ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള. വിയറ്റ്നാമിൽ നടന്ന മിസ് വേൾഡ് 2026 സൗന്ദര്യ മത്സരത്തിലാണ് ജൊഹെയ്റി ജേതാവായത്. കഴിഞ്ഞ വർഷത്തെ മിസ് വേൾഡായ തായ്ലൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രി വിജയിയായ ജൊഹെയ്റിയെ മിസ് വേൾഡ് കിരീടമണിയിച്ചു.
സ്പെയിനിന്റെ എലിസബത്ത് റെയ്ൻസിനാണ് മത്സരത്തിൽ രണ്ടാം സ്ഥാനം. മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാം സ്ഥാനം നേടി. ഇന്ത്യയിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത നികിത പോർവാൽ മത്സരത്തിലെ ടോപ് 40ൽ ഇടംനേടി. എന്നാൽ, നികിതയ്ക്ക് അടുത്തഘട്ടമായ ടോപ് 20ൽ ഇടംനേടാനായില്ല.
Tags : Miss World Johhaeyry Molha Dominican Republic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash