Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father

വി​ദ്യാ​ർ​ഥി​യു​ടെ വാ​ട്ട​ർ​ബോ​ട്ടി​ലി​ൽ വാ​റ്റ് ചാ​രാ​യം; പ്ര​തി​യാ​യ ര​ണ്ടാ​ന​ച്ഛ​ന്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നു

കോ​​​ഴി​​​ക്കോ​​​ട്: വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ വാ​​​ട്ട​​​ർ​​​ബോ​​​ട്ടി​​​ലി​​​ൽ വാ​​​റ്റ് ചാ​​​രാ​​​യം ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ വാ​​​റ്റ് ചാ​​​രാ​​​യം എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കി​​​യ പ​​​ത്താം​​​ ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ര​​​ണ്ടാ​​​ന​​​ച്ഛ​​​ൻ വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്നു.

ഇ​​​യാ​​​ളു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ തോ​​​ട്ട​​​ത്തി​​​ൽ​​നി​​​ന്ന് 56 കു​​​പ്പി വ്യാ​​​ജ​​​മ​​​ദ്യ​​​വും ഇ​​​യാ​​​ളു​​​ടേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന വാ​​​റ്റ് കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് 220 കു​​​പ്പി വ്യാ​​​ജ​​​മ​​​ദ്യ​​​വും എ​​​ക്സൈ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.

പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​നോ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കാ​​​നോ സാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണു പ്ര​​​തി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ട​​​ന്ന​​​തെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

National

വി​വാ​ഹ​ച​ട​ങ്ങി​നി​ടെ സ്ത്രീ​ധ​ന തു​ക​യെ ചൊ​ല്ലി ത​ർ​ക്കം; വ​ധു​വി​ന്‍റെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വി​വാ​ഹ​ച​ട​ങ്ങി​നി​ടെ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വ​ധു​വി​ന്‍റെ പി​താ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഖ​ത്തി​മ പ​ട്ട​ണ​ത്തി​ലെ ഇ​സ്‌​ലാം ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, രോ​ഷാ​കു​ല​രാ​യ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വ​ര​നെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തു. ക്ര​മ​സ​മാ​ധാ​ന​നി​ല പാ​ലി​ക്കാ​ൻ മേ​ഖ​ല​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഇ​സ്‌​ലാം ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന കോ​ൺ​ട്രാ​ക്ട​ർ സാ​ദി​ഖി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി.

വി​വാ​ഹം ഉ​റ​പ്പി​ച്ച​തു മു​ത​ൽ വ​ര​ന്‍റെ കു​ടും​ബം കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് വ​ധു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. ആ​ദ്യം സ്ത്രീ​ധ​ന​മാ​യി സ്കൂ​ട്ട​ർ മ​തി​യെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് ബൈ​ക്ക് വേ​ണ​മെ​ന്നും അ​തി​നു​ശേ​ഷം ഒ​രു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഇ​തി​നി​ടെ മെ​ഹ​ർ തു​ക​യെ ചൊ​ല്ലി​യും ത​ർ​ക്ക​മു​ണ്ടാ​യി. വ​ധു​വി​ന്‍റെ കു​ടും​ബം അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ 21,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പ​ണം ന​ൽ​കാ​ൻ വ​ര​ന്‍റെ കു​ടും​ബം വി​സ​മ്മ​തി​ച്ചു.

ച​ർ​ച്ച​ക​ളും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ടെ സാ​ദി​ഖ് കു​ഴ​ഞ്ഞു​വീ​ണു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

സാ​ദി​ഖി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം വ​ര​ൻ മു​ഹ​മ്മ​ദ് ആ​രി​ഫ്, സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഖാ​ലി​ദ്, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​താ ഹു​സൈ​ൻ മ​റ്റ് അ​തി​ഥി​ക​ൾ എ​ന്നി​വ​രെ ആ​ക്ര​മി​ക്കു​ക​യും ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ വി​വാ​ഹ ഹാ​ളി​ന്‍റെ മേ​ൽ​കൂ​ര​യി​ൽ കൂ​ടി​യാ​ണ് പ​ല​രും പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ മേ​ൽ​കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഖ​തി​മ കോ​ട്‌​വാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ക​ൻ മ​രി​ച്ചു

മ​ല​പ്പു​റം: വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ അ​ച്ഛ​ന്റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​തി​നേ​ഴു​കാ​ര​ന്‍ മ​രി​ച്ചു. വ​ളാ​ഞ്ചേ​രി വൈ​ക്ക​ത്തൂ​ര്‍ സ്വ​ദേ​ശി ശ്യാം ​ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ശ്യാ​മി​ന്‍റെ അ​ച്ഛ​ന്‍ ശ​ബ​രി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ശ്യാ​മും ശ​ബ​രി​യും ത​മ്മി​ലു​ണ്ടാ​യ വാ​ക് ത​ര്‍​ക്ക​ത്തി​നി​ടെ ശ്യാ​മി​ന്‍റെ ത​ല​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ അ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മി​നെ ഉ​ട​ന്‍ ശ​ബ​രി ത​ന്നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

പാ​ല​ക്കാ​ട്ട് മ​ക​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: മ​ക​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ച്ഛ​ൻ മ​രി​ച്ചു. ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി മു​ത്തു (75) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ആ‍​യി​രു​ന്നു ആ​ക്ര​മ​ണം.

സ​ഹോ​ദ​രി​യെ അ​ച്ഛ​ൻ വ​ഴ​ക്കു പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ക​ൻ സു​നി​ൽ അ​ച്ഛ​നെ കൈ​ക്കോ​ട്ട് കൊ​ണ്ട് വെ​ട്ടി​യ​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. വ​ധ​ശ്ര​മ കേ​സി​ൽ സു​നി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

National

ജീ​ൻ​സ് ധ​രി​ക്കു​ന്ന​ത് എ​തി​ർ​ത്ത പി​താ​വി​നെ വെ​ടി​വ​ച്ചു; യു​വ​തി അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: ജീ​ൻ​സ് ധ​രി​ക്കു​ന്ന​ത് എ​തി​ർ​ത്ത പി​താ​വി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ ഖ​ൽ​ചി​യാ​നി​ലാ​ണ് സം​ഭ​വം. 21കാ​രി​യാ​യ സ്നേ​ഹ്ദീ​പ് കൗ‍​ർ ആ​ണ് പി​താ​വ് പ​ർ​മി​ന്ദ​ർ സിം​ഗി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത്. വെ​ടി​യേ​റ്റ ഇ​യാ​ളെ ഗു​രു​നാ​നാ​ക് ദേ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ടി​യേ​റ്റ പ​ർ​മി​ന്ദ​ർ സിം​ഗി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണ്. മേ​യ് 14ന് ​രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ച്ഛ​നും മ​ക​ൾ​ക്കും ഇ​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജീ​ൻ​സും ടോ​പ്പും ധ​രി​ക്കു​ന്ന​തും വി​ദേ​ശ​ത്ത് പോ​കു​ന്ന​തും പി​താ​വ് എ​തി​ർ​ത്തെ​ന്നും ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ യു​വ​തി പി​താ​വി​ന് നേ​രെ വെ​ടി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​ർ​മി​ന്ദ​ർ സിം​ഗി​ന്‍റെ പു​റ​ത്തും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ തോ​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നാ​ല് വെ​ടി​യു​ണ്ട​ക​ളും പോ​ലീ​സ് പ്ര​തി​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ല​സ്ടു ക​ഴി​ഞ്ഞ യു​വ​തി ഓ​സ്ട്രേ​ലി​യ​യി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ പി​താ​വ് എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ കു​ടും​ബം ഇ​ത് ത​ള്ളി. യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

SUNDAY DEEPIKA

അ​പ്പ​ന്‍റെ പൊ​ന്നു​മ​ക്ക​ൾ, അ​മ്മ​യു​ടെ​യും

സി​നി​മാ​ക്ക​മ്പം മൂ​ത്ത് ജോ​ലി രാ​ജി​വ​ച്ച് ചെ​ന്നൈ​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ മ​ക​നോ​ട് അ​പ്പ​ൻ പ​റ​ഞ്ഞു: "അ​ഭി​ന​യ​ത്തോ​ടു​ള്ള നി​ന്‍റെ അ​ഭി​വാ​ഞ്ഛ എ​നി​ക്ക് മ​ന​സി​ലാ​വു​ന്നു​ണ്ട്. ഒ​രു​വ​ർ​ഷം സ​മ​യം ഞാ​ൻ നി​ന​ക്കു ത​രും. അ​തി​നു​ള്ളി​ൽ നീ​യ​തു തെ​ളി​യി​ക്ക​ണം. അ​ല്ലേ​ൽ തി​രി​ച്ച് ജോ​ലി​യി​ൽ ജോ​യി​ൻ ചെ​യ്യ​ണം.' അ​വ​ന​ത് അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ചു. എ​ബി​സി​ഡി എ​ന്ന സി​നി​മ​യി​ൽ മി​ക​വു​തെ​ളി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​റ​ങ്ങി​യ എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ലൂ​ടെ കേ​ര​ള​ക്ക​ര അ​വ​നെ ഏ​റ്റെ​ടു​ത്തു- മ​ല​യാ​ളി​യു​ടെ സ്വ​ന്തം ടൊ​വി​നോ തോ​മ​സാ​യി. കാ​ലം ക​ട​ന്നു​പോ​യി. പി​ന്നെ "അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും' എ​ന്ന സി​നി​മ​യി​ൽ അ​വ​ർ അ​പ്പ​നും മ​ക​നു​മാ​യി അ​ഭി​ന​യി​ച്ചു! ഇ​പ്പോ​ഴി​താ "അ​തി​ര​ടി 'യി​ൽ ടൊ​വി​നോ​യു​ടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​താ​ക​ട്ടെ മ​ക​ൻ ത​ഹാ​നും.

