x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നം​കു​ള​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ 

വെബ് ഡെസ്‌ക്
Published: August 29, 2026 10:04 PM IST | Updated: August 29, 2026 10:04 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ര്‍: കു​ന്നം​കു​ളം ചീ​രം​കു​ള​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

കോ​ട്ട​പ്പ​ടി സ്വ​ദേ​ശി അ​ദീ​ബ് (28), ആ​ര്‍​ത്താ​റ്റ് സ്വ​ദേ​ശി നി​ധി​ന്‍ (29) ആ​ര്‍​ത്താ​റ്റ് താ​മ​ര​ശേ​രി സ്വ​ദേ​ശി സ​ജി​ത്ത് (30), കു​ന്നം​കു​ളം നെ​ഹ്‌​റൂ ന​ഗ​ര്‍ സ്വ​ദേ​ശി ഗൗ​ര​വ് (24) എ​ന്നി​വ​രെ​യാ​ണ്  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

കാ​പ്പ നി​യ​മ​പ്ര​കാ​രം ശി​ക്ഷ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ അ​ദീ​ബി​നെ മ​റ്റൊ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് ആ​നാ​യ്ക്ക​ലി​ല്‍ പോ​ലീ​സി​നു​നേ​രെ അ​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. 

പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​കെ 10 പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ക്കി പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Arrest Police attack Kunnamkulam case

Recent News

Corehub Up