Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunnamkulam

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

തൃ​ശൂ​ർ:​തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തൃ​ശൂ​ർ എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​നീ​ർ, ഷി​ഫ്ന, മൂ​ന്നു​വ​യ​സു​കാ​ര​ൻ എ​മി​ൽ ഐ​ബ​ക്ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​വ​രും. ശ​നി​യാ​ഴ്ച രാ​ത്രി 11.40 ഓ​ടെ കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​പോ​സ്റ്റും ത​ക​ർ​ത്തു. അ​തേ​സ​മ​യം കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

 

 

 

 

Kerala

കു​ക്ക​റി​ലെ ചോ​റി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കു​ക്ക​റി​ലെ തി​ള​പ്പി​ച്ച ചോ​റി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടു​പ്പൂ​ട്ടി സ്വ​ദേ​ശി​യാ​യ തെ​ങ്ങി​ങ്ക​ൽ വീ​ട്ടി​ൽ ബി​നീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

400 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക്ക് ര​ണ്ടു കേ​സു​ക​ളു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും സം​ഘ​ത്തി​നും എ​തി​രേ ക​ത്തി​വീ​ശി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ബി​നീ​ഷ്

കു​ന്നം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷി​ന് അ​ടു​പ്പൂ​ട്ടി​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഞ്ചാ​വു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം വീ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നും കു​ക്ക​ർ വി​സി​ല​ടി​ച്ചു. ക​ഞ്ചാ​വി​ന്‍റെ മ​ണം ല​ഭി​ച്ച പോ​ലീ​സ് അ​ടു​ക്ക​ള​യി​ലെ​ത്തി. കു​ക്ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ടു​പ്പി​ൽ തി​ള​ച്ചി​രു​ന്ന ചോ​റി​ൽ​നി​ന്നും ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി.

കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത് സോ​മ​ൻ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Kerala

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​രു​മ്പി​ലാ​വ് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നും കു​ടും​ബ​വും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റോ​ടെ കു​ന്നം​കു​ളം - പ​ട്ടാ​മ്പി റോ​ഡി​ൽ പാ​റ​യി​ല്‍ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​ക്ക് മു​ന്നി​ലാ​യി​രു​ന്നു ന​ടു​ക്കു​ന്ന സം​ഭ​വം. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ മ​ണി​ക​ണ്ഠ​നും ഭാ​ര്യ​യും കു​ട്ടി​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഡോ​റി​ന് അ​ടി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ മ​ണി​ക​ണ്ഠ​ൻ വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി നി​ർ​ത്തി.

കാ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ മ​ണി​ക​ണ്ഠ​നും കു​ടും​ബ​വും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​റി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ന്നം​കു​ളം അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തീ ​ആ​ളി​പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​വാ​യൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ കൂ​ടി എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കു​ന്നം​കു​ളം - പ​ട്ടാ​മ്പി പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

 

Kerala

കു​ന്നം​കു​ളം കി​ഴൂ​ർ ദേ​വി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം മോ​ഷ്ടി​ച്ചു

തൃ​ശൂ​ർ: കു​ന്നം​കു​ളം കി​ഴൂ​ർ ദേ​വി ക്ഷേ​ത്ര​ത്തി​ൽ ദേ​വി വി​ഗ്ര​ഹം മോ​ഷ​ണം പോ​യി. ഓ​ഫീ​സ് അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്നാ​ണ് വി​ഗ്ര​ഹം മോ​ഷ്ടി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ക്ഷേ​ത്രം മാ​നേ​ജ​ർ ഓ​ഫീ​സ് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

ര​ണ്ട് അ​ല​മാ​ര​ക​ളും കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​ണ്. പൂ​രം ക​ഴി​ഞ്ഞ​തി​നാ​ൽ ദേ​വ​സ്വം അ​മ്പ​ല​ത്തി​ലെ ഭ​ണ്ഡാ​ര വ​ര​വ് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി കൊ​ണ്ടു​പോ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കേ​ച്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ-​ടാ​ക്സി മോ​ഷ്ടി​ച്ച കേ​സ്; പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ-​ടാ​ക്സി മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​യ്യാ​ൽ ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി വൈ​ശ്യം വീ​ട്ടി​ൽ ഇ​ബ്രാ​ഹിം (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്നം​കു​ളം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​യ്യാ​ൽ സ്വ​ദേ​ശി ഒ​ല​ക്കേ​ങ്കി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ (70) ഓ​ട്ടോ-​ടാ​ക്സി​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. പ​ട്ടി​ക്ക​ര മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​ത്ത് ഓ​ട്ടോ ടാ​ക്സി പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ-​ടാ​ക്സി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മ​പ്പെ​ട്ടി തി​ച്ചൂ​രി​ൽ ഓ​ട്ടോ ടാ​ക്സി​യെ പി​ന്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

 

Kerala

തൃ​ശൂ​രി​ൽ വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

തൃ​ശൂ​ര്‍: വി​സ വാ​ഗ്ദാ​നം ചെ​യ്ത് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും 17 പ​വ​നും ഐ​ഫോ​ണും ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. തി​രൂ​ര്‍ പെ​രി​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി റാ​ഷി​ദ്(25) ആ​ണ് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​ണി​ക​ണ്‌​ഠേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യാ​ണ് റാ​ഷി​ദ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ഭ​ർ​ത്താ​വി​ന് വി​ദേ​ശ​ത്തേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു പ്ര​തി​യു​ടെ ത​ട്ടി​പ്പ്.

ഇ​തി​നാ​യി ഏ​താ​നും പേ​പ്പ​റു​ക​ളി​ല്‍ ഒ​പ്പു​വാ​ങ്ങി സ്വ​ര്‍​ണ​വും ഫോ​ണും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് റാ​ഷി​ദ് പി​ടി​യി​ലാ​യ​ത്.

Kerala

കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​നം: നാ​ല് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വി.​എ​സ്.​സു​ജി​ത്തി​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. നാ​ല് പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​സ്ഐ നൂ​ഹ്മാ​ൻ, സി​പി​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, സ​ന്ദീ​പ്, സ​ജീ​വ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. നാ​ലു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ‍​യും കോ​ട​തി ക്രി​മി​ന​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടിൽ പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി​ഐ​ജി ഹ​രി​ശ​ങ്ക​റാ​ണ് ഉ​ത്ത​മേ​ഖ​ലാ ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

സു​ജി​ത്തി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2023 ഏ​പ്രി​ൽ അ​ഞ്ചി​നു ചൊ​വ്വ​ന്നൂ​രി​ൽ വ​ഴി​യ​രി​കി​ൽ നി​ന്ന സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ജി​ത്ത് കാ​ര്യം തി​ര​ക്കി​യ​താ​ണു പ്ര​കോ​പ​ന​മാ​യ​ത്.

സു​ജി​ത്തി​നെ എ​സ്ഐ നു​ഹ്‌​മാ​ൻ പോ​ലീ​സ് ജീ​പ്പി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് അ​ർ​ധ​ന​ഗ്ന​നാ​ക്കി സ്റ്റേ​ഷ​നി​ലെ ഇ​ടി​മു​റി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് എ​സ്ഐ നു​ഹ്‌​മാ​ൻ, സി​പി​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, സ​ന്ദീ​പ്, സ​ജീ​വ​ൻ എ​ന്നി​വ​ർ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up