ക​ല്ലേ​റ്റും​ക​ര​യി​ൽ​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക്

ക​ലേ​റ്റും​ക​ര ഇ​ള​ങ്കു​ന്ന​പ്പു​ഴ ഇ​ല്ലി​ക്ക​ൽ തോ​മ​സി​ന്‍റെ​യും മ​റി​യ​ത്തി​ന്‍റെ​യും ആ​റാ​മ​ത്തെ മ​ക​നാ​യ തോ​മ​സ് അ​ഭി​ഭാ​ഷ​ക​വൃ​ത്തി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​ത് . 1983ല്‍ ​ചി​റ്റി​ല​പ്പ​ള്ളി തൊ​മ്മാ​ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൾ ഷീ​ല​യെ വി​വാ​ഹം ചെ​യ്ത​തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ടി​യി​ൽ സ്ഥ​ലം വാ​ങ്ങി വീ​ട് വ​ച്ചു. വ​ർ​ഷം 43 പി​ന്നി​ട്ടി​ട്ടും തോ​മ​സ് വ​ക്കീ​ലും പ്രി​യ​ത​മ​യും മ​ക്ക​ളാ​യ ടിം​ഗ്സ്റ്റ​ണും ടൊ​വി​നോ​യും കു​ടും​ബ​സ​മേ​തം ഈ ​വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും താ​മ​സം.

മൂ​ത്ത​മ​ക​ൾ ധ​ന്യ​യെ മൂ​ക്ക​ന്നൂ​ർ മൂ​ല​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ അ​ഡ്വ. ലി​യോ വി​വാ​ഹം ചെ​യ്തു. പ​ണ​വും സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സും എ​ല്ലാം കൈ​വ​ന്നി​ട്ടും ഇ​പ്പോ​ഴും ഈ ​കു​ടും​ബം ഒ​രു​മി​ച്ചു ത​ന്നെ. ഒ​രി​ക്ക​ൽ ഒ​ര​ഭി മു​ഖ​ത്തി​ൽ ടൊ​വി​നോ പ​റ​ഞ്ഞ​ത് "ഇ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ ഗൃ​ഹ​നാ​ഥ​ൻ അ​പ്പ​ൻ ത​ന്നെ​യാ​ണ്. അ​പ്പ​ന്‍റെ മ​ക്ക​ളാ​യി​ത്ത​ന്നെ നി​ൽ​ക്കാ​നാ​ണ് എ​നി​ക്കും ചേ​ട്ട​നും ഇ​ഷ്ടം' എ​ന്നാ​യി​രു​ന്നു.

നി​ഷ്ഠ​യും സ്വാ​ത​ന്ത്ര്യ​വും

അ​ല്പം കാ​ർ​ക്ക​ശ്യ​ത്തോ​ടെ​യും നി​ഷ്ഠ​യോ​ടെ​യു​മാ​ണ് വ​ക്കീ​ലും ഭാ​ര്യ​യും മ​ക്ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. എ​ങ്കി​ലും ദി​വ​സ​വും രാ​ത്രി ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും മ​ക്ക​ളോ​ടൊ​പ്പം ചെ​ല​വി​ടാ​ൻ ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്താം​ത​രം​വ​രെ ആ​ൺ​മ​ക്ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺ​ബോ​സ്കോ​യി​ലും മ​ക​ൾ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്‍റ് സ്കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം. മ​ക​ൾ ബി​രു​ദ​വും ബി​എ​ഡും ക​ഴി​ഞ്ഞ് അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ഹം. ആ​ൺ​മ​ക്ക​ൾ ര​ണ്ടു​പേ​രും എ​ൻ​ജി​നീ​യ​ർ​മാ​രാ​യി.

സി​നി​മാ ഭ്ര​മം

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺ ബോ​സ്കോ​യി​ലെ സ്കൂ​ൾ കാ​ലം മു​ത​ൽ​ത​ന്നെ ടൊ​വി​നോ​യ്ക്ക് സി​നി​മാ​മോ​ഹം ഉ​ണ്ടെ​ങ്കി​ലും സെ​ന്‍റ് മേ​രീ​സി​ലെ പ്ല​സ്ടു​ക്കാ​ല​ത്താ​ണ് സി​നി​മ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം അ​ങ്കു​രി​ച്ച​ത്. പ​ക്ഷേ, എ​ൻ​ജി​നീ​യ​റിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ വി​വ​രം​പ​റ​ഞ്ഞ​ത്. സി​നി​മ​യെ​ന്ന വ​ലി​യ ലോ​ക​ത്ത് ത​ന്‍റെ മ​ക​ൻ​വി​ജ​യി​ക്കു​മോ​യെ​ന്നാ​യി​രു​ന്നു വ​ക്കീ​ലി​ന്‍റെ ആ​ശ​ങ്ക.

അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യ​മെ​ല്ലാം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. ഒ​രി​ക്ക​ൽ വ​ക്കീ​ൽ പ​റ​ഞ്ഞു: "എ​നി​ക്ക് ക​ല​യോ​ടോ അ​ഭി​ന​യ​ത്തോ​ടോ ഇ​ഷ്ട​മി​ല്ലാ​ഞ്ഞി​ട്ട​ല്ല. അ​വ​ന്‍റെ ഇ​ഷ്ട​ത്തി​നു ഫ്രീ​യാ​യി​വി​ട്ടാ​ൽ അ​വ​നൊ​രു സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലോ. അ​വ​ൻ തോ​റ്റു​പോ​ക​രു​തെ​ന്ന ആ​ഗ്ര​ഹം കൊ​ണ്ടാ, ശ​രി​ക്കും പേ​ടി​ച്ചി​ട്ടാ. അ​പ്പോ​ഴെ​ല്ലാം അ​വ​നെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​വ​ന്‍റെ ചേ​ട്ട​നോ​ട് പ​റ​യു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും പൈ​സ​യും ചേ​ട്ട​ന്‍റെ കൈ​യി​ൽ ന​ൽ​കു​മാ​യി​രു​ന്നു.'

പ​ക്ഷേ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് സി​നി​മ​യി​ൽ അ​വ​ൻ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി. പ​തു​ക്കെ പ​തു​ക്കെ നാ​യ​ക പ​ദ​വി​യി​ലെ​ത്തി. 2024ൽ ​പു​റ​ത്തി​റ​ങ്ങി​യ "അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും' എ​ന്ന ടൊ​വി​നോ നാ​യ​ക​നാ​യ സി​നി​മ​യു​ടെ കാ​സ്റ്റിം​ഗ് സ​മ​യ​ത്ത് ഡ​യ​റ​ക്ട​ർ ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ് വ​ക്കീ​ലി​നോ​ട് പ​റ​ഞ്ഞു: നാ​യ​ക​ന്‍റെ അ​പ്പ​നാ​യി വേ​റെ ആ​രെ​യും നോ​ക്കു​ന്നി​ല്ല, അ​പ്പ​ച്ച​ൻ​ത​ന്നെ അ​ഭി​ന​യി​ക്ക​ണം. അ​ങ്ങ​നെ​യാ​ണ് അ​ത് സം​ഭ​വി​ച്ച​ത്.

ബെ​റ്റ​ർ ഹാ​ഫ്

സ്നേ​ഹ വാ​ത്സ​ല്യ​ങ്ങ​ളു​ടെ നി​റ​നി​ലാ​വാ​ണ് ഷീ​ല എ​ന്ന അ​മ്മ. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യാ​ലും ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ടൊ​വി​നോ ഓ​ടി​യെ​ത്തു​ന്ന​ത് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​ൻ മാ​ത്ര​മ​ല്ല, അ​മ്മ​യു​ടെ കൈ​പ്പു​ണ്യം നു​ക​രാ​ൻ​കൂ​ടി​യാ​ണ്. മ​റ്റു മ​ക്ക​ളും അ​ങ്ങ​നെ​ത​ന്നെ.

തോ​മ​സ് വ​ക്കീ​ൽ പ​റ​ഞ്ഞു: " 43 വ​ർ​ഷ​മാ​യി ഞ​ങ്ങ​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് . ഒ​രു ദി​വ​സം പോ​ലും പി​ണ​ങ്ങി നി​ൽ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. പി​ണ​ക്ക​ങ്ങ​ൾ മി​നി​റ്റു​ക​ൾ കൊ​ണ്ട് മാ​യും. അ​ത് എ​ന്‍റെ​യ​ല്ല അ​വ​ളു​ടെ ക​ഴി​വാ​ണ്. സ​ഹി​ഷ്ണു​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ൾ​രൂ​പ​മാ​ണ് അ​വ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക​ൾ​ക്കും അ​വ​ൾ ജീ​വ​നാ​ണ്. സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ എ​ല്ലാം അ​വ​ളോ​ടാ​ണ്. അ​വ​ൾ തി​രി​ച്ചും. ബി​രു​ദ​ധാ​രി​യാ​ണ് അ​വ​ൾ. പ​ക്ഷേ, ജോ​ലി​യെ​ക്കാ​ൾ മ​ഹ​ത്ത​ര​മാ​ണ് ഹോം ​മേ​ക്കിം​ഗ്. അ​തൊ​രു ചി​ല്ല​റ ജോ​ലി​യോ ഉ​ത്ത​ര​വാ​ദി​ത്വ​മോ അ​ല്ല എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. അ​മ്മ​യാ​ണ​ല്ലോ വീ​ടി​ന്‍റെ വി​ള​ക്ക്.

അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ വാ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം പ​കു​തി അ​വ​ളു​ടെ പേ​രി​ലാ​ണ്. ഇ​പ്പോ​ഴും ഞാ​ൻ തോ​ട്ട​ങ്ങ​ളി​ൽ പോ​യി ജാ​തി​ക്ക​യും പ​ത്രി​യും പ​റി​ക്കും. 700 ഓ​ളം നേ​ന്ത്ര​വാ​ഴ​യു​ള്ള തോ​ട്ട​മു​ണ്ട്. ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ സി​സ്റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പ​ര​മാ​വ​ധി ദി​ന​ങ്ങ​ളി​ൽ ഞാ​ൻ ര​ണ്ടു​നേ​രം പോ​യി ന​ന​യ്ക്കും. ദി​ന​ച​ര്യ ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ അ​വ​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. അ​ല്ലെ​ങ്കി​ൽ പ്രാ​ക്ടീ​സി​നി​ട​യി​ലും എ​ന്നെ​ക്കൊ​ണ്ട് ഒ​റ്റ​യ്ക്ക് ഇ​തെ​ല്ലാം മാ​നേ​ജ് ചെ​യ്യു​ക സാ​ധ്യ​മ​ല്ല.'

ഒ​രു​മ, ഒ​റ്റ​ക്കെ​ട്ട്

കോ​വി​ഡ്കാ​ല​ത്താ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തി​ലെ തി​ര​ക്കി​ൽ​നി​ന്നൊ​ഴി​ഞ്ഞ് ചെ​ടി​ക​ളും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​മൊ​ക്കെ​യു​ള്ള പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ കു​റ​ച്ചു​കൂ​ടി വ​ലി​യൊ​രു വീ​ടു വ​ച്ചാ​ലോ​യെ​ന്ന് ടൊ​വി അ​പ്പ​നോ​ടു ചോ​ദി​ക്കു​ന്ന​ത്. ചേ​ട്ട​നും അ​നു​ജ​നും ഒ​റ്റ കോ​മ്പൗ​ണ്ടി​ൽ വീ​ടു​ക​ൾ. ജിം, ​നീ​ന്ത​ൽ​ക്കു​ളം, ഗാ​ർ​ഡ​ൻ, ഹോം ​തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം കോ​മ​ൺ. ക​ല്ലേ​റ്റും​ക​ര​യി​ലെ ത​റ​വാ​ട്ടു​പ​റ​മ്പി​ൽ വീ​ടു​പ​ണി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ടു വീ​ടു​ക​ളു​ടെ​യും ഒ​ന്നാം​നി​ല പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ര​ണ്ടു വീ​ടു​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം വെ​റും 20 അ​ടി മാ​ത്രം. ഇ​ട​യി​ൽ മ​തി​ലു​ക​ളും ഇ​ല്ല. അ​പ്പ​നും അ​മ്മ​യ്ക്കും ര​ണ്ടി​ട​ത്തും ഒ​രേ​പോ​ലെ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

വി​ശേ​ഷ​ങ്ങ​ൾ, വി​നോ​ദം

വി​വാ​ഹ വാ​ർ​ഷി​ക​ങ്ങ​ൾ, ജ​ന്മ​ദി​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഇ​വ​ർ ഒ​ത്തു​കൂ​ടു​മെ​ങ്കി​ലും ക്രി​സ്മ​സ്, ഈ​സ്റ്റ​ർ, ഓ​ണം, ഇ​രി​ങ്ങാ​ല​ക്കു​ട പി​ണ്ടി​പ്പെ​രു​ന്നാ​ൾ എ​ന്നി​വ​യ്ക്ക് ഇ​വ​രെ​ല്ലാം വീ​ട്ടി​ൽ ഉ​ണ്ടാ​കും. ഷൂ​ട്ടിം​ഗ് തി​ര​ക്കു​മൂ​ലം ടൊ​വി​നോ​യ്ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ മ​ക​ളു​ടെ കു​ടും​ബം ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഭ​ക്ഷ​ണ​വും പാ​യ്ക്കു​ചെ​യ്ത് ടൊ​വി കേ​ര​ള​ത്തി​ലെ​വി​ടെ​യാ​ണെ​ങ്കി​ലും അ​വി​ടെ എ​ത്തും.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് 10 -15 ദി​വ​സം നീ​ളു​ന്ന വി​ദേ​ശ വി​നോ​ദ​യാ​ത്ര​യും ഇ​വ​ർ ഒ​രു​മി​ച്ച് ന​ട​ത്തു​ന്നു. ഇ​ത്ത​വ​ണ ടൊ​വി​നോ​യൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണ്. ഹം​ഗ​റി, ചെ​ക്ക് റി​പ്പ​ബ്ലി​ക് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ. സ്പെ​യി​നി​ലെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ടൊ​വി​നോ വി​യ​ന്ന​യി​ൽ ഇ​വ​രോ​ടൊ​പ്പം ചേ​രും. ക​ഴി​ഞ്ഞ​ത​വ​ണ ജോ​ർ​ജി​യ, ക​സാ​ക്കി​സ്ഥാ​ൻ, അ​ൾ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​നോ​ദ​യാ​ത്ര. മു​ൻ​പ് ഫി​ൻ​ല​ൻ​ഡ്, സ്വീ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും.

മ​ക്ക​ൾ മൂ​വ​രും ഇ​തേ സ്നേ​ഹ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും സൗ​ഹാ​ർ​ദ​ത്തി​ലും എ​ക്കാ​ല​വും ക​ഴി​യ​ണ​മെ​ന്നാ​ണ് ഈ ​മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​യും. മ​ക്ക​ൾ​ക്കാ​ക​ട്ടെ അ​പ്പ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ്നേ​ഹ​ത്ത​ണ​ലി​ൽ ക​ഴി​യാ​നും.

Kerala

അ​സ്ഥി​ക​ഷ​ണ​വും വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും ല​ഭി​ച്ചു; പി​താ​വി​നെ​യും സ​ജി കൊ​ന്ന​താ​യി സൂ​ച​ന

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി സ​ജി കാ​ണാ​താ​യ പി​താ​വി​നെ​യും കൊ​ന്ന് കു​ഴി​ച്ചി​ട്ട​താ​യി സൂ​ച​ന. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​സ്ഥി​ക​ഷ​ണ​വും വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും പോ​ലീ​സി​ന് ല​ഭി​ച്ചു

മാ​ത്യു​വി​നെ കാ​ണാ​താ​യ കേ​സി​ൽ സ​ജി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും ഇ​യാ​ൾ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ടി​ന്‍റെ പ​രി​സ​രം കു​ഴി​ച്ച് പ​രി​ശോ​ധി​ച്ച​ത്. 2018 മാ​ർ​ച്ചി​ലാ​ണ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്.

പ​ച്ച​ടി സ്വ​ദേ​ശി മേ​രി​ക്കു​ട്ടി​യെ​യും മ​ക​ൻ റെ​ജി​യെ​യും കൊ​ന്ന​കേ​സി​ലാ​ണ് ഇ​ള​യ​മ​ക​നാ​യ സ​ജി അ​റ​സ്റ്റി​ലാ​യ​ത്. രാ​ത്രി മ​ദ്യ​പി​ച്ചു എ​ത്തി​യ ര​ണ്ടു പേ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ സ​ജി റെ​ജി​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. റെ​ജി ഇ​ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. ഇ​തോ​ടെ ദേ​ഷ്യം വ​ന്ന സ​ജി സ​ഹോ​ദ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് ഷൂ​സ് ഇ​ട്ട കാ​ൽ കൊ​ണ്ട് ക​ഴു​ത്തി​ൽ ച​വി​ട്ടി​പ്പി​ടി​ച്ചു. ബോ​ധം പോ​യ​പ്പോ​ൾ ക​ഴു​ത്തി​ൽ തോ​ർ​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ടു​കൊ​ണ്ടെ​ത്തി​യ അ​മ്മ മേ​രി​ക്കു​ട്ടി​യു​ടെ മു​ഖ​ത്ത് പ​ല​ത​വ​ണ​യി​ടി​ച്ചു. കൈ​യ്ക്ക് പി​ടി​ച്ച് ക​റ​ക്കി ഭിത്തി​യി​ലേ​ക്ക് എ​റി​ഞ്ഞു.

മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ ചാ​യി​പ്പി​ലേ​ക്ക് മാ​റ്റി ഗ്രീ​ൻ ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം രാ​ത്രി പ​റ​മ്പി​ൽ കു​ഴി​ച്ചു​മൂ​ടി. അ​തി​ന് ശേ​ഷം ദി​വ​സ​ങ്ങ​ളോ​ളം ഒ​ന്നും അ​റി​യാ​ത്ത പോ​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ത​നി​ച്ചാ​ണ് കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്ന് സ​ജി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​ൻ ത​ട​സം നി​ന്ന​തും സ്വ​ത്തു ത​ർ​ക്ക​വും സ​ഹോ​ദ​ര​ൻ റെ​ജി പി​തൃ​ത്വ​ത്തെ ചൊ​ല്ലി അ​പ​മാ​നി​ച്ച​തു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

National

മകളെ കൊലപ്പെടുത്തിയയാളെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽനിന്നു പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണു കൊല്ലപ്പെട്ടത്.

ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്‍റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.

അമ്മൻപേട്ട പോലീസിൽ കീഴടങ്ങിയ നാല് പേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.

മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്കു പോകവേ കാവ്യയെ തടഞ്ഞുനിർത്തി‌ വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

National

പി​താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി; പ്ര​തി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ അ​ള​ക്ന​ന്ദ​യി​ൽ പി​താ​വി​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി. രാ​കേ​ഷ് സൂ​ദ് (62) മ​ക​ൻ ക​ര​ൺ (27) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​സാ​ദ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​വ​രു​ടെ ബ​ന്ധു​വി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.‌ ഇ​രു​വ​രും താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സാ​ന്പ​ത്തി​ക ത​ർ​ക്ക​മാ​കാം കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​തേ ഫ്ലാ​റ്റി​ൽ മ​റ്റൊ​രു ബ്ലോ​ക്കി​ൽ താ​മ​സി​ക്കു​ന്ന ആ​സാ​ദ് ഇ​വ​രു​ടെ ഫ്ലാ​റ്റി​ൽ എ​ത്തു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം ആ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി ക​ത്തി​യെ​ടു​ത്ത് രാ​കേ​ഷി​നെ​യും ക​ര​ണി​നെ​യും കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​ന് ശേ​ഷം ആ​സാ​ദ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്തു.

