x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 6, 2026 03:27 AM IST | Updated: September 6, 2026 03:27 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ:​തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തൃ​ശൂ​ർ എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഷി​ഫ്ന, മൂ​ന്നു​വ​യ​സു​കാ​ര​ൻ എ​മി​ൽ ഐ​ബ​ക്ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​വ​രും. ശ​നി​യാ​ഴ്ച രാ​ത്രി 11.40 ഓ​ടെ കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​പോ​സ്റ്റും ത​ക​ർ​ത്തു. അ​തേ​സ​മ​യം കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

 

 

 

 

Tags : Accident Thrissur Kunnamkulam Death NewsUpdate Headlines

Recent News

Corehub Up