x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​എ​​സ് ഓ​​പ്പ​​ണ്‍: അ​​ൽ​​ക​​രാ​​സ് മു​​ന്നേ​​റ്റം

വെബ്ഡെസ്ക്
Published: September 6, 2026 02:46 AM IST | Updated: September 6, 2026 02:46 AM IST

കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ്

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ് നാ​​ലാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. വ​​നി​​ത സി​​ഗിംൾ​​സി​​ൽ അ​​ട്ടി​​മ​​റി​​യു​​ടെ ദി​​നം. ഏ​​ഴാം സീ​​ഡ് ക​​രോ​​ളി​​ന മു​​ച്ചോ​​വ​​യും ഒ​​ന്പ​​താം സീ​​ഡ് എ​​ലീ​​ന സ്‌റ്റോവ്‌ലിന​​യും തോ​​ൽ​​വി​​യോ​​ടെ പു​​റ​​ത്ത്.

അ​​ൽ​​ക​​രാ​​സ് നാലാം റൗണ്ടില്‍

ചൈ​​ന​​യു​​ടെ വു ​​യി​​ബിം​​ഗി​​നെ മൂ​​ന്നാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ 6-3, 6-4, 6-1 സ്കോ​​റി​​ന് ആ​​ധി​​കാ​​രി​​ക​​ത​​യോ​​ടെ വീ​​ഴ്ത്തി​​യാ​​ണ് കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സി​​ന്‍റെ മു​​ന്നേ​​റ്റം.

ഈ ​​വി​​ജ​​യ​​ത്തോ​​ടെ ഗ്രാ​​ൻ​​സ്‌ലാം ​​ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലെ അ​​ൽ​​ക​​രാ​​സി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ എ​​ണ്ണം 17ൽ ​​എ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ വി​​ജ​​യം അ​​ദ്ദേ​​ഹ​​ത്തെ ‘ക​​രി​​യ​​ർ ഗ്രാ​​ൻ​​ സ്‌ലാം’ ​​പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ പു​​രു​​ഷ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലും എ​​ത്തി​​ച്ചി​​രു​​ന്നു.
ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍, ഫ്രാ​​ൻ​​സ​​സ് ടൈ​​ഫോ​​യ്, അ​​ല​​ക്സ് മി​​ച്ച​​ൽ​​സെ​​ൻ, തോ​​മ​​സ് മാ​​ർ​​ട്ടി​​ൻ ചെ​​വ​​രി എ​​ന്നി​​വ​​രും നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

അ​​ട്ടി​​മ​​റി!

വ​​നി​​ത സിം​​ഗി​​ൾ​​സ് മൂ​​ന്നാം റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി. ഏ​​ഴാം സീ​​ഡ് ക​​രോ​​ളി​​ന മു​​ച്ചോ​​വ​​യ്ക്കും ഒ​​ന്പ​​താം സീ​​ഡ് എ​​ലീ​​ന സസ്‌റ്റോവ്‌ലിന​​യ്ക്കും ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി. അ​​തേ​​സ​​മ​​യം ആ​​റാം സീ​​ഡ് ലി​​ണ്ട നൊ​​സ്കോ​​വ മൂ​​ന്ന് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ൻ ലി​​യെ പ​​രാ​​യ​​പ്പെ​​ടു​​ത്തി നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

നെ​​സ്കോ​​വ ജ​​യം പി​​ടി​​ച്ച​​ത് ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ. ആ​​ദ്യ സെ​​റ്റ് അ​​നാ​​യാ​​സം നേ​​ടി വി​​ജ​​യ​​ത്തി​​ലേ​​ക്കെ​​ന്ന പ്ര​​തീ​​ക്ഷ​​യോ​​ടെ മ​​ത്സ​​രി​​ച്ച നൊ​​സ്കോ​​വ​​യെ എ​​തി​​രാ​​ളി ആ​​ൻ ഞെ​​ട്ടി​​ച്ചു. 7-6ന് ​​ര​​ണ്ടാം സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി ആ​​ൻ ലി ​​മ​​ത്സ​​രം മൂ​​ന്നാം സെ​​റ്റി​​ലേ​​ക്ക് നീ​​ട്ടി. എ​​ന്നാ​​ൽ മൂ​​ന്നാം സെ​​റ്റി​​ൽ ആ​​ൻ പ​​ത​​റി. ആ​​ദ്യ സെ​​റ്റി​​ലേ​​തി​​ന് സ​​മാ​​ന​​മാ​​യി നൊ​​സ്കോ​​വ അ​​നാ​​യാ​​സം സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി മ​​ത്സ​​ര​​ത്തി​​ൽ ജ​​യം നേ​​ടി നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

സ്കോ​​ർ: 6-2, 7-7, 6-2.

ഏ​​ഴാം സീ​​ഡ് ക​​രോ​​ളി​​ന മു​​ച്ചോ​​വ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് എ​​മ ന​​വ​​രോ അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ സെ​​റ്റി​​ൽ ക​​രോ​​ളി​​ന പൂ​​ർ​​ണ​​മാ​​യും പ​​ത​​റി. ര​​ണ്ടാം സെ​​റ്റി​​ൽ ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും എ​​മ ഒ​​ടു​​വി​​ൽ സെ​​റ്റും ജ​​യ​​വും സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: 6-3, 7-5.
മൂ​​ന്ന് സെ​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ എ​​ലീ​​ന സ്‌റ്റോവ്‌ലിന​​യെ 21-ാം സീ​​ഡ് അ​​ന്ന ക​​ലി​​ൻ​​സ്ക്യ അ​​ട്ടി​​മ​​റി​​ച്ചു. ആ​​ദ്യ സെ​​റ്റ് അ​​ന്ന സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം സെ​​റ്റ് തി​​രി​​ച്ചു​​പി​​ടി​​ച്ച് എ​​ലീ​​ന മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്നു. എ​​ന്നാ​​ൽ മൂ​​ന്നാം സെ​​റ്റി​​ൽ എ​​ലീ​​ന​​യ്ക്ക് മി​​ക​​വ് നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ല. ഇ​​തോ​​ടെ 6-3, 2-6, 6-3 സ്കോ​​റി​​ന് അ​​ന്ന ക​​ലി​​ൻ​​സ്ക്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

Tags : USOpen MensSingles CarlosAlcaraz Tennis Sports

Recent News

Corehub Up