Kerala

മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നമോടി​ച്ച​ത് ചോ​ദ്യം ചെ​യ്തു, പി​താ​വി​നും മ​ക​നും മ​ർ​ദ​നം

കോ​ട്ട​യം: മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നും മ​ക​നും മ​ർ​ദ​നം. കോ​ട്ട​യം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ക​ല്ലേ​ക്കു​ള​ത്ത് വി​ഷു ദി​ന​ത്തി​ലാ​ണ് സം​ഭ​വം.

പൂ​ഞ്ഞാ​ർ സ്വ​ദേ​ശി സ​ജി, പി​താ​വ് ത​ങ്ക​ൻ എ​ന്നി​വ​രാ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. ഇ​രു​വ​രെ​യും മ​ർ​ദി​ച്ച തീ​ക്കോ​യി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക്, അ​ബി​ൻ എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. മ​റ്റ് മൂ​ന്ന് പേ​ർ​ക്കെ​തി​രെ കൂ​ടി ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ മ​ർ​ദി​ച്ച സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വ​ല്ലാ​ർ​പാ​ട​ത്ത് 72കാ​ര​നാ​യ അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. അ​ച്ഛ​നെ മ​ർ​ദി​ച്ച മ​ക​ൻ പ്ര​വീ​ണാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ പു​രു​ഷ​ൻ.

44 വ​യ​സു​ള്ള മ​ക​ൻ പ്ര​വീ​ണാ​ണ് പു​രു​ഷ​നെ മ​ർ​ദി​ച്ച​ത്. പ്ര​വീ​ൺ പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കാ​റു​ണ്ട്. അ​ച്ഛ​നെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റോ​ളം കേ​സു​ക​ൾ മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കേ​സെ​ടു​ക്കു​ന്ന സ​മ​യ​ത്തെ​ല്ലാം അ​ച്ഛ​നും സ​ഹോ​ദ​രി​യും കേ​സെ​ടു​ക്ക​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വീ​ണി​നെ കൊ​ണ്ടു​പോ​കാ​റാ​ണ് പ​തി​വ്.

ഇ​ത് പ​തി​വാ​യ​പ്പോ​ൾ പോ​ലീ​സ് ആ​ർ​ഡി​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ആ​ർ​ഡി​ഒ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വീ​ൺ മ​ദ്യ​പാ​നം നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും വീ​ട്ടി​ലേ​ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്.

ഇ​വ​ർ​ക്കു​ള്ള മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തി​ൽ ഒ​ന്ന​ര സെ​ന്‍റ് സ​ഹോ​ദ​രി​ക്ക് എ​ഴു​തി​ക്കൊ​ടു​ത്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​വീ​ൺ മ​ദ്യ​പി​ച്ചെ​ത്തി അ​ച്ഛ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Kerala

മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ര്‍​ദി​ച്ച് മ​ക​ന്‍; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ട​ത്ത് ജൂ​ത​ന​ട​പ്പി​ല്‍ അ​ച്ഛ​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മ​ക​നെ​തി​രെ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തു. ജൂ​ത​ന​ട​പ്പ് സ്വ​ദേ​ശി​യാ​യ പു​രു​ഷ​നാ​ണ് (68) മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ക​ന്‍ പ്ര​വീ​ണി​ന് (42) എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ‌

പോ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ പ്ര​വീ​ണ്‍ ഒ​ളി​വി​ല്‍ പോ​യി. ഞാ​യ​റാ​ഴ്ച പു​രു​ഷ​നെ ത​ല്ലു​ന്ന പ്ര​വീ​ണി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു.

ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ പു​രു​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ് പു​രു​ഷ​ന്‍. പി​താ​വി​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​വീ​ണി​നെ​തി​രെ മു​മ്പും മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണി​നെ പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ക്കി​യ​ത്. പ്ര​വീ​ണി​നെ​തി​രെ ആ​റോ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Kerala

അമ്മയും മുത്തശിയും ഭക്ഷണം നിഷേധിച്ചെന്ന് ;ഏഴാം ക്ലാസുകാരനെ പിതാവിനൊപ്പംവിട്ട് കോടതി

കൊ​ച്ചി: അ​മ്മ​യും മു​ത്ത​ശി​യും ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ മ​ക​നെ പി​താ​വി​നൊ​പ്പം വി​ട്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

മ​ക​ന് സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം മാ​ത്ര​മാ​യി​രു​ന്നു പ്ര​ധാ​ന ഭ​ക്ഷ​ണ​മെ​ന്നും അ​മ്മ​യു​ടെ അ​വ​ഗ​ണ​ന​യെ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യെ അ​നാ​ഥാ​ല​യ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​താ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ അ​ക​ന്നു ക​ഴി​യു​ന്ന കു​ട്ടി​യെ പി​താ​വി​നൊ​പ്പം വി​ട്ട് ജ​സ്റ്റീ​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

കു​ട്ടി​യു​മാ​യി കോ​ട​തി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​പ്പോ​ള്‍ പി​താ​വി​നൊ​പ്പം ക​ഴി​യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ത​നി​ക്ക് ആ​സ്ത്‌​മ ഉ​ണ്ടെ​ന്നും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ന​ല്‍​കി​യി​ല്ലെ​ന്നും സ്‌​കൂ​ളി​ല്‍​നി​ന്നു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് പ്ര​ധാ​ന ആ​ശ്ര​യ​മെ​ന്നും കു​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു.

2010ല്‍ ​വി​വാ​ഹി​ത​രാ​യ മാ​താ​പി​താ​ക്ക​ള്‍ പി​ന്നീ​ട് ദാ​മ്പ​ത്യ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞു. 2021വ​രെ കു​ട്ടി പി​താ​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം കു​ട്ടി​യു​ടെ അ​മ്മ കോ​ഴി​ക്കോ​ട്ടേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ര്‍​ന്ന്, അ​മ്മ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചു. മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ട്ടി​യെ​ന്നും എ​ന്നാ​ല്‍ പ്രാ​യാ​ധി​ക്യ​വും അ​സു​ഖ​ങ്ങ​ളും കാ​ര​ണം അ​വ​ര്‍​ക്ക് കു​ട്ടി​യെ ന​ന്നാ​യി പ​രി​പാ​ലി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും പി​താ​വ് കോ​ട​തി​യെ അ​റി​യി​ച്ചു.

കു​ട്ടി​ക്ക് ആ​സ്ത്‌​മ ബാ​ധി​ച്ച​തി​നാ​ല്‍ ശ​രി​യാ​യ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും മു​ത്ത​ശി മ​തി​യാ​യ ഭ​ക്ഷ​ണം പോ​ലും ന​ല്‍​കു​ന്നി​ല്ലെ​ന്നും പി​താ​വ് അ​റി​യി​ച്ചു. പി​താ​വ് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലും (ഡി​സി​പി​യു) ശി​ശു​ക്ഷേ​മ സ​മി​തി​യി​ലും (സി​ഡ​ബ്ല്യു​സി) പ​രാ​തി ന​ല്‍​കി. അ​ത​നു​സ​രി​ച്ച് കു​ട്ടി​യെ അ​നാ​ഥാ​ല​യ​ത്തി​ല്‍ ആ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍റെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പി​താ​വു​മാ​യി ത​നി​ക്ക് ന​ല്ല ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും കു​ട്ടി ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​റെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യെ ഹാ​ജ​രാ​ക്കാ​ന്‍ ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​രോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പി​താ​വി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ കു​ട്ടി​യു​ടെ ക​സ്റ്റ​ഡി​ക്കു​വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ ക്ഷേ​മം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും കോ​ട​തി ഡി​സി​പി​ഒ​യോ​ട് നി​ര്‍​ദേ​ശി​ച്ചു. കു​ട്ടി​യു​ടെ ക്ഷേ​മം അ​പ​ക​ട​ത്തി​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഡി​സി​പി​ഒ ഉ​ട​ന്‍​ത​ന്നെ സി​ഡ​ബ്ല്യു​സി​യെ അ​റി​യി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​ഡ​ബ്ല്യു​സി പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും റി​പ്പോ​ര്‍​ട്ട് ഫ​യ​ല്‍ ചെ​യ്ത് കോ​ട​തി​യെ അ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

National

പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി 10 ല​ക്ഷം ക​വ​ർ​ന്നു, മ​ക​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ത​വ്‌​ലീ​ൻ എ​ന്ന​യാ​ളും കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നു​പേ​രും വീ​ട്ടി​ൽ ക​യ​റി ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി. ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ. ത​ട്ടി​യെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ത​വ്‌​ലീ​നെ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് ര​ണ്ട് പേ​ർ ല​ക്നോ​വി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് ഇ​വ​രെ ല​ക്നോ​വി​ലെ ഒ​രു ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്ന് പ്ര​തി​ക​ളെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

National

പ്ര​ണ​യം എ​തി​ർ​ത്തു, വി​ഷം ന​ൽ​കി പി​താ​വി​നെ വ​ക​വ​രു​ത്തി, പോ​ലീ​സു​കാ​രി​യാ​യ മ​ക​ളും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ

മും​ബൈ: പോ​ലീ​സു​കാ​ര​നാ​യ പി​താ​വി​നെ വി​ഷം കൊ​ടു​ത്തു കൊ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥയായ മകളും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പൂ​രി​ൽ 2023 ഏ​പ്രി​ൽ 25നാ​യി​രു​ന്നു സം​ഭ​വം. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജ​യ​ന്ത് ബ​ല്ലാ​വ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൾ ആ​ര്യ, ഭ​ര്‍​ത്താ​വ് ആ​ശി​ഷ് ഷെ​ഡ്മാ​കെ, സ​ഹാ​യി​യാ​യ ചൈ​ത​ന്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​ക്കൂ​ടി കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത​ര​മ​ത​സ്ഥ​നു​മാ​യു​ള്ള പ്ര​ണ​യം പി​താ​വ് എ​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഡ്യൂ​ട്ടി​ക്ക് പോ​കാ​നൊ​രു​ങ്ങി​യ പി​താ​വി​ന് ആ​ര്യ വിഷം കലർത്തിയ മി​ൽ​ക്ക് ഷേ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഡ്യൂ​ട്ടി​ക്കി​ടെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ‍ കു​ഴ​ഞ്ഞു​വീ​ണ ജ​യ​ന്ത്, ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖം കാ​ര​ണ​മാ​ണ് മ​ര​ണം എ​ന്നാ​ണ് ആ​ദ്യം മ​ര​ണ​കാ​ര​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​റ്റ​കൃ​ത്യ​മൊ​ന്നും സം​ശ​യി​ക്കാ​ത്ത​തി​നാ​ൽ കേ​സ് അ​വ​സാ​നി​പ്പി​ച്ചു.

