x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ൾ മി​ന്ന​ൽ​പ്ര​ള​യം: ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ ഏ​ക ആ​ശ്ര​യം ഡി​എ​ൻ​എ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: September 6, 2026 05:45 AM IST | Updated: September 6, 2026 05:45 AM IST

കാ​ഠ്മ​ണ്ഡു: മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടു​ക​യും കാ​ണാ​താ​കു​ക​യും ചെ​യ്ത​വ​രെ തി​രി​ച്ച​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യെ​ന്ന ഏ​ക ആ​ശ്ര​യ​ത്തി​ലേ​ക്ക് അ​ധി​കൃ​ത​രും കു​ടും​ബ​ങ്ങ​ളും. ഇ​തു​വ​രെ 2,272 ഡി​എ​ൻ​എ സാ​മ്പി​ളു​ക​ളാ​ണ് നേ​പ്പാ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ച​ത്. ഇ​തി​ൽ 1,260 എ​ണ്ണം മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ​നി​ന്നും ബാ​ക്കി 1,012 എ​ണ്ണം കാ​ണാ​താ​യ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു​മാ​ണ്. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ 1,030 മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി സം​സ്ക​രി​ച്ചു.

ഇ​തി​ൽ 222 സ്ത്രീ​ക​ളും 355 പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ബാ​ക്കി 453 മൃ​ത​ദേ​ഹ​ങ്ങ​ൾ സ്ത്രീ​യാ​ണോ പു​രു​ഷ​നാ​ണോ എ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. കു​ടും​ബ​ങ്ങ​ൾ​ക്കു പ​രി​ശോ​ധ​ന സു​ഗ​മ​മാ​ക്കാ​ൻ നു​വാ​കോ​ട്ട് ജി​ല്ല​യി​ലെ ബി​ദു​റി​ൽ പോ​ലീ​സ് ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണ​കേ​ന്ദ്രം തു​റ​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ, ക​ണ്ടെ​ടു​ത്ത 1,270 തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പൊ​ലി​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

ര​സൂ​വ ജി​ല്ല​യി​ലെ സൈ​ഫ്രു​ബേ​സി​യി​ൽ​നി​ന്നു കാ​ണാ​താ​യ രാ​ജ് കു​മാ​ർ ദി​യാ​ലി (33), ഭാ​ര്യ ശ്രീ​തി (30), നാ​ലു​വ​യ​സു​ള്ള മ​ക​ൻ സി​രാ​ജ് എ​ന്നി​വ​രെ തേ​ടു​ന്ന കു​ടും​ബ​ത്തി​ന്‍റെ ക​ഥ ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ന​വാ​ൽ​പു​രി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ ഒ​രു കൈ​യു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ കാ​ഠ്മ​ണ്ഡു​വി​ലെ നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ​നി​ര​യി​ൽ 182-ാമ​താ​ണ് ഈ ​സാ​മ്പി​ൾ. പ്രി​യ​പ്പെ​ട്ട​വ​ർ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ കൈ​വി​ട്ട ഈ ​കു​ടും​ബം ആ ​കൈ​യെ​ങ്കി​ലും രാ​ജ്കു​മാ​റി​ന്‍റേ​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്.

13 ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല

നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യ 13 ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു.

Tags : Nepal flood DNA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up