenshot investigation K.K. Shailaja