ആ​ര്യ ബ​ല്ലാ​വ​ർ 2022 മു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ശി​ഷ് ഷെ​ഡ്മാ​കെ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ജ​യ​ന്ത് ബ​ല്ലാ​വ​ർ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ര്യ​യും ആ​ശി​ഷും തീ​രു​മാ​നി​ച്ചു.

വി​ഷം വാ​ങ്ങാ​നാ​യി ആ​ര്യ ത​ന്‍റെ ബ​ന്ധു​വാ​യ ചൈ​ത​ന്യ ഗേ​ദ​മി​നെ ബ​ന്ധ​പ്പെ​ടു​ക​യും 5,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. ജ​യ​ന്ത് ബ​ല്ലാ​വ​റി​ന്‍റെ മ​ര​ണ​ശേ​ഷം, ആ​ര്യ​യും ആ​ശി​ഷും വി​വാ​ഹി​ത​രാ​യി. എ​ന്നാ​ൽ വി​വാ​ഹ​ജീ​വി​തം പെ​ട്ടെ​ന്ന് വ​ഷ​ളാ​യി.

അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും മോ​ശം പെ​രു​മാ​റ്റ​വും കാ​ര​ണം ആ​ശി​ഷി​ന്‍റെ പോ​ലീ​സ് പ​രി​ശീ​ല​നം നി​ർ​ത്ത​ലാ​ക്കി. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തി​നു പ​ക​രം സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ ആ​ര്യ തീ​രു​മാ​നി​ച്ചു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച, ആ​ശി​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കു​റ്റം സ​മ്മ​തി​ച്ച​ത്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ത​ന്‍റെ ഭാ​ര്യ പി​താ​വി​ന് വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും, ആ ​കൃ​ത്യം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും, വി​ഷം സ​ഹോ​ദ​ര​പു​ത്ര​ൻ വ​ഴി​യാ​ണ് ല​ഭ്യ​മാ​ക്കി​യ​തെ​ന്നും കു​റ്റ​സ​മ്മ​തം ന​ട​ത്തി. പി​ന്നാ​ലെ പോ​ലീ​സ് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

National

പി​താ​വി​നെ ചാ​ക്കി​ലാ​ക്കി കൊ​റി​യ​ർ ചെ​യ്യാ​ൻ ശ്ര​മം; യു​വ​തി പി​ടി​യി​ൽ

ബം​ഗ​ളൂ​രു: റീ​ല്‍ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യാ​നാ​യി പി​താ​വി​നെ ചാ​ക്കി​ലാ​ക്കി കൊ​റി​യ​ര്‍ ചെ​യ്യാ​ന്‍ യു​വ​തി​യു​ടെ ശ്ര​മം. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം.

പി​താ​വി​നെ കൊ​റി​യ​ര്‍ അ​യ​യ്ക്കാ​ന്‍ യു​വ​തി​ക്കൊ​പ്പം ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നും കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. വ​ലി​യ പാ​ക്കേ​ജ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ എ​ന്താ​ണ് കൊ​റി​യ​ര്‍ ചെ​യ്യു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ യു​വ​തി മ​റു​പ​ടി ന​ൽ​കി​യി​ല്ല.

ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ കെ​ട്ട​ഴി​ച്ചു​നോ​ക്കു​ക​യാ​യി​രു​ന്നു. ചാ​ക്കി​ൽ നി​ന്നും യു​വ​തി​യു​ടെ പി​താ​വ് പു​റ​ത്തു​വ​ന്ന​തോ​ടെ റീ​ൽ വീ​ഡി​യോ​യ്ക്ക് വേ​ണ്ടി​യാ​ണ് പി​താ​വി​നെ ചാ​ക്കി​ലാ​ക്കി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

റം​സാ​ൻ, ഉ​ഗാ​ദി ആ​ഘോ​ഷ​സ​മ​യ​മാ​യ​തി​നാ​ൽ യാ​ത്രാ​ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നും കൊ​റി​യ​ര്‍ അ​യ​ക്കു​ക മാ​ത്ര​മാ​ണ് വ​ഴി​യെ​ന്നും കാ​ണി​ക്കാ​നു​ള്ള റീ​ലെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് പി​താ​വി​നെ ചാ​ക്കി​ലാ​ക്കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടും കു​ടും​ബം കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രോ​ട് പാ​ഴ്സ​ൽ സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത പ്ര​വൃ​ത്തി മോ​ശ​മാ​ണെ​ന്ന് കാ​ണി​ച്ചു​ള്ള മാ​പ്പ് അ​പേ​ക്ഷ റീ​ൽ പോ​ലീ​സ് പോ​സ്റ്റ് ചെ​യ്യി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി പി​ന്നീ​ട് പോ​ലീ​സ് ഇ​വ​രെ വി​ട്ട​യ​ച്ചു.

Kerala

വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണുവാണ് (33) മരിച്ചത്.

അയൽവാസിയായ യുവാവ് പിന്നീട് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിഷ്ണുവിന്‍റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പുറത്തെടുത്തത്.

Kerala

കോ​ടാ​ലി കൈ ​ഉ​പ​യോ​ഗി​ച്ച് മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: കോ​ടാ​ലി കൈ ​ഉ​പ​യോ​ഗി​ച്ച് പ​തി​മൂ​ന്നു​കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടാ​ഴി മീ​നം ച​രു​വി​ള വീ​ട്ടി​ൽ രാ​ജു(48 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്നി​ക്കോ​ട് പോ​ലീ​സ് ആ​ണ് രാ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന രാ​ജു കു​ട്ടി​യെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഭാ​ര്യ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യും ഇ​ള​യ സ​ഹോ​ദ​ര​നും മാ​ത്ര​മാ​യി​രു​ന്നു സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യം മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കോ​ടാ​ലി​യു​ടെ കൈ ​ഉ​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ്ദി​ച്ച​ത്.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ കാ​ലി​ലും കൈ​യ്ക്കും പു​റ​ത്തു​മെ​ല്ലാം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദ​ന വി​വ​രം പു​റ​ത്താ​യ​ത്. അ​യ​ൽ​വാ​സി​ക​ൾ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് കു​ട്ടി​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

റാ​യ്പൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് പി​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന് മൃ​ത​ദേ​ഹം വാ​ട്ട​ർ ടാ​ങ്കി​ൽ ഉ​പേ​ക്ഷി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ സ​ർ​ഗു​ജ​യി​ലാ​ണ് സം​ഭ​വം. ബ​ഹേ​ര​പാ​റ സ്വ​ദേ​ശി പ​ര​സ് കെ​ർ​കെ​ട്ട (50) യെ​യാ​ണ് മ​ക​ൻ പ്ര​ഭാ​ത് കെ​ർ​കെ​ട്ട (25) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ​ര​സ് വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ള്ള പ്ര​ഭാ​ത് മ​റ്റൊ​രു വീ​ട്ടി​ൽ വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ന് ​പ്ര​ഭാ​ത് മ​ദ്യ​പി​ച്ച് പ​ര​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

മ​ക​ന്‍റെ മ​ദ്യ​പാ​ന ശീ​ല​ത്തെ പ​ര​സ് എ​തി​ർ​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു. കോ​പാ​കു​ല​നാ​യ പ്ര​ഭാ​ത് വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ടാ​ലി എ​ടു​ത്ത് പ​ര​സി​ന്‍റെ ത​ല​യി​ൽ പ​ല​ത​വ​ണ അ​ടി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ച പ​ര​സി​ന്‍റെ മൃ​ത​ദേ​ഹം ഇ​യാ​ൾ വീ​ടി​ന​ടു​ത്തു​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് പ്ര​ഭാ​ത് അ​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്നും ബി​രി​യാ​ണി ക​ഴി​ച്ച ശേ​ഷം ഉ​റ​ങ്ങാ​നാ​യി വീ​ട്ടി​ലേ​ക്ക് പോ​യി.

പി​റ്റേ​ന്ന് രാ​വി​ലെ പ​ര​സി​നെ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് കാ​ണാ​ത്ത​ത്തി​നാ​ൽ അ​യ​ൽ​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ൻ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​യാ​യ​ണെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു.

Kerala

മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശി​വ ​ന​ന്ദ​ന (12) ആ​ണ് മ​രി​ച്ച​ത്. ഇ​ള​യ മ​ക​ൾ ശി​വ കീ​ർ​ത്ത​ന ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ശി​വ​ നന്ദന ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ര​ണ്ട് കു​ട്ടി​ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് മ​നോ​ജ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് കാ​റി​ൽ​വ​ച്ച് ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ മ​നോ​ജി​ന്‍റെ മ​ര​ണം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

Kerala

മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി പി​താ​വ് ജീ​വ​നൊ​ടു​ക്കി; കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ന്നാ​ർ ശി​വ​ശൈ​ലം വെ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ മ​നോ​ജ് (45) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം സ്വ​യം വി​ഷം ക​ഴി​ച്ചാ​ണ് മ​നോ​ജ് മ​രി​ച്ച​ത്. മ​ക്ക​ൾ ശി​വ​ഗം​ഗ, ശി​വ കീ​ർ​ത്ത​ന എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ജ്യൂ​സി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ച്ഛ​ൻ വി​ഷം ക​ല​ക്കി ന​ൽ​കി​യ​ത്.

