x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് ല​ഹ​രി സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 20, 2026 07:00 PM IST | Updated: July 20, 2026 07:01 PM IST

പിടിയിലായ ഹൈ​ദ​രാ​ലി

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കാ​ഞ്ഞി​ര​പ്പ​റ​മ്പി​ലെ വീ​ട്ടി​ല്‍ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ല​ഹ രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. പെ​രി​ന്ത​ല്‍​മ​ണ്ണ ചെ​മ്മ​ല​ശേ​രി സ്വ​ദേ​ശി മ​ല്ലി​റ്റി​യി​ല്‍ വീ​ട്ടി​ല്‍ ഹൈ​ദ​രാ​ലി(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചെ​മ്മ​ല​ശേ​രി​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ഷ്ഫാ​ക്കി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 16 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കേ​സി​ലെ പ്ര​ധാ​നി​യാ​ണ് ഹൈ​ദ​രാ​ലി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലേ​ക്ക് മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച‌​ന കൊ​ണ്ടോ​ട്ടി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഹൈ​ദ​രാ​ലി​യി​ല്‍​നി​ന്ന് ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. 

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up