x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സി​ൽ ഇ​റാ​ന്‍റെ മി​സൈ​ലാ​ക്ര​മ​ണം; എ​ണ്ണ​ക്ക​പ്പ​ലി​ന് തീ​പി​ടി​ച്ചു

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 21, 2026 09:17 AM IST | Updated: July 21, 2026 09:20 AM IST

പ്രതീകാത്മക ചിത്രം

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ധ​ന ടാ​ങ്ക​റി​ന് തീ​പി​ടി​ച്ചു. തീ​പ​ട​ർ​ന്ന​തോ‌​ടെ ജീ​വ​ന​ക്കാ​ർ ക​പ്പ​ൽ ഉ​പേ​ക്ഷി​ച്ച് ലൈ​ഫ് ബോ​ട്ടു​ക​ളി​ൽ ര​ക്ഷ​പ്പെ​ട്ടു. ഹോ​ർ​മു​സി​ൽ മ​റ്റ് ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കുകൂ​ടി തീ​പി​ടി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​റാ​ന്‍റെ സി​രി​ക്, ബ​ന്ദ​ർ അ​ബ്ബാ​സ്, ഖ​ഷം ദ്വീ​പ്, ച​ബ​ഹാ​ർ, കൊ​നാ​ര​ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ സൈ​നി​ക ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി ഇ​റാ​ന്‍റെ ഇ​സ്‍​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് രം​ഗ​ത്തെ​ത്തി.

ബ​ഹ്റൈ​നി​ലും കു​വൈ​റ്റി​ലു​മു​ള്ള യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഐ​ആ​ർ​ജി​സി സ്ഥി​രീ​ക​രി​ച്ചു. ജോ​ർ​ദാ​നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ട് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ഇ​റാ​ഖി​ലു​ണ്ടാ​യ മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് സ്ഥി​രീ​ക​രി​ച്ചു.

സം​ഘ​ർ​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​റാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​പ്പു​വെ​ച്ച താ
​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ത​ക​ർ​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

 

Tags : MissileAttack Iran Hormuz Oil Tanker Fire

Recent News

Corehub Up