വി​ഷ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് മ​ക്ക​ൾ ജ്യൂ​സ് കു​ടി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശി​വ​ഗം​ഗ ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

Kerala

സ​മ്മാ​നാ​ർ​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

തി​രു​വ​ന​ന​ന്ത​പു​രം: സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും.

നെ​ടു​മ​ങ്ങാ​ട് വേ​റ്റി​കോ​ണം മാ​ട​വ​ന ലെ​യി​നി​ലെ വി​നോ​ദ് ഭ​വ​നി​ല്‍ ശ​ശി എ​ന്ന ആ​ന്‍റ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ വി​നോ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് വേ​ണ​മെ​ന്ന് വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​ന്‍ ശ​ശി ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ല്‍ വി​നോ​ദ് പി​താ​വി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. 2022 ജൂ​ലൈ 19ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്‌​ക്കേ​റ്റ ശ​ക്ത​മാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. 24 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ശ​ശി മ​രി​ച്ച​ത്.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി ഏ​ല്‍​പ്പി​ച്ച മ​ര്‍​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​ന്‍ തെ​ളി​യി​ച്ചു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്ന് 16 സാ​ക്ഷി​ക​ളെ​യും 47 രേ​ഖ​ക​ളും മൂ​ന്ന് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഡി.​ജി. റെ​ക്‌​സ് ഹാ​ജ​രാ​യി.

 

 

National

ത​മി​ഴ് ന​ടി വി​ഷ്ണു​പ്രി​യ​യു​ടെ അ​ച്ഛ​ൻ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​ന്നൈ: ത​മി​ഴ് ന​ടി വി​ഷ്ണു​പ്രി​യ​യു​ടെ അ​ച്ഛ​ൻ സൂ​ര്യ​നാ​രാ​യ​ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.കൊ​ടൈ​ക്ക​നാ​ലി​ലെ ബം​ഗ്ലാ​വി​ൽ ആ​ണ് സൂ​ര്യ​നാ​രാ​യ​ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബം​ഗ്ലാ​വി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പം മു​ഖ​ത്തു ടേ​പ്പ് ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ബം​ഗ്ലാ​വ് വി​നോ​ദ സ​ഞ്ച​രി​ക​ൾ​ക്ക് താ​മ​സ​ത്തി​ന് ന​ൽ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം അ​ഞ്ചു​പേ​ര്‍ ബം​ഗ്ലാ​വി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​രാ​ണ് കൊ​ല ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​ഷ്ണു​പ്രി​യ​യു​ടെ കാ​മു​ക​നെ കൊ​ന്ന കേ​സി​ൽ 2018ൽ ​അ​ച്ഛ​ൻ സൂ​ര്യ​നാ​രാ​യ​ണ​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി സൂ​ര്യ​നാ​രാ​യ​ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ബം​ഗ്ലാ​വി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്‌​കും മോ​ഷ​ണം പോ​യ നി​ല​യി​ലാ​ണ്. സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

പി​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ൻ അ​റ​സ്റ്റിൽ

പ​റ​വൂ​ർ: ല​ഹ​രി​ക്ക് അ​ടി​മ​യാ​യ മ​ക​ൻ പി​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
കെ​ടാ​മം​ഗ​ലം അ​മ്പാ​ട്ട് വീ​ട്ടി​ൽ രാ​ജു (66)വി​നെ​യാ​ണ് മ​ക​ൻ ലി​ന്‍റോ (36) കു​ത്തി​യ​ത്. തോ​ളെ​ല്ലി​നും പു​റ​ത്തും കു​ത്തേ​റ്റ രാ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യിരുന്നു സം​ഭ​വം.രാ​ജു​വും ലി​ന്‍റോ​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്.

അ​തി​നാ​ൽ ഇ​വ​ർ ത​മ്മി​ൽ നി​ര​ന്ത​രം ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യും ന​ട​ക്കാ​റു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ഇ​രു​വ​രും ത​മ്മി​ൽ ബ​ഹ​ളം ന​ട​ന്നി​രു​ന്നു.നാ​ട്ടു​കാ​ർ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി ലി​ന്‍റോ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളു​ടെ പേ​രി​ൽ നേ​ര​ത്തെ കാ​പ്പ ചു​മ​ത്തി​യി​ട്ടു​ണ്ട്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു

National

സ്വ​ത്ത് ത​ർ​ക്കം; മ​ക​നെ പി​താ​വ് കു​ത്തി​ക്കൊ​ന്നു

ഭു​വ​നേ​ശ്വ​വ​ർ: ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ലി​ൽ കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് മ​ക​നെ കു​ത്തി​ക്കൊ​ന്നു. ബി​ഭൂ​തി സാ​ഹു എ​ന്ന​യാ​ളാ​ണ് മ​ക​ൻ ഖി​രോ​ദ് സാ​ഹു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഭൂ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി ബി​ഭൂ​തി​യും ഖി​രോ​ദും കു​റെ കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഖി​രോ​ദ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ര​ശ്മി​ത സാ​ഹു പ​റ​ഞ്ഞു.

ബി​ഭൂ​തി, മ​ക​ന്‍റെ വ​യ​റ്റി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

International

ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​ശു​പ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ ന​വ​ജാ​ത ശി​ശു​വി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു തീ​പി​ടി​ച്ച് വെ​ന്തു​മ​രി​ച്ചു. കാ​ൺ​പു​രി​ലെ ബ്ര​ഹ്മ് ന​ഗ​റി​ലു​ള്ള രാ​ജാ ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് സം​ഭ​വം.

ജ​നി​ച്ച​യു​ട​ൻ ത​ന്നെ കു​ഞ്ഞി​നെ എ​ൻ​ഐ​സി​യുി​ലെ വാ​മ​റി​നു​ള്ളി​ൽ കി​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം. തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​രി​ലെ ബ​ക്ക​ർ​ഗ​ഞ്ച് നി​വാ​സി​ക​ളാ​യ അ​രു​ൺ നി​ഷാ​ദ് -ബി​ട്ടു ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വം ന​ട​ന്ന​താ​യും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

National

ഉ​ന്നാ​വ് അ​തി​ജീ​വി​ത​യു​ടെ പി​താ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ്; കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന്‍റെ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജാ​മ്യം തേ​ടി കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഉ​ന്നാ​വ് ബ​ലാ​ല്‍​സം​ഗ​ക്കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ പി​താ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലാ​ണ് സെ​ൻ​ഗാ​ർ ജാ​മ്യം തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ല്‍ 10 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് സെ​ന്‍​ഗാ​ർ. ജ​നു​വ​രി 19ന് ​കേ​സി​ല്‍ വാ​ദം കേ​ട്ട ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സെ​ൻ​ഗാ​റി​ന്‍റെ 10 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ മ​ര​വി​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. 2020 മാ​ർ​ച്ച് 13നാ​ണ് കേ​സി​ല്‍ ട്ര​യ​ൽ കോ​ട​തി സെ​ൻ​ഗാ​റി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യും ക​സ്റ്റ​ഡി​യി​ലെ മ​ര​ണ​വു​മാ​ണ് സെ​ൻ​ഗാ​റി​നെ​തി​രാ​യി ഈ ​കേ​സി​ലെ ആ​രോ​പ​ണം. കൂ​ടാ​തെ ബ​ലാ​ത്സം​ഗ കേ​സി​ൽ സെ​ൻ​ഗാ​റി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യു​മു​ണ്ട്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി 2025 ഡി​സം​ബ​ർ 23ന് ​ആ ശി​ക്ഷ മ​ര​വി​പ്പി​ച്ച് ചെ​യ്ത് ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും 2025 ഡി​സം​ബ​ർ 29ന് ​സു​പ്രീം കോ​ട​തി ആ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തി​രു​ന്നു.

National

സ്വ​ത്തി​നെ ചൊ​ല്ലി കു​ടും​ബ​വ​ഴ​ക്ക്; മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ൽ സ്വ​ത്തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ 12 വ​യ​സു​ള്ള മ​ക​നെ പിതാവ് കൊ​ല​പ്പെ​ടു​ത്തി. ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​യാ​യ രാ​ജേ​ഷ് ആ​ണ് മ​ക​ൻ മാ​യ​ങ്കി​നെ കൊ​ന്ന​ത്.

രാ​ജേ​ഷും ഭാ​ര്യ ഊ​ർ​മ്മി​ള​യും ഏ​റെ കാ​ല​മാ​യി സ്വ​ത്തി​നെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ രാ​ജേ​ഷും മാ​യ​ങ്കും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ഊ​ർ​മ്മി​ള ജോ​ലി​ക്ക് പോ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ ഊ​ർ​മ്മി​ള വീ​ടിനു​ള്ളി​ൽ ര​ക്ത​ക്ക​റ​ക​ൾ ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് നടത്തിയ തി​ര​ച്ചി​ലി​ലാ​ണ് പെ​ട്ടി​ക്കു​ള്ളി​ൽ മാ​യ​ങ്കി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് മാ​യ​ങ്കി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ‍​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യി.

ഊ​ർ​മ്മി​ള​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജേ​ഷി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

മഞ്ചേശ്വരം കൊലപാതകം: പിതാവിന്‍റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

കാസർഗോഡ്: കുടുംബവഴക്കിനിടെ പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരീ ഭര്‍ത്താവ് മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബ (55) ആണ് മരിച്ചത്.

ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്.

ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

അതേസമയം, പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

ഉമറും കുടുംബവും ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.

കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kerala

ര​ണ്ടാ​ന​ച്ഛ​ൻ വീ​ടി​ന് തീ​കൊ​ളു​ത്തി; സ​ഹോ​ദ​രി​യെ 15 വ​യ​സു​കാ​ര​ൻ ര​ക്ഷി​ച്ച​ത് സ​ഹാ​സി​ക​മാ​യി

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ര​ണ്ടാ​ന​ച്ഛ​ൻ തീ​കൊ​ളു​ത്തി​യ വീ​ട്ടി​ൽ നി​ന്നും സ​ഹോ​ദ​രി​യെ 15 വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ ര​ക്ഷി​ച്ച​ത് സാ​ഹ​സി​ക​മാ​യി.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷം ര​ണ്ടാ​ന​ച്ഛ​നാ​യ വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വ് സ്വ​ദേ​ശി തെ​ങ്ങും​പ​ള്ളി​യി​ല്‍ സി​ജു​പ്ര​സാ​ദ് ആ​ണ് വീ​ടി​ന് തീ​യി​ട്ട​ത്.

ആ​ളി​പ്പ​ട​ര്‍​ന്ന തീ​യ്ക്കു​ള്ളി​ല്‍ നി​ന്ന് അ​നു​ജ​ത്തി​യെ വ​ലി​ച്ചെ​ടു​ത്ത് വീ​ടി​ന്‍റെ ക​ഴു​ക്കോ​ലി​ല്‍ തൂ​ങ്ങി ഓ​ട് പൊ​ളി​ച്ചാ​ണ് സ​ഹോ​ദ​ര​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്. പൊ​ള്ള​ലേ​റ്റെ​ങ്കി​ലും കു​ട്ടി അ​മ്മ​യെ​യും മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​ന്‍ നോ​ക്കി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പൊ​ള്ള​ലേ​റ്റ അ​മ്മ​യെ നാ​ട്ടു​കാ​രാ​ണ് ക​ത​ക് ത​ക​ര്‍​ത്ത് പു​റ​ത്തി​റ​ക്കി​യ​ത്.

ടി.​കെ.​സി​ജു​പ്ര​സാ​ദ് (43) ആ​ണ് ഭാ​ര്യ ര​ജ​നി (40), മ​ക​ന്‍ പ്ര​വീ​ണ്‍ (15), ഇ​ള​യ മ​ക​ള്‍ എ​ന്നി​വ​രെ മു​റി​ക്കു​ള്ളി​ലി​ട്ട് പൂ​ട്ടി​യ​ശേ​ഷം തീ​പ്പ​ന്ത​മെ​റി​ഞ്ഞ് ക​ത്തി​ച്ച​ത്. കോ​ന്നി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്തു.

പൊ​ള്ള​ലേ​റ്റ ര​ജ​നി​യും മ​ക​നും കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കി​ല്ല. വ​ക​യാ​ര്‍ കൊ​ല്ല​ന്‍​പ​ടി ക​ന​ക​മം​ഗ​ല​ത്ത് ഇ​വ​ര്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

Kerala

ഫ​രീ​ദാ​ബാ​ദി​ൽ പി​താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു 

ച​ണ്ഡീ​ഗ​ഡ്: ഫ​രീ​ദാ​ബാ​ദി​ൽ ഒ​ന്നു മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ന് നാ​ല​ര വ​യ​സു​കാ​രി​യെ പി​താ​വ് ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ജാ​ഡ്‌​സെ​ന്‍റ​ടാ​ലി​യി​ൽ  വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ ജെ​സ്വാ​ൾ (31) ആ​ണ് മ​ക​ൾ വ​ൻ​ഷി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ഷ്ണ​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ബു​ധ​നാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ൻ​ഷി​ക​യെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്തി​നാ​ൽ കൃ​ഷ്ണ ജെ​സ്വാ​ളാ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ൻ​ഷി​ക​യ്ക്ക് ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ച​പ്പാ​ത്തി കോ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഇ​യാ​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ഭാ​ര്യ ര​ഞ്ചി​ത​യോ​ടും ഡോ​ക്ട​ർ​മാ​രോ​ടും പ​റ​ഞ്ഞ​ത്. 

എ​ന്നാ​ൽ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​ഷി​ക​യു​ടെ ഏ​ഴ് വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ കൃ​ഷ്ണ വ​ൻ​ഷി​ക​യെ മ​ർ​ദി​ച്ച വി​വ​രം ര​ഞ്ചി​ത​യോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ര​ഞ്ചി​ത പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കൃ​ഷ്ണ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. 
സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

NRI

ഉ​റ​ങ്ങാ​ൻ പ​റ​ഞ്ഞ​ത് ഇ​ഷ്‌​ട​മാ​യി​ല്ല; പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി 11 വ​യ​സു​കാ​ര​നാ​യ വ​ള​ർ​ത്തു​മ​ക​ൻ

പെ​ൻ​സി​ൽ​വേ​നി​യ: അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ഉ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നും ഗെ​യിം ക​ളി​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​നും 11 വ​യ​സു​കാ​ര​നായ വളർത്തുമകൻ പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. 42 വ​യ​സു​കാ​ര​നാ​യ ഡ​ഗ്ല​സ് ഡ​യ​റ്റ്‌​സ് ആ​ണ് മ​രി​ച്ച​ത്.

2018ലാ​ണ് ഡ​യ​റ്റ്‌​സും ഭാ​ര്യ​യും ചേ​ർ​ന്ന് കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഗെ​യിം ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ഉ​റ​ങ്ങാ​ൻ അ​യ​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ കു​ട്ടി, പി​താ​വ് സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്കെ​ടു​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​താ​വിന്‍റെ ഡ്രോ​യ​റി​ൽ നി​ന്ന് സേ​ഫിന്‍റെ താ​ക്കോ​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി, അ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ലോ​ഡ് ചെ​യ്താ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.

കു​ട്ടി മാ​താ​വി​നോ​ടും പോ​ലീ​സി​നോ​ടും കുറ്റം സ​മ്മ​തി​ച്ചു. വെ​ടി​വ​യ്ക്കു​മ്പോ​ൾ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് താ​ൻ ചി​ന്തി​ച്ചി​രു​ന്നി​ല്ലെ​ന്നും ദേ​ഷ്യം കാ​ര​ണ​മാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ പെ​റി കൗ​ണ്ടി ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ട്ടി​യെ ഈ മാസം 22ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; പി​താ​വ് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സുകാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത. സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ പി​താ​വ് ഷി​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷി​ജി​ൻ ന​ൽ​കി​യ ബി​സ്‌​ക​റ്റ് ക​ഴി​ച്ച ശേ​ഷം കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി​യി​ലും നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷി​ജി​നെ ചോ​ദ്യം ചെ​യ്തു. കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ഫോ​റ​ൻ​സി​ക് ഡോ​ക്‌​ട​ർ​മാ​രു​മാ​യു​ള​ള ച​ർ​ച്ച​ക്ക് ശേ​ഷ​മേ സ്ഥി​രീ​ക​രി​ക്കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ക​വ​ളാ​കു​ളം സ്വ​ദേ​ശി​യാ​യ ഷി​ജി​ൻ്റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടേ​യും മ​ക​ൻ ഇ​ഖാ​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

അ​ച്ഛ​ൻ ഈ​ണ​മി​ട്ടു; മ​ക​ൻ പാ​ടി: ഗ​സ​ലി​ൽ സാ​ൻ​ഗി​ന് എ ​ഗ്രേ​ഡ്

തൃ​ശൂ​ർ: അ​ച്ഛ​ൻ ഈ​ണം​ന​ൽ​കി​യ ഗ​സ​ൽ​വ​രി​ക​ൾ​ക്കു കൈ​യ​ടി നേ​ടി സാ​ൻ​ഗി​ൻ ബി​ജേ​ഷ്. ഉ​റു​ദു ഗ​സ​ലി​ൽ എ​ള​യാ​വൂ​ർ സി​എ​ച്ച്എം എ​ച്ച്എ​സ്എ​സി​ലെ സാ​ൻ​ഗി​ൻ എ ​ഗ്രേ​ഡ് നേ​ടി​യ​തു ഗു​രു കൂ​ടി​യാ​യ അ​ച്ഛ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ഗ ബി​സ്മി​ലി​ന്‍റെ വ​രി​ക​ൾ​ക്കു സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പ​ക​ൻ​കൂ​ടി​യാ​യ അ​ച്ഛ​ൻ ടി.​പി. വി​ന​യ​കൃ​ഷ്ണ​നാ​ണ് സം​ഗീ​തം ന​ൽ​കി​യ​ത്.

ഒ​രു​പാ​ടു ശി​ഷ്യ​രെ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ക​ന്‍റെ ക​ന്നി​യ​ങ്ക​ത്തി​ലെ നേ​ട്ടം വി​ന​യ​കൃ​ഷ്ണ​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി. ഗാ​യി​ക​യാ​യ ചൈ​ത​ന്യ​യാ​ണ് അ​മ്മ.

Kerala

കോ​ഴി​ക്കോ​ട്ട് മ​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പി​താ​വും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: പി​താ​വ് മ​ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കോ​ഴി​ക്കോ​ട് മൂ​ന്നാ​ലി​ങ്ക​ലി​ലാ​ണ് സം​ഭ​വം. പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി യാ​സി​ൻ അ​റാ​ഫ​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ യാ​സി​ന്‍റെ പി​താ​വ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ​യും മ​റ്റൊ​രു മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ബി​റി​നെ​യും പോ​ലീ​സ് ക​സ​റ്റ​ഡി​യി​ലെ​ടു​ത്തു.

