x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ത​ട​ഞ്ഞു; മ​ക​ൻ അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

വെബ് ഡെസ്‌ക്
Published: June 27, 2026 08:47 PM IST | Updated: June 27, 2026 09:11 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ത​ട​ഞ്ഞ​തി​ന് അ​ച്ഛ​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. തൃ​ശൂ​ർ കു​ന്നം​കു​ളം സ്വ​ദേ​ശി സൈ​മ​ണി​നെ​യാ​ണ് മ​ക​ൻ ജോ​ബി മ​ർ​ദി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ മ​ക​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​ത് ജോ​ബി​യു​ടെ പ​തി​വാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ മു​ൻ​പും പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ ജോ​ബി ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ സൈ​മ​ൺ എ​തി​ർ​ത്തു. പി​ന്നാ​ലെ​യാ​ണ് അ​ച്ഛ​നെ മ​ക​ൻ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

മു​ഖ​ത്തും നെ​ഞ്ച​ത്തും ച​വി​ട്ടേ​റ്റ സൈ​മ​ൺ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക​നെ​തി​രെ സൈ​മ​ൺ കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : son assaulted father drug sale kunnamkulam

Recent News

Corehub Up