അ​തേ​സ​മ​യം, മ​ക​ൻ യാ​സി​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ താ​നും മ​ക​നും ചേ​ര്‍​ന്ന് പ്ര​തി​രോ​ധി​ച്ച​താ​ണെ​ന്നാ​ണ് മൊ​ഴി. മ​ക​ൻ യാ​സി​ൻ നി​ര​ന്ത​രം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കാ​ണി​ച്ച് പി​താ​വ് നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Kerala

അച്ഛനും മകനും ഒരേ ദിവസം മരിച്ചു

കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ള​ത്ത് മ​ക​നും അ​ച്ഛ​നും ഒ​രേ ദി​വ​സം മ​രി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ലി​യ​പ്പു​റം ആ​ക്ക​ത്ത​ട​ത്തി​ല്‍ എ.​എ​ന്‍. റെ​ജി (44)യും ​പി​താ​വ് എ.​ആ​ര്‍. നാ​രാ​യ​ണ​നു (72) മാ​ണ് അ​ന്ത​രി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ ആ​റി​നു രാ​ത്രി ഏ​ഴോ​ടെ കൂ​ത്താ​ട്ടു​കു​ളം ച​മ്പോ​ന്ത​യി​ല്‍​താ​ഴം കാ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​നു സ​മീ​പം മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഇ​ല​ക്‌ട്രി​ക് സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്നു റെ​ജി.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന റെ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ മ​രി​ച്ചു. അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്നു കി​ട​പ്പി​ലാ​യി​രു​ന്ന അ​ച്ഛ​ൻ നാ​രാ​യ​ണ​ന്‍ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യും മ​രി​ച്ചു.

സു​മ​തി​യാ​ണു നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ. മ​ക​ൾ: ജി​ഷ. സി​നി​യാ​ണു റെ​ജി​യു​ടെ ഭാ​ര്യ. നാ​രാ​യ​ണ​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും റെ​ജി​യു​ടെ സം​സ്‌​കാ​രം നാ​ലി​നും ന​ട​ക്കും.

Kerala

ഹോ​ണ​ടി​ച്ച​തി​ൽ പ്ര​കോ​പ​നം; തൃ​ശൂ​രി​ൽ പി​താ​വി​നും മ​ക​നും സു​ഹൃ​ത്തി​നും കു​ത്തേ​റ്റു

തൃ​ശൂ​ര്‍: ഹോ​ണ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പി​താ​വി​നും മ​ക​നും സു​ഹൃ​ത്തി​നും കു​ത്തേ​റ്റു. തൃ​ശൂ​ർ പേ​രാ​മം​ഗ​ല​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. 

മു​ണ്ടൂ​ർ സ്വ​ദേ​ശി ബി​നീ​ഷ് (46) , മ​ക​ൻ അ​ഭി​ന​വ് (19) , സു​ഹൃ​ത്ത് അ​ഭി​ജി​ത്ത് (29) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ആ​ക്ര​മി​ച്ച കേ​ച്ചേ​രി സ്വ​ദേ​ശി കൃ​ഷ്ണ കി​ഷോ​ർ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

മു​ണ്ടൂ​രി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ക്ര​മി. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണ് അ​ച്ഛ​നും മ​ക​നും സു​ഹൃ​ത്തും യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. ബൈ​ക്കി​ലാ​ണ് ആ​ക്ര​മി​യും എ​ത്തി​യ​ത്. 

അ​ഭി​ന​വ് ഹോ​ണ​ടി​ച്ച​തി​ൽ അ​ക്ര​മി പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍​ത്തി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​മി​ഴ് നാ​ട്ടി​ലേ​യ്ക്കു ക​ട​ന്ന അ​ക്ര​മി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ആലപ്പുഴയില്‍ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കല്‍ ജംഗ്ഷന്‍ പീടികചിറയില്‍ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

വെട്ടേറ്റ നിലയില്‍ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകന്‍ നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴ്‌പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.

Kerala

പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു; ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പ കേ​സി​ലെ പ്ര​തി ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. വ​ള്ളി​കു​ന്നം വി​ല്ലേ​ജി​ലെ ക​ടു​വി​നാ​ൽ മു​റി​യി​ൽ വി​ല്ല​ക​ത്ത് വീ​ട്ടി​ൽ അ​ജേ​ഷി​നെ​യാ​ണ് (37) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2018 ഒ​ക്ടോ​ബ​ർ 18 ന് ​വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് പി​താ​വ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് പി​താ​വി​ന്‍റെ വ​ല​തു തോ​ളി​ൽ വെ​ട്ടി മു​റി​വേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ഭ​യ​ന്ന് മു​റ്റ​ത്തേ​ക്ക് ഓ​ടി​യ പി​താ​വി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി ത​ല​യി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഒ​ളി​വി​ൽ പോ​യി. പ്ര​തി​ക്കെ​തി​രെ കോ​ട​തി ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ണ്ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ്ര​തി പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​ർ ഭാ​ഗ​ത്ത് ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വ​ള്ളി​കു​ന്നം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ആ​ലു​വ​യി​ൽ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി ഹു​സൈ​ൻ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നൊ​ച്ചി​മ കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി 84 കാ​ര​നാ​യ അ​ലി​യാ​രെ​യാ​ണ് ഇ​യാ​ൾ മ​ർ​ദി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ൽ സ്വ​ത്ത് ത​ർ​ക്കം നേ​ര​ത്തെ​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം
ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തി​ൽ പി​താ​വി​ന്‍റെ വി​ര​ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ട്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന വി​വ​രം പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ഹു​സൈ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; പൈ​ല​റ്റു​മാ​രെ ആ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ ആ​ർ​ക്കും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ജ​സ്റ്റീ​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ച്ചി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൈ​ല​റ്റ് സു​മീ​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​മാ​ന അ​പ​ക​ട​മു​ണ്ടാ​യ​ത് പൈ​ല​റ്റു​മാ​രു​ടെ പി​ഴ​വാ​ണെ​ന്ന് രാ​ജ്യ​ത്തെ ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​ക​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​രം നി​ങ്ങ​ൾ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.- ജ​സ്റ്റീ​സ് ബാ​ഗ്ചി പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇ​ന്ധ​ന​നി​യ​ന്ത്ര​ണ സ്വി​ച്ച് ആ​രാ​ണ് ഓ​ഫ് ആ​ക്കി​യ​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ താ​ന​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ മ​ക​ൻ മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ വാ​ൾ​ട്ട് സ്ട്രീ​റ്റ് ജേ​ണ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ റി​പ്പോ​ർ​ട്ടി​ങ്ങി​നേ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ദേ​ശ മാ​ധ്യ​മ​ത്തി​ലെ റി​പ്പോ​ര്‍​ട്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വി​മാ​ന​ദു​ര​ന്തം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ച്ചു.​ ഹർജി ഈ ​മാ​സം പ​ത്തി​ന് വീണ്ടും പ​രി​ഗ​ണി​ക്കും.

National

മാ​വോ​യി​സ്റ്റ് ച​മ​ഞ്ഞ് പി​താ​വി​ന് ഭീ​ഷ​ണി ക​ത്തെ​ഴു​തി ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: മാ​വോ​യി​സ്റ്റ് ച​മ​ഞ്ഞ് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പി​താ​വി​ൽ നി​ന്നും 35 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ​യി​ലെ ക​ല​ഹ​ണ്ടി ജി​ല്ല​യി​ലെ നാ​ർ​ല പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

കോ​ൺ​ട്രാ​ക്ട​റാ​യ ദി​നേ​ശ് അ​ഗ​ർ​വാ​ളി​ന്‍റെ മ​ക​ൻ അ​ങ്കു​ഷ് അ​ഗ​ർ​വാ​ൾ(24)​ആ​ണ് പി​ടി​യി​ലാ​യ​ത്. പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ങ്കു​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​ക്ടോ​ബ​ർ ആ​റി​ന് മാ​വോ​യി​സ്റ്റി​ന്‍റേ​തെ​ന്ന വ്യാ​ജേ​ന ഒ​രു ഭീ​ഷ​ണി ക​ത്തെ​ഴു​തി അ​ങ്കു​ഷ് പി​താ​വി​ന്‍റെ കാ​റി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 35 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രെ​യും കൊ​ല്ലു​മെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം.

പി​താ​വി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​ക്കും സ​മാ​ന​മാ​യ ക​ത്ത് അ​ങ്കു​ഷ് അ​യ​ച്ചു. ക​ത്ത് ല​ഭി​ച്ച​യു​ട​ൻ ത​ന്നെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ത്ത് എ​ഴു​തി​യ​ത് അ​ങ്കു​ഷ് ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​വോ​യി​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ തെ​റ്റി​ച്ചാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യി​രു​ന്ന​താ​യി ഭ​വാ​നി​പ​ട്ട​ണ പോ​ലീ​സ് സൂ​പ്ര​ണ്ട് നാ​ഗ​രാ​ജ് ദേ​വ​ര​കൊ​ണ്ട പ​റ​ഞ്ഞു. ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​നും പ​ക്വ​ത​യി​ല്ലെ​ന്ന് തോ​ന്നി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

ആ​ഡം​ബ​ര കാ​റി​ന് വേ​ണ്ടി ത​ർ​ക്കം; മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര കാ​റി​ന് വേ​ണ്ടി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വ​ഞ്ചി​യൂ​ർ പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ന​യാ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മ​ക​ൻ ഹൃ​ത്വി​ക്ക് (28) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. മ​ക​ൻ ആ​ഡം​ബ​ര കാ​ര്‍ വേ​ണ​മെ​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ സ്ഥി​ര​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ബൈ​ക്ക് വി​ന​യാ​ന​ന്ദ​ൻ മ​ക​ന് വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് ഒ​രു ആ​ഡം​ബ​ര കാ​ർ വേ​ണ​മെ​ന്ന​താ​യി​രു​ന്നു ഹൃ​ത്വി​ക്കി​ന്‍റെ അ​ടു​ത്ത ആ​വ​ശ്യം. ഇ​പ്പോ​ൾ അ​തി​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി ഇ​ല്ലെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത് മ​ക​നെ ചൊ​ടി​പ്പി​ച്ചു.

അ​ത് വ​ലി​യ വ​ഴ​ക്കി​ലേ​ക്കും കൈ​യാ​ങ്ക​ളി​യി​ലേ​ക്കും ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ച്ഛ​ൻ ക​മ്പി​പ്പാ​ര​കൊ​ണ്ട് മ​ക​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​ത്.

Latest News

Corehub Up